Tuesday, September 20th, 2016

മാപ്പിള കലാ ആക്കാദമി യുടെ അനര്‍ഘ മുത്തു മാല

mappilappattu-singer-peer-muhammed-ePathram
ദുബായ് : മാപ്പിളപ്പാട്ടു ഗാന ശാഖ ക്ക് മികച്ച സംഭാ വന കൾ നൽകിയ പ്രസിദ്ധ ഗായകന്‍ പീര്‍ മുഹമ്മ ദിനെ പ്രവാസ ലോകം ആദരിക്കുന്നു.

സെപ്റ്റംബർ 22 വ്യാഴാഴ്‌ച രാത്രി ഏഴു മണിക്ക് ദുബായ് അൽ നാസർ ലിഷർ ലാൻഡിൽ യു. എ. ഇ. കേരള മാപ്പിള കലാ ആക്കാദമി ഒരുക്കുന്ന ‘അനര്‍ഘ മുത്തു മാല’ എന്ന പരിപാടി യിൽ വെച്ചാ ണ് ആറര പതി റ്റാണ്ടിന്‍റെ ഇശല്‍ ആലാപന മാധുരിമക്ക് പീർ മുഹമ്മദ് ആദരവ് ഏറ്റു വാങ്ങുക. ദുബാ യിലെ സാമൂഹ്യ സാംസ്കാരിക കലാ രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബ ന്ധിക്കും.

പ്രമുഖ ഗായകരായ സിബില സദാനന്ദൻ, മുക്കം സാജിത, ഇബ്രാഹിം കാരക്കാട്, ആദില്‍ അത്തു, കണ്ണൂര്‍ മുഹമ്മ ദലി, ഫാത്തിമ ഹന്ന, മുഹമ്മദ് റാഫി, ദില്‍ ജിഷ മാഹി തുടങ്ങി മാപ്പിള പ്പാട്ട് രംഗ ത്തെ മൂന്നു തല മുറ യിലെ ഗായകര്‍ പീര്‍ മുഹമ്മദിന്റെ ഹിറ്റു ഗാന ങ്ങളു മായി വേദി യില്‍ എത്തും.

honoring-peer-mohammed-anargha-muthumala-ePathram

ഒൻപതാം വയസ്സിൽ എച്ച്. എം. വി. യുടെ എൽ. പി. റെക്കോർഡിൽ പാടി തുടങ്ങിയ താണ്‌ പീര്‍ മുഹമ്മദ്‌. വ്യത്യസ്ഥ മായ തന്റെ ആലാപന ശൈലി യിലൂടെ ഒരു വലിയ ആസ്വാദക വൃന്ദ ത്തെ സൃഷിച്ച് മാപ്പിള പ്പാട്ടി ന്റെ രാജ കുമാരൻ എന്ന ബഹു മതി നേടിയ ഈ പ്രതിഭ ജനിച്ചത് തമിഴ് നാട്ടിലെ തെങ്കാശി യിലാണ്.

ഇദ്ദേഹ ത്തിന്റെ കുഞ്ഞു ന്നാളിലേ കുടുംബം തലശേരി യിലേക്കു താമസം മാറ്റി. കണ്ണൂർ മുഴുപ്പില ങ്ങാട് ദേശീയ പാത ക്ക് അടുത്തുള്ള ‘സമീർ വില്ല’ യിൽ വാർദ്ധക്യ സഹജ മായ അസുഖ ങ്ങൾ മൂലം അവശത അനുഭ വിക്കുന്ന പീര് മുഹമ്മദ് ഒരു ഇടവേള ക്കു ശേഷ മാണ് പ്രവാസ ലോകത്ത് പാടാന്‍ എത്തുന്നത്‌.

കാഫ് മല കണ്ട പൂങ്കാറ്റേ…, ബലി പെരുന്നാളി ന്റെ സന്ദേശവു മായി…,ഒട്ടകങ്ങൾ വരി വരിയായ്…., നിസ്കാര പ്പായ നനഞ്ഞു കുതിർ ന്നല്ലോ…, നോമ്പിൽ മുഴുകി യെന്റെ മനസ്സും ഞാനും…, അറഫാ മല യ്ക്ക് സലാം ചൊല്ലി…, തുടങ്ങിയ സൂപ്പർ ഹിറ്റു കളൊക്കെ ഇദ്ദേഹം തന്നെ ഈണമിട്ടു പാടിയ താണ്.

അയ്യായിര ത്തോളം പാട്ടു കള്‍ പീര്‍ മുഹമ്മ ദി ന്റെ തായി പുറത്തിറങ്ങി. അന്തരിച്ച മാപ്പിളപ്പാട്ടു ഗാന രചയി താവ് പി. ടി. അബ്ദു റഹ്മാന്‍റെ ഒട്ടു മിക്ക പാട്ടു കളും പാടി ഫലി പ്പിച്ചത് പീര്‍ മുഹമ്മദ് എന്ന ഗായകന്‍ തന്നെ.

– വാര്‍ത്ത അയച്ചത് : അബ്ദുല്‍ അസീസ് എടരിക്കോട്- ദുബായ്.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , ,

Comments are closed.


«
«




പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine