അബുദാബി : തൃശൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജ് പൂര്‍വ വിദ്യാര്‍ത്ഥി കളുടെ യു. എ. ഇ. കൂട്ടായ്മ യായ ട്രേസ് (TRACE )പതിനേഴാം വാര്‍ഷികാഘോഷം “ധ്വനി 2013” അബുദാബി ഇന്ത്യ സോഷ്യല്‍ സെന്റെറില്‍ നടന്നു.
തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജ് പൂര്‍വ വിദ്യാര്‍ഥി കൂടിയായ അഡ്വക്കേറ്റ് വി ടി ബാലറാം എം എല്‍ എ ദീപം തെളിയിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു.
ട്രേസ് പ്രസിഡണ്ട് ഷൈജു കാരോത്ത് കുഴി, സെക്രട്ടറി അനൂപ് നായര്‍, ഈവന്റ് കണ്‍വീനര്‍ ജോണി മാത്യു, ഈവന്റ് കോഡിനേറ്റര് സജിത്ത് തുടങ്ങിയവരും ട്രേസ് സീനിയര്‍ മെമ്പര്‍മാരും ചടങ്ങില്‍ സംബന്ധിച്ചു. തുടര്‍ന്നു അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാ പരിപാടികള്‍ അരങ്ങേറി.