ദുബായ് : രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍. എസ്. സി.) ദുബായ് സോണ്‍ എട്ടാമത് സാഹിത്യോ ത്സവ് ഒക്ടോബര്‍ 14 ന് മുഹൈസിന യില്‍ നടക്കും എന്ന് സംഘാടകര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
പരിപാടി യുടെ നടത്തിപ്പിനായി ജമാല്‍ ഹാജി ചെങ്ങരോത്ത് (ചെയര്‍മാന്‍), ഇസ്മായില്‍ ഉദിനൂര്‍ (ജനറല്‍ കണ്‍വീനര്‍), നജ്മുദ്ധീന്‍ പുതിയങ്ങാടി (ഫൈനാന്‍സ് കണ്‍വീനര്‍) എന്നിവരുടെ നേതൃത്വ ത്തിൽ 151 അംഗ സ്വാഗത സംഘം രൂപീകരിച്ചു.
സാഹിത്യോത്സവ് ബ്രോഷര്‍ പ്രകാശനം ശരീഫ് കാര ശ്ശേരിയും പോസ്റ്റര്‍ പ്രകാശനം സുലൈ മാന്‍ കന്‍ മനവും നിര്‍വ്വഹിച്ചു. യോഗ ത്തില്‍ അബ്ദുല്‍ റഷീദ് സഖാഫി അദ്ധ്യക്ഷത വഹിച്ചു. നൗഫല്‍ കൊളത്തൂര്‍ സ്വാഗതവും അബ്ദുല്‍ അസീസ് കൈതപ്പൊയില്‍ നന്ദിയും പറഞ്ഞു. ‘സാഹിത്യോത്സവ് സാദ്ധ്യമാക്കുന്നത്’എന്ന ശീര്‍ഷ കത്തില്‍ മുഹിയുദ്ധീന്‍ ബുഖാരി സംസാരിച്ചു.