രണ്ടാമത്​ കേരള ഗൾഫ്​ സോക്കറിൽ മലപ്പുറം സുൽത്താൻസ് ജേതാക്കളായി

April 10th, 2017

sevens-foot-ball-in-dubai-epathram
അബുദാബി : കെ. എം. സി. സി. സംഘടി പ്പിച്ച രണ്ടാ മത് കേരള ഗൾഫ് സോക്കറിൽ ഇന്ത്യ യുടെ മുന്‍ ക്യാപ്റ്റന്‍ ജോപോൾ അഞ്ചേരി നേതൃത്വം നല്‍കിയ മലപ്പുറം സുൽത്താൻസ് കിരീടം സ്വന്ത മാക്കി.

അബുദാബി സായിദ് സ്പോർട്സ് സിറ്റി യിൽ നടന്ന ഫൈനൽ പോരാ ട്ടത്തിൽ സന്തോഷ് ട്രോഫി മുൻ നായകൻ ആസിഫ് സഹീർ നയിച്ച തൃശൂർ വാരി യേഴ്സിനെ ഒന്നി നെതിരെ മൂന്ന് ഗോളു കൾക്കാണ് മലപ്പുറം സുൽ ത്താൻസ് ടീം പരാജയ പ്പെടു ത്തിയത്.

ഐ. എം. വിജയൻ കോഴിക്കോട് ചലഞ്ചേഴ്‌സ് ടീമിനെയും, യു. ഷറഫലി കണ്ണൂർ ഫൈറ്റേഴ്‌സ് ടീമിനെയും മുഹ മ്മദ് റാഫി കാസർ കോട് സ്‌ട്രൈ ക്കേ ഴ്‌സ് ടീമിനെയും നയിച്ചു. ടൂർണ്ണ മെന്റി ലെ മികച്ച കളി ക്കാരനും ടോപ് സ്‌കോ ററു മായി ഹസനെയും മലപ്പുറം സുൽത്താൻ ടീമിലെ ഹസ്സനും മികച്ച ഗോൾ കീപ്പറായി ആശിഫിനെയും തെര ഞ്ഞെ ടുത്തു. മികച്ച സ്വഭാവ ടീമായി കോഴിക്കോട് ചലഞ്ചേഴ്‌സും തെരഞ്ഞെടുക്കപ്പെട്ടു.

കെ. എം. സി. സി. നേതാക്ക ളായ യു. അബ്‌ദുല്ല ഫാറൂഖി, എം. പി. എം. റഷീദ് എന്നിവർ വിജയി കൾക്ക് ട്രോഫി കൾ സമ്മാനിച്ചു. നസീർ മാട്ടൂൽ, ഷുക്കൂറലി കല്ലുങ്ങൽ, സി. സമീർ എന്നിവരുടെ നേതൃത്വ ത്തിൽ നടന്ന ചടങ്ങിൽ മാധ്യമ പ്രവർത്തകൻ കമാൽ വര ദൂർ ഉദ്ഘാടന പ്രഖ്യാപനം നടത്തി.

 

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഒാശാന പെരുന്നാൾ : വിശുദ്ധ വാരാ ചരണ ശുശ്രൂഷ കള്‍ക്ക് തുടക്ക മായി

April 9th, 2017

jesus-christ-remembering-palm-sunday-osana-perunnal-ePathram
അബുദാബി : ക്രൈസ്തവ ദേവാ ലയ ങ്ങളില്‍ വിശുദ്ധ വാരാചരണ ശുശ്രൂഷ കള്‍ക്ക് തുടക്ക മായി. യേശു ക്രിസ്തു വിന്റെ യിർപ്പ് പെരുന്നാൾ വരെ നീണ്ടു നിൽക്കുന്ന പീഡാനുഭവ വാരത്തിന് തുടക്കം കുറിച്ചു കൊണ്ടാണ് ഒാശാന പെരു ന്നാൾ ആചരി ക്കുന്നത്. വിവിധ സഭ കളെ പ്രതിനിധാനം ചെയ്ത് കേരള ത്തില്‍ നിന്ന് ബിഷപ്പു മാര്‍ എത്തി യാണ് വിശുദ്ധ വാര ശുശ്രൂഷ കള്‍ക്ക് നേതൃത്വം കൊടുത്തത്.

യേശു ക്രിസ്തു ജറുസലേ മിലേക്ക് നടത്തിയ യാത്രയുടെ ഓര്‍മ്മ പുതുക്ക ലാണ് ഒാശാന പെരുനാൾ. ഒലീവ് ഇലകളും വീശി യേശു വിനെ ജന ങ്ങൾ എതിരേറ്റ തിന്റെ ഓർമ്മ പുതുക്കി നൂറു കണക്കിന് വിശ്വാസികൾ കുരു ത്തോല പിടിച്ചും പൂക്കൾ വിതറിയും പള്ളിയെ പ്രദിക്ഷിണം ചെയ്തു.

അബു ദാബി സെന്റ്‌ ജോർജ് ഓർത്ത ഡോക്സ് ദേവാലയ ത്തിലെ ഓശാന ശുശ്രൂ ഷകൾക്ക് ഇടവക വികാരി ഫാ. എം. സി. മത്തായി മാറാ ഞ്ചേരിൽ മുഖ്യ കാർ മ്മി കത്വ വഹിച്ചു. സഹ വികാരി ഫാ. ഷാജൻ വർഗീസ്‌ സഹ കാർമ്മി കത്വം വഹിച്ചു.

അബുദാബി മുസ്സഫ യിലെ മാർത്തോമാ ദേവാലയം, അബു ദാബി സെന്റ് ജോസഫ് കത്തോലിക്കാ ദേവാലയം, അബു ദാബി സെന്റ് സ്‌റ്റീഫൻസ് യാക്കോ ബായ ഇടവക ദേവാലയം, മുസ്സഫ സെന്റ് പോൾസ് ദേവാലയം എന്നിവിട ങ്ങളിലും വിശുദ്ധ വാര ശുശ്രൂഷകൾ നടന്നു.

ദേവാലയത്തിൽനിന്ന് വാഴ്ത്തി നൽകുന്ന കുരുത്തോലകൾ വീടു കളിൽ സൂക്ഷി ക്കുവാ നായി വിശ്വാസികൾ കൊണ്ടു പോയി. അബുദാബി യിലെ വിവിധ ദേവാ ലയ ങ്ങളില്‍ നടന്ന ശുശ്രൂകളില്‍ ആയിര ക്കണക്കിന് വിശ്വാസികള്‍ സംബ ന്ധിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കുതിര മൂട്ടിൽ കഞ്ഞിയും ചെട്ടി ക്കുളങ്ങര കുത്തിയോട്ട വുമായി ഭരണി വേല ആഘോ ഷിച്ചു

April 8th, 2017

samarppanam-folk-dance-festival-2015-ePathram അബുദാബി : ആലപ്പുഴ ജില്ല യിലെ ഓണാട്ടു കര ദേശ വാസി കളുടെ ഉത്സവ മായ ചെട്ടി ക്കുള ങ്ങര ഭരണി വേല അബു ദാബി യില്‍ ആഘോ ഷിച്ചു. അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ നടന്ന ആഘോഷ പരി പാടി യില്‍ യു. എ. ഇ. യിലെ വിവിധ എമി റേറ്റു കളിൽനിന്നു മായി നിരവധി ഭക്തര്‍ എത്തി ച്ചേ ര്‍ന്നു. ഓണാട്ടു കര യുടെ കലാ സാംസ്‌കാ രിക പൈതൃകം വിളി ച്ചറി യിക്കുന്ന ‘ചെട്ടി ക്കുള ങ്ങര കുത്തി യോട്ട പ്പാട്ടും ചുവടും’ എന്ന പരി പാടി യോടൊപ്പം ഓണാട്ടു കര യുടെ രുചി വൈവിധ്യ വുമായി കുതിര മൂട്ടില്‍ കഞ്ഞിയും വിളമ്പി.

നാട്ടിൽ നിന്നും കൊണ്ടു വന്നിരുന്ന വിഭവ ങ്ങളാണ് കഞ്ഞിക്കായി ഉപ യോഗി ച്ചത്. ചെട്ടിക്കുളങ്ങര മീന ഭരണി യോട് അനു ബന്ധിച്ച കുട്ടികളുടെ കെട്ടു കാഴ്ചയും ഐ. എസ്. സി. ഓഡി റ്റോറി യത്തിൽ നടന്നു. ചെട്ടി ക്കുളങ്ങര അമ്മ പ്രവാസി സേവാ സമിതി യാണ് ഈ ആഘോഷം സംഘടി പ്പിച്ചത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചക്കരക്കൂട്ടം കായിക മേള

April 8th, 2017

vadam-vali-epathram
ദുബായ് : ഗ്രാമോ ത്സവ ത്തിന്റെ പ്രതീതി ഉണർത്തി കൊണ്ട് കണ്ണൂർ ജില്ല യിലെ ചക്കര ക്കല്ലു നിവാസി കളുടെ പ്രവാസി കൂട്ടായ്മ ‘ചക്കര ക്കൂട്ടം യു. എ. ഇ.’ യുടെ അഞ്ചാ മത് വാർഷിക കായിക സംഗമം ദുബായ് സബീൽ പാർക്കിൽ നടന്നു.

കബഡി, കമ്പ വലി, ചാക്കിൽ കയറി യോട്ടം, മൂന്നു കാലോട്ടം തുടങ്ങിയ ഗ്രാമീണ കായിക ഇന ങ്ങളിൽ വാശി യേറിയ മത്സര ങ്ങൾ നടന്നു. അന്യം നിന്നു പോകുന്ന നാടൻ കായിക ഇന ങ്ങളു മായി ചക്കര ക്കല്ല് പ്രദേശ വാസി കളുടെ മത്സരം കാണു വാനായി നിരവധി പേർ എത്തി ച്ചേര്‍ന്നു.

ചക്കര ക്കൽ സെൻട്രൽ, യുണൈ റ്റഡ് മൗവ്വ ഞ്ചേരി, ഇരി വേരി റോയൽസ്, സൂപ്പർസ്റ്റാർ ബാവോട് എന്നീ ടീമു കൾക്കു കീഴി ലാണ് പ്രദേശ വാസികൾ അണി നിരന്നത്. പുരുഷ ന്മാരുടെ വിഭാഗ ത്തിൽ ബാവോട് സൂപ്പർ സ്റ്റാർ സും വനിത കളു ടെയും കുട്ടി കളു ടെയും വിഭാഗ ത്തിൽ ഇരി വേരി റോ യൽസും ട്രോഫി നേടി.

ജനറൽ സെക്രട്ടറി അൻവർ പാനേരി കായിക സംഗമം ഉദ്ഘാടനം ചെയ്തു. സി. ടി. റിയാസ്, കെ. കെ. സക്കീർ എന്നിവർ പ്രസം ഗിച്ചു. ഓവറോൾ ചാംപ്യൻഷിപ്പ് നേടിയ ഇരിവേരി റോയൽസിനുള്ള ട്രോഫി റഫീഖ് തൊടു വയിൽ ക്യാപ്റ്റൻ അഫ്‌സീറിനു സമ്മാനിച്ചു. റണ്ണർ അപ്പ് ട്രോഫി നിസാർ ക്യാപ്റ്റൻ ജംഷീറിനു ബാവോട് സൂപ്പർ സ്റ്റാർ സിന് സമ്മാനിച്ചു.

മറ്റു ട്രോഫികൾ ടി. വി. പ്രസാദ്, എസ്. എം. റിയാസ്, ഷാനിഫ്, ഹാരിസ്, അയൂബ്, നൗഫൽ, നാസർ ഇരിവേരി, ഷംഷാദ്, നൗഷാദ്, മഹറൂഫ് എന്നിവർ സമ്മാ നിച്ചു. ടി. കെ. മുഹമ്മദ്, ബിജു, അഫ്‌സൽ, സഹർ അഹമ്മദ്, മുഹമ്മദ് അലി മാച്ചേരി, സാജിർ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

തൃശ്ശൂര്‍ ഫെസ്റ്റ് : വനിതകള്‍ക്കും കുട്ടികള്‍ക്കുമായി മല്‍സരങ്ങള്‍

April 3rd, 2017

dubai-kmcc-logo-big-epathram
ദുബായ് : കെ. എം. സി. സി. തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി സംഘ ടിപ്പി ക്കുന്ന ‘തൃശ്ശൂര്‍ ഫെസ്റ്റി’ ന്റെ ഭാഗ മായി വനിത കള്‍ക്കും കുട്ടി കള്‍ക്കു മായി വിവിധ മത്സര ങ്ങള്‍ സംഘ ടിപ്പി ക്കുന്നു.

ഏപ്രില്‍ 7 വെള്ളി യാഴ്ച വൈകു ന്നേരം മൂന്നു മണിക്ക് ഖിസൈസിലെ മദീന മാളിന്റെ സമീപ മുള്ള ഇന്ത്യന്‍ അക്കാദമി സ്‌കൂളി ലാണ് മത്സര ങ്ങള്‍. വനിത കള്‍ നേതൃത്വം നല്‍കുന്ന നാടന്‍ വിഭവ ങ്ങളുടെ തട്ടു കടയും വിവിധ സ്റ്റാളു കളും ഫെസ്റ്റി ന്റെ ഭാഗ മായി ഉണ്ടാകും. വനിത കള്‍ ക്കായി പാചക മത്സരം, മെഹന്തി, കള റിംഗ്, ചിത്ര രചന എന്നീ മത്സര ങ്ങളാണു നടക്കുക.

പരിപാടി കളുടെ വിജയ ത്തിനായി ജില്ല യിലെ വനിത കളുടെ സ്വാഗത സംഘം രൂപീകരിച്ചു.

റീനാ സലീം (ചീഫ് പേട്രണ്‍), നിഷാ സുറാബ് (പേട്രണ്‍), സൈബിയ ജമാല്‍ (ചെയര്‍ പേഴ്സണ്‍), സബീന ഷാനവാസ് (ജനറല്‍ കണ്‍വീ നര്‍), ബല്‍ക്കിസ് മുഹമ്മദ് (ട്രഷറര്‍), ജുബീന ഷമീര്‍, ആയിഷ ബിന്ദി, ഷറീറ മുസ്തഫ, ജൗറിയ അഷറഫ് (വൈസ് ചെയര്‍ പേഴ്സണ്‍), റിസ്മാ ഗഫൂര്‍, ഫാസിലാ നൗഫല്‍, ഫാസ്നാ നബീല്‍, ഷൈനാ സമദ് (കണ്‍വീ നര്‍മാര്‍), നെബു ഹംസ, ഹസീനാ റഫീഖ് (കോഡിനേറ്റേഴ്സ്) എന്നിരാണ് ഭാരവാഹികള്‍.

പങ്കെടുക്കുവാന്‍ ആഗ്രഹി ക്കുന്നവര്‍ എപ്രില്‍ നാലിന് മുന്‍പ് പേര്‍ നല്കണം. വിവരങ്ങള്‍ക്ക് – 050 – 878 4996, 055 – 851 0387

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ദമാൻ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ്​ സേവന ത്തിന്​ ഇനി എമിറേറ്റ്​സ് ഐ. ഡി. മതിയാവും ​ ​
Next »Next Page » സ്മാർട്ട്‌ ഗേറ്റ് രജിസ്ട്രേഷന്​ സൗജന്യ സൗകര്യം വേള്‍ഡ് ട്രേഡ് സെന്ററില്‍ »



  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine