ദുബായിൽ വെടിയേറ്റു മരിച്ച മൽസ്യ തൊഴിലാളിയുടെ സഹപ്രവർത്തകർ ദുരിതത്തിൽ

July 31st, 2012

vadakara-nri-forum-uae-exchange-fishermen-relief-epathram

ദുബായ് : ദുബായിൽ അമേരിക്കൻ കപ്പലിൽ നിന്നും വെടിയേറ്റ് മരിച്ച ശേഖർ എന്ന മൽസ്യ ബന്ധന തൊഴിലാളിയുടെ സഹപ്രവർത്തകരായ 150 ഓളം പേർ ദുരിതത്തിൽ കഴിയുന്നു. അമേരിക്കൻ ആക്രമണത്തിൽ തങ്ങളുടെ സഹ പ്രവർത്തകൻ കൊല്ലപ്പെട്ടതിന്റെ ആഘാതത്തിലാണ് ഇപ്പോഴും ഇവർ കഴിയുന്നത്. സംഭവത്തിനു ശേഷം ഇവർക്ക് കടലിൽ മൽസ്യ ബന്ധനത്തിനായി പോകാൻ ഭയമാണ്. നിരവധി ബോട്ടുകളിലായി ജോലി ചെയ്യുന്ന ഇവർ പിടിക്കുന്ന മൽസ്യം വിറ്റു കിട്ടുന്ന വരുമാനം കൊണ്ടു വേണം ഇവരുടെ ശമ്പളം നൽകാൻ എന്നത് കൊണ്ട് ഇവരുടെ തൊഴിൽ ദാതാക്കൾക്കും ഇവരെ സഹായിക്കാൻ കഴിയാത്ത നിസ്സഹായാവസ്ഥയാണ് ഉള്ളത്.

അമേരിക്കൻ കപ്പൽ ആക്രമണത്തിൽ ശേഖറിനോടൊപ്പം വെടിയേറ്റ മറ്റ് തൊഴിലാളികളും ഈ ക്യാമ്പിൽ തന്നെയാണ് കഴിയുന്നത്. സംഭവം വാർത്തയാകുകയും നയതന്ത്ര അന്താരാഷ്ട്ര തലങ്ങളിൽ ശ്രദ്ധ നേടുകയും ചെയ്തത് കൊണ്ട് പരിക്കേറ്റവരെ സഹായിക്കാൻ ഇന്ത്യൻ കോൺസുലേറ്റ് ശ്രദ്ധിക്കുന്നുണ്ട്. എന്നാൽ ഇവരോടൊപ്പം അതേ ക്യാമ്പിൽ കഴിയുന്ന മറ്റ് മൽസ്യ തൊഴിലാളികൾ തൊഴിലും കൂലിയുമില്ലാതെ ദുരിതത്തിലാണ്. ഇവരുടെ ദുരിതം കണ്ടറിഞ്ഞ ചില സാമൂഹ്യ പ്രവർത്തകരുടെ ഇടപെടൽ മൂലം ഇന്നലെ മുതൽ ഇവർ പട്ടിണിയിൽ നിന്നും രക്ഷപ്പെട്ടു.

വടകര എൻ. ആർ. ഐ. ഫോറം ദുബായ് ഘടകത്തിന്റെ പ്രവർത്തകർ സംഭവം അറിയുകയും പ്രമുഖ ധന വിനിമയ സ്ഥാപനമായ യു. എ. ഇ. എക്സ്ചേഞ്ചിന്റെ സഹായത്തോടെ ഇവരുടെ താമസ സ്ഥലത്ത് ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. യു. എ. ഇ. എക്സ്ചേഞ്ച് മാനേജർ വിനോദ് നമ്പ്യാർ, വടകര എൻ. ആർ. ഐ. ഫോറം പ്രവർത്തകരായ ചന്ദ്രൻ ആയഞ്ചേരി, ബാലൻ മേപ്പയൂർ, സി. സുരേന്ദ്രൻ, റഫീക്ക് മേമുണ്ട എന്നിവർ നേതൃത്വം നൽകി.

– വാർത്ത അയച്ചു തന്നത് – ഇ. കെ. ദിനേശൻ

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ദുരിത ബാല്യ ങ്ങളുടെ ക്ഷേമം : യു. എ. ഇ. എക്‌സ്‌ചേഞ്ച് യൂണിസെഫു മായി കൈകോര്‍ക്കുന്നു

July 31st, 2012

ദുബായ് : ലോകത്തിലെ വിവിധ രാജ്യങ്ങളിലെ ദുരിതം അനുഭവിക്കുന്ന കുട്ടികളുടെ മോചന ത്തിനും ക്ഷേമ ത്തിനും വേണ്ടി യൂണിസെഫ് നടത്തുന്ന സന്നദ്ധ സേവനങ്ങള്‍ക്ക് ലോക പ്രശസ്ത ധന വിനിമയ സ്ഥാപന മായ യു. എ. ഇ. എക്‌സ്‌ചേഞ്ച് റമദാനില്‍ ഒരു ലക്ഷം അമേരിക്കന്‍ ഡോളര്‍ സംഭാവന നല്‍കും.

എക്‌സ്‌ചേഞ്ചിന്റെ യു. എ. ഇ, ഒമാന്‍, കുവൈത്ത്, ഖത്തര്‍, ബഹ്‌റൈന്‍ എന്നിവിട ങ്ങളിലെ ശാഖകള്‍ വഴി നടക്കുന്ന മുഴുവന്‍ ഇടപാടുകളുടെയും ചാര്‍ജ് ഇനത്തില്‍ നിന്ന് നിശ്ചിത ശതമാനം സമാഹരിച്ചാണ് യൂണിസെഫ് ഫണ്ടിലേക്ക് നല്‍കുന്നത്.

കഴിഞ്ഞ വര്‍ഷം റമദാനില്‍ യു. എ. ഇ. യില്‍ മാത്രം നടന്ന ഈ പരിപാടി യുടെ ഗംഭീര വിജയം കണക്കിലെടുത്താണ് ഇത്തവണ തുക വര്‍ദ്ധിപ്പിച്ചതും തങ്ങളുടെ ശൃംഖല യില്‍പ്പെടുന്ന മറ്റു ഗള്‍ഫ് രാജ്യ ങ്ങളിലേക്കു കൂടി ഈ സേവനം വ്യാപിപ്പിച്ചത് എന്നും യു. എ. ഇ. എക്‌സ്‌ചേഞ്ച് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ വൈ. സുധീര്‍ കുമാര്‍ ഷെട്ടി പ്രസ്താവിച്ചു.

മികച്ച ഉപഭോക്തൃ സേവന ത്തില്‍ എന്ന പോലെ പൊതു ജനോപകാര പ്രദമായ സംരംഭ ങ്ങളിലും കഴിഞ്ഞ മുപ്പത് വര്‍ഷ ത്തിലധികം വിട്ടുവീഴ്ചയില്ലാതെ ഇടപെടുന്ന യു. എ. ഇ. എക്‌സ്‌ചേഞ്ച്, അടുത്ത തലമുറ യുടെ ക്ഷേമ കാര്യങ്ങളില്‍ പ്രതിജ്ഞാ ബദ്ധമാണെന്നും അതിന് ഏറ്റവും ഉചിതമായ പങ്കാളി കള്‍ ഐക്യ രാഷ്ട്ര സഭ യുടെ ഭാഗമായ യൂണിസെഫ് ആണെന്ന തിരിച്ചറിവാണ് ഈ സംയുക്ത ദൗത്യ ത്തിന്റെ പ്രചോദനമെന്നും അദ്ദേഹം പറഞ്ഞു.

ഒരു ഔദ്യോഗിക ദൗത്യം എന്നതിലപ്പുറം നാളെ യുടെ പൗരന്മാരെ വിഷമാവസ്ഥ കളില്‍ നിന്ന് കര കയറ്റുന്ന ഈ സംരംഭം ഏറ്റെടുക്കുമ്പോള്‍ യു. എ. ഇ. എക്‌സ്‌ചേഞ്ച് കാലാകാല ങ്ങളായി ജന ങ്ങളില്‍ നിന്ന് സ്വീകരിച്ചു പോരുന്ന വലിയ സഹായ ങ്ങള്‍ക്കുള്ള ചെറിയ പ്രത്യുപകാരം എന്ന നില യിലാണ് തങ്ങള്‍ കാണുന്നത് എന്ന് യു. എ. ഇ. എക്‌സ്‌ചേഞ്ച് ഗ്ലോബല്‍ ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ് പ്രമോദ് മങ്ങാട് കൂട്ടിച്ചേര്‍ത്തു.

ലോക ത്തിലെ ഓരോ കുട്ടിക്കും ആഹാരം, ആരോഗ്യം, വിദ്യാഭ്യാസം, സംരക്ഷണം എന്നിവ ഉറപ്പു വരുത്തുന്ന മഹത്തായ ദൗത്യ ത്തില്‍ യൂണിസെഫിനെ സഹായിക്കാന്‍ യു. എ. ഇ. എക്‌സ്‌ചേഞ്ച് മാതൃകാ പരമായ പ്രതിബദ്ധത യാണ് പുലര്‍ത്തുന്നത് എന്ന് യൂണിസെഫ് ഗള്‍ഫ് മേഖലാ പ്രതിനിധി ഇബ്രാഹിം അല്‍ സിഖ് ചൂണ്ടിക്കാട്ടി.

അഞ്ച് വന്‍കര കളിലായി 30 രാജ്യങ്ങളില്‍ 600 ലേറെ ശാഖ കളുമായി പ്രവര്‍ത്തിക്കുന്ന യു. എ. ഇ. എക്‌സ്‌ചേഞ്ച് മൂന്നര ദശ ലക്ഷം ഉപഭോക്താക്കള്‍ക്കു വേണ്ടി നാല്പതു രാജ്യങ്ങളില്‍ നിന്നുള്ള 8000 ത്തോളം കഴിവുറ്റ ജീവന ക്കാരെയാണ് ലോകത്ത് ഉടനീളം സജ്ജീകരിച്ചിട്ടുള്ളത്. 150 ല്‍ പ്പരം ലോകോത്തര ബാങ്കു കളുമായി നേരിട്ട് വിനിമയ ബന്ധങ്ങളുണ്ട്.

സാമൂഹിക സേവന ശ്രമ ങ്ങളില്‍ സദാ ജാഗ്രത പുലര്‍ത്തുന്ന യു. എ. ഇ. എക്‌സ്‌ചേഞ്ച്, പ്രകൃതി ദുരന്ത ങ്ങളിലും മറ്റും മാതൃകാ പരമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മാനസിക രോഗികള്‍ക്കായി ‘കെയര്‍ & ഷെയര്‍ ഫൗണ്ടേഷന്‍’ പുനരധിവാസ പദ്ധതി നടപ്പാക്കും

July 21st, 2012

actor-mammootty-care-and-share-foundation-ePathram
മസ്കറ്റ് : ചലച്ചിത്ര മാരം മമ്മൂട്ടി രക്ഷാധികാരിയായ ‘കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷന്‍’ മാനസിക രോഗി കള്‍ക്കായി പുനരധിവാസ പദ്ധതി നടപ്പാക്കും.

സ്വബോധം നഷ്ടപ്പെട്ട നിരവധി മാനസിക രോഗികള്‍ രോഗം ഭേദമായിട്ടും സമൂഹം അംഗീകരി ക്കാത്തതിനാല്‍ ഭ്രാന്താശുപത്രി യിലേക്ക് തിരിച്ചു പോകുന്നുണ്ട്. പക്ഷെ, മാനസിക രോഗി കളുടെ പുനരധിവാസ മേഖല യിലേക്ക് കടന്നു വരാന്‍ പലരും ധൈര്യപ്പെടാറില്ല.

ഫൗണ്ടേഷന്റെ പ്രവര്‍ത്തന ങ്ങള്‍ക്ക് പിന്തുണ തേടി മസ്കറ്റില്‍ എത്തിയ മമ്മൂട്ടി, ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ നടന്ന കുടുംബ സംഗമ ത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഹൃദ്രോഗ ബാധിതരായ 12 വയസിന് താഴെയുള്ള കുട്ടികളുടെ ശസ്ത്രക്രിയ ക്കായി നടപ്പാക്കിയ ‘ഹൃദയസ്പര്‍ശം’ പദ്ധതി യിലൂടെ 159 കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താനായി. എന്നാല്‍, 3000 ത്തോളം കുട്ടികള്‍ പദ്ധതി യുടെ ഗുണഫല ത്തിനായി കാത്തിരിക്കുക യാണ്.

മദ്യത്തിനും ലഹരിക്കും അടിമ പ്പെടുന്ന യുവതലമുറ യെ ബോധവത്കരിക്കാന്‍ ‘വഴികാട്ടി’ എന്ന പദ്ധതി നടപ്പാക്കിയിട്ടുണ്ട്. പഠന രംഗത്ത് മികവ് പുലര്‍ത്തുന്ന അംഗീകൃത അനാഥാലയ ങ്ങളിലെ കുരുന്നു കളുടെ ഉന്നത വിദ്യാഭ്യാസ ത്തിനായി ‘വിദ്യാമൃതം’ എന്ന പദ്ധതി പുരോഗമി ക്കുന്നതായും അദ്ദേഹം പറഞ്ഞു.

-അയച്ചു തന്നത് : ബിജു കരുനാഗപ്പള്ളി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വിദ്യാഭ്യാസ സഹായ പദ്ധതി വയനാട് ജില്ലയില്‍

July 6th, 2012

st-stephens-church-abudhabi-educational-ePathram
അബുദാബി : വയനാട് ജില്ലയിലെ നിര്‍ദ്ധനരായ 50 കുട്ടികള്‍ക്ക് ഒരു വര്‍ഷത്തെ പഠന ചെലവിലേക്കായി പതിനായിരം രൂപ വീതം ഈ വര്‍ഷം അബുദാബി സെന്റ് സ്റ്റീഫന്‍സ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെ വകയായി വയനാട് ജില്ലയില്‍ വിതരണം ചെയ്യുന്നു.

ജൂലായ് 8 ഞായറാഴ്‌ച 3 മണി മുതല്‍ വയനാട് ജില്ലയില്‍ മീനങ്ങാടി ബി. എഡ്. കോളേജില്‍ നടക്കുന്ന വിതരണ മേളയില്‍ കണ്ടനാട് ഭദ്രാസന ത്തിന്റെയും അബുദാബി, ദുബായ്, ഫുജൈറ ഇടവക കളുടെയും മെത്രാപ്പോലീത്ത അഭിവന്ദ്യ മാത്യൂസ് മാര്‍ ഈവാനി യോസ്, മലബാര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാസ് മാര്‍ പീലക്‌സിനോസ്, സംസ്ഥാന മന്ത്രിമാര്‍, ജില്ലയിലെ എം. പി. മാര്‍, എം. എല്‍. എ. മാര്‍, ജില്ലാ – ബ്ലോക്ക് – ഗ്രാമ പ്പഞ്ചായത്ത് പ്രസിഡന്റുമാര്‍, സഭയിലെ ഇതര പുരോഹിതര്‍ എന്നിവര്‍ അതിഥികള്‍ ആയിരിക്കും.

വിദ്യാഭ്യാസ സഹായ പദ്ധതി യുടെ വിശദാംശങ്ങള്‍ അറിയിക്കുവാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ റവ. ഫാ. ജോണ്‍ മാത്യു, മീഡിയാ കണ്‍വീനര്‍ കെ. പി. സൈജി, ബേസില്‍ വര്‍ഗീസ്, പി. സി. പോള്‍ എന്നിവര്‍ പങ്കെടുത്തു.

ഇടവക എല്ലാ വര്‍ഷവും നിരവധി രോഗികള്‍ക്കും, നിര്‍ദ്ധന കുടുംബങ്ങള്‍ക്കും കേരളമൊട്ടാകെ സാമ്പത്തിക സഹായം നല്കിവരുന്നു. പാവപ്പെട്ട പതിനഞ്ച് പെണ്‍കുട്ടികളുടെ വിവാഹ ധന സഹായം, ഭവനരഹിതര്‍ക്ക് വീടു വെച്ച് നല്കല്‍ തുടങ്ങിയവ കഴിഞ്ഞ വര്‍ഷ ങ്ങളിലെ പ്രോജക്ടുകളാണ്.

ഇടവക വികാരി റവ. ഫാ. വര്‍ഗീസ് അറയ്ക്കല്‍, റവ. ഫാ. ജോണ്‍ മാത്യു, വൈസ് പ്രസി. തോമസ് സി. തോമസ്, സെക്രട്ടറി ബെന്നി പൗലോസ്, ട്രസ്റ്റി റെജി മാത്യു, കുടുംബ യൂണിറ്റു കളുടെ കണ്‍വീനര്‍ ബേസില്‍ വര്‍ഗീസ്, മീഡിയാ കണ്‍വീനര്‍ കെ. പി. സൈജി, പി. സി. പോള്‍ മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, കുടുംബ യൂണിറ്റു കളുടേയും യൂത്ത് അസോസിയേഷന്‍, വനിതാ സമാജം അംഗങ്ങള്‍ എന്നിവര്‍ അബുദാബി സെന്റ് സ്റ്റീഫന്‍സ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെ വിവിധ പദ്ധതി കള്‍ക്ക് നേതൃത്വം നല്കുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സി. എച്ച്. സെന്റര്‍ : സര്‍ക്കാര്‍ നിര്‍ദ്ദേശം സ്വാഗതാര്‍ഹം

June 24th, 2012

dubai-kmcc-logo-big-epathram
ദുബായ് : കേരള ത്തിലെ നിര്‍ദ്ധനരായ കാന്‍സര്‍ – വൃക്ക രോഗികള്‍ക്കും മാരക രോഗങ്ങള്‍ ബാധിച്ചവര്‍ക്കും വര്‍ഷങ്ങളായി താങ്ങും തണലുമായി പ്രവര്‍ത്തിച്ചു വരുന്ന സാമൂഹിക ജീവകാരുണ്യ സംഘടനയായ സി. എച്ച്. മുഹമ്മദ് കോയ ചാരിറ്റബിള്‍ ട്രസ്റ്റിലേക്ക് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സഹായം അനുവദിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയ സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹം ആണെന്ന് ദുബായ് കെ. എം. സി. സി. കാസര്‍കോട് മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു.

ജാതി മത ഭേദമന്യേ വര്‍ഷങ്ങളായി ജീവ കാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ സംഘടന യായ സി. എച്ച്. സെന്ററിനെ സഹായി ക്കുന്നതും പ്രോത്സാഹി പ്പിക്കുന്നതും ജനാധിപത്യ സര്‍ക്കാറിന്റെ കടമയും ബാദ്ധ്യത യുമാണ്.

വൃക്ക രോഗികള്‍ക്ക് തികച്ചും സൗജന്യ മായി ഡയാലിസിസ് ചെയ്യാവുന്ന കേന്ദ്രമാണ് സി. എച്ച്. സെന്റര്‍.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കെ. എസ്. സി. സമ്മര്‍ക്യാമ്പ് : വേനല്‍ത്തുമ്പികള്‍
Next »Next Page » കപ്പല്‍ സര്‍‌വ്വീസ് ആരം‌ഭിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണം : ദല »



  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു
  • ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine