അബുദാബി : സോഷ്യല്‍ മീഡിയ വഴി ലഹരി മരുന്നു വില്പന നടത്തുവാന്‍ ശ്രമിച്ച 36ഉം 22ഉം വയസ്സുള്ള രണ്ട് അറബ് വംശജര്‍ അബു ദാബി പോലീസിന്റെ സമയോചിതമായ ഇട പെടല്‍ മൂലം പിടിയിലായി.
3,000 ലഹരി ഗുളിക കളുമായി സംഘത്തിലെ പ്രധാന ഇട പാടു കാരന്‍ വില്‍പ്പനക്കു ശ്രമിക്ക വെ യാണ് അറസ്റ്റ് ചെയ്തത്. 55,000 ദിര്‍ഹ ത്തിനാണ് ഇത് വില്‍ക്കാന്‍ ശ്രമിച്ചതെന്ന് ലഹരി നിയന്ത്രണ വകുപ്പ് ഡയറക്ടര്‍ കേണല്‍ താഹിര്‍ ഗാരിബ് അല്‍ ദാഹിരി പറഞ്ഞു.
‘സ്റ്റീല്‍ ഗ്രിപ്പ്’ എന്ന പേരില്‍ അബുദാബി പോലീസ് നടത്തിയ രഹസ്യ പരിശോധന യിലാണ് സംഘം പിടി യിലായത്. വില്‍പ്പനക്കു വെച്ച 10,000 ലഹരി ഗുളികകള്‍ ഇവരുടെ കൈയില്‍ നിന്ന് കണ്ടെത്തി. സോഷ്യല്‍ മീഡിയ വഴി യുവാക്ക ളിലേക്ക് മരുന്നു കള്‍ എത്തിക്കു വാ നാണ് സംഘം ശ്രമിച്ചത്.
എന്‍ട്രി വിസ യില്‍ യു. എ. ഇ .യി ലേക്ക് എത്തിയ യുവാവിന്റെ കൈയില്‍ നിന്ന് 7000 ത്തോളം ലഹരി ഗുളിക കള്‍ പിടിച്ചെടുത്തു. ഗുളിക കള്‍ വില്‍പ്പന ക്കായി എത്തിച്ച താണ് എന്ന് രണ്ട് പ്രതി കളും സമ്മ തിച്ച തായി പോലീസ് അറിയിച്ചു.