അബുദാബി : പയ്യന്നൂർ നിവാസികളുടെ ആഗോള പ്രവാസി കൂട്ടായ്മ യായ ‘പയ്യന്നൂർ സൗഹൃദ വേദി’ അബു ദാബി ഘടകം 2018 – 2019 വർഷത്തെ പ്രവർത്തക സമിതി രൂപീ കരിച്ചു.
യു. ദിനേഷ് ബാബു, കെ. കെ. ശ്രീവത്സൻ, രാജേഷ് കോടൂർ
യു. ദിനേഷ് ബാബു (പ്രസിഡണ്ട്), കെ. കെ. ശ്രീവത്സൻ (ജനറൽ സെക്രട്ടറി), രാജേഷ് കോടൂർ (ട്രഷറർ) എന്നി വ രുടെ നേതൃത്വ ത്തിലാണ് പുതിയ കമ്മിറ്റി.
മുത്തലിബ്, ജ്യോതിഷ് കുമാർ (വൈസ് പ്രസിഡണ്ടു മാർ) രാജേഷ്, രഞ്ജിത്ത് പൊതുവാൾ (ജോയി ന്റ് സെക്ര ട്ടറി മാർ), രാജേഷ് പൊതു വാൾ, അബ്ദുൾ ഗഫൂർ, അബ്ബാസ്, വൈശാഖ് ദാമോദരൻ, വി. കെ. ഷാഫി, പി. കെ. ഗോപാല കൃഷ്ണൻ, ദിലീപ്, സുരേഷ് വളപ്പിൽ, അജിത് കമ്മാടത്ത് എന്നിവ രാണ് മറ്റു ഭാര വാഹി കൾ
ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടന്ന വാർഷിക പൊതു യോഗ ത്തിൽ സുരേഷ് പയ്യന്നൂർ അദ്ധ്യക്ഷത വഹിച്ചു. വി. ടി. വി. ദാമോദരൻ, മുഹമ്മദ് സാദ്, ഉസ്മാൻ കര പ്പാത്ത്, ബി. ജ്യോതി ലാൽ, കെ. ടി. പി. രമേഷ്, എം. അബ്ദുൾ സലാം തുട ങ്ങിയവർ സംസാരിച്ചു.
അബുദാബി : സമ ഭാവന യുടെയും സഹി ഷ്ണു തയുടെ യും വിശ്വ പ്രതീക മായ യു. എ. ഇ. രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽ ത്താൻ അൽ നഹ്യാന്റെ ജന്മ ശതാബ്ദി വര്‍ഷ ത്തില്‍ അദ്ദേഹ ത്തിന്റെ അമൂല്യ മായ സംഭാ വനകൾ പ്രതി പാദി ക്കുന്ന അറബ് ചലച്ചിത്രം യു. എ. ഇ. സാംസ്കാരിക യുവ ജന – സാമൂഹിക വിക സന കാര്യ വകുപ്പു മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാ റക് അല്‍ നഹ്യാന്‍ പ്രകാശനം ചെയ്തു.
പ്രമുഖ പ്രവാസി സംരംഭകനും കാരുണ്യ പ്രവർത്ത കനു മായ ഡോക്ടർ. ബി. ആർ. ഷെട്ടി മുഖ്യ കഥാപാത്ര ത്തെ അവ തരി പ്പിക്കുന്ന ‘ഇസ്തി മാരാരിയ’ എന്ന അറബി ചലച്ചിത്ര ത്തിന്റെ രചനയും സംവി ധാ നവും നിർവ്വ ഹിച്ചത് അബു ദാബി യിൽ ജോലി ചെയ്യുന്ന കോഴി ക്കോട് സ്വദേശി ഉല്ലാസ് റഹ്മത്ത് കോയ.
രാജ്യ – രാജ്യാന്തര തല ങ്ങളിലെ വിവിധ മണ്ഡല ങ്ങളിൽ ശൈഖ് സായിദ് അർപ്പിച്ച ദീർഘ ദർശന പരമായ സേവ നങ്ങൾ ഒരു അറബ് കുടുംബ ത്തിന്റെ പശ്ചാത്ത ലത്തിൽ വില യിരുത്തുന്ന താണ് ‘ഇസ്തി മാരാരിയ’ എന്ന ചിത്രം. ഡോ. ബി. ആർ. ഷെട്ടി പിതാമഹന്റെ വേഷ ത്തിലും ജമീല യാസീൻ എന്ന ഈജിപ്ഷ്യൻ ബാല നടി പേരക്കുട്ടി യുമായി അഭി നയി ക്കുന്നു.
ബാബാ സായിദ് ഊട്ടിയെടുത്ത മൂല്യ ങ്ങ ളോ ടൊപ്പം അദ്ദേഹ ത്തിന്റെ നേതൃത്വ ത്തിൽ സാമ്പ ത്തികം, വിദ്യാ ഭ്യാസം, ആരോഗ്യ രക്ഷ, പ്രകൃതി സംരക്ഷണം, അടി സ്ഥാന സൗകര്യ വികസനം തുടങ്ങിയ രംഗ ങ്ങളിൽ യു. എ. ഇ. നേടിയ വളർച്ചയും കഥാ ചിത്ര രൂപത്തിൽ അവ തരി പ്പിക്കു കയാണ് ചിത്ര ത്തിൽ.
“കഴിഞ്ഞ നാലര പ്പതി റ്റാണ്ടായി താൻ ജീവിച്ചു പോരുന്ന, മഹാനായ ശൈഖ് സായിദ് നട്ടു നനച്ചു വളർത്തിയ നന്മ മരത്തിന്റെ ഹരിതാഭ മായ കാഴ്ച കൾ നിറഞ്ഞ യു. എ. ഇ. , അദ്ദേഹ ത്തെ നന്ദി പൂർവ്വം അനുസ്മരി ക്കുന്ന സായിദ് വർഷ ത്തിൽ അദ്ദേഹ ത്തി നുള്ള ഏറ്റവും മികച്ച സമർ പ്പണ മായി ഈ ചിത്ര ത്തെ കണ ക്കാ ക്കുന്നു വെന്നും വ്യക്തി പരമായി തനിക്കും തന്റെ സംരംഭ ങ്ങൾ ക്കും അദ്ദേഹം പകർന്ന സ്നേഹ ത്തിനും കരുതലിനും നേർക്കുള്ള ചെറി യൊരു പ്രത്യുപ കാര മാണ് ചിത്ര ത്തി ലെ തന്റെ പങ്കാളിത്തം എന്ന് മുഖ്യ വേഷം ചെയ്ത എൻ. എം. സി.ഹെൽ ത്തി ന്റെ യും ഫിനാബ്ലറിന്റെയും ചെയർ മാൻ ഡോ. ബി. ആർ. ഷെട്ടിപറഞ്ഞു.
ദയാ വായ്‌പി ന്റെയും സഹിഷ്ണുതയുടെയും പ്രത്യക്ഷ സാക്ഷ്യ മായിരുന്ന ബാബാ സായിദി ന്റെ എല്ലാ നല്ല ശ്രമ ങ്ങളു ടെയും ഫലമാണ് അന്നും ഇന്നും ഈ നാടും ജന ങ്ങളും അനു ഭവി ക്കുന്നത്. ആ അർത്ഥ ത്തിൽ ‘ഇസ്തി മാരാ രിയ’ യിലെ വേഷം താൻ വലിയ ബഹു മതി യാ യി കാണുന്നു എന്നും അദ്ദേഹം ഡോ. ബി. ആര്‍. ഷെട്ടി കൂട്ടിച്ചേർത്തു.
തലമുറ കൾക്കു മാർഗ്ഗ ദർശിയായ ശൈഖ് സായിദ് തന്റെ കർമ്മ നിരത മായ ജീവിത ത്തിലൂടെ പകർന്ന പാഠ ങ്ങൾ ഭാവി പൗര ന്മാർക്കും ബോദ്ധ്യ പ്പെടു ത്തു വാനും സ്വയം പ്രചോ ദനം സ്വീകരി ക്കുവാനും ‘ഇസ്തി മാരാ രിയ’ പ്രയോജനപ്പെടും എന്നും കാരുണ്യവാ നായ ആ സമാധാന ദൂതന്റെ കാലാതി വർത്തി യായ സന്ദേശ ങ്ങളുടെ ഒരു ചെപ്പേടാ ണ് ഈ ചെറു ചിത്രം എന്നും സംവി ധായകനും എഴുത്തു കാരനു മായ ഉല്ലാസ് ആർ. കോയ പറഞ്ഞു.
ശൈഖ്സായിദു മായി നേരിൽ ബന്ധ മുണ്ടായി രുന്ന ഡോ. ബി. ആർ. ഷെട്ടി മുഖ്യ വേഷം ചെയ്യാൻ കാണിച്ച സൗമനസ്യം പുതു മുറക്കാര നായ തനിക്ക് വലിയ പ്രചോദനം ആണെന്നും ഉല്ലാസ് സൂചി പ്പിച്ചു.
പരസ്യ ചിത്ര ങ്ങളി ലൂടെയും ‘സുൽത്താനെ പ്പോലെ’, ‘എ സ്ട്രോൾ ഗ്രെയ് സിംഗ് ഈച്ച് അദർ’ (കവി വീരാൻ കുട്ടിയുടെ 100 കവിത കളുടെ ഇംഗ്ലീഷ് പരിഭാഷ), ‘ഇൻക’ എന്നീ കൃതി കളി ലൂടെയും ശ്രദ്ധേയനായ പ്രതിഭ യാണ് ഉല്ലാസ് ആർ. കോയ.
ഇതിനു മുമ്പും ഡോ. ബി. ആർ. ഷെട്ടി ചില ചലച്ചിത്ര സംരംഭ ങ്ങളിൽ പങ്കാളിയായിട്ടുണ്ട്. സംസ്ഥാന പുര സ്കാരം നേടിയ, തിരുവിതാം കൂർ രാജ വംശ ത്തിന്റെ കഥ പറഞ്ഞ ‘എ സാഗാ ഓഫ് ബെനവലൻസ്’എന്ന ചിത്ര ത്തിൽ ധർമ്മ രാജ യായും ‘മാർച്ച് 22’ എന്ന കന്നഡ ചിത്ര ത്തിൽ സൂഫി ഗായക നായും അഭിനയിച്ച ഡോ. ഷെട്ടി, ഇപ്പോൾ പണി പ്പുര യിലുള്ള എം. ടി. – ശ്രീകുമാർ മേനോൻ – മോഹൻ ലാൽ ടീമി ന്റെ ‘മഹാ ഭാരതം‘ എന്ന 1000 കോടി രൂപ മുതൽ മുടക്കുള്ള ചിത്രത്തിന്റെ നിർമ്മാ താവു മാണ്.
അബുദാബി : കവിയും അബുദാബി സാംസ്കാ രിക മണ്ഡല ത്തില്‍ നിറ സാന്നിദ്ധ്യവും ആയി രുന്ന അസ്മോ പുത്തന്‍ചിറ യുടെ മൂന്നാം ചരമ വാര്‍ഷിക ദിനത്തിൽ കോലായ സാഹിത്യ കൂട്ടായ്മ ‘അസ്‌മോ ഓർമ്മ’ എന്ന പേരിൽ അബു ദാബി കേരള സോഷ്യൽ സെന്റ റിൽ അനു സ്മരണം സംഘടിപ്പിച്ചു.
മലയാളം മിഷൻ അദ്ധ്യക്ഷ സുജ സൂസൻ ജോർജ്ജ്, യുവ എഴുത്തു കാരി ഇ. കെ. ഷീബ, കവി പി. പി. രാമ ചന്ദ്രൻ എന്നിവർ അസ്‌മോ പുത്തൻ ചിറയെ കുറിച്ചുള്ള ഓർമ്മ കുറിപ്പു കൾ അയച്ചു തന്നത് അവ തരി പ്പിച്ചു. ടി. എ. ശശി ‘വികസനം’ എന്ന കവിതയും രമേശ് ‘കച്ച വടം’ എന്ന കവിതയും ആലപിച്ചു.
അസ്മോ പുത്തൻചിറയുടെ പ്രസിദ്ധീ കരി ക്കാത്ത കവിതകളും ഓർമ്മ കുറിപ്പുകളും ഉൾക്കൊള്ളിച്ചു കൊണ്ട് പുസ്തകം പുറത്തിറ ക്കു വാന്‍ ഫൈസൽ ബാവ, ടി. എ. ശശി, സജിത് മരക്കാർ, റാഷിദ്, അഭിലാഷ്, റഹ്മത്ത് അലി, രമേശ്, വിനു, സഹർ അഹമ്മദ്, മുഹ മ്മദലി കല്ലൂർമ്മ എന്നി വർ അംഗങ്ങളായി കോഡി നേഷൻ കമ്മിറ്റിക്ക് രൂപം നൽകി.
പ്രവാസ ലോകത്ത് മലയാള ഭാഷക്കു വേണ്ടി അസ്മോ നട ത്തിയ പ്രവർ ത്തന ങ്ങൾ ചരിത്ര ത്തിൽ രേഖ പ്പെടു ത്തേണ്ടതു തന്നെ യാണ് എന്നും യോഗ ത്തിന്റെ പൊതു അഭിപ്രായം രേഖ പ്പെടുത്തി. കോലായ സാഹിത്യ സദസ്സ് തുടർന്നു കൊണ്ടു പോകുവാനും തീരുമാനിച്ചു.
അബുദാബി : രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ജന്മശദാബ്ദി ആചര ണ ത്തോട് അനു ബന്ധിച്ച് (ഇയർ ഓഫ് സായിദ്) അബു ദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററും ഗൾഫ് സത്യ ധാര യും സംയു ക്ത മായി സംഘടി പ്പിക്കുന്ന സായിദ് ഇന്റർ നാഷണൽ കോൺ ഫറൻസ് മെയ്11 വെള്ളി യാഴ്‌ച അബു ദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് നടക്കും.
പ്രമുഖ വാഗ്മിയും പണ്ഡിത നുമായ അബ്ദു സ്സമദ് സമ ദാനി മുഖ്യ പ്രഭാഷണം നടത്തും. സംസ്ഥാന നിയമ സഭാ സ്പീക്കർ പി. ശ്രീരാമ കൃഷ്ണൻ, ലുലു ഗ്രൂപ്പ് ചെയർ മാൻ എം. എ. യൂസഫലി എന്നി വർ മുഖ്യാതിഥി കൾ ആയി സംബന്ധിക്കും. സായിദ് ഇന്റർ നാഷണൽ കോൺ ഫറൻ സിന്റെ ഭാഗ മായി രാവിലെ മുതൽ വിവിധ ആഘോഷ പരി പാടി കൾ നടക്കും.
ശൈഖ് സായിദിന്റെ ജീവിത ത്തിലെ പ്രധാന മുഹൂർത്ത ങ്ങൾ ഉൾ ക്കൊള്ളുന്ന ഫോട്ടോ പ്രദർശനം, സൗജന്യമെഡി ക്കൽ ക്യാമ്പ്, ഇൻഡോ – അറബ് സാംസ്കാരി കോത്സവം എന്നിവ ഒരുക്കും.
മുറൂർ റോഡി ലുള്ള ഓക്സ്ഫോർഡ് മെഡിക്കൽ സെന്റ റിൽ രാവിലെ എട്ടു മണി മുതൽ ആരംഭി ക്കുന്ന സൗജന്യ മെഡി ക്കൽ ക്യാമ്പ് വൈകുന്നേരം നാലു മണി വരെ നീണ്ടു നിൽക്കും. വിവിധ വിഭാഗ ങ്ങളിലെ വിദഗ്ദ രായ ഡോക്ടർ മാർ പരി ശോധന കൾക്കു നേതൃത്വം നൽകും.
സെന്റർ ഹാളിൽ ഒരുക്കുന്ന ഫോട്ടോ പ്രദർശനം വെള്ളി യാഴ്ച രാവിലെ പത്തു മണി മുതൽ ആരം ഭിക്കും.
വൈകുന്നേരം 7 മണിക്ക് ആരംഭിക്കുന്ന സായിദ് ഇന്റർ നാഷണൽ കോൺ ഫറൻസി ന്റെ ഉദ്ഘാടനം യു. എ. ഇ. പ്രസിഡ ണ്ടിന്റെ മുൻ മത കാര്യ ഉപദേഷടാവ് ശൈഖ് അലി അൽ ഹാഷിമി ഉദ്ഘടാനം ചെയ്യും.
സെന്റർ പ്രസിഡണ്ട് പി. ബാവാ ഹാജി അദ്ധ്യക്ഷത വഹിക്കും. സത്യ ധാര ചെയർ മാൻ സാദിഖലി ശിഹാബ് തങ്ങൾ, ഇ. ടി. മുഹമ്മദ് ബഷീർ എം. പി, ദാറുൽ ഹുദാ ഇസ്‌ലാമിക് യൂണി വേഴ്സിറ്റി വൈസ് ചാൻസ ലർ ബഹാഉദ്ധീൻ മുഹമ്മദ് നദ്‌വി, അബ്ദു സമദ് സമദാനി എന്നിവർ പങ്കെടുക്കും. ശൈഖ് സായിദി ന്റെ പേരിൽ ഇന്ത്യ യിൽ നടപ്പി ലാ ക്കുന്ന കുടിവെള്ള – വിദ്യാ ഭ്യാസ പദ്ധതി കളുടെ പ്രഖ്യാപനം ഉണ്ടാകും.
പരിപാടികളെ ക്കുറിച്ച് വിശദീ കരിക്കു വാൻ വിളിച്ച് ചേർത്ത വാർത്താ സമ്മേളന ത്തിൽ സെന്റർ പ്രസി ഡണ്ട് പി. ബാവാ ഹാജി, കര പ്പാത്ത് ഉസ്മാൻ, സയ്യിദ് അബ്ദു റഹ്മാൻ തങ്ങൾ, അബ്ദുൽ ഖാദർ ഒളവട്ടൂർ, സാബിർ മാട്ടൂൽ, സലിം നാട്ടിക, കെ. കെ. മൊയ്തീൻ കോയ, അബ്ദുല്ല നദ്‌വി എന്നി വർ പങ്കെടുത്തു.
അബുദാബി : സായിദ് വർഷാ ചരണ പരിപാടി കൾക്ക് അബു ദാബി ഇന്ത്യാ സോഷ്യല്‍ സെന്റ റില്‍ തുടക്ക മായി. ഒരു വർഷം നീണ്ടു നിൽ ക്കുന്ന സായിദ് വർഷാ ചരണ പരി പാടി കൾ ഐ. എസ്. സി. ചെയർ മാനും ലുലു ഗ്രൂപ്പ് മേധാ വിയു മായ എം. എ. യൂസഫലി ഉദ്ഘാ ടനം ചെയ്തു.
ചടങ്ങിൽ ഐ. എസ്. സി. യു ടെ 51-ാം വാർഷിക ആഘോ ഷവും പുതിയ മാനേജിംഗ് കമ്മിറ്റി അംഗ ങ്ങളുടെ സത്യ പ്രതിജ്ഞ യും നടന്നു. എം. എ. യൂസഫലി സത്യവാചകം ചൊല്ലി ക്കൊടു ത്തു.
ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ദിനേശ് കുമാർ, ഐ. എസ്. സി. പ്രസിഡണ്ട് രമേഷ് പണിക്കര്‍, വൈസ് ചെയർ മാൻ ബി. ആർ. ഷെട്ടി, ജനറൽ സെക്രട്ടറി ഈപ്പന്‍ എന്നി വര്‍ പ്രസംഗിച്ചു.
ബോളിവുഡ് ഗായക രായ ഹംസിക അയ്യരും വിപിൻ അനിജയും നയിച്ച സംഗീത നിശ യും നൃത്ത പരി പാടി കളും അരങ്ങേറി.