ഇശൽ ബാൻഡ് വാർഷിക ആഘോഷവും മാധ്യമശ്രീ പുരസ്‌കാര സമർപ്പണവും

September 18th, 2016

ishal-band-first-anniversary-ePathram
അബുദാബി : സംഗീത കൂട്ടായ്മ യായ ‘ഇശൽ ബാൻഡ് അബുദാബി’ യുടെ ഒന്നാം വാർഷിക ആഘോഷം വിപു ലമായ പരിപാടി കളോടെ അബുദാബി ഇന്ത്യൻ ഇസ്ലാമിക്‌ സെന്ററിൽ വെച്ച് നടന്നു.

അന്തരിച്ച പ്രമുഖ നടനും ഗായക നുമായ കലാ ഭവൻ മണിക്കുള്ള സമർ പ്പണ മായിരുന്നു “മണിക്കൂടാരം” എന്ന കൂട്ടായ്മ യു മായി സഹകരിച്ചു സംഘ ടിപ്പിച്ച ഐ. ബി. എ. യുടെ ഒന്നാം വാര്‍ഷിക ആഘോഷ പരി പാടി കൾ.

ഇതിന്റെ ഭാഗ മായി കലാഭവൻ മണി യുടെ സഹോ ദരനും പ്രശസ്ത നർത്ത കനു മായ ആർ. എൽ. വി. രാമ കൃഷ്ണൻ ചടങ്ങിൽ മുഖ്യാ തിഥി ആയി സംബന്ധിച്ചു. സിനിമാ സീരിയൽ താരം വി. കെ. ബൈജു പരി പാടി ഉദ്ഘാടനം ചെയ്തു.

iba-help-for-wedding-ePathram.jpg

ഇശൽ ബാൻഡു ചെയ്തു വരുന്ന ജീവ കാരുണ്യ പ്രവർ ത്തന ങ്ങളുടെ ഭാഗ മായി രണ്ടു നിർദ്ധന രായ പെൺ കുട്ടി കൾക്കുള്ള വിവാഹ ധന സഹായം കൈ മാറി.

അബുദാബി യിലെ സാമൂഹ്യ സാംസ്കാരിക പ്രവർ ത്തകർ ചടങ്ങിൽ സംബന്ധിച്ചു. സെന്റർ വൈസ് പ്രസിഡന്റ് യു. അബ്ദുല്ല ഫാറൂഖി, സാമൂഹ്യ പ്രവർ ത്തക റമീളാ സുഖ്‌ദേവ് തുടങ്ങി യവർ ആശം സ കൾ നേർന്നു.

pm-abdul-rahiman-iba-madhyama-shree-award-ePathram

മാധ്യമ രംഗ ത്തെ സമഗ്ര സംഭാവന കളെ മാനിച്ച് അബു ദാബി യിലെ മാധ്യമ പ്രവർത്ത കരെ ആദരി ക്കുന്ന തിനായി ഇശൽ ബാൻഡ് പ്രഖ്യാപിച്ച ‘മാധ്യമ ശ്രീ പുര സ്കാരം e പത്രം കറസ്പോണ്ടന്റ് പി. എം. അബ്ദുല്‍ റഹിമാന്‍, അമൃത ടി. വി. ന്യൂസ് റിപ്പോർ ട്ടർ ആഗിൻ കീപ്പുറം, മാതൃ ഭൂമി ന്യൂസ് ചാനൽ റിപ്പോർ ട്ടർ സമീർ കല്ലറ, മനോരമ ന്യൂസ് ചാനൽ റിപ്പോർ ട്ടർ സിബി കട വിൽ, മിഡിൽ ഈസ്ററ് ചന്ദ്രിക ദിന പ്പത്രം റിപ്പോ ർട്ടർ റസാക്ക് ഒരുമന യൂർ എന്നിവർക്ക്‌ സമ്മാനിച്ചു.

madhyama-sree-award-ishal-band-ePathram

മാധ്യമശ്രീ ജേതാക്കളെ ആർ. എൽ. വി. രാമ കൃഷ്ണന്‍ പൊന്നാട അണിയിച്ചു. വി. കെ. ബൈജു മെമെന്റൊ സമ്മാനിച്ചു. ജീവ കാരുണ്യ പ്രവർത്ത കനായ നാസർ കാഞ്ഞ ങ്ങാടിനെയും ചടങ്ങിൽ ആദരിച്ചു.

തുടർന്ന് നടന്ന കലാ സന്ധ്യ യിൽ കാലിക്കറ്റ് വി ഫോർ യു ടീമിന്റെ ഹാസ്യ കലാ പ്രകടന ങ്ങളും സിനിമാ പിന്നണി ഗായ കരായ പ്രീതി വാര്യർ, രൂപ രേവതി എന്നിവ രുടെ നേതൃത്വ ത്തിൽ ഇശൽ ബാൻഡ് അബു ദാബി യുടെ കലാ കാരന്മാർ പങ്കെടുത്ത ഗാന മേളയും വിവിധ നൃത്ത നൃത്യ ങ്ങളും അരങ്ങേറി .

ഇശൽ ബാൻഡ് ചെയർ മാൻ റഫീഖ് ഹൈദ്രോസ്, ജന. കൺവീനർ സൽമാൻ ഫാരിസ്, സലീൽ വട ക്കാഞ്ചേരി, സക്കീർ തിരു വനന്ത പുരം, കരീം ഇരി ഞ്ഞാല ക്കുട തുടങ്ങിയവർ പരിപാടി കൾക്ക് നേതൃത്വം നൽകി.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഓണാഘോഷം സംഘടിപ്പിച്ചു

September 15th, 2016

അബുദാബി : ടെലികോം കമ്പനി യായ ഇത്തി സലാ ത്തിലെ മലയാളി ജീവനക്കാർ അബുദാബി യിൽ ഓണാ ഘോഷം സംഘടിപ്പിച്ചു. ജോലി തിരക്കു കൾക്കിട യിലും തിരുവോണ ദിവസം തന്നെ ഇത്തി സലാത്ത് സോഷ്യൽ സെന്റർ അംഗ ങ്ങളായ നൂറ്റി അമ്പതോളം മലയാളി ജീവനക്കാരും കുടുംബങ്ങളും ചേർന്ന് അത്ത പ്പൂക്കളം ഒരുക്കി.

ആഘോഷ ങ്ങളുടെ ഭാഗ മായി വടം വലി മത്സരം, ഉറിയടി മത്സരം എന്നിവ നടന്നു.

തുടർന്ന് ഓണ സദ്യയും ഒരുക്കി. ദിനേശ്, വിഷ്ണു, ഹുസൈൻ, അരുൺ എന്നിവർ പരി പാടി കൾക്ക് നേതൃത്വം നൽകി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

തിരുവോണ വള്ളം തീർത്ത് ലുലുവിലെ ജീവനക്കാർ

September 14th, 2016

chundan-vallam-lulu-onam-ePathram
അബുദാബി : മദീനാ സായിദ് ഷോപ്പിംഗ് കോംപ്ലക്സിലെ ലുലുവില്‍ ഒരു ക്കിയ തിരുവോണ വള്ളം സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു.

ലുലുവിന്റെ പ്രധാന കവാട ത്തില്‍ പൂക്കളും വര്‍ണ്ണ പ്പൊടികളും കൊണ്ട് തീര്‍ത്ത അത്ത ക്കളവും കേരള ത്തിന്റെ ഗ്രാമീണ ഭംഗി ചിത്രീ കരിച്ച തിന്റെ പശ്ചാ ത്തല ത്തിൽ ഒരുക്കി വെച്ച തിരു വോണ വള്ളവും കാണു വാനും ഫോട്ടോ എടുക്കു വാനു മായി വിവിധ രാജ്യ ക്കാരായ നിരവധി സന്ദര്‍ശകര്‍ എത്തുന്നു.

12 മീറ്റര്‍ നീളമുള്ള ഈ ചുണ്ടന്‍ വള്ളം നിറ ക്കാൻ ഉപ യോഗി ച്ചിരി ക്കുന്നത് വിവിധ തരം പഴ ങ്ങള്‍, ഇരു നൂറു കിലോയോളം പച്ച​ ക്ക​റി കൾ, കസവു തുണി കൾ, വാഴ ക്കുല തുടങ്ങിയവ യാണ്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സംഗീത ആല്‍ബം ‘ത്യാഗ സ്മരണ യുടെ ബലി പെരുന്നാൾ’ റിലീസ് ചെയ്തു

September 10th, 2016

noushad-chavakkad-chandrasenan-release-album-ePathram
അബുദാബി : ബലി പെരുന്നാൾ ആഘോഷ ങ്ങളുടെ ഭാഗ മായി ഒരുക്കിയ ‘ത്യാഗ സ്മരണ യുടെ ബലി പെരുന്നാൾ’ എന്ന ദൃശ്യ ആവിഷ്‌കാരം സോഷ്യൽ മീഡിയ യിൽ റിലീസ് ചെയ്തു.

അബുദാബി യിൽ നടന്ന ചടങ്ങിൽ പ്രവാസി ഭാരതി ബ്രോഡ് കാസ്റ്റിങ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ കെ. ചന്ദ്ര സേനൻ, നൗഷാദ് ചാവക്കാടിനു നൽകി കൊണ്ടാണ് പാട്ട് റിലീസ് ചെയ്തത്.

പ്രവാസ ലോകത്തെ കലാ കാരന്മാ രുടെ ഒരു എളിയ സംരംഭ മായ ത്യാഗ സ്മരണ യുടെ ബലി പെരുന്നാൾ എന്ന ഈ ദൃശ്യവിരുന്ന് അബു ദാബി യിൽ വെച്ചാണ് ചിത്രീകരി ച്ചിരി ക്കുന്നത്. ‘ബലി പെരുന്നാൾ സ്മരണ തിങ്ങി നിറഞ്ഞു നിന്നു ഉലകം…’ എന്ന ഗാനത്തിനെ രചന പ്രമുഖ ഗാന രചയിതാവ് അബ്ദു റഹിമാൻ കൊടുവള്ളി.

യു. എ. ഇ. യിലെ സംഗീത വേദി കളിൽ നിറ സാന്നിദ്ധ്യ മായ നൗഷാദ് ചാവക്കാട് സംഗീതം നൽകി യിരിക്കുന്ന ഈ ഗാനം പാടി യിരി ക്കുന്നത് പ്രമുഖ ഗായക നായ കണ്ണൂർ ഷെരീഫ്.

യൂനുസ് മടിക്കൈ, ഫവാസ് റമദാൻ, കബീർ അവറാൻ തുടങ്ങീ ഗായകരും നാടക – ഹ്രസ്വ സിനിമ കളിലൂടെ ശ്രദ്ധേയ രായ കലാ കാരന്മാരും ഈ ദൃശ്യാ വിഷ്കാര ത്തിൽ അഭിന യിച്ചു.

ബഷീർ കുറുപ്പത്ത്, മുസ്തഫ ഹസ്സൻ എന്നിവരാണ് സിനക്സ് മീഡിയ യുടെ ബാനറിൽ ത്യാഗ സ്മരണ യുടെ ബലി പെരുന്നാൾ എന്ന ആൽബം നിർമ്മിച്ചിരി ക്കുന്നത്. ക്യാമറ : മഹ്‌റൂഫ് അഷ്‌റഫ്, എഡിറ്റിങ് : റിനാസ്.

ഷംസുദ്ധീൻ കുറ്റിപ്പുറം, അനൂപ്, അസീസ് കാസർഗോഡ്, സുബൈർ, അമൻ നാസ്സർ എന്നിവ രാണ് ഈ ആല്‍ബ ത്തിന്റെ പിന്നണി പ്രവര്‍ത്തകര്‍.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇശൽ ബാൻഡ് അബുദാബി വാർഷിക ആഘോഷം ഇസ്‌ലാമിക് സെന്ററിൽ

September 5th, 2016

logo-ishal-band-abudhabi-ePathram

അബുദാബി : സംഗീത കൂട്ടായ്മ യായ ‘ഇശൽ ബാൻഡ് അബുദാബി’ (ഐ. ബി. എ) യുടെ ഒന്നാം വാർഷിക ആഘോഷം വിപുല മായ പരിപാടി കളോടെ 2016 സെപ്റ്റംബർ 15 വ്യാഴാഴ്ച വൈകുന്നേരം 6 മണി മുതൽ അബുദാബി ഇന്ത്യൻ ഇസ്ലാമിക്‌ സെന്ററിൽ വെച്ച് നടത്തും എന്ന് സംഘാടകർ വാർത്താ സമ്മേളന ത്തിൽ അറി യിച്ചു.

ഈ വർഷം ഓണവും ബലി പെരുന്നാളും ഒന്നിച്ചു വരുന്നു എന്നുള്ളതാണ് ഐ. ബി. എ. യുടെ വാർഷിക ആഘോഷ ങ്ങൾക്ക് മികവ് കൂട്ടുന്നത്.

ഇതിന്റെ ഭാഗ മായി കലാ പരി പാടി കൾ കൂടുതൽ ആസ്വാദ്യകര മാ ക്കുന്ന തിനു വേണ്ടി നർമ ത്തിന്റെ പുത്തൻ ആവി ഷ്കാര ങ്ങളു മായി ‘കാലി ക്കറ്റ് വി ഫോർ യു’ ടീം അംഗ ങ്ങളായ നിർമൽ പാലാഴിയും പ്രദീപും കബീറും ഷൈജു വും ചേർന്ന് അവതരി പ്പിക്കുന്ന ഹാസ്യ കലാ പ്രകടനവും അമൃതാ ടി. വി. റിയാലിറ്റി ഷോ സൂപ്പർ സ്റ്റാർ സിംഗർ വിജയി യും പ്രശസ്ത വയലിനി സ്റ്റുമായ രൂപാ രേവതി യും ഏഷ്യാനെറ്റ് ഐഡിയാ സ്റ്റാർ സിംഗർ ഫൈനലിസ്റ്റ് പ്രീതി വാര്യരും ഒപ്പം ഇശൽ ബാൻഡ് അബു ദാബി യുടെ കലാ കാരന്മാരും അണി നിര ക്കുന്ന “ന്താണ് ബാബ്വേട്ടാ” എന്ന കലാ സന്ധ്യ അവതരി പ്പിക്കും.

ishal-band-fist-anniversary-ePathram

അന്തരിച്ച പ്രമുഖ നടനും ഗായക നുമായ കലാ ഭവൻ മണിക്കുള്ള സമർപ്പണമാണ് ഐ. ബി. എ. യുടെ ഒന്നാം വാര്‍ഷിക ആഘോഷ പരി പാടി കൾ.

ഇതിന്റെ ഭാഗ മായി കലാഭവൻ മണി യുടെ സഹോ ദരനും പ്രശസ്ത നർത്തകനു മായ ആർ. എൽ. വി. രാമ കൃഷ്ണനും സിനിമാ സീരിയൽ താരം ബൈജു വെഞ്ഞാറ മൂടും പരി പാടി യിൽ അതിഥികളായി സംബ ന്ധിക്കും എന്നും സംഘാടകര്‍ അറിയിച്ചു.

കലാ രംഗത്ത് മികച്ച പ്രകടനം കാഴ്ച വെച്ച വരെ ഐ. ബി. എ. ആദരിച്ചു വരുന്നുണ്ട്. ഈ വർഷം മുതൽ അബു ദാബി യിലെ തെരഞ്ഞെ ടുക്ക പ്പെട്ട മാധ്യമ പ്രവർത്ത കരെ ‘മാധ്യമശ്രീ’ പുരസ്കാരം നൽകി ആദരിക്കും. പരിപാടി യുടെ ഭാഗ മായി നടക്കുന്ന സാംസ്കാരിക സമ്മേ ളന ത്തിൽ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും സംബന്ധിക്കും.

സേവന രംഗത്ത് സമാനത കളി ല്ലാത്ത കാരുണ്യ പ്രവർത്ത നങ്ങൾ നടത്തി ശ്രദ്ധേ യരായ ഇശൽ ബാൻഡി ന്റെ പ്രഖ്യാപിത പരിപാടി കളിൽ ഒന്നായ നിർദ്ധന രായ പെൺ കുട്ടി കളുടെ വിവാഹ ധന സഹായ ത്തിനെ ആദ്യ ഭാഗം പ്രസ്തുത പരിപാടി യിൽ വെച്ച് നൽകും.

മലപ്പുറം, കണ്ണൂർ എന്നീ ജില്ല കളിൽ നിന്നുള്ള രണ്ട് പെൺ കുട്ടി കളുടെ വിവാഹം ഒക്ടോ ബർ, നവംബർ മാസ ങ്ങളി ലായി നടക്കും. ഓരോ വിവാഹങ്ങൾക്കും ചെലവിനായി മൂന്നര ലക്ഷം രൂപ വീത മാണ് നൽകുന്നത്.

ജീവ കാരുണ്യ പ്രവർ ത്തന ങ്ങളോ ടൊപ്പം കലാ കാരന്മാർക്ക് അർഹ മായ പ്രോ ത്സാ ഹനം നൽകി കൊണ്ട് അവരുടെ സർഗാത്മത ക്കു മിക വുറ്റ അവസര ങ്ങൾ ഉണ്ടാക്കി കൊടു ക്കുക എന്നുള്ളതാണ് ഐ. ബി. എ. യുടെ മറ്റൊരു ലക്‌ഷ്യം എന്നും സംഘാടകർ അറി യിച്ചു.

പ്രായോജക പ്രതിനിധി കളായ അഷറഫ്, ശിഹാബ്, ഇശൽ ബാൻഡ് ചെയർ മാൻ റഫീഖ് ഹൈദ്രോസ്, ജന. കൺവീനർ സൽമാൻ ഫാരിസ്, സലീൽ വടക്കാ ഞ്ചേരി, സക്കീർ തിരുവനന്ത പുരം, കരീം ഇരിഞ്ഞാലക്കുട, മുഹമ്മദ് ഹാരിസ് തുടങ്ങിയവർ വാർത്താ സമ്മേളന ത്തിൽ സംബന്ധിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ആര്‍. എസ്. സി. ദുബായ് സോണ്‍ സാഹിത്യോത്സവ് ഒക്ടോബര്‍ 14 ന്
Next »Next Page » എമിറേറ്റ്സ് വിമാന അപകടം : പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തു വിട്ടു »



  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine