അബുദാബി : സാംസ്കാരിക കൂട്ടായ്മ കളായ റിഥം അബുദാബിയും ടീം തളിപ്പറമ്പും ചേർന്നു സംഘടി പ്പിക്കുന്ന ‘ലൈലാ മജ്നു’ എന്ന സംഗീത പരി പാടി ഫെബ്രുവരി 25 വ്യാഴാഴ്ച വൈകു ന്നേരം എട്ടു മണിക്ക് അബു ദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ ഓഡിറ്റോ റിയ ത്തിൽ നടക്കും.
വിവിധ ഭാഷ കളിലുള്ള പ്രണയ ഗാനങ്ങൾ മാത്രം കോർത്തിണക്കി അവതരി പ്പിക്കുന്ന ‘ലൈലാ മജ്നു’ വിൽ പ്രമുഖ ഗായക രായ കണ്ണൂർ ഷരീഫ്, രഹന എന്നിവ രോടൊപ്പം യു. എ. ഇ. യിലെ ശ്രദ്ധേയ രായ ഗായകർ ഷാസ് ഗഫൂർ, അമൽ കാരൂത്ത് ബഷീർ, ഹിബാ താജുദ്ധീൻ തുടങ്ങി യവരും ‘ലൈലാ മജ്നു’ വിൽ അണി ചേരും. ഷറീഫ് , രഹ്ന ടീമിന്റെ ഹിറ്റ് മാപ്പിള പ്പാട്ടു കളെല്ലാം ലൈലാ മജ്നു വിനെ കൂടുതല്‍ ശ്രദ്ധേയമാക്കും. അവതാര കനായി ശഫീൽ കണ്ണൂർ എത്തും.
കലാ രംഗത്ത് നിരവധി സംഭാവനകൾ നല്കിയ മുഹമ്മദ് അസ്‌ലം, സാഹിത്യ രംഗത്ത് പ്രവാസ ലോക ത്തിന്റെ സജീവ സാന്നിദ്ധ്യവും കവിയും ബ്ലോഗറു മായ സൈനുദ്ധീൻ ഖുറൈഷി, സിനിമ യിലെ വിവിധ മേഖലകളില്‍ നിരവധി പ്രതിഭകളെ പരിചയ പ്പെടുത്തിയ ചലച്ചിത്ര നിർമ്മാ താവ് നസീർ പെരു മ്പാവൂർ എന്നിവരെ ചടങ്ങിൽ ആദരിക്കും.
ഷരീഫിന്റെ പാട്ടുകൾ മാത്രം ഉൾക്കൊള്ളിച്ചു കൊണ്ടും അദ്ദേഹത്തിന്റെ അഭിമുഖങ്ങളും കൂടാതെ പാട്ടിന്റെ അവതരിപ്പിച്ചു കൊണ്ട് പ്രക്ഷേപണം തുടങ്ങുന്ന ‘കണ്ണൂർ ഷരീഫ് ഓൺ ലൈൻ റേഡിയോ ‘ യുടെ ഉത്ഘാടനവും ചടങ്ങിൽ വെച്ച് നടക്കും.
സോഷ്യല്‍ നെറ്റ്‌വര്‍ക്ക് മേഖല യില്‍ പുതിയ ചരിത്രം രചിച്ച ബൈ ലുക്‌സ് മെസഞ്ചര്‍ ‘പട്ടുറുമാല്‍ ഫാമിലി മാപ്പിള സോംഗ് റൂം’ എന്ന കൂട്ടായ്മ യുടെ നാലാം വാര്‍ഷിക ത്തിലാണ്‍ ‘കണ്ണൂർ ഷരീഫ് ഓൺ ലൈൻ റേഡിയോ ‘ തുടക്കം കുറിക്കുന്നത്. പുതിയ സംരംഭ മായ കണ്ണൂർ ഷരീഫ് ഓൺ ലൈൻ റേഡിയോ യും പ്രവാസ ലോകത്തെ സംഗീത പ്രേമികൾ ഏറ്റെടുക്കും എന്ന് പട്ടുറുമാൽ എന്ന ഓൺ ലൈൻ റേഡിയോ വിജയ കരമായി അവതരിപ്പിച്ച ശഫീൽ കണ്ണൂർ, പ്രത്യാശ പ്രകടിപ്പിച്ചു.
ഷറീഫിനോടൊപ്പം ടീം തളിപ്പറമ്പ പ്രതിനിധി കളായ കെ.വി. അഷ്‌റഫ്, കെ.വി. സത്താർ, ടി. കെ. മുഹമ്മദ് കുഞ്ഞി, റിഥം അബുദാബി ചെയര്‍മാന്‍ സുബൈർ തളിപ്പറമ്പ്, ശഫീൽ കണ്ണൂർ എന്നിവരും വാർത്താ സമ്മേളന ത്തിൽ സംബന്ധിച്ചു.
* ഞാന്‍ പ്രവാസിയുടെ മകന്‍ ബ്ലോഗില്‍
* കവിതയും മാപ്പിള പാട്ടുമായി ഖുറൈഷി
* സഹൃദയ പുരസ്കാരം : കൂടുതല്‍ ജേതാക്കള്‍