നബിദിനാഘോഷം ശ്രദ്ധേയമായി

January 26th, 2013

meelade-shereef-2013-islamic-centre-ePathram
അബുദാബി : ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വിപുലമായ പാരിപാടി കളോടെ നബിദിനം ആഘോഷിച്ചു.

അബുദാബി സുന്നീ സെന്റര്‍ പണ്ഡിതന്മാരായ പല്ലാര്‍ മുഹമ്മദ്‌ കുട്ടി മുസ്ലിയാര്‍, മമ്മിക്കുട്ടി മുസ്ലിയാര്‍ എന്നിവരുടെ നേതൃത്വ ത്തില്‍ നടന്ന പ്രാര്‍ഥനാ ചടങ്ങുകളില്‌ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി. ബാവാ ഹാജി, ഡോക്ടര്‍ അബ്ദുല്‍ റഹിമാന്‍, സയിദ് അബ്ദുല്‍ റഹിമാന്‍ തങ്ങള്‍, അബ്ദുല്‍ അസീസ്‌ മുസ്ലിയാര്‍, കെ വി ഹംസ മുസ്ലിയാര്‍, റഷീദ് ഫൈസി, റാഫി ഹുദവി അടക്കം നിരവധി പ്രമുഖര്‍ പങ്കെടുത്തു.

മൌലിദ് പാരായണം, പ്രവാചക പ്രകീര്‍ത്തനം എന്നിവയും നബിദിനാഘോഷ ങ്ങളുടെ ഭാഗമായി നടന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കേരള വര്‍മ്മ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ വാര്‍ഷികം ആഘോഷിച്ചു

January 18th, 2013

ദുബായ് : ശ്രീ കേരള വര്‍മ്മ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ദുബായ് ഷെയ്ക്ക് റാഷിദ് ഓഡിറ്റോറിയ ത്തില്‍ പതിനഞ്ചാം വാര്‍ഷികം സംഘടിപ്പിച്ചു.

രാജേഷ് രാജാറാം അ ദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജോര്‍ജ് വി നേരിയ പറമ്പില്‍, കെ. എം. നൂര്‍ദീന്‍, വി. ഹര്‍ഷ വര്‍ദ്ദന്‍, അമിത് ഹോറ, സാനു മാത്യു, ഗോപാല കൃഷ്ണന്‍, സുധീഷ് ഭാസ്‌കരന്‍, വിനോദ് മേനോന്‍ എന്നിവര്‍ സംസാരിച്ചു.

കെ. എം. നൂര്‍ദീന്‍, സുന്ദര്‍ മേനോന്‍, സഞ്ചു മാധവ്, സതീഷ്‌ കുമാര്‍ എന്നിവരെ പുരസ്‌കാരം നല്‍കി ആദരിച്ചു.

അലുമ്‌നൈ മുന്‍ പ്രസിഡന്റു മാരായ റിട്ട കേണല്‍ ഗോപാലകൃഷ്ണന്‍, എന്‍. സി. പങ്കജ്, പ്രിന്‍സ് തോമസ്, പി.മധുസൂധനന്‍, ടി.ബല്‍റാം, മചിങ്ങള്‍ രാധാകൃഷ്ണന്‍, സഞ്ചീവ് കുമാര്‍, മനോജ് വി.സി., രാജേഷ് രാജാറാം എന്നിവരെ വേദിയില്‍ പ്രത്യേകം ആദരിച്ചു.

തുടര്‍ന്ന് ലക്ഷ്മി ഗോപാല സ്വാമിയുടെ നൃത്ത ശില്പം, ഗായകരായ ബിജു നാരായണന്‍, സിത്താര, ബാലമുരളി, എന്നിവരുടെ നേതൃത്വ ത്തില്‍ അരുണ്‍ കുമാര്‍, വിനോദ് നമ്പലാട്ട്, നിഷ ഷിജില്‍ എന്നിവരുടെ ഗാന ങ്ങളും, രാജ്ചന്ദ്രന്‍, അഭിജിത്ത്, ജാഫര്‍ എന്നീ സംഗീതജ്ഞര്‍ ഫ്യൂഷന്‍ മ്യൂസിക്കും ഒരുക്കിയിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അല്‍ ഐനില്‍ കൊയ്ത്തുത്സവം

January 18th, 2013

അല്‍ ഐന്‍ : സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സിംഹാസന കത്തീഡ്രല്‍ പള്ളി സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ജനവരി 18 വെള്ളിയാഴ്ച വൈകീട്ട് 5 മണി മുതല്‍ വിവിധ പരിപാടി കളോടെ മെസിയാദിലെ അല്‍ കെര്‍ പള്ളി അങ്കണത്തില്‍ നടക്കും.

കേരള ത്തനിമ യിലുള്ള വ്യത്യസ്ത വിഭവ ങ്ങളുടെ നാടന്‍ തട്ടുകടകള്‍, വിവിധ കലാ – കായിക പരിപാടികള്‍, കാര്‍ഷിക – ഇലക്ട്രോണിക്‌സ് ഉത്പ്പന്ന ങ്ങളുടെ ലേലം വിളികള്‍ എന്നിവ ഉത്സവ ത്തെ സജീവമാക്കും. ഭാഗ്യ പരീക്ഷണ കൂപ്പണില്‍ ഒന്നാം സമ്മാനര്‍ഹരായ വര്‍ക്ക് ഹുണ്ടായ് കാര്‍ സമ്മാനിക്കും. മറ്റനവധി സമ്മാന ങ്ങളും ക്രമീകരിച്ചിട്ടുണ്ട്.

അലൈന്‍ യെസ്‌മെന്‍സ് ക്ലബ്ബിന്റെയും ഇടവക യുടെയും സംയുക്താഭിമുഖ്യ ത്തിലുള്ള മെഡിക്കല്‍ ചെക്ക്അപ്പ് പ്രോഗ്രാം മേള യോട് അനുബന്ധിച്ചു പള്ളിയങ്കണ ത്തില്‍ നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 050 81 42 725

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മനസ്സ് കൂട്ടായ്മയുടെ സംഗമം ഷാര്‍ജ യില്‍

January 9th, 2013

ദുബായ് : സോഷ്യല്‍ നെറ്റ് വര്‍ക്കു കളിലെ പ്രമുഖ മലയാളം കൂട്ടായ്മ യായ ‘മനസ്സി’ ന്റെ യു. എ. ഇ. മീറ്റ്‌ ജനുവരി പതിനൊന്നാം തീയതി (വെള്ളി)രാവിലെ പത്തു മണി മുതല്‍ നാല് മണി വരെ ഷാര്‍ജ റോള യിലെ നജഫ് ഹോട്ടല്‍ ഹാളില്‍ നടക്കും.

കലാ സാംസ്കാരിക സാഹിത്യ രംഗത്തെ പ്രശസ്തര്‍ പങ്കെടുക്കും.
വിശദ വിവരങ്ങള്‍ക്ക് : ഷാനവാസ് കണ്ണഞ്ചേരി 050 78 42 286

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ആവേശം ഇരമ്പി മണലൂര്‍ വിന്റെര്‍ ഫെസ്റ്റ് 2012

December 24th, 2012

manaloor-nri-logo-manalur-fest-2012-ePathram
ദുബായ് : മണലൂര്‍  പ്രവാസി കളുടെ കൂട്ടായ്മ മണലൂര്‍ യു. എ. ഇ. അസോസിയേഷന്‍ വാര്‍ഷികാഘോഷം  മണലൂര്‍ വിന്‍റര്‍ ഫെസ്റ്റ് 2012 ദുബായ് ഗിസൈസിലെ മില്ലേനിയം സ്കൂള്‍ ഓഡിറ്റോറിയ ത്തില്‍ നടന്നു.

പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ജാസ്സി ഗിഫ്റ്റ് വിശിഷ്ടാഥിതി ആയിരുന്നു. മലയാള ത്തിലെ പുതുമുഖ സംവിധായ കനായ രാജേന്ദ്ര പ്രസാദ് ആശംസകള്‍ നേര്‍ന്നു.

മണലൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്റ് വി. എന്‍ സുര്‍ജിത്ത് ടെലിഫോണില്‍ മണലൂര്‍ ക്കരക്കാരെ അഭി സംബോധന ചെയ്തു ആശംസകള്‍ അറിയിക്കു കയും ചെയ്തു. ഈ സംഗമ ത്തില്‌ അറന്നൂറില്‍ പരം ആളുകള്‍ പങ്കെടുത്തു.

കുട്ടികള്‍ക്കും മുതിര്‍ന്ന വര്‍ക്കും വേണ്ടിയുള്ള രസകരമായ മത്സരങ്ങള്‍, മണലൂരിലെ കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച നൃത്ത നൃത്യങ്ങള്‍, പാട്ടുകള്‍, വടംവലി, കൈകൊട്ടികളി, ശിങ്കാരി മേളം, തെയ്യം, കുമ്മാട്ടി, ക്രിസ്മസ് കരോള്‍ തുടങ്ങിയവ യോടൊപ്പം ജാസ്സി ഗിഫ്റ്റ് മണലൂര്‍ക്കരക്കായി വേദിയിലും കാണികള്‍ക്കിട യിലും നിന്ന് പാടിയ ഒരു പിടി ഗാനങ്ങള്‍ അംഗങ്ങള്‍ ആസ്വദിച്ചു. ചാര്‍ളി അവതരിപ്പിച്ച റോഡ്‌ ഷോയും ഉണ്ടായിരുന്നു.

പ്രസിഡന്റ്റ് ദീപക്, ജനറല്‍ സെക്രട്ടറി ആമിഷ് കാര്‍ത്തികേയന്‍, വൈസ് പ്രസിഡന്റ്റ് സ്റ്റാലിന്‍ പവിത്രന്‍, രാജേന്ദ്രന്‍ കുറ്റിയില്‍ തുടങ്ങിയവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മലയാളി സമാജം കേരളോല്‍സവം
Next »Next Page » ലീഡറെ അനുസ്മരിച്ചു »



  • ഡോ. ഷംഷീർ വയലിൽ അനുശോചനം അറിയിച്ചു.
  • എയർ പോർട്ട് സിറ്റി ചെക്ക്-ഇന്‍ സേവനം മുസ്സഫ ഷാബിയയിലും
  • ശൈ​ഖ് ത​ഹ്‍​നൂ​ൻ ബി​ൻ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു
  • വീണ്ടും മഴ മുന്നറിയിപ്പ് : മുന്നോടിയായി പൊടിക്കാറ്റ് വീശുന്നു
  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine