അബുദാബി : സംഗീത കൂട്ടായ്മ യായ അറേബ്യൻ സ്റ്റാർസ് ഈദ് ആഘോഷ ങ്ങളുടെ ഭാഗ മായി സംഘടി പ്പിച്ച ‘ഈദ് മുബാറക്’ എന്ന മെഗാ സ്റ്റേജ് ഷോ, അബു ദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിലെ നിറഞ്ഞ സദസ്സിനു മുന്നിൽ അവതരിപ്പിച്ചു.
അറേബ്യൻ സ്റ്റാർസിനു നേതൃത്വം നൽകുന്ന പ്രമുഖ ഗായിക മുക്കം സാജിത, മറ്റു ഗായകരായ ഹംദാ നൗഷാദ്, റാഫി മഞ്ചേരി, റാഫി പെരിഞ്ഞനം, യൂനുസ് മടിക്കൈ, ഷെമീർ വളാഞ്ചേരി, ശ്യാം ദാമോദർ എന്നിവർ ആലപിച്ച ഗാനങ്ങൾ സംഗീത പ്രേമികൾ കൈയടി കളോടെ യാണ് സ്വീകരിച്ചത്.
പരിപാടി യുടെ ഭാഗ മായി നടന്ന സാംസ്കാരിക സമ്മേള നത്തിൽ സലീം നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ പ്രസിഡന്റ് പി. ബാവാ ഹാജി ചടങ്ങു ഉദ്ഘാടനം ചെയ്തു.
അറേബ്യൻ സ്റ്റാർസ് മുഖ്യ രക്ഷാധികാരി ഷാജഹാൻ, അറബിക് റിയാലിറ്റി ഷോ വിജയി മീനാക്ഷി ജയകുമാർ, നെല്ലറ ശംസുദ്ധീൻ, പ്രണവം മധു തുടങ്ങി യവരും സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും സംബന്ധിച്ചു.
കീ ഫ്രെയിംസ് ബാനറിൽ റാഫി വക്കം നിർമ്മിച്ച’ദിക്ർ പാടി ക്കിളി’ എന്ന സംഗീത ആൽബ ത്തിന്റെ പ്രകാശനം ഒയാസിസ് ഷാജഹാൻ, നെല്ലറ ശംസു ദ്ധീൻ എന്നിവർ ചേർന്നു നിർവ്വഹിച്ചു.
അറേബ്യൻ സ്റ്റാർസ് നടപ്പിലാക്കുന്ന ജീവ കാരുണ്യ പദ്ധതി യിലേക്കുള്ള ധന സമാഹരണ ത്തിന്റെ ഭാഗ മായിട്ടാണ് ഈ മെഗാ ഷോ സംഘടിപ്പിച്ചത് എന്നും അവശത അനുഭവിക്കുന്ന ആദ്യ കാല കലാ കാര ന്മാരെ യും സംഗീത രംഗത്തു പ്രവർത്തി ച്ചിരുന്ന വരെയും സഹായി ക്കുന്നതിനായി അറേബ്യൻ സ്റ്റാർസ് കലാ കാരന്മാർ എന്നും മുൻപന്തിയിൽ ഉണ്ടാവും എന്നും ടീം ലീഡർ മുക്കം സാജിത അറിയിച്ചു. റഫീഖ് കാക്കടവ് സ്വാഗത വും നിസാർ കല്ല നന്ദിയും പറഞ്ഞു.
ടെലിവിഷൻ അവതാരകരും സിനിമ – സീരിയൽ താര ങ്ങളു മായ കലാഭവൻ നിയാസ്, സ്നേഹ ശ്രീകുമാർ, ജയ ദേവൻ എന്നവരുടെ ഹാസ്യ കലാ പ്രകടന ങ്ങളും അറേബ്യൻ സ്റ്റാർസ് അംഗ ങ്ങൾ അവ തരി പ്പിച്ച വിവിധ നൃത്ത നൃത്യ ങ്ങളും അരങ്ങേറി.