അബുദാബി : രാജ്യത്ത് യാചന നടത്തിയാല്‍ മൂന്നു മാസം ജയില്‍ ശിക്ഷയും 5,000 ദിര്‍ഹം പിഴയും വിധി ക്കുന്ന ‘ഭിക്ഷാടന നിരോധന’ നിയമ ത്തിന് ഫെഡറല്‍ നാഷണല്‍ കൗണ്‍ സി ലിന്റെ (എഫ്. എന്‍. സി.) അംഗീ കാരം.
ഔദ്യോഗിക ഗസറ്റില്‍ പ്രഖ്യാപിച്ച് ഒരു മാസ ത്തിനു ശേഷം നിയമം പ്രാബല്യത്തില്‍ വരും.
യാചന വരുമാനം ആക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ വിധി ക്കുന്ന നിയമം അനുസരിച്ച് ഭിക്ഷ ക്കാര്‍ക്കും ഇട നില ക്കാ ര്‍ക്കും ശിക്ഷ നല്‍കുന്ന തോ ടൊപ്പം യാചകരെ സംഘ ടിപ്പി ക്കുന്ന മാഫിയ പോലുള്ള ക്രിമി നല്‍ ഗ്രൂപ്പു കള്‍ക്ക് ആറു മാസം തടവ് ശിക്ഷ യും ഒരു ലക്ഷം ദിര്‍ഹ ത്തില്‍ കുറ യാ ത്ത പിഴയും ലഭിക്കും. ഭിക്ഷാടകരുടെ പണവും മറ്റു വസ്തുക്കളും കണ്ടു കെട്ടുകയും ചെയ്യും.
ഭിക്ഷാടനം നടത്തുന്ന തിന് ജനങ്ങളെ കൊണ്ടു വരുന്ന വര്‍ക്ക് ഒരേ ശിക്ഷ തന്നെ ബാധക മായി രിക്കും എന്ന് കരട് നിയമം അനുശാസി ക്കുന്നു.