സൈക്കിള്‍ റാലിയും കബഡി ടൂർണ്ണമെന്റും

November 30th, 2016

അബുദാബി : ദേശീയ ദിന ആഘോഷങ്ങളുടെ ഭാഗ മായി അബുദാബി കേരള സോഷ്യൽ സെന്ററിന്റെ ആഭിമുഖ്യ ത്തിൽ സൈക്കിൾ റാലിയും ചടയൻ ഗോവിന്ദൻ സ്മാരക കബഡി ടൂർണ്ണ മെന്റും നടത്തുന്നു.

ഡിസംബർ 2 വെള്ളി യാഴ്ച രാവിലെ 8 മണിക്ക് അബു ദാബി കോര്‍ണീഷില്‍ സൈക്കിൾ റാലി നടക്കും.

ഉച്ചയ്ക്ക്1 മണിക്ക് കെ. എസ്. സി. യില്‍ വെച്ച് കബഡി ടൂർണ്ണ മെന്റും നടക്കും എന്ന് ഭാര വാഹികൾ അറി യിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അബുദാബി ഏവിയേഷനിൽ ആഘോഷം

November 30th, 2016

uae-national-day-celebration-ePathram
അബുദാബി : ദേശീയ ദിന ആഘോഷ ങ്ങളുടെ ഭാഗമായി അബുദാബി ഏവിയേഷൻ ആസ്ഥാനത്ത് നിറപ്പകിട്ടാർന്ന പരിപാടികൾ സംഘടിപ്പിച്ചു.

യു. എ. ഇ. പോലീസിന്റെ പരേഡോടു കൂടി തുടക്ക മായ ആഘോഷ പരിപാടി കൾക്ക് അബുദാബി ഏവിയേഷൻ ജനറൽ മാനേജർ മുഹമ്മദ് ഇബ്രാഹിം അൽ മെസ്രോയി, ഓഫീസ് മാനേജർ മാരായ ഖാലിദ് അൽ ബലൂഷി, ഹനാൻ അൽ ഖൂരി എന്നിവർ നേതൃത്വം നൽകി.

അബുദാബി ഏവിയേഷൻ ജീവന ക്കാരുടെ വിവിധ കലാ കായിക മത്സര ങ്ങളും പരിപാടി കൾക്ക് മാറ്റു കൂട്ടി.

രാജ്യ ത്തിന്റെ മുന്നേറ്റവും ചരിത്ര പശ്ചാത്തലവും വ്യക്ത മാക്കുന്ന ഫോട്ടോ പ്രദർശന ങ്ങളും കരകൗശല വസ്തു ക്കളു ടെയും നാടൻ കലാ രൂപ ങ്ങളു ടെയും അവതര ണവും ശ്രദ്ധേയ മായി. അറബിക് പരമ്പരാഗത നൃത്ത ങ്ങളും സംഗീതാ ലാപനവും കുട്ടി കളുടെ വിവിധ കലാ പരിപാടി കളും അരങ്ങേറി.

അബു ദാബി ഏവിയേഷ നിലെയും പോലീസ് സേന യിലെയും ഉദ്യോഗസ്ഥ രും മലയാളി കൾ അടക്ക മുള്ള ഇന്ത്യ ക്കാരായ ജീവന ക്കാരും യു. എ. ഇ. യുടെ ദേശീയ ദിന ആഘോഷ ങ്ങളിൽ പങ്കാളി കളായി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഹൃദയരാഗം ശ്രദ്ധേയമായി

November 30th, 2016

അബുദാബി : ഹൃദയരാഗം എന്ന പേരിൽ പ്രവാസി കൂട്ടായ്മ യായ സോഷ്യൽ ഫോറം അബുദാബി സംഘടി പ്പിച്ച സംഗീത സന്ധ്യ പരിപാടി യുടെ വൈവിധ്യ ത്താൽ ശ്രദ്ധേയമായി.

മുസ്സഫയിലെ മലയാളി സമാജം ഓഡിറ്റോറിയ ത്തിൽ പ്രവാസ ലോകത്തു നിന്നുള്ള 33 ഗായകരെ അണി നിര ത്തി യാണ് ഹൃദയ രാഗം സംഗീത സന്ധ്യ ഒരുക്കിയത്.

സംഗീത മേഖല യിൽ മികവുറ്റ സംഭാവന കൾ നൽകിയ ഗൾഫിലെ ആദ്യകാല ഗായക രെയും ഗാന രചയി താക്കളും സംഗീത സംവി ധായകരു മായ ശ്യാം, ചാന്ദ്ബി സിദ്ദീഖ്, തുടങ്ങിയ പ്രതിഭ കളെയും അബുദാബി യൂണി വേഴ്സിറ്റിയിലെ പ്രൊഫ. സമീർ സാലേമിനേയും ആദരിച്ചു.

മലയാളി സമാജ ത്തിൽ പ്രവർത്തി ക്കുന്ന സാംസ്കാരിക കൂട്ടായ്മ കളുടെ ഭാര വാഹി കളും വനിതാ വിഭാഗം പ്രവർത്തകരും സോഷ്യൽ ഫോറം ഭാരവാഹിക ളും ചടങ്ങില്‍ സംബ ന്ധിച്ചു. മലയാളി സമാജം പ്രസിഡന്റ് ബി.യേശു ശീലൻ, ജനറൽ സെക്രട്ടറി സതീഷ് കുമാർ എന്നിവർ ആശംസകൾ നേർന്നു.

സോഷ്യൽ ഫോറം പ്രസിഡന്റ് വക്കം ജയലാൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സയിദ് അബൂ ബക്കർ സ്വാഗതവും ട്രഷറർ അജാസ് നന്ദിയും രേഖ പ്പെടുത്തി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ദേശീയ ദിനാഘോഷം : സമദാനി പങ്കെടുക്കും

November 28th, 2016

samadani-iuml-leader-ePathram
അബുദാബി : ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ 2016 ഡിസംബർ 1 വ്യാഴാഴ്ച വൈകുന്നേരം ഏഴര മണിക്ക് നടക്കുന്ന യു. എ. ഇ. ദേശീയ ദിന ആഘോഷ ങ്ങളിൽ മുൻ രാജ്യസഭ അംഗവും പ്രമുഖ പ്രഭാഷ കനു മായ എം. പി. അബ്ദുൽ സമദ് സമദാനി സംബന്ധിക്കും.

യു.എ.ഇ.പ്രസിഡണ്ട് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻറെ മത കാര്യ ഉപദേഷ്ടാവ് ശൈഖ് അലി അൽ ഹാഷിമി, ധന കാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി യൂനുസ് ഹാജി ഖൂരി, അംബാസിഡർ ഇൻ ചാർജ്ജ് നീത ഭൂഷൺ, അബുദാബി ചേമ്പർ ഓഫ് കൊമേഴ്‌സ് ഡയറ ക്ടറും ലുലു ഗ്രൂപ്പ് എം. ഡി. യു മായ എം. എ. യൂസ ഫലി, യു. എ. ഇ. പബ്ലിഷേഴ്സ് അസോ സ്സിയേഷൻ പ്രസിഡണ്ട് ഡോ. മറിയം അൽ ഷനാസി, കൂടാതെ അബു ദാബി യുടെ സാമൂഹ്യ – സാംസ്കാരിക – വ്യവസായ – വാണിജ്യ രംഗത്തെ പ്രമുഖരും പങ്കെടുക്കും.

അന്നേ ദിവസം വൈകുന്നേരം 5 മണി മുതൽ സ്‌കൂൾ വിദ്യാർ ത്ഥികൾ ക്കായി ഒരുക്കുന്ന ചിത്ര രചനാ മത്സര ങ്ങളും നടക്കും.

ഇന്ത്യൻ ഇസ്‌ലാമിക് സെൻററും അബുദാബി കെ. എം. സി. സി.യും സംയുക്ത മായി സംഘടിപ്പി ക്കുന്ന ദേശീയ ദിന ആഘോഷ ങ്ങളിൽ ഇന്ത്യ – യു. എ. ഇ. ബന്ധം പ്രതി ഫലിപ്പി ക്കുന്ന വൈവിധ്യ മാർന്ന കലാ പരി പാടി കളും തനതു മാപ്പിള കല കളുടെ അവതരണവും മുഖ്യ ആകര്‍ ഷക ഘടക ങ്ങള്‍ ആയിരിക്കും എന്നും സംഘാടകര്‍ അറി യിച്ചു.

വിശദ വിവരങ്ങള്‍ക്ക് : 02 642 44 88

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. സഹിഷ്ണത യുടെ പരി പാലന കേന്ദ്രം : ശൈഖ ലുബ്‌ന അൽ ഖാസിമി

November 26th, 2016

sheikha-lubna-al-qasimi-inaugurate-harvest-fest-2016-ePathram.jpg
അബുദാബി : ഇരുനൂറിൽ അധികം രാജ്യ ങ്ങളില്‍ നിന്നുള്ള വിവിധ മത ക്കാരായ ജന ങ്ങൾക്ക് സമാധാന പൂർണ്ണവും സുരക്ഷിതവു മായ ജീവിത സാഹചര്യം ഒരുക്കുന്ന യു. എ. ഇ. യാണ് സഹിഷ്ണത യുടെ തിളക്ക മാർന്ന മാതൃക യും പരിപാലന കേന്ദ്ര വും എന്ന് യു. എ. ഇ. സഹിഷ്‌ണുതാ വകുപ്പു മന്ത്രി ശൈഖ ലുബ്‌ന അൽ ഖാസിമി അഭി പ്രായപ്പെട്ടു.

അബുദാബി മാർത്തോമ്മാ ഇടവക യുടെ കൊയ്ത്തു ത്സവ ദിന ത്തിൽ, ഇടവക യുടെ സഹിഷ്ണത മാസാ ചരണ പ്രഖ്യാപനം നിർവ്വഹിച്ചു കൊണ്ടാണ് ശൈഖാ ലുബ്‌ന അൽ ഖാസിമി ഇക്കാര്യം പറഞ്ഞത്.

മത ത്തിന്റെയും ജാതി യുടെയും നിറത്തിന്റെയും പേരിൽ വിവേചനം നടത്തുന്ന വർക്കും മത ഭ്രാന്ത് മനസ്സിൽ കൊണ്ട് നടക്കുന്ന വർക്കും യു. എ. ഇ. യുടെ മണ്ണിൽ സ്ഥാനമില്ല. വിഭാഗീയ ചിന്ത കൾക്ക് അതീത മായി ഭാവി തലമുറ യുടെ ഉന്നതി ക്കായി സഹിഷ്‌ണുത യുടെ സന്ദേശം പ്രചരി പ്പിക്കു കയും പ്രാവർ ത്തിക മാക്കു കയും വേണം എന്നും അവർ ഓർമ്മിപ്പിച്ചു.

ഡിസംബർ ഒന്നു മുതൽ 31 വരെ ഇടവകയിൽ നടക്കുന്ന സഹിഷ്‌ണുതാ മാസാചരണ ത്തിന്റെ സന്ദേശ പതാക മന്ത്രി കൈമാറി. ആകർഷ കമായ വിളംബര യാത്ര യോടെ യാണ് കൊയ്ത്തുത്സവ ത്തിന് തുടക്ക മായത്.

ഇടവക വികാരി പ്രകാശ് ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. സെന്റ് ആൻഡ്രൂസ് ഇടവക പ്രധാന വികാരി ഫാ. ആൻഡ്രൂ തോംസൺ, മാർത്തോമ്മാ ഇടവക സഹവികാരി റവ. ഐസക് മാത്യു, ജനറൽ കൺ വീനർ പാപ്പച്ചൻ ഡാനിയേൽ, ഇടവക ട്രസ്‌റ്റി മാരായ സുരേഷ് തോമസ്, പ്രവീൺ കുര്യൻ, സെക്രട്ടറി ഒബി വർഗീസ്, ഡോ. ഷെബീർ നെല്ലിക്കോട്, ജോയ് പി.സാമുവൽ, ജേക്കബ് തരകൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കേരള ത്തിന്റെ തനതു ഭക്ഷ്യ വിഭവ ങ്ങൾ ഒരുക്കിയ സ്റ്റാളുകൾ, വിവിധ സംഗീത – വിനോദ പരി പാടികൾ തുടങ്ങിയവ കൊയ്ത്തു ത്സവ ത്തിന്റെ ഭാഗമായി സംഘടി പ്പിച്ചി രുന്നു. വിവിധ എമിറേറ്റു കളില്‍ നിന്നു മായി ആയിര ക്കണ ക്കിനു പേരാണ് ആഘോഷ പരി പാടി കളില്‍ പങ്കെടുക്കു വാന്‍ എത്തി ച്ചേര്‍ന്നത്.

പ്രവേശന കൂപ്പൺ നറുക്കെടുപ്പിലെ വിജയി കൾക്ക് 20 സ്വർണ്ണ നാണയ ങ്ങൾ ഉൾപ്പെടെ യുള്ള സമ്മാനങ്ങളും വിതരണം ചെയ്‌തു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കെ. വി. അബ്ദുള്‍ ഖാദര്‍ എം. എല്‍. എ. ക്ക് സ്വീകരണം
Next »Next Page » ലൈഫ് കെയർ ഹോസ്പിറ്റൽ ലബോറട്ടറിക്കു ഗുണ മേന്മ അംഗീകാരം »



  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ
  • യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു
  • മെട്രോ കപ്പ് സീസൺ-2 ട്രോഫി ലോഞ്ചിംഗ്
  • വിന്നർ കരാട്ടെ ടീം ജപ്പാനിലേക്ക്
  • ഡോ. ധന ലക്ഷ്മിയുടെ ‘ഇനി എത്ര നാൾ’ പുറത്തിറക്കി
  • എക്സലൻസ് ഗ്ലോബൽ സ്കൂൾ തുറന്നു
  • ബബിത ശ്രീകുമാറിൻ്റെ ‘സ്‌മൃതി മർമ്മരം’ പ്രകാശനം ചെയ്തു
  • അഭിമാന നേട്ടവുമായി ആലിയ ഷെയ്ഖ് ബുക്ക് ഫെയർ വേദിയിൽ
  • ഈദ് അൽ ഇത്തിഹാദ് അവധി പ്രഖ്യാപിച്ചു
  • ഫുട് ബോൾ മീറ്റ് : എവർ ഗ്രീൻ എഫ്. സി. ചാമ്പ്യന്മാർ
  • ഷാർജ പുസ്തക മേളയിൽ ഒരു യാത്രാ വിവരണം പുറത്തിറങ്ങി
  • ബഷീർ ഇബ്രാഹിമിനെ ‘ഇഖ്‌വ’ ആദരിച്ചു
  • സംഗീത ആൽബം ‘അൽ വതൻ’ ബ്രോഷർ പ്രകാശനം ചെയ്തു
  • മെഹ്ഫിൽ മേരെ സനം സീസൺ-4 ശനിയാഴ്ച
  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി
  • സ്തനാർബുദ ബോധവൽക്കരണം : ലോക റെക്കോർഡ് ചടങ്ങ് ഐ. എസ്. സി. യിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine