
അബുദാബി : കേരള ത്തിന്റെ സാംസ്കാരിക ബോധ ത്തിനുമേല്‍ സാഗര ഗര്‍ജ്ജനമായി അലയടിച്ച ഡോ.സുകുമാര്‍ അഴീക്കോടിനു പ്രണാമം അര്‍പ്പിച്ചു കൊണ്ട് അബുദാബി ശക്തി തിയേറ്റേഴ്സിന്റെ ആഭിമുഖ്യത്തില്‍ സാംസ്കാരിക സമ്മേളനം സംഘടിപ്പിക്കുന്നു.
ഫെബ്രുവരി 11 ശനിയാഴ്ച രാത്രി 8:30 ന് കേരള സോഷ്യല്‍ സെന്ററില്‍ നടക്കുന്ന സാംസ്കാരിക സമ്മേളന ത്തില്‍ പ്രശസ്ത സാഹിത്യകാരന് സി. രാധാകൃഷ്ണന് ‘അഴീക്കോടും ഭാഷയും സംസ്കാരവും’ എന്ന വിഷയ ത്തെ ആസ്പദമാക്കി മുഖ്യ പ്രഭാഷണം നിര്‍വ്വ ഹിക്കുന്നു. സമ്മേളന ത്തോടനു ബന്ധിച്ച് അഴീക്കോടിനെ കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശനവും ഉണ്ടായിരിക്കും.
– അയച്ചു തന്നത് : സഫറുള്ള പാലപ്പെട്ടി






അബുദാബി : 2012 ലെ അബുദാബി ശക്തി അവാര്‍ഡു കള്‍ക്കും തായാട്ട് അവാര്‍ഡിനും പരിഗണി ക്കുന്നതിന് സാഹിത്യ കൃതികള്‍ ക്ഷണിക്കുന്നു. പ്രസാധകര്‍ക്കും പുസ്തകങ്ങള്‍ അയയ്ക്കാം. 2009 ജനവരി 1 മുതല്‍ 2011 ഡിസംബര്‍ 31 വരെ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച മൗലിക കൃതികളാണ് അവാര്‍ഡിനായി പരിഗണിക്കുക. വിവര്‍ത്തന ങ്ങളോ അനുകരണ ങ്ങളോ സ്വീകാര്യമല്ല. നോവല്‍ , ചെറുകഥ, നാടകം, കവിത, സാഹിത്യ വിമര്‍ശനം, ബാല സാഹിത്യം, വിജ്ഞാന സാഹിത്യം (ചരിത്രം, വിദ്യാഭ്യാസം, ശാസ്ത്രം, ഭാഷ, മനഃശാസ്ത്രം, സംസ്‌കാരം, നാടോടി വിജ്ഞാനം, സിനിമ തുടങ്ങിയവ), ഇതര സാഹിത്യ വിഭാഗം (ആത്മകഥ, ജീവചരിത്രം, യാത്രാവിവരണം, സ്മരണ, തൂലികാ ചിത്രം തുടങ്ങിയവ) എന്നീ സാഹിത്യ വിഭാഗ ങ്ങളില്‍പ്പെടുന്ന കൃതി കള്‍ക്കാണ് അബുദാബി ശക്തി അവാര്‍ഡു കള്‍ നല്കുന്നത്. സാഹിത്യ വിമര്‍ശന കൃതിക്കാണ് തായാട്ട് അവാര്‍ഡ്. ബാലസാഹിത്യ ത്തിന് ഏഴായിരത്തി അഞ്ഞൂറ് രൂപയും മറ്റു സാഹിത്യ ശാഖ കള്‍ക്ക് പതിനായിരം രൂപ വീതവുമാണ് അവാര്‍ഡ് തുക. ഇതിനു മുമ്പ് അബുദാബി ശക്തി അവാര്‍ഡോ തായാട്ട് അവാര്‍ഡോ കിട്ടിയിട്ടുള്ള വരുടെ കൃതികള്‍ അവാര്‍ഡിന് പരിഗണി ക്കുന്നതല്ല. അവാര്‍ഡു കള്‍ക്ക് പരിഗണി ക്കുന്നതിനായി പുസ്തക ങ്ങളുടെ മൂന്നു കോപ്പി വീതം കണ്‍വീനര്‍ , അബുദാബി ശക്തി അവാര്‍ഡ് കമ്മിറ്റി , ദേശാഭിമാനി, കൊച്ചി – 17. എന്ന വിലാസ ത്തില്‍ ജനവരി 31 നകം കിട്ടത്തക്ക വിധം അയയേ്ക്കണ്ടതാണ്.


























