ദുബായ് : മുഹമ്മദ് റഫി യുടെ ഗാനങ്ങള്‍ ആലപിച്ച് ഗാനാസ്വാദകരെ വിസ്മയിപ്പിച്ച പ്രശസ്ത ഗായകനും സംഗീത സംവിധായകനു മായ ബോംബെ എസ്. കമാലിന്റെ ആദ്യ ഗള്‍ഫ് പ്രോഗ്രാം ഡിസംബര്‍ 6 വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ ഖിസൈസ് മുഹിസിന ലുലു വില്ലേജിന് സമീപമുള്ള ഗള്‍ഫ് മോഡല്‍ സ്‌കൂള്‍ ഓഡിറ്റോറിയ ത്തില്‍ നടക്കും. നിരവധി സിനിമ കള്‍ക്ക് സംഗീതം നല്‍കിയ ബോംബെ എസ്. കമാല്‍ നൂറുക്കണക്കിന് പാട്ടുകള്‍ മലയാള ത്തിനുമാത്രം സംഭാവന നല്‍കിയിട്ടുണ്ട്.
സ്വന്തമായി ഒരു വീടു പോലുമില്ലാത്ത കമാലിനെ സഹായിക്കാനുള്ള ഉദ്യമങ്ങള്‍ക്ക് നെല്ലറ ഷംസുദ്ദീന്‍, എന്‍. എസ്. ജ്യോതികുമാര്‍, കെ. കെ. മൊയ്തീന്‍കോയ, രാജന്‍ കൊളാവിപാലം എന്നിവര്‍ രക്ഷാധികാരികളും ബഷീര്‍ തിക്കോടി കണ്‍വീനറുമായ യു. എ. ഇ. യിലെ സഹൃദയരാണ് നേതൃത്വം നല്‍കുന്നത്. റിയാലിറ്റി ഷോ കളിലൂടെ പ്രാഗത്ഭ്യം തെളിയിച്ച ബെന്‍സീറ സമദ്, സോണിയ, യൂസഫ് കാരക്കാട് എന്നീ ഗായകരും ഹിറ്റ് 96 എഫ്. എം. ആര്‍. ജെ. കളായ നിമ്മിയും റിയാസും ഈ സംഗീതനിശ യില്‍ പങ്കെടുക്കുന്നുണ്ട്. കമാല്‍ കാ കമാല്‍ പ്രോഗ്രാമിന്റെ ഏകോപനം ശുക്കൂര്‍ ഉടുമ്പന്തലയും ജോ. കണ്‍വീനര്‍ സുബൈര്‍ വെള്ളിയോടും ആണ്. പ്രവേശനം സൗജന്യമാണ്. ഗള്‍ഫ് മോഡല്‍ സ്‌കൂളിലേക്ക് ആര്‍. ടി. എ. ബസ് സര്‍വീസ് ലഭ്യമാണ്.
വിശദ വിവരങ്ങള്‍ക്ക് 050 15 14 514
- pma
വായിക്കുക: ജീവകാരുണ്യം, സംഗീതം, സാംസ്കാരികം
ഷാര്‍ജ : സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകനായ ജബ്ബാരി യെക്കുറിച്ച് പ്രമുഖ എഴുത്തുകാരും പത്രപ്രവര്‍ത്തകരും എഴുതിയ ലേഖനങ്ങളുടെ സമാഹാരം ‘ജബ്ബാരി’ എന്ന പുസ്തക ത്തിന്റെ പ്രകാശന കര്‍മ്മം ജനുവരി 6 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ദേര ദുബായ് ഇത്തിസലാത്തിന് സമീപം ഡെല്‍മോക് ടവര്‍ ഓഡിറ്റോറിയ ത്തില്‍ നടക്കും. പാം സാഹിത്യ സഹകരണ സംഘമാണ് പുസ്തക ത്തിന്റെ പ്രസാധകര്‍. എ. കെ. എം. ജി. ദുബായ് ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. പി. മുഹമ്മദ് കാസിം പ്രകാശനം ചെയ്യുന്ന പുസ്തകം ബഷീര്‍ തിക്കോടി ഏറ്റുവാങ്ങും.
- pma
വായിക്കുക: വായനക്കൂട്ടം, ഷാര്‍ജ, സാംസ്കാരികം, സാഹിത്യം
അബുദാബി: മുസ്സഫ എന്‍. പി. സി. സി. കൈരളി കള്‍ച്ചറല്‍ ഫോറം സംഘടിപ്പിച്ച ക്രിസ്മസ് കരോള്‍ കാര്‍ണിവല്‍ വര്‍ണ്ണാഭമായി. എന്‍. പി. സി. സി. ക്യാമ്പില്‍ നൂറു കണക്കിന് ആളുകള്‍ പങ്കെടുത്ത ക്രിസ്മസ് കരോള്‍ ഘോഷ യാത്രയും നടത്തി. ഫാ. ജോബി കെ. ജേക്കബ് ക്രിസ്മസ് കരോള്‍ കാര്‍ണിവല്‍ ഉദ്ഘാടനം ചെയ്തു. വിവിധ കലാപരിപാടി കള്‍ അരങ്ങേറി.
കൈരളി കള്‍ച്ചറല്‍ ഫോറം പ്രസിഡന്‍റ് കണ്ണൂര്‍ രാജന്‍ അദ്ധ്യക്ഷത വഹിച്ചു. ഫാ. വി. സി. ജോസ് സംസാരിച്ചു. സെക്രട്ടറി അഷ്‌റഫ് ചമ്പാട് സ്വാഗതവും കോശി നന്ദിയും പറഞ്ഞു. രാജന്‍ ചെറിയാന്‍, മുസ്തഫ, ശാന്തകുമാര്‍, ഇസ്മായില്‍ കൊല്ലം, അനില്‍കുമാര്‍, കേശവന്‍, മോഹനന്‍ എന്നിവര്‍ കാര്‍ണിവലിന് നേതൃത്വം നല്‍കി.
- pma
വായിക്കുക: ആഘോഷം, പ്രവാസി, സാംസ്കാരികം