അബുദാബി : എടപ്പാള്‍ നിവാസി കളുടെ പ്രവാസി കൂട്ടായ്മ യായ ‘ഇമ എടപ്പാള്‍’ അബുദാബി കമ്മിറ്റിയുടെ വാര്‍ഷിക ആഘോഷം വിപുല മായ പരിപാടി കളോടെ അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ വെച്ച് നടന്നു. വാര്‍ഷിക ആഘോഷ ത്തിന്റെ ഭാഗമായി സംഘടി പ്പിച്ച സാംസ്കാരിക സമ്മേളന ത്തില്‍ വെച്ച് വിവിധ മേഖല കളിൽ വ്യക്തി മുദ്ര പതിപ്പിച്ചു കഴിഞ്ഞ പ്രമുഖരെ ആദരിക്കുന്ന തിന്റെ ഭാഗമായി ഈ വർഷം മുതൽ ഏർപ്പെടുത്തിയ പുരസ്കാര സമർപ്പണം നടന്നു.
മാധ്യമ രംഗ ത്തെ സജീവമായ ഇടപെടലുകളെ മുൻ നിറുത്തി മാതൃഭുമി ന്യൂസ് അബുദാബി പ്രതിനിധി സമീര്‍ കല്ലറക്ക് ഇമ മാധ്യമ പുരസ്കാരം സമ്മാനിച്ചു. സാമൂഹ്യ സേവന രംഗത്ത് നൽകിയ സംഭാവനകളെ പരിഗണിച്ചു കൊണ്ട് നാസർ കാഞ്ഞങ്ങാടിനു ഇമ സാമൂഹ്യ സേവന പുര സ്കാ രവും, ക്ഷേത്ര വാദ്യങ്ങളായ ഇടക്ക – ചെണ്ട തുടങ്ങിയവയെ പ്രവാസ ലോകത്ത് ജനകീയ മാക്കിയ തിൽ മുഖ്യ പങ്കു വഹിച്ച മഹേഷ് ശുകപുര ത്തിനു ഇമ കലാ ശ്രേഷ്ഠ പുരസ്കാരവും, വളർന്നു വരുന്ന കലാ കാരന്മാരെ പ്രോത്സാഹി പ്പിക്കുന്ന തിന്റെ ഭാഗ മായി യുവ ഗായിക അമല്‍ കാരൂത്ത്ബഷീറിന് ഇമ യുവ പ്രതിഭാ പുരസ്കാരവും സമ്മാനിച്ചു.
പ്രസിഡണ്ട് അബ്ദുൽ ഗഫൂർ അദ്ധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളന ത്തില്‍ കെ. എസ്. സി. പ്രസിഡണ്ട് എൻ. വി. മോഹനൻ ചടങ്ങ് ഉത്ഘാടനം ചെയ്തു. ഐ. എസ്. സി. ജനറൽ സെക്രട്ടറി എം. എ. സലാം, ഇന്ത്യൻ മീഡിയ അബുദാബി പ്രസിഡണ്ട് ജോണി തോമസ്, ഫ്രണ്ട്സ് എ. ഡി. എം. എസ്. പ്രസിഡണ്ട് സലിം ചിറക്കൽ തുടങ്ങിയവർ ആശംസകൾ നേർന്നു.
ഇമ യു. എ. ഇ. കണ്‍വീനർമാരായ സിദ്ധീഖ്, ലത്തീഫ്, തൽഹത്ത് എന്നിവരും അബുദാബി യിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും സംബന്ധിച്ചു. സമ്മേളനാ നന്തരം “ഇശല്‍ മഴ ” എന്ന സംഗീത വിരുന്നില്‍ ജംഷീര്‍ കൈനിക്കരയുടേ നേതൃത്വ ത്തില്‍ യു. എ. ഇ. യിലെ പ്രമുഖ ഗായകര്‍ അണി നിരന്നു.