പ്രേരണ സാഹിത്യ സമ്മേളനം

January 4th, 2011

prerana-logo-epathram

ഷാര്‍ജ : സമകാലീന സാഹിത്യത്തെ കേന്ദ്രീകരിച്ചു കൊണ്ട് പ്രേരണ യു. എ. ഇ. സാഹിത്യ സമ്മേളനം നടത്തുമെന്നു പ്രേരണ യു. എ. ഇ. അദ്ധ്യക്ഷന്‍ ഡോ. അബ്ദുള്‍ ഖാദര്‍, സെക്രട്ടറി പ്രദോഷ് കുമാര്‍ എന്നിവര്‍ അറിയിച്ചു. കവി പി. എന്‍. ഗോപീകൃഷ്ണന്‍ പരിപാടിയില്‍ പങ്കെടുക്കുകയും “സമകാലീന സാഹിത്യത്തിന്റെ ദര്‍ശനം” എന്ന വിഷയത്തില്‍ സംസാരി ക്കുകായും ചെയ്യും. “കുടിയേറ്റ രാഷ്ട്രീയം മലയാള കവിതയില്‍”, “അരാജക വാദത്തിന്റെ ബയോ കെമിക്കല്‍ അവസ്ഥയും രാഷ്ട്രീയവും” എന്നീ വിഷയങ്ങളിലും സെമിനാര്‍ ഉണ്ടാകും.

അന്തരിച്ച കവി അയ്യപ്പന്റെ കവിതകളുടെയും അദ്ദേഹത്തിനെ കുറിച്ച് പ്രവസി കവികള്‍ എഴുതിയ കവിതകളുടെ ചൊല്ലലിനും അദ്ദേഹത്തെ അനുസ്മരിക്കുന്നതിനുമുള്ള ഒരു സെഷനും ഉണ്ടായിരിക്കും. മൂന്നാമത്തെ സെഷനില്‍ കവി അയ്യപ്പനെ കുറിച്ചുള്ള ഡോക്യൂമെന്ററിയും പ്രശസ്ത ലാറ്റിന്‍ അമേരിക്കന്‍ കവി അന്റൊനിന്‍ ആര്‍ടൌഡ് നെ കുറിച്ചുള്ള ഡോക്യൂമെന്ററിയും ഉണ്ടാവും.

ജനുവരി 7ന് 4മണിക്ക് ഷാര്‍ജ ഏഷ്യന്‍ മൂസിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ച് പരിപാടിയുടെ സ്വാഗത സംഘം രൂപീകരിക്കും. സാഹിത്യ തല്പരരായ എല്ലാവര്‍ക്കും ഇതില്‍ പങ്കെടുക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് അനൂപ് ചന്ദ്രന്‍ (050 5595790), രാജീവ് ചേലനാട്ട് (050 5980849) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

തിരുവിതാംകൂര്‍ ചരിത്ര പഠന യാത്ര

December 22nd, 2010

ഷാര്‍ജ : തിരുവിതാംകൂര്‍ മലയാളി കൌണ്‍സില്‍ ഗള്‍ഫ്‌ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്രഥമ തിരുവിതാംകൂര്‍ ചരിത്ര പഠന യാത്ര 2011 ജനുവരി 9 ഞായര്‍ രാവിലെ 6 മണിക്ക് റാന്നിയില്‍ നിന്നും ആരംഭിക്കും.

തിരുവിതാംകൂറിന്റെ സര്‍വ്വോന്മുഖ വികസനത്തിന്‌ സ്വജീവിതം സമര്‍പ്പിച്ച ശ്രീ ചിത്തിര തിരുനാള്‍ ബാലരാമ വര്‍മ്മ മഹാരാജാവ്‌ അന്ത്യ വിശ്രമം കൊള്ളുന്ന കവടിയാര്‍ കൊട്ടാരത്തിലെ പഞ്ചവടിയില്‍ പുഷ്പാര്ച്ചനയ്ക്ക് ശേഷം അനന്തപുരിയിലെ കൊട്ടാരങ്ങള്‍, ചരിത്ര സ്മാരകങ്ങള്‍, മ്യൂസിയം, ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം തുടങ്ങിയ ചരിത്ര പ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം വൈകീട്ട് 4 മണിക്ക് കൃഷ്ണ വിലാസം കൊട്ടാരത്തില്‍ നടക്കുന്ന തിരുവിതാംകൂര്‍ ചരിത്ര പഠന സമ്മേളനം ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ മഹാരാജാവ്‌ ഉദ്ഘാടനം ചെയ്യും.

chithira-thirunal-balarama-varma-epathram

ശ്രീ ചിത്തിര തിരുനാള്‍ ബാലരാമ വര്‍മ

തിരുവിതാംകൂര്‍ മലയാളി കൌണ്‍സില്‍ പ്രസിഡണ്ട് എബ്രഹാം പി. സണ്ണിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ ഡോ. ആര്‍. പി. രാജ, ഡോ. ശശി ഭൂഷണ്‍, ഡോ. എബ്രഹാം ജോസഫ്‌, തിരുവിതാംകൂര്‍ മലയാളി കൌണ്‍സില്‍ ജന. സെക്രട്ടറി ഡയസ് ഇടിക്കുള, കമാന്‍ഡര്‍ ടി. ഓ. ഏലിയാസ്‌, റജി താഴമണ്‍, ബ്ലസന്‍ ഈട്ടിക്കാലായില്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

തുടര്‍ന്ന് ചരിത്ര പ്രസിദ്ധമായ കുതിര മാളിക കൊട്ടാരത്തില്‍ നടക്കുന്ന സ്വാതി തിരുനാള്‍ സംഗീത കച്ചേരിയില്‍ പങ്കെടുത്ത് പഠന യാത്ര അവസാനിക്കും.

kuthiramalika-epathram

കുതിരമാളിക (പുത്തന്‍മാളിക) കൊട്ടാരം

ചരിത്ര പഠന യാത്രയുടെ ക്രമീകരണങ്ങള്‍ക്കായി ബെന്നി പുത്തന്‍പറമ്പില്‍, സോമശേഖരന്‍ നായര്‍, അലിച്ചന്‍ അറൊന്നില്‍, വി. കെ. രാജഗോപാല്‍, ഭദ്രന്‍ കല്ലയ്ക്കല്‍, തോമസ്‌ മാമ്മന്‍, ജാന്‍സി പീറ്റര്‍, ദിലീപ്‌ ചെറിയാന്‍ എന്നിവര്‍ കണ്‍വീനര്‍മാരായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. പഠന യാത്രയില്‍ പങ്കെടുക്കാന്‍ താല്പര്യം ഉള്ളവര്‍ ഡിസംബര്‍ 31ന് മുമ്പ്‌ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ www.tmcgulf.com എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചിന്തയുടെ ജഡത്വമാണ് യഥാര്‍ത്ഥ വാര്‍ദ്ധക്യം : സാമൂഹ്യ സാംസ്കാരിക കൂട്ടായ്മ

December 15th, 2010

prasakthi-artista-meeting-epathram

അബുദാബി : പ്രായം ഏറി വരിക എന്നത് ഒരു സ്വാഭാവിക ജൈവാവസ്ഥ മാത്രമാണ് എന്നും യഥാര്‍ത്ഥ വാര്‍ദ്ധക്യം ചിന്തയുടെ ജഡത്വം ആണെന്നും അബുദാബി യില്‍ നടന്ന  സാംസ്കാരിക  സംഗമം  അഭിപ്രായ പ്പെട്ടു.  ‘അനാഥമാകുന്ന വാര്‍ദ്ധക്യം : സാമൂഹ്യ – സാംസ്‌കാരിക കൂട്ടായ്മ’ എന്ന പേരില്‍   പ്രസക്തിയും ആര്‍ട്ടിസ്റ്റ ആര്‍ട്ട് ഗ്രൂപ്പും ചേര്‍ന്ന് അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ ഒരുക്കിയ സാംസ്കാരിക സംഗമ ത്തില്‍ ചിത്രകാരന്‍മാര്‍, ശില്പികള്‍, സാഹിത്യ കാരന്‍മാര്‍, സാമൂഹിക – സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍  പങ്കെടുത്തു. 
 

prasakthi-artista-epathram

രാവിലെ 10 മണിയ്ക്ക് കെ. എസ്. സി പ്രസിഡന്‍റ് കെ. ബി. മുരളി സംഗമം ഉദ്ഘാടനം ചെയ്തു.  പ്രസക്തി കോര്‍ഡിനേറ്റര്‍ വി. അബ്ദുള്‍ നവാസ് അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളന ത്തില്‍ കവി അസ്‌മോ പുത്തന്‍ചിറ, നസീര്‍ കടിക്കാട്, കെ. എസ്. സി കലാവിഭാഗം സിക്രട്ടറി ടി. കെ. ജലീല്‍, അജി രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

prasakthi-artista-drawings-epathram

തുടര്‍ന്ന് ആര്‍ട്ടിസ്റ്റ ആര്‍ട്ട് ഗ്രൂപ്പിന്‍റെ നേതൃത്വ ത്തില്‍ സംഘ ചിത്ര രചനയും ശില്പ നിര്‍മാണവും നടന്നു. ഇ. ജെ. റോയിച്ചന്‍, ശശിന്‍സ് ആര്‍ട്ടിസ്റ്റ, ഹരീഷ് തച്ചോടി, രാജീവ് മൂളക്കുഴ, രഞ്ജിത്ത്, അനില്‍കുമാര്‍, പ്രിയ ദിലീപ്കുമാര്‍, അനില്‍ കാരൂര്‍, ഷാഹുല്‍ ഹമീദ്, ജോഷി ഒഡേസ എന്നിവര്‍ നേതൃത്വം നല്‍കി. വൈകീട്ട് 3 മണി മുതല്‍ സാഹിത്യ കൂട്ടായ്മയും ചിത്ര പരിചയവും നടന്നു.

praskthi-artista-children-drawing-epathramഇന്തോ – അറബ് സാഹിത്യകാരന്‍ എസ്. എ. ഖുദ്‌സി മുഖ്യാതിഥി യായ കൂട്ടായ്മ കവി ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. കമറുദ്ദീന്‍ ആമയം, ദേവസേന, ഫാസില്‍, ടി. എ. ശശി, അഷ്‌റഫ് പനങ്ങാട്ടയില്‍, അസ്‌മോ പുത്തന്‍ചിറ എന്നിവര്‍ സ്വന്തം സൃഷ്ടികള്‍ അവതരിപ്പിച്ചു. e പത്രം കോളമിസ്റ്റും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഫൈസല്‍ ബാവ മോഡറേറ്റര്‍ ആയിരുന്നു. 
 
prasakthi-artista-anil-karoor-epathram

പ്രവാസ മയൂരം ചിത്രകലാ പ്രതിഭാ പുരസ്‌കാര ജേതാവ് അനില്‍ കരൂരിന് ആര്‍ട്ടിസ്റ്റ ആര്‍ട്ട് ഗ്രൂപ്പിന്‍റെ ഉപഹാരം,  കെ. എസ്. സി സെക്രട്ടറി ബക്കര്‍ കണ്ണപുരം  സമ്മാനിച്ചു. 

വേണു ഗോപാല്‍, സുഭാഷ് ചന്ദ്ര, അലി തിരൂര്‍, ദീപു. വി,  ദീപു ജയന്‍,  മുഹമ്മദ് ഇക്ബാല്‍ എന്നിവര്‍ പരിപാടി കള്‍ക്ക്‌ നേതൃത്വം നല്‍കി.

അയച്ചു തന്നത് : അജി രാധാകൃഷ്ണന്‍. ചിത്രങ്ങള്‍ : സുധീഷ്‌ റാം

- pma

വായിക്കുക: ,

1 അഭിപ്രായം »

പയ്യന്നൂര്‍ സൗഹൃദ വേദിയുടെ സ്വീകരണം

December 11th, 2010

reception-payyanur-artist-epathram

അബുദാബി : പ്രമുഖ നാടക പ്രവര്‍ത്തകന്‍ മഞ്ജുളന്‍, തെയ്യം കലാകാരന്‍ മാരായ ചെറുതാഴം ചന്തു പണിക്കര്‍, സുരേന്ദ്രന്‍ എന്നിവര്‍ക്ക് പയ്യന്നൂര്‍ സൗഹൃദ വേദി അബുദാബി യില്‍ സ്വീകരണം നല്‍കി. കേരള സോഷ്യല്‍ സെന്‍ററില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്‍റ് പി. പി. ദാമോദരന്‍ അദ്ധ്യക്ഷത വഹിച്ചു.
 
ജനാര്‍ദ്ദന ദാസ് കുഞ്ഞിമംഗലം മഞ്ജുളനെ യും വി. ടി. വി. ദാമോദരന്‍ ചന്തു പണിക്കരെയും സഹോദരന്‍ സുരേന്ദ്രനെയും പരിചയപ്പെടുത്തി സംസാരിച്ചു. കെ. ശേഖരന്‍, എം. അബ്ദുല്‍ സലാം, കെ. ടി. പി. രമേശന്‍ എന്നിവര്‍ യഥാക്രമം മഞ്ജുളന്‍, ചന്തു പണിക്കര്‍, സുരേന്ദ്രന്‍ എന്നിവരെ പൊന്നാട അണിയിച്ചു.
 
മഞ്ജുളന് വി. ടി. വി ദാമോദരനും ചന്തു പണിക്കര്‍ക്ക് ബി. ജ്യോതിലാലും സുരേന്ദ്രന് ഡി. കെ. സുനിലും സൗഹൃദ വേദിയുടെ ഉപഹാരങ്ങള്‍ സമ്മാനിച്ചു. ജനറല്‍ സിക്രട്ടറി സുരേഷ് പയ്യന്നൂര്‍ സ്വാഗതവും ട്രഷറര്‍ ദിനേശ് ബാബു നന്ദിയും പറഞ്ഞു.

കേരള സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിക്കുന്ന നാടക മത്സര വുമായി ബന്ധപ്പെട്ടാണ് മഞ്ജുളന്‍ അബുദാബി യില്‍ എത്തിയത്. കല അബുദാബി വാര്‍ഷികാഘോഷ ത്തില്‍ തെയ്യം അവതരിപ്പിക്കാനാണ് ചന്തു പണിക്കാരും സഹോദരന്‍ സുരേന്ദ്രനും അബുദാബി യില്‍ എത്തിയത്.

അയച്ചു തന്നത്: സുരേഷ്ബാബു പയ്യന്നൂര്‍.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സാംസ്‌കാരിക സെമിനാര്‍

November 25th, 2010

kmcc-cultural-seminar-epathram

ദുബായ് :  ദുബായ് കെ. എം. സി. സി. സംഘടിപ്പിക്കുന്ന സാംസ്‌കാരിക സെമിനാര്‍ നവംബര്‍ 26 വെള്ളിയാഴ്ച രാത്രി 7.30ന് ദേര ലാന്‍റ് മാര്‍ക്ക് ഹോട്ടല്‍ ഓഡിറ്റോറി യത്തില്‍ നടക്കും.
 
‘ഗള്‍ഫ്: വിനിമയം ചെയ്യപ്പെടാതെ പോയ അനുഭവങ്ങള്‍’  എന്ന വിഷയ ത്തില്‍ സംഘടിപ്പിക്കുന്ന സെമിനാറില്‍ പ്രശസ്ത അറബ് കവി ഡോ. ശിഹാബ് ഗാനിം, പത്ര പ്രവര്‍ത്തകന്‍ അതുല്‍ അനേജ,  എഴുത്തുകാരന്‍ ഷാജഹാന്‍ മാടമ്പാട്ട്, തിരക്കഥാ കൃത്ത് ഡോ. ഇഖ്ബാല്‍ കുറ്റിപ്പുറം, സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്‍. എസ്. ജ്യോതി കുമാര്‍, മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. കെ. എന്‍. എ. ഖാദര്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും.
 
യു. എ. ഇ. യുടെ 39-ാമത് ദേശീയ ദിനാഘോഷ ത്തോടനു ബന്ധിച്ചാണ്  ദുബായ് കെ. എം. സി. സി. സാംസ്കാരിക സെമിനാര്‍ സംഘടിപ്പിച്ചി രിക്കുന്നത് . ദേശീയ ദിനാഘോഷ സമാപന സമ്മേളനം  ഡിസംബര്‍ 2 ന് വ്യാഴാഴ്ച വൈകീട്ട് 6 മണിക്ക് ഗര്‍ഹൂദ്‌ എന്‍. ഐ. മോഡല്‍ സ്കൂള്‍ അങ്കണത്തില്‍ നടക്കും എന്നും സംഘാടകര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക:  050 51 98 189 , 050 57 80 225

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

112 of 1171020111112113»|

« Previous Page« Previous « ഹെല്‍ത്ത്‌ പ്ലസ്‌ ക്ലിനിക്ക്‌ സൌജന്യ മെഡിക്കല്‍ ക്യാമ്പ്‌ നടത്തുന്നു
Next »Next Page » ശൈഖ് സായിദ്‌ മെറിറ്റ് അവാര്‍ഡ്‌ »



  • സു​വ​നീ​റി​ന് ഉ​ചി​ത​മാ​യ പേ​ര് ക്ഷ​ണി​ച്ചു
  • ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനം ശനിയാഴ്ച
  • പള്ളികള്‍ക്ക് സമീപം പെയ്ഡ് പാർക്കിംഗ് നിലവിൽ വന്നു
  • കെ. എ. ജബ്ബാരി അന്തരിച്ചു
  • മുജീബ് മൊഗ്രാൽ സ്മാരക ഐ. ഐ. സി. നാനോ ക്രിക്കറ്റ് ടൂർണ്ണ മെന്റ്
  • ചിരന്തന-ദർശന സാംസ്‌കാരിക വേദി മുഹമ്മദ് റഫി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
  • ഓൺ ലൈൻ തട്ടിപ്പുകൾ വർദ്ധിക്കുന്നു : ജാഗ്രതാ നിർദ്ദേശം
  • സീതി സാഹിബ് പുരസ്‌കാരം പി. കെ. ഷാഹുൽ ഹമീദിന്
  • മലയാള രത്ന പുരസ്കാര ജേതാക്കളെ അനോര ആദരിച്ചു
  • ടാക്‌സികളിൽ സുരക്ഷാ പരിശോധന
  • വാഹന അപകടം : ഡ്രൈവറെയും ഗ്യാരേജ് ഉടമയെയും പോലീസ് പിടികൂടി
  • വി. എസ്. : പുതിയ അറിവുകള്‍ തേടാന്‍ പ്രായം തടസ്സമല്ല എന്ന് ഓര്‍മ്മിപ്പിച്ച നേതാവ്
  • ഡോക്ടർ ധനലക്ഷ്മി അന്തരിച്ചു
  • മുഹമ്മദ് റഫി നൈറ്റ് : സംഗീത മത്സരം ഒരുക്കുന്നു
  • തൂലികാ ഫോറം ലേഖന മത്സരം ‘ഭരണ ഘടന : നീതി, സമത്വം, ജനാധിപത്യം’
  • അസ്‌മോ പുത്തൻചിറ സ്മാരക കഥ-കവിത രചനാ മത്സരം
  • ലുലുവിയിൽ ഇന്ത്യൻ മാംഗോ മാനിയ
  • ഇ. കെ. നായനാർ അനുസ്മരണം
  • ഐ. ഐ. സി. ഇൻസൈറ്റ് സമ്മർ ക്യാമ്പ് ജൂലായ് 10 മുതല്‍
  • ഗുരുവായൂരപ്പൻ കോളേജ് അലുംനി പുതിയ ഭാരവാഹികൾ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine