കെ. എസ്. സി. ഉപന്യാസ മത്സര വിജയി കളെ പ്രഖ്യാപിച്ചു

September 8th, 2019

ksc-logo-epathram
അബുദാബി : കേരള സോഷ്യൽ സെന്റർ ലൈബ്രറി യുടെ നാല്പത്തി ഏഴാം വാർഷിക ത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഉപന്യാസ രചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു.

ksc-essay-writing-2019-winners-ePathram

‘വായന യുടെ വാതായനങ്ങൾ’ എന്ന വിഷയ ത്തില്‍ സംഘടിപ്പിച്ച യു. എ. ഇ. തല ഉപന്യാസ രചനാ മത്സര ത്തില്‍ നസീബ് ഒന്നാം സ്ഥാനവും ഭാഗ്യസരിത രണ്ടാം സ്ഥാന വും അബ്ദുൾ കബീർ മൂന്നാം സ്ഥാനവും നേടി. മത്സരത്തിന് ലഭിച്ച പ്രബന്ധ ങ്ങള്‍ എല്ലാം തന്നെ ഉന്നത നിലവാരം പുലർത്തി എന്ന് വിധി കർത്താക്കൾ അഭി പ്രായ പ്പെട്ടു.

കേരള സോഷ്യൽ സെന്ററിൽ സെപ്റ്റംബര്‍ 20 ന് നടക്കുന്ന ഓണാഘോഷ പരി പാടി യിൽ വച്ച് വിജയി കൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും എന്നു ഭാര വാഹികള്‍ അറി യിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സമാജം സമ്മർ ക്യാമ്പ് ‘ചങ്ങാതി ക്കൂട്ടം’ തുടങ്ങി

July 16th, 2019

malayalee-samajam-summer-camp-changathikkoottam-ePathram
അബുദാബി : മലയാളി സമാജം സംഘടിപ്പി ക്കുന്ന സമ്മർ ക്യാമ്പ് ‘ചങ്ങാതി ക്കൂട്ടം-19’ വര്‍ണ്ണാഭ മായ പരി പാടി കളോടെ തുടക്ക മായി. യു. എ. ഇ. എക്സ് ചേഞ്ച് ഇവന്റ്ചീഫ് വിനോദ് നമ്പ്യാർ സമ്മർ ക്യാമ്പി ന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. സമാജം പ്രസിഡണ്ട് ഷിബു വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു.

samajam-summer-camp-2019-changathikkoottam-childrens-ePathram

ക്യാമ്പ് ഡയറ ക്ടര്‍ അലക്സ് താളു പ്പാടത്ത്, സമാജം ജനറൽ സെക്രട്ടറി പി. കെ. ജയ രാജൻ, വൈസ് പ്രസിഡ ണ്ട് സലിം ചിറക്കൽ, ട്രഷറർ അബ്ദുൽ ഖാദർ തിരുവത്ര, ക്യാമ്പ് കോഡി നേറ്റര്‍ മാരായ മൊയ്തീൻ അസീസ്, ഷാജി കുമാര്‍ തുടങ്ങി യവർ സംബന്ധിച്ചു.

കുട്ടി കളി ലെ സർഗ്ഗ വാസന കൾ പരി പോഷി പ്പിക്കാന്‍ ഉതകും വിധം കളി കളും പാട്ടു കളും കോർത്തി ണക്കി യാണ് ക്യാമ്പ് ചിട്ടപ്പെടുത്തി യിരിക്കുന്നത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കെ. എസ്. സി. ‘ശലഭോത്സവം 2019’ ജൂൺ 20 ന്

June 20th, 2019

ksc-logo-epathram
അബുദാബി : കേരള സോഷ്യൽ സെന്റർ കുട്ടികൾ ക്കായി സംഘടി പ്പിക്കുന്ന ക്യാമ്പ് ‘ശലഭോത്സവം 2019’ ജൂൺ 20 വ്യാഴാ ഴ്ച വൈകുന്നേരം 6 മണി മുതൽ കെ. എസ്. സി. അങ്കണ ത്തില്‍ നടക്കും.

കളിയും ചിരിയും ഒപ്പം അറിവു കൂടി പക രുന്ന തര ത്തിലാണ് കുട്ടി കൾ ക്കായി ശല ഭോത്സവം ഒരുക്കി യിരി ക്കു ന്നത്. കേരള ശാസ്ത്ര സാഹിത്യ പരി ഷത്ത് മുൻ പ്രസിഡണ്ട് കെ. ടി. രാധാ കൃഷ്ണൻ ‘ശലഭോത്സവം 2019’ ഉത്ഘാ ടനം ചെയ്യും.

‘റോബോട്ടിക്‌സ് ഇന്നല – ഇന്ന് – നാളെ’ എന്ന വിഷയ ത്തിൽ ഖലീഫ യൂണി വേഴ്സിറ്റി ഇൻഡ സ്ട്രിയൽ ആട്ടോ മേഷൻ സ്പെഷലിസ്റ്റ് ബിറ്റു സ്കറിയ ക്ലാസ്സ് എടുക്കും. പ്രവേശനം സൗജന്യം. വിവര ങ്ങൾക്ക് 02 – 631 44 55 എന്ന നമ്പറിൽ ബന്ധപ്പെടുക.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ആർട്ട് മേറ്റ്‌സ് എക്‌സലൻസ് അവാർഡു കള്‍ സമ്മാനിച്ചു

June 19th, 2019

art-mates-excellence-awards-ePathram
റാസൽഖൈമ : യു. എ. ഇ. യിലെ പ്രവാസി മല യാളി കലാ കാര ന്മാ രുടെ കൂട്ടായ്മ യായ ആർട്ട് മേറ്റ്‌സ് യു. എ. ഇ. യുടെ നേതൃത്വ ത്തിൽ മികച്ച ഹ്രസ്വ ചിത്ര ങ്ങൾ ക്കുള്ള എക്‌സലൻസ് അവാർ ഡുകള്‍ സമ്മാനിച്ചു.

റാസൽഖൈമ തമാം ഹാളിൽ സം ഘടി പ്പിച്ച പരി പാടി യില്‍ വെച്ച് “ഇൻഷാ അള്ളാ…” എന്ന ചിത്ര ത്തിലെ ആദ്യ വീഡിയോ ഗാനം പ്രകാ ശനം ചെയ്തു.

ആർട്ട് മേറ്റ്‌സ് ഏർപ്പെടുത്തിയ പുരസ്കാര ങ്ങ ളിൽ മികച്ച ചിത്രം, സംവി ധായകൻ, എഡിറ്റർ, ഛായാഗ്രാ ഹകൻ, അഭിനേത്രി എന്നീ പുര സ്കാര ങ്ങൾ ‘സാവന്ന യിൽ മഴ പ്പച്ച കൾ’ എന്ന ചിത്രം കരസ്ഥമാക്കി.

‘ടീ ബാഗ്’ എന്ന ചിത്ര ത്തിലെ അഭിനയ ത്തി ലൂടെ റിയാസ് മികച്ച നടനുള്ള പുരസ്കാരം നേടി. ധ്രുവൻ ആർ. നാഥ്, സുമേഷ് ബാല കൃഷ്ണൻ എന്നിവർ സംവി ധാന ത്തിനും ജോബീസ് ചിറ്റിലപ്പള്ളി അഭിനയ ത്തിനും പ്രത്യേക ജൂറി പരാമർശം നേടി.

ഖലാഫ് അബ്ദുല്ല അഹമ്മദ് ഷാഹിൻ അൽ ഹമ്മാദി, അൻസാർ കൊയിലാണ്ടി,രമേശ് പയ്യന്നൂർ, രാജീവ് കോടമ്പള്ളി, ഫൈസൽ റാസി, നസീർ തമാം, സവാദ് മാറ ഞ്ചേരി, അജു റഹിം, ആഷിക്ക്, ഷാഹിദ അബൂ ബക്കർ, വിനോദ്, ജിജി പാണ്ഡവത്ത്, ഷാജി പുഷ്പാം ഗദന്‍ തുടങ്ങി യവര്‍ സംസാരിച്ചു. വൈവിധ്യമാര്‍ന്ന കലാ പരി പാടി കളും അരങ്ങേറി.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

നമ്മൾ ചാവക്കാട്ടുകാർ ‘കടവ് പൂക്കും കാലം’ മെഗാ ഇവന്റ് ശ്രദ്ധേയമായി

June 19th, 2019

logo-nammal-chavakkattukar-ePathram

ഷാർജ : നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ ക്കൂട്ട് യു. എ. ഇ. ചാപ്റ്റര്‍ രണ്ടാം വാർഷിക ആഘോഷ ങ്ങള്‍ ‘കടവ് പൂക്കും കാലം’ എന്ന പേരില്‍ ഷാര്‍ജ ഇന്ത്യന്‍ അസ്സോ സ്സിയേ ഷന്‍ ഹാളില്‍ സംഘടിപ്പിച്ചു.

ഷാർജ ഇസ്‌ലാമിക് അഫയേഴ്സ് ആൻ‍ഡ് എൻഡോവ് മെന്റ് ഡയറക്ടർ ശൈഖ് അബ്ദുള്ള മുഹ മ്മദ് അൽ ഖാസ്മി ഉല്‍ഘാടനം ചെയ്തു.

മുഖ്യാതിഥി കളായി ഇന്ത്യന്‍ അസ്സോസ്സി യേഷന്‍ പ്രസി ഡണ്ട് ഇ. പി. ജോൺസൻ, സെക്രട്ടറി അബ്ദുള്ള മല്ലി ശ്ശേരി, രക്ഷാധി കാരി കളായ സലിം വലിയ കത്ത്, ബാലൻ ചെഞ്ചേരി എന്നിവര്‍ സംബന്ധിച്ചു.

നമ്മൾ ചാവക്കാട്ടുകാർ കൂട്ടായ്മ യുടെ പ്രസിഡണ്ട് മുഹമ്മദ് അക്ബർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്ര ട്ടറി അബൂബക്കർ, ജാഫർ കണ്ണാട്ട്, ആഷിഫ് റഹ്‌മാൻ തുടങ്ങി യവര്‍ പ്രസംഗിച്ചു.

വിവിധ മേഖല കളിൽ മികവു തെളി യിച്ച യൂസഫ് കരിക്കയിൽ, നൗഷാദ് ചാവ ക്കാട്മുബാറക്ക് ഇമ്പാറക്ക്, തൽഹത്ത് ഷാ സാദിഖ്, ഉണ്ണി പുന്നാര, അബ്ദുൽ ലത്തീഫ് എന്നി വരെ ആദരിച്ചു.

മെന്റലിസ്റ്റ് നിപിൻ നിരാവത്ത് പരി പാടി അവ തരി പ്പിച്ചു. ഗായക രായ വൈഷ്ണവ് ഗിരീഷ്, ലേഖ അജയ്, ഷമീർ ചാവക്കാട്, ഹിഷാന അബു ബക്കര്‍ എന്നിവര്‍ പങ്കെടുത്ത സംഗീത നിശയും അരങ്ങേറി.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കെ. എസ്. സി. സമ്മർ ക്യാമ്പ് (വേനൽ ത്തുമ്പി കൾ 2019)
Next »Next Page » ആർട്ട് മേറ്റ്‌സ് എക്‌സലൻസ് അവാർഡു കള്‍ സമ്മാനിച്ചു »



  • ഖത്തറിന് പിന്തുണ അറിയിച്ച് യു. എ. ഇ. പ്രസിഡണ്ട്
  • ഐ. എസ്. സി. ഓണം : റിമി ടോമിയുടെ സംഗീത നിശ സെപ്റ്റംബർ 20 നു
  • കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണം
  • വിദ്യാർത്ഥികളുടെ മരുന്നു വിവരങ്ങൾ സ്‌കൂളിന് നൽകണം
  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine