ഈണം ദോഹയുടെ വിഷു സംഗമം 2012

April 22nd, 2012

vishu-sangamam-epathram

ദോഹ : ഈണം ദോഹയുടെ “വിഷു സംഗമവും” ഏഷ്യാനെറ്റ്‌ മൈലാഞ്ചി വിജയി ആസിഫ് കാപ്പാടിന് നല്‍കുന്ന സ്വീകരണവും 22/04/2012 ന് ദോഹയിലെ “നീലിമ” ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടുന്നു. ക്ഷണിക്കപ്പെട്ട അതിഥി കൾക്കായുള്ള ഈ പരിപാടിയില്‍ ദോഹയിലെ പ്രശസ്ത ഗായകരായ കണ്ണൂര്‍ ഷമീര്‍ , ആഷിക്ക് മാഹി, ഹംസ പട്ടുവം, ഷക്കീര്‍ പാവറട്ടി, അനഘാ രാജഗോപാല്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കുന്നു.

ഈണം ദോഹ സംഗീതത്തിലൂടെ സൗഹൃദം – സൌഹൃദത്തിലൂടെ കാരുണ്യം എന്ന ആശയവുമായി മുമ്പോട്ട്‌ വന്ന സംഘടനയാണ് . നിരവധി ഗായകര്‍ക്ക് അവസരങ്ങള്‍ കൊടുത്ത് ദോഹയ്ക്ക് പരിചയപ്പെടുത്തിയ “ഈണം ദോഹ” ഈ പരിപാടിയിലൂടെ മൂന്ന് പുതിയ ഗായകരെ പരിചയപ്പെടുത്തുന്നു. ആറ് വര്‍ഷത്തിനിടയ്ക്ക് കേരളത്തിന്റെ പല ഭാഗങ്ങളിലായി ഈ സംഘടന നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.

കെ. വി. അബ്ദുല്‍ അസീസ്‌ – ചാവക്കാട്, ദോഹ – ഖത്തര്‍

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സഫാരി മാള്‍ – എ. ജി. വിഷന്‍ അവാര്‍ഡ് നൈറ്റ്‌ – 2012

April 8th, 2012

safari-mall-ag-vision-award-nite-2012-epathram

ദോഹ : ആര്‍ഗണ്‍ ഗ്ലോബലും ദോഹ സ്റ്റേജും ചേര്‍ന്ന് സഫാരി മാള്‍ ടൈറ്റില്‍ ആയി ഒരുക്കുന്ന “സഫാരി മാള്‍ – എ. ജി. വിഷന്‍ അവാര്‍ഡ് നൈറ്റ്‌ – 2012” ഉം കലാമേളയും ഏപ്രില്‍ 13 ന് 7 മണിക്ക് ഖത്തറിലെ അല്‍ അഹ്‌ലി സ്റ്റേഡിയത്തിൽ നടക്കും. പത്മശ്രീ ഭരത് മമ്മൂട്ടിയാണ് പരിപാടിയിലെ പ്രധാന താരം.

13 വര്‍ഷത്തിന് ശേഷം ഇതാദ്യമായി ദോഹയിലെത്തുന്ന മമ്മൂട്ടിയെ ചടങ്ങില്‍ ആദരിക്കുന്നതോടൊപ്പം പരിപാടികളിലും മറ്റ് കലാകാരന്മാരോടൊപ്പം മമ്മൂട്ടിയുടെ സാന്നിദ്ധ്യമുണ്ടാവുമെന്ന് സംഘാടകരായ ആര്‍ഗണ്‍ ഗ്ലോബല്‍ സി. ഇ. ഒ. അബ്ദുല്‍ ഗഫൂറും ദോഹ സ്റ്റേജ് എം. ഡി. മുസ്തഫയും അറിയിച്ചു.

നാദിർഷാ സംവിധാനം ചെയ്യുന്ന ഈ പരിപാടി ചലച്ചിത്ര സംവിധായകരായ പ്രമോദ് – പപ്പൻ കൂട്ടുകെട്ടാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത് .

മമ്മൂട്ടിക്ക് പുറമെ നാദിര്‍ഷാ, സിദ്ധിക്ക്, മനോജ്‌ കെ. ജയന്‍ , സുരാജ് വെഞ്ഞാറമ്മൂട് , ഉണ്ണി മുകുന്ദന്‍ , ഗിന്നസ്സ് പക്ക്രു , അംബിക , റോമ , അനന്യ , ഭാമ , കല്‍പ്പന , ലെന , മിത്ര കുര്യന്‍ , കോട്ടയം നസീര്‍ , ഷംന കാസിം , സ്വര്‍ണ്ണ ( സൂപ്പര്‍ ഡാന്‍സര്‍ ജൂനിയര്‍ ) എന്നിവരും പിന്നണി ഗായകരായ അഫ്സൽ , റിമി ടോമി , മൈലാഞ്ചി വിജയി ആസിഫ് കാപ്പാടും , മിമിക്രി താരങ്ങളായ ( വോഡാഫോണ്‍ കോമഡി ) നെല്‍സണ്‍ , ഉല്ലാസ്‌ , നോബി എന്നിവരും അടങ്ങിയ ഒരു വലിയ താരനിര തന്നെയാണ് ഈ കലാ മേളയില്‍ പങ്കെടുക്കാനെത്തുന്നത്. ഗാനമേള , മിമിക്രി, നൃത്തം തുടങ്ങിയ കലാ പരിപാടികള്‍ക്കൊപ്പം അവാര്‍ഡ്‌ ദാനവും നടക്കുന്ന പരിപാടിയുടെ അവതാരക രഞ്ജിനി ഹരിദാസാണ്. മൂന്നര മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പരിപാടിയുടെ ടിക്കറ്റ് നിരക്ക് 800 ( ഫാമിലി 5 പേര്‍ക്ക് ) 500 ( വി. ഐ. പി. ) 200 , 100 എന്നിങ്ങനെയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക – 55317921 , 77106263 , 70378760 , 66164651

അബ്ദുല്‍ അസീസ്‌ – ചാവക്കാട് – ദോഹ – ഖത്തര്‍

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പി. എസ്. വി. സ്റ്റാർ നൈറ്റ്‌ കലാമയൂരം 2012

April 8th, 2012

psv-starnite-kalamayooram-2012-epathram

ദോഹ : ഖത്തറിലെ പയ്യന്നൂര്‍ക്കാരുടെ കൂട്ടായ്മയായ പയ്യന്നൂര്‍ സൗഹൃദ വേദിയുടെ അഞ്ചാം വാര്‍ഷികാഘോഷവും തുടര്‍ന്ന് നടന്ന “പി. എസ്. വി. സ്റ്റാർ നൈറ്റ്‌ കലാമയൂരം 2012” എന്ന കലാ വിരുന്ന് കേരളത്തില്‍ നിന്നുള്ള പ്രശസ്ത കലാകാരന്മാരുടെ സാന്നിദ്ധ്യം കൊണ്ടും പരിപാടികളുടെ വത്യസ്തത കൊണ്ടും വന്‍ ജനപങ്കാളിത്തം കൊണ്ടും ഖത്തറിലെ മലയാളികള്‍ക്ക് അവിസ്മരണീയമായ അനുഭവമായി. എം. ഇ. എസ്. ഇന്ത്യന്‍ സ്കൂള്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ വെച്ചു വൈകീട്ട് 6:30 നു ഹ്രസ്വമായ ഉദ്ഘാടന ചടങ്ങുകളോടെയായിരുന്നു പരിപാടിയുടെ തുടക്കം. ഇന്ത്യന്‍ എംബസ്സി ഫസ്റ്റ് സെക്രട്ടറി എം. ആര്‍. ഖുറൈഷി ഔപചാരികമായ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. വേദിയുടെ പ്രസിഡന്റ്‌ കക്കുളത്ത്‌ അബ്ദുള്‍ ഖാദര്‍ അദ്ധ്യക്ഷത വഹിച്ച വാര്‍ഷികാഘോഷ ചടങ്ങില്‍ ജനറല്‍ സെക്രട്ടറി സുരേഷ് ബാബു കെ. സി. സ്വാഗതം പറഞ്ഞു. വേദി ലിറ്റററി സെക്രട്ടറി കൂടിയായ രവീന്ദ്രന്‍ കൈപ്രത്തിന്റെ മകള്‍ അശ്വിനി രവീന്ദ്രന്‍ പി. എസ്. വി. അക്കാദമിക്ക് എക്സെല്ലെന്‍സ് അവാര്‍ഡ്‌ എം. ആര്‍. ഖുറൈഷി സമ്മാനിച്ചു.

തുടര്‍ന്ന് നാലു മണിക്കൂര്‍ കേരളത്തില്‍ നിന്നുമെത്തിയ കലാകാരന്മാര്‍ കാണികളെ രസിപ്പിച്ചും ചിരിപ്പിച്ചും വൈവിധ്യമാര്‍ന്ന നിരവധി കലാ പരിപാടികള്‍ കാഴ്ച വെച്ചു. പ്രശസ്ത ഗായകാരായ വിവേകാനന്ദന്‍ , സയനോര, കണ്ണൂര്‍ ഷെരീഫ്‌ , സിന്ധു പ്രേംകുമാര്‍ തുടങ്ങിയവര്‍ ഒരു അപൂര്‍വ ഗാന സന്ധ്യ ദോഹയിലെ സംഗീത പ്രേമികള്‍ക്കായി ഒരുക്കി. ഷെരീഫും സിന്ധുവും കാണികള്‍ക്കിടയില്‍ ഇറങ്ങി ചെന്ന് കാണികള്‍ക്കൊപ്പം ആടിത്തിമിർത്തത് ഏറെ കൌതുകമുണര്‍ത്തി. ഷംന കാസിമും സംഘവും സദസ്യരുടെ മനം കവരുന്ന നൃത്തങ്ങള്‍ കാഴ്ച്ച വെച്ചു. വോഡഫോണ്‍ കോമഡി സ്റ്റാര്‍ ഫെയിം കോമഡി കസിന്‍സ്‌ സതീഷിന്റെയും ടീമിന്‍റെയും കോമഡി വന്‍ കൈയടികളോടെയാണ് സദസ്സ് സ്വീകരിച്ചത്.

പ്ലാറ്റിനം പ്രായോജകരായ ആർഗോന്‍ ഗ്ലോബല്‍ എം. ഡി. അബ്ദുല്‍ ഗഫൂര്‍ കലാകാരന്മാരെ പരിചയപ്പെട്ടു.

ജനറല്‍ കണ്‍വീനര്‍ വേണുഗോപാല്‍ കെ., ട്രഷറര്‍ വിജയ കുമാര്‍ ടി. വി., ഇവന്റ് കണ്‍വീനര്‍ സതീശന്‍ കെ., സുബൈര്‍ മാടായി, ശ്രീജീവ്‌, രമേശന്‍ കെ., രവീന്ദ്രന്‍ കെ., കൃഷ്ണന്‍ പി., രാജീവന്‍ , പവിത്രൻ ‍, രാജേഷ്‌ ലക്ഷ്മണന്‍ വാസുദേവന്‍ , വത്സരാജന്‍ , രാജന്‍ , പി. പി. രമേശൻ ‍, ഉല്ലാസ് , മധുസൂധനൻ , കുഞ്ഞികണ്ണന്‍ എ., പ്രദീപ്‌ കുമാര്‍, അനില്‍ കുമാര്‍, റാഫി, സതീശൻ , ഹരിദാസ്‌, മുത്തലിബ്, സുനില്‍ കുമാര്‍ , സന്തോഷ്‌ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പയ്യന്നൂര്‍ സൗഹൃദ വേദിയുടെ പ്രവര്‍ത്തകര്‍ ഈ മെഗാ ഷോയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

അയച്ചു തന്നത് : അബ്ദുൾ ഖാദർ കക്കുളത്ത്

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലഘു നാടകം ‘എ & ബി’ കേരള സോഷ്യല്‍ സെന്‍ററില്‍

April 7th, 2012

plat-form-dubai-drama-a&b-ePathram
അബുദാബി : ഏപ്രില്‍ 7 ശനിയാഴ്ച, വൈകീട്ട് 8 മണിക്ക് അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ നാടക സൗഹൃദം, പ്രസക്തി, കോലായ, ആര്‍ട്ടിസ്റ്റ ആര്‍ട്ട് ഗ്രൂപ്പ് എന്നീ സാംസ്‌കാരിക സംഘടന കള്‍ സംയുക്ത മായി ഒരുക്കുന്ന ചടങ്ങില്‍ പ്ലാറ്റ്‌ഫോം ദുബായ് ഒരുക്കുന്ന ‘എ & ബി’ എന്ന ലഘു നാടകം അരങ്ങേറും.

എന്‍. എന്‍. പിള്ളയുടെ ശുദ്ധമദ്ദളത്തെ ആധാരമാക്കി ടി. വി. ബാലകൃഷ്ണന്‍ സംവിധാനം ചെയ്ത നാടക ത്തില്‍ സഞ്ജു , അഷ്‌റഫ്‌ കിരാലൂര്‍ എന്നിവരാണ് അഭിനയിക്കുന്നത്.

പ്രമുഖ കഥാകാരന്‍ ഫാസില്‍ രചിച്ച  ‘കോമ്പസും വേട്ടക്കോലും’ എന്ന നോവലി ന്റെ പ്രകാശന ചടങ്ങിനോട് അനുബന്ധിച്ച് ഒരുക്കുന്ന പരിപാടി യിലാണ് ലഘു നാടകം അവതരിപ്പിക്കുക.

യു. എ. ഇ. യിലെ പ്രമുഖ എഴുത്തുകാരനും എമിറേറ്റ്‌സ് റൈറ്റേഴ്‌സ് യൂണിയന്‍ മുന്‍ ചെയര്‍മാനുമായ ഹാരിബ് അല്‍ ദാഹ്‌രി പുസ്തകം പ്രകാശനം ചെയ്യും. പ്രസക്തി വൈസ് പ്രസിഡന്‍റ് ഫൈസല്‍ ബാവ അദ്ധ്യക്ഷത വഹിക്കുന്ന സാംസ്‌കാരിക സദസ്സ് കേരള സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് കെ. ബി. മുരളി ഉദ്ഘാടനം ചെയ്യും.

പി. മണികണ്ഠന്‍ മുഖ്യപ്രസംഗം നടത്തും. കവയിത്രി ദേവസേന, കവി അനൂപ്ചന്ദ്രന്‍, ഇമ പ്രസിഡന്‍റ് ടി. പി. ഗംഗാധരന്‍, മാതൃഭൂമി ബുക്‌സ് പബ്ലിക്കേഷന്‍ മാനേജര്‍ നൗഷാദ് എന്നിവര്‍ പങ്കെടുക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പുസ്തക പ്രകാശനവും സാംസ്കാരിക സദസ്സും

April 3rd, 2012

fazil-book-release-compussum-vettakkolum-ePathram
അബുദാബി : പ്രമുഖ കഥാകാരന്‍ ഫാസില്‍ രചിച്ച ‘കോമ്പസും വേട്ടക്കോലും’ എന്ന നോവലിന്റെ പ്രകാശനവും സാംസ്‌കാരിക സദസ്സും ഏപ്രില്‍ 7 ശനിയാഴ്ച, വൈകീട്ട് 8 മണിക്ക് അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ നടക്കും.

യു. എ. ഇ. യിലെ പ്രമുഖ എഴുത്തുകാരനും എമിറേറ്റ്‌സ് റൈറ്റേഴ്‌സ് യൂണിയന്‍ മുന്‍ ചെയര്‍മാനുമായ ഹാരിബ് അല്‍ ദാഹ്‌രി പുസ്തകം പ്രകാശനം ചെയ്യും. പ്രസക്തി വൈസ് പ്രസിഡന്‍റ് ഫൈസല്‍ ബാവ അദ്ധ്യക്ഷത വഹിക്കുന്ന സാംസ്‌കാരിക സദസ്സ് കേരള സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് കെ. ബി. മുരളി ഉദ്ഘാടനം ചെയ്യും.

പി. മണികണ്ഠന്‍ മുഖ്യപ്രസംഗം നടത്തും. കവയിത്രി ദേവസേന, മാതൃഭൂമി ബുക്‌സ് പബ്ലിക്കേഷന്‍ മാനേജര്‍ നൗഷാദ്, അനൂപ്ചന്ദ്രന്‍, ഇമ പ്രസിഡന്‍റ് ടി. പി. ഗംഗാധരന്‍ എന്നിവര്‍ പങ്കെടുക്കും.

തുടര്‍ന്ന് എന്‍. എന്‍. പിള്ളയുടെ ശുദ്ധമദ്ദളത്തെ ആധാരമാക്കി ടി. വി. ബാല കൃഷ്ണന്‍ സംവിധാനം ചെയ്ത ‘എ & ബി’ എന്ന ലഘു നാടകം, പ്ലാറ്റ്‌ഫോം ദുബായ് അവതരിപ്പിക്കും. യു. എ. ഇ. യിലെ പ്രമുഖ സാംസ്‌കാരിക സംഘടന കളായ പ്രസക്തി, കോലായ, നാടക സൗഹൃദം, ആര്‍ട്ടിസ്റ്റ ആര്‍ട്ട് ഗ്രൂപ്പ് എന്നിവ രാണ് പരിപാടി യുടെ സംഘാടകര്‍.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സീതി സാഹിബ് അവാര്‍ഡ് ദാനം ഏപ്രില്‍ ആറിന്
Next »Next Page » വടകരോത്സവം 2012 »



  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine