
അബുദാബി : മലയാള നാടക രംഗത്ത് കരുത്തുറ്റ രചനകളാല്‍ നാടക പ്രേമികളുടെ ആരാധനാ പാത്രമായി മാറിയ അശോകന്‍ കതിരൂരിന്റെ അകാലത്തിലുള്ള നിര്യാണത്തില്‍ അബുദാബി നാടക സൌഹൃദം അനുശോചനം രേഖപ്പെടുത്തി. മലയാള നാടക വേദിക്ക് നികത്താനാവാത്ത നഷ്ടമാണ് അശോകന്‍ കതിരൂരിന്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് നാടക സൌഹൃദം പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഷരീഫ് മാന്നാര്‍ പറഞ്ഞു.
നാടക രംഗത്തേക്ക് വരുന്നവര്‍ക്ക് നാടകാഭിനയത്തെ പറ്റി വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുവാനും പ്രോത്സാഹി പ്പിക്കുവാനും പ്രത്യേകം താല്പര്യം കാണിച്ചിരുന്ന അദ്ദേഹം യു. എ. ഇ. യിലെ നാടക പ്രവര്‍ത്തകരുമായി അടുത്ത ബന്ധം സ്ഥാപിക്കുകയും സഹരിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തെ പറ്റിയൂള്ള വാര്‍ത്ത ഗള്‍ഫിലെ നാടക പ്രവര്‍ത്തകര്‍ ഞെട്ടലോടെയാണ് ശ്രവിച്ചത് എന്നും, ഈ നഷ്ടം നികത്താനാ വാത്തതാണ് എന്നും നാടക സൌഹൃദം പ്രസിഡന്റ് പി. എം. അബ്ദുള്‍ റഹിമാന്‍ പറഞ്ഞു. മലയാള നാടക വേദിക്ക് പ്രതീക്ഷയായിരുന്ന ഒരു സംവിധായകനെയാണ് നഷ്ടമായത് എന്ന് സിനിമാ – നാടക പ്രവര്‍ത്തകനായ ഇസ്കന്ദര്‍ മിര്‍സ പറഞ്ഞു.



അബുദാബി : ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ സാംസ്കാരിക പക്ഷമായ ‘സമന്വയം സാംസ്‌കാരിക വേദി’ യുടെ ഔപചാരിക ഉദ്ഘാടനം പ്രശസ്ത ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്‍ നിര്‍വ്വഹിക്കും.
ദുബായ് : സീതി സാഹിബ് വിചാര വേദി യു. എ. ഇ. ചാപ്റ്റര്‍, സേവന പ്രതിബദ്ധത ക്ക് നാട്ടിലെ പൊതു പ്രവര്‍ത്ത കര്‍ക്ക് നല്‍കുന്ന അവാര്‍ഡിന് നാട്ടിക എം. എല്‍. എ. യും, കെ. പി. സി. സി സെക്രട്ടറി യുമായ ടി. എന്‍. പ്രതാപന്‍ അര്‍ഹനായി.




























