ഇശൽ ബാൻഡ് സംഗീത പ്രതിഭാ മത്സരം : നൂറാ നുജൂം നിയാസ് വിജയി

May 9th, 2018

logo-ishal-band-abudhabi-ePathram
അബുദാബി : കലാകാരൻ മാരുടെ കൂട്ടായ്മയായ ഇശൽ ബാൻഡ് അബു ദാബി സംഘടിപ്പിച്ച മൂന്നാ മത് സംഗീത പ്രതിഭാ മത്സര ത്തിൽ (ഓൺ ലൈൻ സിംഗിങ്ങ് ടാലന്റ് കോണ്ടെസ്റ്റ്) നൂറാ നുജൂം നിയാസ് ഒന്നാം സ്ഥാനം കരസ്ഥ മാക്കി.

കാവ്യാ നാരായണൻ രണ്ടാം സ്ഥാനവും സിറാജ് വെളി യങ്കോട് മൂന്നാം സ്ഥാനവും പെർഫോർമർ ഓഫ് ദി ഡേ സമ്മാനം അസ്ഹർ കാമ്പിലും കരസ്ഥമാക്കി.

ഐ. ബി. എ. ചെയർമാൻ സൽമാൻ ഫാരിസി, ചീഫ് പാട്രൺ റഫീക് ഹൈദ്രോസ്,  ഉപദേശക സമിതി അംഗ ങ്ങളായ മുഹ മ്മദ് ഹാരിസ്, എ. ടി. മഹ്‌റൂഫ്, അബ്ദുൾ കരീം, ഇക്ബാൽ ലത്തീഫ്, അബ്ദുള്ള ഷാജി, അലി മോൻ വര മംഗലം ലുലു ഗ്രൂപ്പ് പി. ആർ. ഓ. അഷ്‌റഫ്, റഷീദ് അയിരൂർ, റെജീദ് പട്ടോളി, ഷെഫീൽ കണ്ണൂർ, ഷംസു ദ്ധീൻ തലശ്ശേരി എന്നിവർ ചേർന്ന്  വിജയി കള്‍ക്ക് പുരസ്കാര ങ്ങള്‍ സമ്മാനിച്ചു.

ഇന്ത്യൻ ഇസ്ലാമിക് സെന്റർ കൾച്ചറൽ സെക്രട്ടറി എം. എം. നാസർ, സോങ് ലവ് ഗ്രൂപ്പ് അഡ്മിൻ സിദ്ധീഖ് ചേറ്റുവ, റിഥം അബു ദാബി അഡ്മിൻ സുബൈർ തളി പ്പറമ്പ, യു. എ. ഇ. റിഥം ബാൻഡ് അഡ്മിൻ ഫൈസൽ ബേപ്പൂർ, അഡ്വ. അബ്ദുൾ റഹ്‌മാൻ എന്നിവർ സംബ ന്ധിച്ചു.

കേരളാ സോഷ്യൽ സെന്റ റിൽ നടന്ന ഗ്രാൻഡ് ഫിനാലെ മത്സരങ്ങളിൽ അബു ദാബി യിലെ സംഗീത അദ്ധ്യാ പക രായ പാമ്പാടി രാജേ ന്ദ്രൻ, ബിജു, ഉണ്ണി കൃഷ്ണൻ, ഫത്താഹ് മുള്ളൂർ ക്കര എന്നിവർ അടങ്ങുന്ന പാന ലാണ് വിജയി കളെ കണ്ടെത്തിയത്.

സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധി ക്കപ്പെട്ട ‘കണ്ണൂരിലെ മൊഞ്ചത്തി‘ എന്ന ആൽബ ത്തിൽ പാടി അഭിനയിച്ച ഐ. ബി. എ. ജോയിന്റ് കൺ വീനർ അസീം കണ്ണൂരി നേയും ഇശൽ ബാൻഡ് അബു ദാബി പുറ ത്തിറക്കിയ ‘ജസ്റ്റിസ് ഫോർ ആസിഫാ’ എന്ന വീഡിയോ യുടെ ഗാന രചയി താവ് റഹീം ചെമ്മാടി നേയും ആദരിച്ചു.

പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ ഫെയിം) നയിച്ച ഇശല്‍ ബാന്‍ഡ് അംഗ ങ്ങളുടെ സംഗീത നിശ യും നടന്നു. സംഗീത സംവി ധായ കനായ നൗഷാദ് ചാവക്കാട് ഓര്‍ക്കസ്ട്രക്കു നേതൃത്വം നല്‍കി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കെ. പി. മുഹമ്മദ് കുഞ്ഞിക്ക് ടീം തളിപ്പറമ്പ യാത്ര യയപ്പു നൽകി

May 8th, 2018

team-thalipparamba-sentoff-to-muhammed-kunhi-ePathram
അബുദാബി : നാൽപ്പത്തി നാലു വർഷത്തെ പ്രവാസ ജീവിതം മതി യാക്കി നാട്ടിലേക്ക് തിരിക്കുന്ന ‘ടീം തളി പ്പറമ്പ’ അംഗം കെ. പി. മുഹമ്മദ് കുഞ്ഞിക്ക് യാത്ര യയപ്പു നൽകി.

തളിപ്പറമ്പ് നിവാസി കളുടെ പ്രവാസി കൂട്ടായ്മ യായ ‘ടീം തളിപ്പറമ്പ അബു ദാബി’ സംഘടിപ്പിച്ച പഠന യാത്ര യിൽ വെച്ചാണ് യാത്ര യയപ്പു പരിപാടി സംഘ ടിപ്പി ച്ചത്. ‘ടീം തളിപ്പറമ്പ അബു ദാബി’ യുടെ സ്നേഹോ പഹാരം അദ്ദേഹ ത്തിനു സമ്മാനിച്ചു.

team-thalipparamba-study-tour-diary-farm-ePathram

‘ടീം തളിപ്പറമ്പ അബു ദാബി’ യുടെ അംഗങ്ങളും കുടുംബ ങ്ങളും കുട്ടി കളും ഉൾപ്പെടെ നൂറി ലേറെ പ്പേർ ദുബായി ലെ അൽ റവാബി ഡയറി ഫാമി ലേക്ക് രണ്ടു ബസ്സു കളി ലായി നടത്തി യ പഠന യാത്ര ഗൾഫിൽ വളരുന്ന കുട്ടി കൾക്ക് വളരെ ഉപകാര പ്രദ മായി രുന്നു. മരുഭൂമി യിലെ ക്ഷീര വിപ്ലവം ടീം അംഗ ങ്ങള്‍ക്ക് പുതിയൊരു അനു ഭവവുമായി.

ഭാര വാഹി കളായ കെ. വി. അഷ്‌റഫ്, ടി. കെ. മുഹമ്മദ് കുഞ്ഞി, എ. പി. നൗഷാദ്, കെ. വി. സത്താർ, കെ. എൻ. ഇബ്രാഹിം, കെ. അലി ക്കുഞ്ഞി, കാസ്സിം അബൂബക്കർ, കെ. വി. നൗഫൽ, സി. നൗഷാദ്, അബ്ദുള്ള, സുബൈർ തളിപ്പറമ്പ, താജുദ്ധീൻ, അഷ്‌റഫ് കടമ്പേരി തുടങ്ങി യവർ പരിപാടി കൾക്ക് നേതൃത്വം നൽകി.

യാത്രക്കിടെ ഇരു ബസ്സു കളി ലുമായി നടത്തിയ ക്വിസ്സ് മത്സര ങ്ങളും സംഗീത പരി പാടി കളും പഠന യാത്രക്ക് ഏറെ പൊലിമ കൂട്ടി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

രാഷ്ട്ര പിതാവിന്റെ ഹോളോഗ്രാം ത്രിമാന ചിത്ര വുമായി‌ രാജ്യ ത്തിന്റെ ആദരം

May 8th, 2018

sheikh-zayed-3D-hologram-created-for-100th-birth-anniversary-ePathram
ദുബായ് : രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ ത്താന്‍ അല്‍ നഹ്യാന്റെ ജന്മ ശതാബ്ദി ദിന ത്തില്‍ അദ്ദേഹ ത്തിന്റെ ഹോളോഗ്രാം 3D ദൃശ്യാവിഷ്കാരം ഒരുക്കി രാജ്യം ആദരവ് അര്‍പ്പിച്ചു.

ശൈഖ് സായിദ് ബിന്‍ സുല്‍ ത്താന്‍ അല്‍ നഹ്യാന്‍ രാജ്യത്തെ യുവ ജന ങ്ങളെ അഭി സംബോധന ചെയ്യുന്ന രീതി യില്‍ അത്യാ ധുനിക സാങ്കേതിക വിദ്യയുടെ സഹായ ത്തോടെ തയ്യാറാക്കിയ ത്രിമാന ചിത്രം ദുബായ് കേന്ദ്ര മായി പ്രവര്‍ ത്തിക്കുന്ന ന്യൂ ഡൈമെന്‍ഷന്‍ പ്രൊഡക്ഷന്‍സ് (എന്‍. ഡി. പി.) തങ്ങളുടെ ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, ഫേയ്സ് ബുക്ക് പേജി ലൂടെയും പുറത്തു വിട്ടു.

രാഷ്ട്ര നിർമ്മാണ ത്തിന്നു വേണ്ടി യുവാക്കൾ മുന്നോട്ടു വരേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുള്ള പ്രസംഗ മാണ് ത്രിഡി ഹോളോ ഗ്രാമിൽ ചേർത്തിരിക്കുന്നത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സായിദ് വര്‍ഷാചരണം ഐ. എസ്. സി. യില്‍ തുടക്ക മായി

May 7th, 2018

logo-isc-abudhabi-epathram
അബുദാബി : സായിദ് വർഷാ ചരണ പരിപാടി കൾക്ക് അബു ദാബി ഇന്ത്യാ സോഷ്യല്‍ സെന്റ റില്‍ തുടക്ക മായി. ഒരു വർഷം നീണ്ടു നിൽ ക്കുന്ന സായിദ് വർഷാ ചരണ പരി പാടി കൾ ഐ. എസ്‌. സി. ചെയർ മാനും ലുലു ഗ്രൂപ്പ് മേധാ വിയു മായ എം. എ. യൂസഫലി ഉദ്ഘാ ടനം ചെയ്തു.

ചടങ്ങിൽ ഐ. എസ്. സി. യു ടെ 51-ാം വാർഷിക ആഘോ ഷവും പുതിയ മാനേജിംഗ് കമ്മിറ്റി അംഗ ങ്ങളുടെ സത്യ പ്രതിജ്ഞ യും നടന്നു. എം. എ. യൂസഫലി സത്യവാചകം ചൊല്ലി ക്കൊടു ത്തു.

ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ദിനേശ് കുമാർ, ഐ. എസ്. സി. പ്രസിഡണ്ട് രമേഷ് പണിക്കര്‍, വൈസ് ചെയർ മാൻ ബി. ആർ. ഷെട്ടി, ജനറൽ സെക്രട്ടറി ഈപ്പന്‍ എന്നി വര്‍ പ്രസംഗിച്ചു.

ബോളിവുഡ് ഗായക രായ ഹംസിക അയ്യരും വിപിൻ അനിജയും നയിച്ച സംഗീത നിശ യും നൃത്ത പരി പാടി കളും അരങ്ങേറി.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മരതകം ബ്രോഷർ പ്രകാശനം ചെയ്തു

May 1st, 2018

kerala-speaker-sreerama-krishnan-release-marathakam-ePathram
അബുദാബി : അബുദാബി യിലെ നാല് സാംസ്കാരിക കൂട്ടായ്മ കളുടെ നേതൃത്വ ത്തിൽ മുസ്സഫ യിലെ മല യാളി സമാജ ത്തിൽ സംഘടി പ്പിക്കുന്ന ‘മരതകം’ എന്ന പരി പാടി യുടെ ബ്രോഷർ പ്രകാശനം കേരളാ നിയമ സഭാ സ്പീക്കർ ശ്രീരാമ കൃഷ്ണൻ നിർവ്വഹിച്ചു.

shafeel-kannur-programme-marathakam-ePathram

സായിദ് വർഷാ ചരണ ത്തിന്റെ ഭാഗ മായി മെയ് 11 ന് അബുദാബി മല യാളി സമാജ ത്തിൽ ഒരുക്കുന്ന പരി പാടി യിൽ പ്രവാസ ലോകത്ത് ഇരുപത് വർഷം പൂർ ത്തി യാക്കിയ വരും ഇപ്പോൾ യു. എ. ഇ . യിൽ ചെറിയ ശമ്പള ത്തിൽ ജോലി ചെയ്യുന്ന വരു മായ നൂറ് തൊഴി ലാളി കളെ ആദരിക്കും.

ബ്രോഷർ പ്രകാശന ചടങ്ങിൽ പ്രോഗ്രാം ഡയരക്ടർ ഷഫീൽ കണ്ണൂർ, പി. പത്മനാഭൻ, സലിം ചിറക്കൽ, സുബൈർ തളിപ്പറമ്പ്, സിദ്ധീഖ് ചേറ്റുവ, ഷൗക്കത്ത് വാണിമേൽ, റജീദ് പട്ടോളി, അനസ് കൊടുങ്ങല്ലൂര്‍, നൗഷാദ്  തുടങ്ങിയ കലാ സാംസ്കാരിക പ്രവര്‍ത്തകര്‍  സംബ ന്ധിച്ചു.

വിവരങ്ങൾക്ക് : 050 959 8474, 055 459 0964

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « യു. എ. ഇ. യുടെ ആദ്യ അനി മേഷന്‍ ചിത്രം ‘കാറ്റ്‌സ് എവേ’
Next »Next Page » ഐ. സി. എഫ്. ഹെൽത്തോറിയം മെഡിക്കൽ ക്യാമ്പ് അബു ദാബി യിൽ »



  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine