അബുദാബി : കാസറഗോഡ് പരപ്പ മേഖല കെ. എം. സി. സി. നിര്‍മാണം തുടങ്ങുന്ന ‘ബൈത്തു റഹ്മ’ പദ്ധതി യുടെ ബ്രോഷര്‍ പ്രകാശനം അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന ചടങ്ങില്‍ വെച്ച് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. മുജീബ് പരപ്പ ബ്രോഷര്‍ ഏറ്റു വാങ്ങി.
കാസറഗോഡ് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എ. ഹമീദ് ഹാജി പരിപാടി ഉത്ഘാടനം ചെയ്തു. അഷ്‌റഫ് കല്ലഞ്ചിറ അധ്യക്ഷത വഹിച്ചു. റാഷിദ് എടത്തോട് വിഷയ അവതരണം നടത്തി.
അബുദാബി കാസറഗോഡ് ജില്ലാ കെ. എം. സി. സി. പ്രസിഡന്റ് പി. കെ. അഹമദ് ബല്ലാ കടപ്പുറം, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് സി. എച്ച്. അഷ്‌റഫ്, പി. കുഞ്ഞബ്ദുള്ള, അബ്ദുല്‍ റഹിമാന്‍ ചേക്കു ഹാജി, ഷാഫി സിയാറതിങ്കര, ബഷീര്‍ എടത്തോട്, നസീര്‍ കമ്മാടം, സത്താര്‍ കുന്നുംകൈ, ഷമീര്‍ മാസ്റ്റര്‍, റിയാസ് പരപ്പ, റഷീദ് കല്ലഞ്ചിറ തുടങ്ങിയവർ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി നിസാര്‍ എടത്തോട് സ്വാഗതവും ശംനാസ് പരപ്പ നന്ദിയും പറഞ്ഞു.