അബുദാബി : മലയാളീ സമാജം ശ്രീദേവി മെമ്മോറിയല്‍ യൂത്ത് ഫെസ്റ്റിവലില്‍ കലാതിലകമായി വൃന്ദാ മോഹന്‍ തെരഞ്ഞെടുക്കപ്പെട്ടു.
അബുദാബി യിലെയും മറ്റ് എമിറേറ്റു കളിലെയും 600-ല്‍ അധികം മത്സരാര്‍ത്ഥികള്‍ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, ലളിത സംഗീതം, ശാസ്ത്രീയ സംഗീതം, നാടോടി നൃത്തം, ഉപകരണ സംഗീതം, പ്രച്ഛന്ന വേഷം, ഏകാഭിനയം തുടങ്ങി നിരവധി മത്സര ഇനങ്ങളില്‍ മാറ്റുരച്ചു.
ഭാരത നാട്യം, കുച്ചു പ്പുടി, മോഹിനിയാട്ടം, മോണോ ആക്റ്റ് എന്നിവ യില്‍ മികവു തെളിയിച്ചാണ് കലാ തിലകപ്പട്ടം വൃന്ദാ മോഹന്‍ കരസ്ഥമാക്കിയത്.
2009-ലും സമാജം കലാതിലകം ആയിരുന്ന വൃന്ദാ മോഹന്‍., ദല (2009), ഐ. എസ്. സി. (2011), കെ. എസ്. സി. (2011-12), കല അബുദാബി (2012) എന്നിവ യുടെ കലാ തിലക പ്പട്ടവും നേടിയിട്ടുണ്ട്.
കൂടാതെ 2011 ലെ ശൈഖ് ഹംദാന്‍ അവാര്‍ഡ് ജേതാവ് കൂടിയാണ്. ഷാര്‍ജ അവര്‍ ഓണ്‍ ഇംഗ്ലീഷ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി യാണ് ഈ കൊച്ചു മിടുക്കി.
മലപ്പുറം ജില്ലയിലെ ചങ്ങരം കുളം ആലങ്കോട് സ്വദേശി പി. മോഹനന്റെയും അജിത യുടെയും മകളാണ്.