രാജ്യാന്തര അഹിംസാ ദിന ആചരണം : ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക്‌ അല്‍ നഹ്യാന്‍ ഉല്‍ഘാടനം ചെയ്യും

September 30th, 2013

indian-media-celebration-of-non-violence-day-in-abudhabi-ePathram
അബുദാബി : മഹാത്മാ ഗാന്ധിയുടെ ജന്മദിനം രാജ്യാന്തര അഹിംസാ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ മീഡിയ അബുദാബി യുടെ നേതൃത്വ ത്തില്‍ സംഘടി പ്പിക്കുന്ന പരിപാടികള്‍ യു. എ. ഇ. യുവജന സാമൂഹിക കാര്യ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക്‌ അല്‍ നഹ്യാന്‍ ഉല്‍ഘാടനം ചെയ്യും.

ഇന്ത്യന്‍ എംബസി സാംസ്കാരിക വിഭാഗം, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, ഗാന്ധി സാഹിത്യവേദി എന്നിവ യുമായി സഹകരിച്ചു ഇന്ത്യന്‍ മീഡിയ അബുദാബി ഒക്ടോബര്‍ നാലിന് ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിലാണ് രാജ്യാന്തര അഹിംസാ ദിനം ആചരിക്കു ന്നത് .

ശൈഖ് നഹ്യാന്‍ ബിന്‍ മുബാറഖ് അല്‍ നഹ്യാന്‍ രാവിലെ 10. 30 ന് രാജ്യാന്തര അഹിംസാ ദിന സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്ന് ഇന്ത്യന്‍ മീഡിയ അബുദാബി യുടെ യുടെ പുതിയ ലോഗോ പ്രകാശനവും അദ്ദേഹം നിര്‍വ്വഹിക്കും. ഇന്ത്യന്‍ സ്ഥാനപതി എം. കെ. ലോകേഷ്, കേരള നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ എന്നിവരും ചടങ്ങില്‍ സംബന്ധിക്കും.

വിദ്യാര്‍ഥി കള്‍ക്കായി ചിത്ര രചനാ – പെയിന്റിംഗ്, ഇന്റര്‍ സ്കൂള്‍ ക്വിസ് മല്‍സരങ്ങളും, മഹാത്മാ ഗാന്ധിയുടെ പേരില്‍ വിവിധ രാജ്യങ്ങള്‍ പുറത്തിറക്കിയ സ്റ്റാമ്പു കളുടെ പ്രദര്‍ശനവും സ്വാതന്ത്ര്യ സമര വുമായി ബന്ധപ്പെട്ട ചിത്ര പ്രദര്‍ശനവും നടക്കും.

വൈകുന്നേരം 7മണിക്ക് സംഘടിപ്പിക്കുന്ന പൊതു സമ്മേളനം നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ ഉല്‍ഘാടനം ചെയ്തു ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തും.

പരിപാടിയെ കുറിച്ചു വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ ഇന്ത്യന്‍ മീഡിയ അബുദാബി പ്രസിഡന്റ് ടി. എ. അബ്ദുല്‍ സമദ്‌, ജനറല്‍ സെക്രട്ടറി അനില്‍ സി. ഇടിക്കുള, മറ്റു ഭാരവാഹികള്‍, ഇസ്ലാമിക്‌ സെന്റര്‍ പ്രസിഡന്റ് പി. ബാവാ ഹാജി, ഡോ. ഷെബീര്‍ നെല്ലിക്കോട്, വി. ടി. വി. ദാമോദരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സാഹിത്യ സൃഷ്ടികൾ ക്ഷണിക്കുന്നു

September 13th, 2013

kolaaya-logo-ePathram
അബുദാബി : കലാ – സാഹിത്യ – സാംസ്കാരിക രംഗത്ത്‌ സജീവമായി പ്രവര്‍ത്തിച്ചു വരുന്ന ‘കോലായ’ യുടെ നേതൃത്വ ത്തിൽ ഒരു സാഹിത്യ സുവനീർ ഇറക്കാൻ ഒരുങ്ങുന്നു.

പ്രവാസ സാഹിത്യ രംഗത്ത് അമ്പത് ലക്കങ്ങള്‍ പിന്നിടുന്ന കോലായ ഇറക്കുന്ന സുവനീറിലേക്ക് 40 വരികളിൽ കവിയാതെ കവിത, മൂന്നു പേജിൽ കവിയാതെ ചെറുകഥ, ലേഖനം എന്നീ സൃഷ്ടികൾ ക്ഷണിക്കുന്നു. സൃഷ്ടികൾ ഒക്ടോബർ 10 നു മുമ്പ് kolaya50 at gmail dot com എന്ന ഇ – മെയിൽ വിലാസ ത്തില്‍ ലഭിക്കണം

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പരിഷത്ത് ബാലവേദി വെള്ളിയാഴ്ച ഷാര്‍ജയില്‍

September 13th, 2013

sharjah-kssp-balavedhi-2013-ePathram ഷാര്‍ജ : ഫ്രണ്ട്‌സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഷാര്‍ജ ചാപ്റ്റര്‍ ബാല വേദി യുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തന ങ്ങള്‍ക്ക് സപ്തംബര്‍ 13 ന് വെള്ളിയാഴ്ച്ച ഷാര്‍ജ എമിറേറ്റ്‌സ് നാഷ്ണല്‍ സ്‌കൂളില്‍ വൈകുന്നേരം 3 മണിക്ക് തുടക്കം കുറിക്കും.

ഔപചാരിക വിദ്യാഭ്യാസ ത്തിന്റെ ചട്ടക്കൂടിനു പുറത്തു നിന്നു കൊണ്ട് വിനോദ ങ്ങളിലൂടെയും ഹൃദ്യമായ പഠന പ്രവര്‍ത്തന ങ്ങളിലൂടെയും ശാസ്ത്ര ബോധവും സാമൂഹ്യ ബോധവു മുള്ള ഒരു തലമുറ യെ വാര്‍ത്തെടുക്കുക എന്നതാണ് ബാല വേദി പ്രവര്‍ത്തന ങ്ങളിലൂടെ ശാസ്ത്ര സാഹിത്യ പരിഷത് ലക്ഷ്യ മിടുന്നത്.

പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന കൂട്ടുകാര്‍ വിളിക്കുക : ശ്രീകുമാരി ആന്റണി 06 57 25 810, 056 14 24 900

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മോസ്‌കോ നഗര ത്തില്‍ അബുദാബി പോലീസിന്റെ പരേഡ്‌

September 10th, 2013

abudhabi-police-music-band-in-mosco-ePathram

അബുദാബി : മോസ്‌കോ ആന്വല്‍ ഹോളിഡേ ആഘോഷങ്ങളുടെ ഭാഗമായി അബുദാബി പോലീസിന്റെ മ്യൂസിക് ബാന്‍റിന്റെ സംഗീത പരിപാടി മോസ്‌കോ യില്‍ അവതരിപ്പിച്ചു.

abudhabi-police-band-in-mosco-2013-ePathram

യു. എ. ഇ. യുടെ സാംസ്‌കാരിക മേഖലയെ ലോക ത്തിന് പരിചയ പ്പെടുത്തുകയും അതിലൂടെ ഇവിടത്തെ കലാ സാംസ്‌കാരിക മേഖല യുടെ പ്രചാരണം കൂടിയാണ് ഈ പരിപാടി യിലൂടെ ലക്ഷ്യമിടുന്നത്.

യു. എ. ഇ. യുടെ പരമ്പരാഗത രീതിയിലുള്ള കലാ സംഗീത പ്രകടന ങ്ങളാണ് അബുദാബി പോലീസിന്റെ മ്യൂസിക്‌ ബാന്റ് മോസ്‌കോ യില്‍ അവതരിപ്പിച്ചത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കേന്ദ്ര സർക്കാറി​നെ അഭിനന്ദിച്ചു

September 10th, 2013

അബുദാബി : ​ഭക്ഷ്യ സുരക്ഷാ നിയമവും സ്ഥലം ഏറ്റെടുക്കൽ നിയമവും പാർലിമെന്റിൽ അവതരിപ്പിച്ചു പാസ്സാക്കി ​എടുത്ത കേന്ദ്ര സർക്കാറി​നെയും ​പ്രധാന മന്ത്രി മൻമോഹൻ ​സിംഗ്, സോ​ണിയ ഗാന്ധി എന്നിവരെയും ഓ ഐ സി സി അബുദാബി യുടെ വർക്കിംഗ് കമ്മിറ്റി യോഗം അഭിനന്ദിച്ചു.

അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ നടന്ന യോഗ ​ത്തിൽ പ്രസിഡന്റ് മനോജ്‌ പുഷ്ക്കർ അദ്ധ്യക്ഷത വഹിച്ചു. കെ പി സി സി ഓഫീസിൽ വെച്ചു നടന്ന ഓ ഐ സി സി ഗ്ലോബൽ കമ്മിറ്റിയുടെ തീരുമാനമനുസരിച്ച് 2014 ജനുവരി ​യില്‍ സംഘടന​ ​യില്‍ തെരഞ്ഞെടുപ്പു നടത്താനും അതിനോടനു ബന്ധിച്ച് പുതിയ അംഗങ്ങളെ ചേര്‍ക്കുന്ന നടപടി കള്‍ ആരംഭിക്കുവാനും തീരുമാനിച്ചു.

കേരള സര്‍ക്കാരിനും മുഖ്യ മന്ത്രി ഉമ്മന്‍ചാണ്ടിക്കും എതിരെ നടക്കുന്ന ആരോപണങ്ങളെ ചെറുത്തു തോല്‍പ്പിക്കാനും ആരോപണ ങ്ങളെ രാഷ്ട്രീയ മായി നേരിടാനും ശക്തമായി രംഗത്ത് വരണമെന്ന് കെ പി സി സി യോട് പ്രമേയം മൂലം ആവശ്യപ്പെട്ടു.

യോഗ ത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഇടവ സൈഫ്,​ ​വര്‍ക്കിംഗ് പ്രസിഡന്റ് പള്ളിക്കല്‍ ഷുജാഹി, ​ഷിബു വര്‍ഗീസ്‌ എന്നിവര്‍ സംസാരിച്ചു .കമ്മിറ്റി ഭാര വാഹികള്‍,​ ​ജില്ലാ പ്രസിഡന്റ് മാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു ജനറല്‍ സെക്രട്ടറി ടി എ നാസ്സര്‍ സ്വാഗതവും ​ ​വൈസ് പ്രസിഡന്റ് ഷുക്കൂര്‍ ചാവക്കാട് നന്ദിയും പറഞ്ഞു ​.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ലഗ്ഗേജ് പരിശോധന : അബുദാബിയില്‍ നൂതന സംവിധാനം
Next »Next Page » ചങ്ങാത്തം ചങ്ങരംകുളം പുതിയ ഭാരവാഹികള്‍ »



  • ദേശീയ ദിനം : വാരാന്ത്യം അടക്കം നാലു ദിവസം അവധി
  • ശക്തിയുടെ ‘അബദ്ധങ്ങളുടെ അയ്യരു കളി’ പോസ്റ്റർ പ്രകാശനം ചെയ്തു
  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine