പത്മശ്രീ കലാമണ്ഡലം ഗോപിയെ ആദരിച്ചു

October 25th, 2015

indian- ambassador-tp-seetharam-felicitate-kalamandalam-gopi-ePathram
അബുദാബി : ഇന്ത്യന്‍ എംബസ്സി യും ശക്തി തിയ്യറ്റെഴ്സും മണിരംഗ് അബുദാബി യും സംയുക്തമായി കേരളാ സോഷ്യല്‍ സെന്ററില്‍ സംഘടി പ്പിച്ച ‘പ്രണയ പര്‍വ്വം’ കഥകളി മഹോത്സവ ത്തില്‍ പത്മശ്രീ കലാ മണ്ഡലം ഗോപി ആശാന്, ഇന്ത്യന്‍ സ്ഥാനപതി ടി. പി. സീതാറാം ഉപഹാരം സമ്മാനിച്ചു.
prasanth-mangat-felicitate-kalamandalam-gopi-ePathram
എന്‍. എം. സി. ഗ്രൂപ്പ് ഡെപ്യൂട്ടി സി. ഇ. ഒ. പ്രശാന്ത് മാങ്ങാട്ട് പൊന്നാട അണിയിച്ച് ആദരിച്ചു.

പച്ച വേഷ ത്തിലെ നിത്യ വിസ്മയമായ കലാമണ്ഡലം ഗോപി ആശാന്‍ നേതൃത്വം നല്‍കിയ ‘പ്രണയ പര്‍വ്വ’ ത്തില്‍ പ്രേമം ഇതി വൃത്ത മായ കച ദേവയാനി, രുഗ്മാംഗദ ചരിതം, ബക വധം എന്നീ മൂന്നു കഥ കളാണ് അരങ്ങില്‍ എത്തിയത്.

മാർഗ്ഗി വിജയകുമാർ, കലാമണ്ഡലം ഷണ്മുഖൻ, കലാ മണ്ഡലം കൃഷ്‌ണ ദാസ്, കോട്ടയ്ക്കൽ മധു, പത്തിയൂർ ശങ്കരൻ കുട്ടി തുടങ്ങീ ഇരുപതോളം കലാ കാരന്മാര്‍ അണി നിരന്ന കഥ കളി മഹോത്സവം സാധാരണ ക്കാരായ പ്രേക്ഷകരെ ആകര്‍ഷിച്ചു എന്ന് കേരളാ സോഷ്യല്‍ സെന്ററില്‍ എത്തിയ കാണി കളുടെ ബാഹുല്യം തെളിയിച്ചു.

- pma

വായിക്കുക: , , , ,

Comments Off on പത്മശ്രീ കലാമണ്ഡലം ഗോപിയെ ആദരിച്ചു

യാത്രാ രേഖകള്‍ നിരീക്ഷിക്കാന്‍ സ്കാനര്‍ കണ്ടു പിടിച്ചു

October 25th, 2015

logo-ministry-of-interior-uae-ePathram അബുദാബി : പാസ്സ്പോര്‍ട്ട് അടക്ക മുള്ള യാത്രാ രേഖകള്‍ പരിശോധി ക്കാനും വ്യാജ രേഖകള്‍ കണ്ടെത്താനും കഴിയുന്ന സ്കാനര്‍, യു. എ. ഇ. ആഭ്യന്തര മന്ത്രാലയ ത്തിലെ ഉദ്യോഗസ്ഥന്‍ സ്വന്ത മായി രൂപ കല്പന ചെയ്തു.

വൈദ്യുതി ഇല്ലാതെ പ്രവര്‍ത്തിപ്പിക്കാവുന്നതും പരിസ്തിഥിക്ക് കോട്ടം തട്ടാത്തതുമായ ഈ സ്കാനര്‍. സ്വദേശിയും ആഭ്യന്തര മന്ത്രാലയ ത്തിലെ ഉദ്യോഗസ്ഥനു മായ ആമിർ അൽ ജാബിരി കണ്ടു പിടിച്ച താണ്.

രേഖാ പരിശോധന യിൽ സാധാരണ കാണുന്നതിലും 20 മടങ്ങ്‌ തെളിഞ്ഞു കാണാൻ കഴിയുന്ന പ്രത്യേക ലെൻസ് ഇതിൽ ഘടിപ്പി ച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയ ത്തിലെ ഹെഡ് ക്വാര്‍ട്ടേഴ്സില്‍ എത്തിയ ആഭ്യന്തര മന്ത്രി ശൈഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാന് യന്ത്ര ത്തിന്റെ പ്രവർത്തനം ജാബിരി വിവരിച്ചു കൊടുത്തു.

എയർപോർട്ട്, സീപ്പോര്‍ട്ട്, രാജ്യത്തെ അതിർത്തി കൾ, തുടങ്ങിയ ഇട ങ്ങളിലും സർക്കാർ സ്ഥാപന ങ്ങളിലും രേഖാ പരിശോധന യന്ത്രം ഏറെ ഉപകാര പ്പെടുമെന്നും ഇത്തര ത്തിലുള്ള കണ്ടു പിടുത്ത ങ്ങൾ രാജ്യത്തെ പുരോഗതി യിലേക്ക് നയിക്കു കയും പുതിയ ഭാവന കൾ ഇനിയും ഉണ്ടാവണം എന്നും യന്ത്രം പരിശോധിച്ച് വില യിരുത്തി ക്കൊണ്ട് അഭ്യന്തര മന്ത്രി ശൈഖ് സൈഫ് പറഞ്ഞു. സ്കാനര്‍ രൂപകല്‍പന ചെയ്ത ആമിര്‍ അല്‍ ജാബിരിയെ മന്ത്രി അഭിനന്ദി ക്കുകയും ചെയ്തു.

- pma

വായിക്കുക: , , ,

Comments Off on യാത്രാ രേഖകള്‍ നിരീക്ഷിക്കാന്‍ സ്കാനര്‍ കണ്ടു പിടിച്ചു

ലോകത്തെ സ്വാധീനിച്ച മുസ്ലിം വ്യക്തിത്വ ങ്ങളില്‍ ഈ വര്‍ഷവും കാന്തപുരം

October 4th, 2015

kantha-puram-aboobacker-musliyar-in-abudhabi-ePathram
ദുബായ് : ലോകത്തെ സ്വാധീനിച്ച 500 മുസ്ലിം വ്യക്തിത്വ ങ്ങളില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ല്യാരും മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരി യും ഈ വര്‍ഷവും ഇടം നേടി.

ഇസ്ലാമിക ലോകത്തെ സ്വാധീനിച്ച വ്യക്തിത്വ ങ്ങളുടെ പട്ടിക ഉള്‍പ്പെടുത്തി ജോര്‍ദാനിലെ അമ്മാന്‍ ദി റോയല്‍ ഇസ്ലാമിക് സ്ട്രാറ്റജിസ് സ്റ്റഡീസ് സെനറര്‍ പുറത്തിറ ക്കിയ ‘ദ് മുസ്ലിം 500’ എന്ന 2016 ലെ പതിപ്പിലാണ് ഈ വിവരം.

തുടര്‍ച്ച യായി അഞ്ചാം വര്‍ഷ മാണ് കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര്‍ പട്ടിക യില്‍ ഇടം നേടുന്നത്. ഖലീല്‍ അല്‍ ബുഖാരി ഇത് നാലാം തവണയും.

മുസ്ലിം സമൂഹ ത്തിന് നല്‍കിയ സേവന ങ്ങളെ മാനദണ്ഡ മാക്കിയാണ് തെരഞ്ഞെടുപ്പ്. അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. എ. പി. ജെ. അബ്ദുല്‍ കലാം, മുഫ്തി അഖ്തര്‍ റസാഖാന്‍ ഖാദിരി, ഖമറു സ്സമാന്‍ ആസ്മി, ആമിര്‍ ഖാന്‍, ഡോ. സാക്കിര്‍ നായിക്, ശാക്കിറലി നൂരി, എ. ആര്‍. റഹ്മാന്‍, അസദുദ്ദീന്‍ ഒവൈസി എം. പി., ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദുവി തുടങ്ങി യവരും ഇന്ത്യ ക്കാരുടെ ലിസ്റ്റില്‍ ഇടം പിടിച്ചു.

- pma

വായിക്കുക: , , ,

Comments Off on ലോകത്തെ സ്വാധീനിച്ച മുസ്ലിം വ്യക്തിത്വ ങ്ങളില്‍ ഈ വര്‍ഷവും കാന്തപുരം

ഡോക്ടര്‍ താഹയ്ക്ക് എക്‌സലന്‍സ് പുരസ്‌കാരം സമ്മാനിച്ചു

September 13th, 2015

health-excellence-award-for-dr-ps-thaha-ePathram
അബുദാബി : പരിയാരം സി. എച്ച്. സെന്ററിന്റെ പ്രഥമ എക്‌സലന്‍സ് പുരസ്‌കാരം ഡോക്ടര്‍ പി. എസ്. താഹയ്ക്ക് സമ്മാനിച്ചു. ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ നടന്ന ചടങ്ങില്‍ ഇ. ടി. മുഹമ്മദ് ബഷീര്‍ എം. പി. യാണ് പുരസ്‌കാരം സമ്മാനിച്ചത്. മൊയ്തു ഹാജി കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. എം. എ. അബൂബക്കര്‍ പ്രശംസാ പത്രം വായിച്ചു.

അബ്ദുള്ള ഫാറൂഖി, നസീര്‍ ബി. മാട്ടൂല്‍, അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി, വി. പി. കെ. അബ്ദുള്ള, എം. അബ്ദുള്‍ സലാം, മജീദ് മാട്ടൂല്‍, കെ. കെ. മൊയ്തീന്‍ കോയ, സലിം ഹാജി, എം. പി. എം. റഷീദ്, സമീര്‍, അമീര്‍ തയ്യില്‍, അഡ്വ. ടി. പി. വി. കാസിം എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.

വി. കെ. ഷാഫി സ്വാഗതവും ഉസ്മാന്‍ കരപ്പാത്ത് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on ഡോക്ടര്‍ താഹയ്ക്ക് എക്‌സലന്‍സ് പുരസ്‌കാരം സമ്മാനിച്ചു

കരീം വെങ്കിടങ്ങിന് ഡോക്ടറേറ്റ് സമ്മാനിച്ചു

September 10th, 2015

bharath-gaurav-award-to-kareem-venkidangu-ePathram
ദുബായ്: യു. എ. ഇ. യിലെ സാമൂഹിക പ്രവർത്തകനും ബിസിനസു കാരനും തൃശൂർ ചാവക്കാട് വെങ്കിടങ്ങ് സ്വദേശി യുമായ എം. പി. അബ്ദുൽ കരീമിന് (കരീം വെങ്കിടങ്ങ്) ചെന്നൈയിൽ നടന്ന ചടങ്ങിൽ അക്കാദമി ഒാഫ് യൂണി വേഴ്സൽ ഫീസിന്റെ ഹ്യൂമാനിറ്ററി ഡോക്ടറേറ്റ് സമ്മാനിച്ചു.

സാമൂഹിക സാംസ്കാരിക മേഖല കളിലെ പ്രവർത്തന മികവിനാണ് ഡോക്ടറേറ്റ് നൽകിയത്. എ. യു. ജി. പി. ചെയർമാൻ ഡോ. മധുകൃഷ്ണ യാണ് പുരസ്കാരം സമ്മാനിച്ചത്.

* കരീം വെങ്കിടങ്ങിന് ഭാരത് ഗൗരവ് പുരസ്‌കാരം

- pma

വായിക്കുക: , , , , , ,

Comments Off on കരീം വെങ്കിടങ്ങിന് ഡോക്ടറേറ്റ് സമ്മാനിച്ചു


« Previous Page« Previous « ഓണാഘോഷം ശ്രദ്ധേയമായി
Next »Next Page » ഡോക്ടര്‍ താഹയ്ക്ക് എക്‌സലന്‍സ് പുരസ്‌കാരം സമ്മാനിച്ചു »



  • വിദ്യാർത്ഥികളുടെ മരുന്നു വിവരങ്ങൾ സ്‌കൂളിന് നൽകണം
  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine