അബുദാബി: സാമൂഹിക – സാംസ്‌കാരിക വേദി യായ ഗ്രീന്‍വോയ്‌സ് അബുദാബി യുടെ ഈ വര്‍ഷത്തെ ‘ഹരിതാക്ഷര പുരസ്‌കാര’ ത്തിന് യുവ കവി കെ. വീരാന്‍കുട്ടി അര്‍ഹനായി. മലയാള സാഹിത്യ മേഖല യില്‍ നവീന ഭാവുകത്വം സൃഷ്ടിച്ച കാവ്യ സംഭാവന കളെ മാനിച്ചാണ് പുരസ്‌കാരം.
ഗ്രീന്‍ വോയ്‌സ് ‘മാധ്യമശ്രീ പുരസ്‌കാരം’ ടി. പി. ഗംഗാധരന്‍ (മാതൃഭൂമി), രമേഷ് പയ്യന്നൂര്‍ (ഏഷ്യാനെറ്റ് റേഡിയോ), സിബി കടവില്‍ (ജീവന്‍ ടി. വി.) എന്നിവര്‍ക്ക് ലഭിക്കും.
അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ ഫെബ്രുവരി 21 വ്യാഴാഴ്ച നടക്കുന്ന എട്ടാം വാര്‍ഷിക ആഘോഷ ങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ‘സ്‌നേഹ പുരം-2013’ പരിപാടി യില്‍ പുരസ്‌കാര ങ്ങള്‍ സമ്മാനിക്കും.
കെ. കെ. മൊയ്തീന്‍ കോയ, മൊയ്തുഹാജി കടന്നപ്പള്ളി, ജലീല്‍ പട്ടാമ്പി എന്നിവര്‍ അടങ്ങിയ സമിതി യാണ് ജേതാക്കളെ നിര്‍ണയിച്ചത്.
കെ. വീരാന്‍കുട്ടി
മടപ്പള്ളി ഗവണമെന്റ് കോളേജ് മലയാള വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആയ കെ. വീരാന്‍ കുട്ടി യുടെ ജല ഭൂപടം, മാന്ത്രികന്‍, ഓട്ടോഗ്രാഫ്, മന്‍ വീരു, തൊട്ടു തൊട്ടു നടക്കു മ്പോള്‍ തുടങ്ങിയ കാവ്യ സമാഹാര ങ്ങളും നാലു മണിപ്പൂവ്, ഉണ്ടനും നൂലനും പോലുള്ള ബാല സാഹിത്യ കൃതികളും ശ്രദ്ധേയമാണ്. ചെറുശ്ശേരി സാഹിത്യ പുരസ്കാരം, കെ. എസ്. കെ. തളിക്കുളം അവാര്‍ഡ്, എസ. ബി. ടി. അവാര്‍ഡ്, തമിഴ് നാട് സി. ടി. എം. എ. സാഹിത്യ പുരസ്കാരം എന്നിവ ലഭിച്ച കെ. വീരാന്‍ കുട്ടി ക്ക് ഗള്‍ഫില്‍ നിന്ന് പ്രഖ്യാപിക്ക പ്പെടുന്ന ആദ്യ പുരസ്കാര മാണ് ഗ്രീന്‍ വോയ്സ് ഹരിതാക്ഷര പുരസ്കാരം.
ടി. പി. ഗംഗാധരന്‍ (മാതൃഭൂമി)
മാതൃഭൂമി ലേഖകനായ ടി. പി. ഗംഗാധരന്‍ ഇരുപതു വര്‍ഷത്തിലധിക മായി പ്രവാസ ലോകത്തെ സാമൂഹിക – സാംസ്‌കാരിക മണ്ഡല ങ്ങളിലും സജീവ സാന്നിധ്യമാണ്.
രമേഷ് പയ്യന്നൂര്‍ (ഏഷ്യാനെറ്റ് റേഡിയോ)
കേരള ത്തില്‍ നാടക-മിമിക്രി രംഗ ങ്ങളിലെ പ്രശസ്തിയുമായി, ഒന്നര ദശക ങ്ങള്‍ക്കു മുമ്പ് ഗള്‍ഫിലെ മലയാള റേഡിയോ പ്രക്ഷേപണ രംഗ ത്തേക്ക് കടന്നുവന്ന രമേഷ്പയ്യന്നൂര്‍ ഇപ്പോള്‍ ഏഷ്യാനെറ്റ് റേഡിയോ യുടെ പ്രോഗ്രാം ഡയറക്ടറാണ്.
സിബി കടവില്‍ (ജീവന്‍ ടി. വി.)
സിബി കടവില്‍ ജീവന്‍ ടി. വി. യുടെ അബുദാബി മേഖലാ റിപ്പോര്‍ട്ടറാണ്.പൊതു പ്രസക്തമായ ഒട്ടേറെ പ്രശ്നങ്ങള്‍ വാര്‍ത്ത കള്‍ക്ക് വിഷയ മാക്കുക വഴിയാണ് സിബി ശ്രദ്ധാ കേന്ദ്രമായത്.
പുരസ്‌കാരദാന ചടങ്ങിനോടനു ബന്ധിച്ച് ഗ്രീന്‍വോയ്‌സ് നടപ്പാ ക്കാനിരി ക്കുന്ന പുതിയ ജീവകാരുണ്യ സേവന പദ്ധതികള്‍ പ്രഖ്യാപിക്കും.
ഇതിനകം അഞ്ച് ഭവന രഹിതര്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കിയ ഗ്രീന്‍ വോയ്സ്, നാല് നിര്‍ധന വിദ്യാര്‍ഥി കളുടെ വിദ്യാഭ്യാസ ച്ചെലവുകളും നിര്‍വഹിച്ചു വരുന്നുണ്ട്. അര്‍ഹരായ ചിലര്‍ക്ക് ചികിത്സാ സഹായവും തുടര്‍ച്ച യായി നല്‍കി വരുന്നു.
‘സ്‌നേഹപുരം 2013’ ആഘോഷത്തിന് മാറ്റു കൂട്ടാന്‍ പ്രശസ്ത ഗായകരായ എം. എ. ഗഫൂര്‍, സുമി, സുറുമി വയനാട്, അഷ്‌റഫ് നാറാത്ത് തുടങ്ങിയ വരുടെ ഗാനമേള യും അരങ്ങേറും.റജി മണ്ണേല്‍ അവതാരകനാവും. പ്രവേശനം സൗജന്യമാണ്.
വാര്‍ഷികാ ഘോഷങ്ങളുടെ സമാപനം ഓഗസ്റ്റ് അവസാന വാരം നാദാ പുരത്തു നടക്കു മെന്നും വാര്‍ത്താ സമ്മേളനത്തില്‍ പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ മൊയ്തു ഹാജി കടന്നപ്പള്ളി, ഗ്രീന്‍ വോയ്സ് മുഖ്യ രക്ഷാധികാരി കെ. കെ. മൊയ്തീന്‍ കോയ, ചെയര്‍മാന്‍ സി. എച്. ജാഫര്‍ തങ്ങള്‍ എന്നിവര്‍ വിശദീകരിച്ചു.