അബുദാബി : സോഷ്യൽ മീഡിയ വഴി ലഭിക്കുന്ന വ്യാജ സന്ദേശ ങ്ങളോട് പ്രതി കരി ക്കരുത് എന്ന് യു. എ. ഇ. ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ്.
ലഹരി പദാര്‍ത്ഥ ങ്ങളേയും മയക്കു മരുന്നു കളും പ്രോത്സാഹി പ്പിക്കുകയും അവ പണം നല്‍കി വാങ്ങാന്‍ ആവശ്യ പ്പെടു കയും ചെയ്യുന്ന നിരവധി സന്ദേശ ങ്ങൾ ജന പ്രിയ മാധ്യമ മായ വാട്ട്സാപ് അടക്ക മുള്ള സാമൂ ഹിക മാധ്യമ ങ്ങള്‍ വഴി രാജ്യത്ത് നിര വധി പേർക്കു ലഭിച്ച തായും ഇങ്ങിനെ വരുന്ന സന്ദേശ ങ്ങളോട് പ്രതി കരി ക്കരുത് എന്നും യു. എ. ഇ. ആഭ്യന്തര മന്ത്രാലയം ജനങ്ങ ള്‍ക്ക് മുന്നറി യിപ്പ് നല്‍കി.
അന്താരാഷ്ട്ര ഫോണ്‍ നമ്പറു കള്‍ ഉപയോഗിച്ച് അജ്ഞാത കേന്ദ്ര ങ്ങളില്‍ നിന്നുള്ള വാട്ട്സാപ് സന്ദേശ ങ്ങളും ഫോണ്‍ വിളി കളും തുടര്‍ച്ച യായി ലഭിച്ച പ്പോഴാണ് ഇക്കാര്യം ആഭ്യ ന്തര മന്ത്രാ ലയ ത്തിന്‍െറ ശ്രദ്ധ യില്‍ വന്നത്.
ലഹരി വസ്തു ക്കളുടെ ചിത്രം അയച്ചു കൊടുത്ത് പണം കൈ മാറാന്‍ ആവശ്യ പ്പെ ടുകയാണ് ഇത്തരം സന്ദേശ ങ്ങളി ലൂടെ ചെയ്യു ന്നത്. ചില സന്ദേശ ങ്ങള്‍ പാകി സ്ഥാനിൽ നിന്നു ള്ളതാണ്.
ഇത്തരം സന്ദേശ ങ്ങൾ അയച്ച കേന്ദ്രങ്ങള്‍ കണ്ടെത്തു വാൻ പാക് അധി കൃത രുടെ സഹ കരണ ത്തോടെ ശ്രമി ക്കുന്നുണ്ട് എന്നും ആഭ്യ ന്തര മന്ത്രാ ലയ ത്തിലെ ലഹരി വിരുദ്ധ ഫെഡറല്‍ ഡയറക്ട റേറ്റ് ഡയറക്ടര്‍ ജനറല്‍ കേണല്‍ സഈദ് അല്‍ സുവൈദി അറിയിച്ചു.
ഇത്തരം വ്യാജ സന്ദേശ ങ്ങളോട് പ്രതികരി ക്കുന്ന തിന്‍െറ അപകടം ജനങ്ങള്‍ മനസ്സി ലാക്കി യിട്ടുണ്ട്. ഇതു പോലുള്ള സംഭവ ങ്ങൾ ശ്രദ്ധ യിൽ പെട്ടാല്‍ 80044 എന്ന ടോൾ ഫ്രീ നമ്പറില്‍ റിപ്പോര്‍ട്ട് ചെയ്യണം എന്നും അധികൃതർ പൊതു ജനങ്ങളോട് ആവശ്യപ്പെട്ടു.
Tag : ഇന്റര്‍നെറ്റ്,