ഗള്‍ഫ് കപ്പ്‌ നേടിയ യു. എ. ഇ. ഫുട്ബോള്‍ ടീമിന് ഊഷ്മള വരവേല്‍പ്പ്

January 20th, 2013

gulf-cup-winners-2013-uae-foot-ball-team-ePathram
അബുദാബി : ബഹറിനില്‍ നടന്ന ഗള്‍ഫ് കപ്പ്‌ ഫുട്ബോള്‍ മത്സര ത്തില്‍ വിജയി കളായ യു. എ. ഇ. ടീമിന് അലൈന്‍ വിമാന താവള ത്തില്‍ ഊഷ്മള വരവേല്‍പ്പ് നല്‍കി.

uae-team-gulf-cup-2013-winners-ePathram

സാംസ്കാരിക വകുപ്പ് മന്ത്രി അബ്ദുല്‍ റഹിമാന്‍ അല്‍ ഉവൈസ്, ടീം അംഗങ്ങളെ സ്വീകരിച്ചു. തുടര്‍ന്നു യു. എ. ഇ. ഭരണാധി കാരി ഷെയ്ഖ്‌ ഖലീഫാ ബിന്‍ സായിദിന്റെ കൊട്ടാര ത്തില്‍ എത്തിയ ടീം അംഗ ങ്ങള്‍ക്ക് പ്രൌഡ ഗംഭീരമായ സ്വീകരണം നല്‍കി.

എക്സ്ട്രാ ടൈം രണ്ടാം പകുതിയില്‍ ഇസ്മായീല്‍ ഹമ്മാദി നേടിയ തകര്‍പ്പന്‍ ഗോളിലാണ് ഇറാഖിനെ രണ്ട് – ഒന്നിന് (2-1) തോല്‍പ്പിച്ചു യു. എ. ഇ. ഗള്‍ഫ് കപ്പു നേടിയത്.

– ഹഫ്സല്‍ അഹ്മദ് – ഇമ

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഐസക് ജോണ്‍ പട്ടാണി പ്പറമ്പിലിന് അവാര്‍ഡ്‌

January 19th, 2013

ദുബായ് : ഡല്‍ഹി ആസ്ഥാന മായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഇന്ത്യന്‍ അസോസിയേഷന്‍റെ 2013 ലെ ജി. ഐ. എ. ഇന്റര്‍നാഷണല്‍ എക്സല്ലന്‍സ് അവാര്‍ഡിന് ഐസക് ജോണ്‍ പട്ടാണി പ്പറമ്പില്‍ അര്‍ഹനായി.

അവാര്‍ഡ്ദാന ചടങ്ങ് പ്രവാസി ഭാരതീയ ദിവസിനോട് അനുബന്ധിച്ച് കൊച്ചി ക്രൌണ്‍ പ്ലാസ ഓഡിറ്റൊറിയ ത്തില്‍ സംസ്ഥാന എക്സൈസ് മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്തു. ആന്ധ്രാ പ്രദേശ്‌ ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ്‌ ടെക്നോളജി മന്ത്രി പന്നല്ല ലക്ഷ്മണയ്യ മുഖ്യാതിഥി ആയിരുന്നു.

ജീവ കാരുണ്യ- കല – കായിക -സാഹിത്യ – സാംസ്കാരിക – ബിസിനസ്സ് രംഗ ങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പതിനെട്ടു രാജ്യ ങ്ങളില്‍ നിന്നുള്ള നാല്പത്തി രണ്ട് പ്രതിഭ കള്‍ക്ക് ഈ വര്‍ഷത്തെ അവാര്‍ഡു കള്‍ ലഭിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഷെറിന്‍ – ജീവരാഗം സാഹിത്യ പുരസ്‌കാരം ഗള്‍ഫിലെ എഴുത്തുകാര്‍ക്ക്

January 18th, 2013

അബുദാബി : ഇന്‍ഡോ – ഗള്‍ഫ് പ്രസിദ്ധീകരണ മായ ജീവരാഗം മാസിക യുടെ അണിയറ ശില്പി യായിരുന്ന ഷെറിന്റെ സ്മരണാര്‍ഥം ഷെറിന്‍ ഫൗണ്ടേഷനും ജീവ രാഗം മാസികയും ചേര്‍ന്ന് ഏര്‍പ്പെടു ത്തിയിട്ടുള്ള സാഹിത്യ പുരസ്‌കാര ത്തിന് കൃതികള്‍ ക്ഷണിക്കുന്നു.

നോവല്‍, കവിത, ചെറുകഥ എന്നീ വിഭാഗ ങ്ങളിലുള്ള മികച്ച ഗ്രന്ഥ ത്തിന് ഇട വിട്ടുള്ള വര്‍ഷ ങ്ങളില്‍ പുരസ്‌കാരം നല്‍കും. 2013- ലെ പുരസ്‌കാരം ചെറുകഥാ സമാഹാര ത്തിനാണ് സമ്മാനി ക്കുക.

2012 ഡിസംബര്‍ 31-ന് അവസാനിക്കുന്ന തുടര്‍ച്ചയായ മൂന്ന് വര്‍ഷ ത്തിനുള്ളില്‍ ഒന്നാം പതിപ്പായി പ്രസിദ്ധ പ്പെടുത്തി യിട്ടുള്ള ചെറുകഥാ സമാഹാര ങ്ങളാണ് ഈ വര്‍ഷം പുരസ്‌കാര ത്തിനായി പരിഗണിക്കുക.

പതിനായിരത്തി ഒന്ന് രൂപയും പ്രശസ്തി പത്രവും പൊന്നാടയും അടങ്ങുന്ന താണ് പുരസ്‌കാരം. പുസ്തക ത്തിന്റെ നാലു കോപ്പികള്‍ ഫെബ്രുവരി 20 – ന് മുമ്പായി ലഭിക്കത്തക്ക വിധം :

ഇടവാ ഷുക്കൂര്‍, മാനേജിംഗ് എഡിറ്റര്‍, ജീവരാഗം മാസിക, ഗാര്‍ഡന്‍സിറ്റി, അയിരൂര്‍ പി. ഒ, വര്‍ക്കല, തിരുവനന്തപുരം എന്ന വിലാസത്തില്‍ അയയ്‌ക്കേണ്ടതാണ്.

വിവര ങ്ങള്‍ക്ക് വിളിക്കുക : 98 46 54 15 90.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബി. ജയചന്ദ്രന്റെ ചിത്ര പ്രദര്‍ശനം ദുബായില്‍

January 12th, 2013

അബുദാബി : ചിത്രകാരനും മനോരമ സീനിയര്‍ ഫോട്ടോ ജേര്‍ണലിസ്റ്റു മായ ബി. ജയചന്ദ്രന്റെ ചിത്ര ങ്ങളുടെ പ്രദര്‍ശനം അബുദാബി യില്‍ നടന്നു. ഇന്ത്യ സോഷ്യല്‍ സെന്ററില്‍ ഡോക്ടര്‍ ബി ആര്‍ ഷെട്ടി പരിപാടി ഉത്ഘാടനം ചെയ്തു.

ജനുവരി 15, 16 തിയതി കളില്‍ ഈ ചിത്ര പ്രദര്‍ശനം ദുബായ് ദേര ലോട്ടസ് ഡൗണ്‍ ടൌണ്‍ മെട്രോ ഹോട്ടലില്‍ വൈകിട്ട് 3 മണി മുതല്‍ രാത്രി 10 മണി വരെ ഉണ്ടായിരിക്കും.

തിരുവിതാംകൂര്‍ രാജവംശ ത്തിന്റെയും ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര ത്തിന്റെയും വ്യത്യസ്ത ചിത്ര ങ്ങളും ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ യുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ തിരുവിതാംകൂര്‍ രാജ കുടുംബ ത്തിന്റെ പള്ളിവേട്ട, പത്മ തീര്‍ഥം, പത്മനാഭ സ്വാമി ക്ഷേത്ര ത്തിലെ മകര ശീവേലി, ഉമയമ്മ റാണി യുടെ അപൂര്‍വ ഛായാ ചിത്രം, വേണാട് രാജ്ഞി യുടെ ചിത്രം എന്നിവ കാണികളെ ആകര്‍ഷിക്കുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ 2011 ലെ മികച്ച ഡോക്യു മെന്‍ററി ക്കുള്ള അവാര്‍ഡ് നേടിയ ‘ട്രാവന്‍കൂര്‍ – എ സാഗാ ഓഫ് ബെനവലന്‍സ്’ എന്ന ചിത്ര ത്തിലെ പ്രധാന അഭിനേതാ ക്കളായ ഡോക്ടര്‍. ബി. ആര്‍. ഷെട്ടി, വൈ. സുധീര്‍ കുമാര്‍ ഷെട്ടി എന്നിവര്‍ അഭിനയിച്ച റോളു കളുടെ വിവിധ ഫോട്ടോ കളും ഈ ചിത്ര പ്രദര്‍ശന ത്തില്‍ ഉള്‍പ്പെടുത്തി യിരിക്കുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നാടക രചനാ മത്സര ത്തില്‍ ഷാജി സുരേഷിന് സമ്മാനം

January 11th, 2013

ksc-drama-writing-winner-shaji-suresh-chavakkad-ePathram
അബുദാബി : കേരളാ സോഷ്യല്‍ സെന്റര്‍ നാടകോത്സവ ത്തിന്റെ ഭാഗ മായി സംഘടിപ്പിച്ച ഏകാങ്ക നാടക രചനാ മത്‌സര ത്തില്‍ ഷാജി സുരേഷ് ചാവക്കാട് എഴുതിയ  ‘അമ്മ യുടെ സാന്നിദ്ധ്യം’ എന്ന നാടകം മികച്ച രചന ക്കുള്ള അവാര്‍ഡ് നേടി.

ഭരത് മുരളി സ്മാരക നാടകോത്സവ ത്തിന്റെ സമ്മാന വിതരണ വേളയില്‍ ഷാജി സുരേഷിനുള്ള അവാര്‍ഡ് സമ്മാനിച്ചു.

നാടക രചന യില്‍ ബാബുരാജ് പീലിക്കോട്, ജോസഫ് എഡ്വാര്‍ഡ് എന്നിവര്‍ പ്രോത്സാഹന സമ്മാന ങ്ങള്‍ നേടി.

ഷോര്‍ട്ട് ഫിലിം നിര്‍മ്മാണ രംഗത്ത് സജീവമായി നില്‍ക്കുന്ന ഷാജി സുരേഷ് നിരവധി ചിത്ര ങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

കെ. എസ്. സി. യുടെ 2010 ലെ ഹ്രസ്വ സിനിമാ മത്സര ത്തില്‍ ഷാജി യുടെ  ‘ഒട്ടകം’ മികച്ച സിനിമ ആയി തെരഞ്ഞെടുത്തിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സ്ത്രീ പീഡന ത്തിനെതിരെ പൗര സമൂഹ ത്തിന്റെ പ്രതികരണം ഉയരണം :ദല സെമിനാര്‍
Next »Next Page » ഇന്ത്യ സോഷ്യല്‍ സെന്റര്‍ ’യൂത്ത് ഫെസ്റ്റ് 2013′ »



  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ
  • റോഡ് കുറുകെ കടക്കുമ്പോൾ ജാഗ്രത പാലിക്കുക : നിയമ ലംഘകർക്ക് പിഴ ഈടാക്കുന്നുണ്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine