അബുദാബി : മുപ്പതാമത് ശക്തി അവാര്‍ഡും, ഇരുപത്തി എട്ടാമത് തായാട്ട് അവാര്‍ഡും, പത്താമത് ടി. കെ. രാമ കൃഷ്ണന്‍ പുരസ്കാരവും, രണ്ടാമത് എരു മേലി അവാര്‍ഡും ആഗസ്റ്റ് 28, ഞായറാഴ്ച ഷൊര്‍ണ്ണൂര്‍ മയില്‍ വാഹനം ഓഡിറ്റോ റിയ ത്തില്‍ (ഒ. എന്‍. വി. നഗര്‍) മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്യും എന്ന് സംഘാടകർ അറി യിച്ചു.
കെ. പി. രാമനുണ്ണി, സുധ എസ്. നന്ദന്‍, ഏഴച്ചേരി രാമ ചന്ദ്രന്‍, പ്രശാന്ത് നാരായണന്‍, അര്‍ഷാദ് ബത്തേരി, ഡോ. ബി. ഇഖ്ബാല്‍, പി. കെ. കനക ലത, ഡോ. ചന്ദ വിള മുരളി, ഡോ. എം. വി. വിഷ്ണു നമ്പൂതിരി, ഡോ. എന്‍. വി. പി. ഉണ്ണി ത്തിരി എന്നിവരാണ് ഈ വര്‍ഷത്തെ പുരസ്കാര ജേതാക്കള്‍.
കവിത, നോവല്‍ ചെറു കഥ, വൈജ്ഞാനിക സാഹിത്യം, ബാല സാഹിത്യം, നാടകം എന്നീ സാഹിത്യ ശാഖ കളില്‍ പ്പെടുന്ന കൃതി കള്‍ക്ക് അബുദാബി ശക്തി അവാര്‍ ഡു കളും ഇതര സാഹിത്യ കൃതി കളില്‍ പ്പെടുന്ന കൃതി കള്‍ക്ക് എരു മേലി അവാര്‍ഡും സാഹിത്യ നിരൂപണ ത്തിന് തായാട്ട് അവാര്‍ഡും നല്‍കി വരുന്നു.
അവാര്‍ഡ് സമര്‍പ്പണ ചടങ്ങുകളോട് അനുബന്ധിച്ച് ഞായറാഴ്ച രാവിലെ 9 മണി ക്ക് കവി ഏഴാച്ചേരി രാമ ചന്ദ്രന്റെ അദ്ധ്യ ക്ഷത യില്‍ ചേരുന്ന സാംസ്കാ രിക സമ്മേളന ത്തില്‍ ‘സംസ്കാ രവും ശാസ്ത്ര ബോധവും’ എന്ന വിഷയ ത്തെ അധി കരിച്ച് ഡോ. ബി. ഇഖ്ബാല്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും.
അബുദാബി ശക്തി അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ പി. കരുണാകരന്‍ എം. പി. യുടെ അദ്ധ്യക്ഷത യില്‍ നടക്കുന്ന അവാര്‍ഡ് സമര്‍പ്പണ ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ജേതാക്ക ള്‍ക്ക് മുഖ്യമന്ത്രി അവാര്‍ഡു കള്‍ സമര്‍പ്പിക്കും. അവാര്‍ഡ് കൃതി കളെ എന്‍. പ്രഭാ വര്‍മ്മ പരിചയ പ്പെടുത്തും.
എം. ബി. രാജേഷ് എം. പി. തായാട്ട് അനുസ്മരണ പ്രഭാ ഷണം നിര്‍വ്വ ഹി ക്കും. സി. കെ. രാജേന്ദ്രന്‍, പി. കെ. ശശി എം. എല്‍. എ, പി. ഉണ്ണി എം. എല്‍. എ. എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിക്കും.
അവാര്‍ഡ് സമര്‍പ്പണ ചടങ്ങു കള്‍ വിജയി പ്പിക്കുന്ന തിനായി ഷൊര്‍ണ്ണൂര്‍ നഗര സഭ ചെയര്‍ പേഴ്സണ്‍ ബി. വിമല യുടെ അദ്ധ്യ ക്ഷത യില്‍ യോഗം ചേര്‍ന്ന് പി. കെ. ശശി എം. എല്‍ എ. ചെയര്‍ മാനായും എസ്. കൃഷ്ണ ദാസ് കണ്‍വീനറും ആയുള്ള വിപുല മായ സ്വാഗത സംഘം രൂപീകരിച്ചു.