അബുദാബി : സംഗീത കൂട്ടായ്മ യായ ‘ഇശൽ ബാൻഡ് അബുദാബി’ യുടെ ഒന്നാം വാർഷിക ആഘോഷം വിപു ലമായ പരിപാടി കളോടെ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് നടന്നു.
അന്തരിച്ച പ്രമുഖ നടനും ഗായക നുമായ കലാ ഭവൻ മണിക്കുള്ള സമർ പ്പണ മായിരുന്നു “മണിക്കൂടാരം” എന്ന കൂട്ടായ്മ യു മായി സഹകരിച്ചു സംഘ ടിപ്പിച്ച ഐ. ബി. എ. യുടെ ഒന്നാം വാര്‍ഷിക ആഘോഷ പരി പാടി കൾ.
ഇതിന്റെ ഭാഗ മായി കലാഭവൻ മണി യുടെ സഹോ ദരനും പ്രശസ്ത നർത്ത കനു മായ ആർ. എൽ. വി. രാമ കൃഷ്ണൻ ചടങ്ങിൽ മുഖ്യാ തിഥി ആയി സംബന്ധിച്ചു. സിനിമാ സീരിയൽ താരം വി. കെ. ബൈജു പരി പാടി ഉദ്ഘാടനം ചെയ്തു.
ഇശൽ ബാൻഡു ചെയ്തു വരുന്ന ജീവ കാരുണ്യ പ്രവർ ത്തന ങ്ങളുടെ ഭാഗ മായി രണ്ടു നിർദ്ധന രായ പെൺ കുട്ടി കൾക്കുള്ള വിവാഹ ധന സഹായം കൈ മാറി.
അബുദാബി യിലെ സാമൂഹ്യ സാംസ്കാരിക പ്രവർ ത്തകർ ചടങ്ങിൽ സംബന്ധിച്ചു. സെന്റർ വൈസ് പ്രസിഡന്റ് യു. അബ്ദുല്ല ഫാറൂഖി, സാമൂഹ്യ പ്രവർ ത്തക റമീളാ സുഖ്‌ദേവ് തുടങ്ങി യവർ ആശം സ കൾ നേർന്നു.
മാധ്യമ രംഗ ത്തെ സമഗ്ര സംഭാവന കളെ മാനിച്ച് അബു ദാബി യിലെ മാധ്യമ പ്രവർത്ത കരെ ആദരി ക്കുന്ന തിനായി ഇശൽ ബാൻഡ് പ്രഖ്യാപിച്ച ‘മാധ്യമ ശ്രീ പുര സ്കാരം e പത്രം കറസ്പോണ്ടന്റ് പി. എം. അബ്ദുല്‍ റഹിമാന്‍, അമൃത ടി. വി. ന്യൂസ് റിപ്പോർ ട്ടർ ആഗിൻ കീപ്പുറം, മാതൃ ഭൂമി ന്യൂസ് ചാനൽ റിപ്പോർ ട്ടർ സമീർ കല്ലറ, മനോരമ ന്യൂസ് ചാനൽ റിപ്പോർ ട്ടർ സിബി കട വിൽ, മിഡിൽ ഈസ്ററ് ചന്ദ്രിക ദിന പ്പത്രം റിപ്പോ ർട്ടർ റസാക്ക് ഒരുമന യൂർ എന്നിവർക്ക് സമ്മാനിച്ചു.
മാധ്യമശ്രീ ജേതാക്കളെ ആർ. എൽ. വി. രാമ കൃഷ്ണന്‍ പൊന്നാട അണിയിച്ചു. വി. കെ. ബൈജു മെമെന്റൊ സമ്മാനിച്ചു. ജീവ കാരുണ്യ പ്രവർത്ത കനായ നാസർ കാഞ്ഞ ങ്ങാടിനെയും ചടങ്ങിൽ ആദരിച്ചു.
തുടർന്ന് നടന്ന കലാ സന്ധ്യ യിൽ കാലിക്കറ്റ് വി ഫോർ യു ടീമിന്റെ ഹാസ്യ കലാ പ്രകടന ങ്ങളും സിനിമാ പിന്നണി ഗായ കരായ പ്രീതി വാര്യർ, രൂപ രേവതി എന്നിവ രുടെ നേതൃത്വ ത്തിൽ ഇശൽ ബാൻഡ് അബു ദാബി യുടെ കലാ കാരന്മാർ പങ്കെടുത്ത ഗാന മേളയും വിവിധ നൃത്ത നൃത്യ ങ്ങളും അരങ്ങേറി .
ഇശൽ ബാൻഡ് ചെയർ മാൻ റഫീഖ് ഹൈദ്രോസ്, ജന. കൺവീനർ സൽമാൻ ഫാരിസ്, സലീൽ വട ക്കാഞ്ചേരി, സക്കീർ തിരു വനന്ത പുരം, കരീം ഇരി ഞ്ഞാല ക്കുട തുടങ്ങിയവർ പരിപാടി കൾക്ക് നേതൃത്വം നൽകി.