അൽ ഐൻ പുസ്തകോൽസവം ഈ മാസം 23 മുതൽ

September 4th, 2018

uae-president-issues-national-law-of-reading-ePathram
അബുദാബി : ഡിപ്പാര്‍ട്ട് മെന്റ് ഓഫ് കള്‍ച്ചര്‍ ആന്‍ഡ് ടൂറിസം സംഘടിപ്പിക്കുന്ന പത്താമത് അൽ ഐൻ ബുക്ക് ഫെയര്‍ സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ 2 വരെ അൽ ഐൻ കൺ വൻഷൻ സെന്ററില്‍ നടക്കും.

വെള്ളിയാഴ്ച ഒഴികെ യുള്ള ദിവസ ങ്ങളില്‍ രാവിലെ 9 മണി മുതല്‍ ഉച്ചക്കു ഒരു മണി വരെയും വൈകു ന്നേരം 5 മണി മുതല്‍ രാത്രി ഒന്‍പതു മണി വരേയും സന്ദര്‍ശ കര്‍ ക്കു പ്രവേശനം അനുവദിക്കും. പ്രവേശനം സൗജന്യം ആയിരി ക്കും.

വിശദ വിവരങ്ങള്‍ക്ക് വെബ് സൈറ്റ് സന്ദര്‍ശിക്കാം.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

പ്രളയത്തില്‍ രേ​ഖ​ക​ൾ ന​ഷ്​​ട​മാ​യ വര്‍ക്കു വേ​ണ്ടി ഇ​ട​ പെ​ടും : ഇ​ന്ത്യ​ൻ സ്​​ഥാ​ന​പ​തി

August 22nd, 2018

indian-ambassedor-to-uae-navdeep-singh-suri-ePathram
അബുദാബി : കേരള ത്തിലെ പ്രളയ ത്തിൽ പാസ്സ്പോർട്ട്, വിസ, സർട്ടി ഫിക്കറ്റു കൾ തുടങ്ങിയ രേഖ കൾ നഷ്ട പ്പെട്ട പ്രവാസി കള്‍ ഉ ണ്ടെങ്കിൽ അവർക്ക് ഇളവു കൾ അനു വദി ക്കുവാൻ ശ്രമിക്കും എന്നും അതി നായി യു. എ. ഇ. അധി കൃത രു മായി ബന്ധ പ്പെടും എന്നും ഇന്ത്യൻ സ്ഥാന പതി നവ് ദീപ് സിംഗ് സൂരി.

യു. എ. ഇ. യിൽ നിന്നും അവധിക്ക് നാട്ടിലേക്കു പോയി പ്രളയം കാരണം തിരിച്ചെ ത്തുവാന്‍ കഴി യാതെ വരുന്ന വിദ്യാർ ത്ഥികളുടെ പ്രയാസ ങ്ങൾ പരി ഹരിക്കു വാനും യു. എ. ഇ. വിദ്യാഭ്യാസ വിദ്യാഭ്യാസ മന്ത്രാ ലയ ത്തെയും എമി റേറ്റു കളിലെ വിദ്യാഭ്യാസ അഥോ റിറ്റി കളെയും സമീപിക്കും എന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.

വിവിധ ഇന്ത്യൻ സംഘടന കളുടെ പ്രതി നിധി യോഗ ത്തിലാണ് ഇന്ത്യൻ സ്ഥാനപതി നവ് ദീപ് സിംഗ് സൂരി കാര്യങ്ങള്‍ വിശദീകരിച്ചത്.

ദുബായ് ഇന്ത്യൻ കോൺസുൽ ജനറൽ വിപുല്‍, മറ്റു ഉന്നത ഉദ്യോഗസ്ഥരും സംബ ന്ധിച്ചു.

യു. എ. ഇ. യിൽ നിന്നു കേരള ത്തിലെ ദുരി താശ്വാസ പ്രവർത്തന ങ്ങൾ ക്കായി സാമ്പത്തിക സഹായം ചെയ്യു വാന്‍ ഉദ്ദേ ശിക്കു ന്നവർ മുഖ്യ മന്ത്രി യുടെ ദുരിതാശ്വാസ നിധി യിലേക്കോ യു. എ. ഇ. പ്രഖ്യാപിച്ച റിലീഫ് പദ്ധതി കളി ലേക്കോ ആണ് നൽകേണ്ടത് എന്നും സ്ഥാനപതി ഓര്‍മ്മിപ്പിച്ചു.

- pma

വായിക്കുക: , , , , , , , , , , ,

അഭിപ്രായം എഴുതുക »

ബലി പെരുന്നാൾ ചൊവ്വാഴ്ച : സ്വകാര്യ മേഖലക്ക് മൂന്നു ദിവസം അവധി

August 18th, 2018

hajj-epathram
അബുദാബി : യു. എ. ഇ. യിൽ സ്വകാര്യ മേഖല ക്ക് ബലി പെരു ന്നാൾ അവധി മൂന്നു ദിവസം ആയി രിക്കും എന്ന് മനുഷ്യ വിഭവ ശേഷി –സ്വദേശി വത്കരണ മന്ത്രാലയം അറിയിച്ചു.

അറഫാ ദിനമായ (ഹജ്ജ്) ആഗസ്റ്റ് 20 (തിങ്കൾ) മുതൽ 22 (ബുധൻ) വരെയാണ് സ്വകാര്യ മേഖല യുടെ അവധി. എന്നാല്‍ സര്‍ക്കാര്‍ – പൊതു മേഖലാ സ്ഥാപന ങ്ങള്‍ക്ക് ഇൗ മാസം 19 (ഞായര്‍) മുതൽ 23 (വ്യാഴം) വരെ അഞ്ചു ദിവസം അവധി ആയിരിക്കും.

തുടര്‍ന്നുള്ള രണ്ട് ദിവസം വാരാന്ത്യഅവധി കൾ കൂടി കഴിഞ്ഞ് ഇൗ മാസം 26 ഞായര്‍ മുതല്‍ യു. എ. ഇ. യിലെ സർക്കാർ സ്ഥാപന ങ്ങള്‍ പ്രവര്‍ ത്തിച്ചു തുടങ്ങും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മെഹ്ഫിൽ നൈറ്റ്- 2018 : ബ്രോഷർ പ്രകാശനം ചെയ്തു

July 23rd, 2018

kannur-shereef-alif-media-mehfil-night-2018-ePathram
അബുദാബി : അലിഫ് മീഡിയ അബു ദാബി യുടെ നാലാം വാര്‍ഷിക ത്തോട് അനുബന്ധിച്ച് സംഘടി പ്പിക്കുന്ന ‘മെഹ് ഫിൽ നൈറ്റ്’ എന്ന പ്രോഗ്രാ മിന്റെ ബ്രോഷർ പ്രകാശനം നടന്നു. സാമൂഹിക പ്രവർ ത്തകനും ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ മാനേജിംഗ് കമ്മിറ്റി അംഗവു മായ നാസര്‍ കാഞ്ഞ ങ്ങാട്, ലുലു ഗ്രൂപ്പ് പി. ആര്‍. ഒ. അഷ്‌റഫ് എന്നി വർ ചേർന്ന് ബ്രോഷർ പ്രകാശനം നിര്‍വ്വഹിച്ചു.

brochure-release-mehfil-night-2018-ePathram

മുഹമ്മദ് അലി അലിഫ് മീഡിയ, പ്രോഗ്രാം ഡയറക്ടർ മാരായ ഷൗക്കത്ത് വാണിമേല്‍, സുബൈര്‍ തളിപ്പറമ്പ്, പ്രോഗ്രാം കോഡിനേറ്റർ ഷാഹിർ രാമന്തളി എന്നിവർ സംബ ന്ധിച്ചു.

പ്രശസ്ത ഗായകൻ കണ്ണൂർ ഷെരീഫ് നയി ക്കുന്ന ‘മെഹ് ഫിൽ നൈറ്റ്’ ഒക്ടോബർ 4 വ്യാഴം രാത്രി 8 മണി ക്ക് അബു ദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ അര ങ്ങേറും.

ഗസലുകൾ, ശാസ്ത്രീയ – അർദ്ധ ശാസ്ത്രീയ ഗാന ങ്ങളും പഴയതും പുതിയതു മായ വൈവിധ്യ മാർന്ന ഗാന ങ്ങളും കോർത്തിണക്കി വ്യത്യസ്ഥ മായ മെഗാ സംഗീത നിശയാണ് ‘മെഹ്ഫിൽ നൈറ്റ്’ എന്നും സംഘാ ടകർ അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പത്ത് ദിവസ ങ്ങളിലായി ലിവ ഈന്ത പ്പഴ മഹോത്സവം

July 18th, 2018

logo-liwa-date-festival-ePathram. അബുദാബി : പതിനാലാമത് ലിവ ഈന്തപ്പഴ മഹോ ത്സവം ജൂലായ് 18 ബുധ നാഴ്ച ആരം ഭിക്കും.
യു. എ. ഇ. ഉപ പ്രധാന മന്ത്രി യും പ്രസിഡൻഷ്യൽ കാര്യ വകുപ്പു മന്ത്രി യു മായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാ കർതൃ ത്വത്തില്‍ നടക്കുന്ന ഈന്തപ്പഴ മഹോ ത്സവ ത്തില്‍ രാജ്യത്തു വിള യുന്ന ഏറ്റവും മുന്തിയ തരം ഈന്ത പ്പഴ ങ്ങളാണ് പ്രദര്‍ശന ത്തിനും വിപണന ത്തി നു മായി എത്തുക.

കർഷക രെയും കൃഷി യെയും പ്രോത്സാഹി പ്പിക്കുന്ന തിനായി അബുദാബി യുടെ പടി ഞ്ഞാറൻ മേഖല യായ അല്‍ ദഫ്റ യിലെ ലിവ യില്‍ ഒരു ക്കുന്ന ഈന്ത പ്പഴ മഹോ ത്സവ ത്തില്‍ പങ്കാളി കള്‍ ആവുന്ന വരില്‍ നിന്നും ഏറ്റവും മികച്ച കര്‍ഷ കനും ഗുണ മേന്മ യുള്ള ഈന്ത പ്പഴ ക്കുലക്കും അടക്കം നിരവധി വിഭാഗ ങ്ങളി ലായി പുര സ്കാര ങ്ങള്‍ നല്‍കി ആദരിക്കും.

ഈന്തപ്പഴങ്ങള്‍ കൂടാതെ ഇവയില്‍ നിന്നും ഉണ്ടാക്കുന്ന അച്ചാറുകള്‍, സ്ക്വാഷുകള്‍, മറ്റു ഭക്ഷ്യ വിഭവ ങ്ങള്‍, മധുര പല ഹാര ങ്ങള്‍ എന്നി വയും പ്രാദേശിക മായി വിളയിച്ച പഴ ങ്ങളും പച്ച ക്കറി കളും ഇവിടെ ലഭ്യ മാവും.

സന്ദർശക രെ ആകർ ഷിക്കും വിധം വിവിധ കലാ പരി പാടി കളും കുട്ടി കൾക്ക് വേണ്ടി യുള്ള പ്രത്യേക മത്സര പരിപാടി കളും ഒരുക്കിയിട്ടുണ്ട്. പത്ത് ദിവസ ങ്ങളി ലായി വൈകുന്നേരം നാലു മണി മുതല്‍ പത്തു മണി വരെ നടക്കുന്ന ലിവ ഈന്തപ്പഴ മഹോത്സവം ജൂലായ് 28 ശനിയാഴ്ച സമാപനമാകും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « യുവ ജന സഖ്യം രക്‌ത ദാന ക്യാമ്പ് സംഘടിപ്പിച്ചു
Next »Next Page » ശൈഖ് ഖലീഫ യുമായി അജ്മാന്‍ ഭരണാധി കാരി യുടെ കൂടിക്കാഴ്ച »



  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ
  • ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമം
  • അനോര ഗ്ലോബൽ പുതിയ ഭരണ സമിതി
  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ
  • അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു
  • കേരള സോഷ്യൽ സെന്റർ ഇഫ്‌താർ സംഗമം
  • ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു
  • ഉപന്യാസ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine