ഇസ്‌ലാമിക് സെന്‍ററിൽ ഈദ് ആഘോഷം

July 13th, 2022

indian-islamic-center-eid-al-adha-2022-celebrations-ePathram
അബുദാബി : ഇന്ത്യൻ ഇസ്‌ലാമിക് സെന്‍റർ പുതിയ മാനേജിംഗ് കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടനം ഇന്ത്യൻ എംബസി കോൺസൽ രാമസ്വാമി ബാലാജി നിർവ്വഹിച്ചു. ഈദ് ആഘോഷങ്ങളുറ്റെ ഭാഗമായി സംഘടിപ്പിച്ച പൊതു പരിപാടിയില്‍ കമ്മ്യൂണിറ്റി പോലീസ് പ്രതിനിധി ആയിഷ ഷിഹ മുഖ്യാതിഥി ആയിരുന്നു.

സെന്‍റര്‍ ആക്ടിംഗ് പ്രസിഡണ്ട് എം. ഹിദായത്തുള്ള അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി. കെ. അബ്ദുൾ സലാം സ്വാഗതം പറഞ്ഞു. സുന്നി സെന്‍റർ ചെയർമാൻ ഡോ. അബ്ദുൾ റഹിമാൻ മൗലവി ഒളവട്ടൂർ ഈദ് സന്ദേശം നൽകി. സാംസ്കാരിക സംഘടന നേതൃത്വത്തിലുള്ള വി. പി. കൃഷ്ണകുമാർ, എം. യൂ. ഇർഷാദ്, യു. അബ്ദുള്ള ഫാ‌റൂഖി, അഡ്വ. കെ. വി. മുഹമ്മദ്‌ കുഞ്ഞി, ഭാരതി നത്വാനി, കൾച്ചറൽ സെക്രട്ടറി അഷ്‌റഫ്‌ നജാത്ത് തുടങ്ങിയവര്‍ ഈദ് ആശംസകൾ നേർന്നു.

പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു പോകുന്ന അബ്ദുൽ ജമാലിന് സെന്‍റർ ഉപഹാരം നൽകി ആദരിച്ചു. ഗായകരായ അഷറഫ് പയ്യന്നൂര്‍, ആദിൽ അത്തു എന്നിവരുടെ നേതൃത്വത്തിൽ ഈദ് ഇശൽ കലാ വിരുന്നും അരങ്ങേറി.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കെ. എസ്. സി. വനിതാ വിഭാഗം ഭാരവാഹികൾ

July 5th, 2022

ksc-logo-epathram

അബുദാബി : കേരള സോഷ്യൽ സെന്‍ററിന്‍റെ വനിതാ വിഭാഗം പുതിയ ഭാര വാഹികളെ തെരഞ്ഞെടുത്തു. പ്രജിന അരുണ്‍ (കൺവീനർ) ബിന്ദു നഹാസ് , രാഖി രഞ്ജിത്ത് (ജോയിന്‍റ് കൺവീനർ) എന്നിവരാണ് പ്രധാന ഭാര വാഹികള്‍.

ksc-vanitha-vedhi-ladies-wing-committee-2022-ePathram

കെ. എസ്. സി. വനിതാ വിഭാഗം 2022-2023

യോഗത്തില്‍ റാണി സ്റ്റാലിൻ അദ്ധ്യക്ഷത വഹിച്ചു. കെ. എസ്. സി. പ്രസിഡണ്ട് വി. പി. കൃഷ്ണ കുമാർ, ജനറൽ സെക്രട്ടറി ഷെറിൻ വിജയൻ, സിന്ധു ഗോവിന്ദൻ, ശ്രീജ കൃഷ്ണ കുമാർ എന്നിവർ സംസാരിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ത്യൻ ഇസ്ലാമിക്‌ സെന്‍റർ : പി ബാവാ ഹാജി വീണ്ടും പ്രസിഡണ്ട്

June 27th, 2022

bava-haji-tk-abdussalam-islamic-center-ePathram
അബുദാബി: ഇന്ത്യൻ ഇസ്ലാമിക്‌ സെന്‍റർ അമ്പതാം വാർഷിക ജനറൽ ബോഡി യോഗത്തില്‍ 2022- 23 വര്‍ഷ ത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പി. ബാവാ ഹാജി (പ്രസിഡണ്ട്), ടി. കെ. അബ്ദുൽ സലാം (ജനറൽ സെക്രട്ടറി), വി. ശിഹാബുദ്ദീൻ പരിയാരം (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികള്‍

സിംസാറുൽ ഹഖ് ഹുദവി, എം. ഹിദായ ത്തുള്ള, അബ്ദുള്ള നദ്‌വി, മുസ്തഫ വാഫി, അഷ്‌റഫ്‌ നജാത്ത്, സലീം നാട്ടിക, ഹാരിസ് ബാഖവി, ഷിഹാബുദീൻ പാലക്കാട്‌, മുഹമ്മദലി അബ്ദുൽ അസീസ്, ഇസ്മായിൽ പാലക്കോട്, ഹനീഫ പടിഞ്ഞാർ മൂല, സിദ്ധീഖ് എളേറ്റിൽ എന്നിവരാണ് ഭരണ സമിതി അംഗങ്ങള്‍.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പയ്യന്നൂർ സൗഹൃദ വേദിക്ക് പുതിയ ഭാരവാഹികൾ

June 27th, 2022

logo-payyanur-souhruda-vedi-epathram
അബുദബി : പയ്യന്നൂർ സൗഹൃദ വേദി അബുദാബി ഘടകം 2022 – 23 വര്‍ഷത്തെ പ്രവര്‍ത്തക സമിതി രൂപീകരിച്ചു. അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്‍ററില്‍ നടന്ന വാർഷിക ജനറല്‍ ബോഡി യോഗ ത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

psv-payyannur-sauhrudha-vedhi-committee-2022-ePathram

കെ. കെ. ശ്രീവത്സൻ (പ്രസിഡണ്ട്), രാജേഷ് കോടൂർ (ജനറല്‍ സെക്രട്ടറി)

കെ. കെ. ശ്രീവത്സൻ (പ്രസിഡണ്ട്), രാജേഷ് കോടൂർ (ജനറല്‍ സെക്രട്ടറി), വൈശാഖ് ദാമോദരൻ (ട്രഷറര്‍) എന്നിവ രാണ് പ്രധാന ഭാരവാഹികള്‍.

പി. എസ്സ്. മുത്തലിബ്, പി. ജ്യോതിഷ് കുമാർ (വൈസ് പ്രസിഡണ്ട്.), അബ്ദുൾ ഗഫൂർ, രഞ്ജിത്ത് പൊതുവാൾ (ജോയിന്‍റ് സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികൾ

യു. ദിനേശ് ബാബു, രാജേഷ് പൊതുവാള്‍, ദിലീപ്, സുരേഷ് പയ്യന്നൂർ, ജ്യോതി ലാൽ, സി. കെ. രാജേഷ്, അജിൻ, സന്ദീപ്, രമേഷ് മാധവൻ, അബ്ബാസ് എന്നിവരാണ് ഭരണ സമിതി അംഗങ്ങൾ.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇന്ത്യാ സോഷ്യൽ സെന്‍റർ പുതിയ കമ്മിറ്റി

June 21st, 2022

logo-isc-abudhabi-india-social-center-ePathram
അബുദാബി : ഇന്ത്യാ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്‍റർ (ഐ. എസ്. സി.) 2022-23 പ്രവര്‍ത്തന വര്‍ഷ ത്തേക്കുള്ള പുതിയ കമ്മിറ്റി നിലവില്‍ വന്നു. ഡി. നടരാജൻ (പ്രസിഡണ്ട്), പി. സത്യബാബു (ജനറൽ സെക്രട്ടറി), ലിംസൺ ജേക്കബ്ബ് (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികള്‍.

natarajan-sathyababu-isc-new-committee-2022-23-ePathram

ഡി. നടരാജൻ (പ്രസിഡണ്ട്), പി. സത്യ ബാബു (ജന. സെക്രട്ടറി),

സന്തോഷ് മൂർക്കോത്ത് (വൈസ് പ്രസിഡണ്ട്), റെനി തോമസ് (അസിസ്റ്റന്‍റ് സെക്രട്ടറി), മഹേഷ് സി. (അസിസ്റ്റന്‍റ് ട്രഷറർ), ജോസഫ് ജോർജ്ജ് ആനിക്കാട്ടിൽ (എന്‍റർടെയിൻമെന്‍റ്), ദീപക് കുമാർ ദാഷ് (സാഹിത്യ വിഭാഗം), ഗിരീഷ്‌ കുമാർ (സ്പോർട്സ് സെക്രട്ടറി), ടി. എൻ. കൃഷ്ണൻ (ഓഡിറ്റർ), നൗഷാദ് നൂർ മുഹമ്മദ് (സതേൺ റീജിയണ്‍ സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികൾ. വാർഷിക പൊതു യോഗത്തിൽ പ്രസിഡണ്ട് യോഗേഷ് പ്രഭു അദ്ധ്യക്ഷത വഹിച്ചു.

* ISC FB Page 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം : പുതിയ ഭാര വാഹികൾ
Next »Next Page » പ്രധാനമന്ത്രി ജൂണ്‍ 28 ന് യു. എ. ഇ. യില്‍ »



  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ
  • ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമം
  • അനോര ഗ്ലോബൽ പുതിയ ഭരണ സമിതി
  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ
  • അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു
  • കേരള സോഷ്യൽ സെന്റർ ഇഫ്‌താർ സംഗമം
  • ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു
  • ഉപന്യാസ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine