ശക്തി തിയറ്റേഴ്സ് ഘടകര്‍പ്പരന്മാര്‍ അവതരിപ്പിക്കുന്നു

December 20th, 2011

ghatakarparanmar-epathram

അബുദാബി : അബുദാബി കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന ഭരത് മുരളി നാടകോത്സവത്തില്‍ അബുദാബി ശക്തി തിയറ്റേഴ്സ് ഘടകര്‍പ്പരന്മാര്‍ എന്ന നാടകം അവതരിപ്പിക്കും. എ. ശാന്തകുമാറിന്റെ ഈ രചനയ്ക്ക് രംഗ ഭാഷയോരുക്കുന്നത് ഇന്ത്യന്‍ നാടക വേദിക്ക് സുപരിചിതനായ സാംകുട്ടി പട്ടംകരിയാണ്.

“നിദ്രാവിഹീനരായി, രാത്രികളെ പകലാക്കി മാറ്റുന്ന തസ്കരന്മാരാല്‍‍ ഒരിക്കല്‍ ലോകം നിറയും, അവര്‍ ലോകം കീഴടക്കും” … എഴുതപ്പെടാത്ത തസ്കര വേദം പറയുന്നതങ്ങനെയാണ്. അധികാരം ഉറപ്പിക്കാന്‍ ഓരോ ഭരണാധികാരിക്കും ഒരു പെരുംകള്ളന്‍ കൂട്ടു വേണം … തസ്കര ശാസ്ത്രവും ഭരണ തന്ത്രവും ഒന്നാകുമ്പോള്‍… സ്വപ്നങ്ങളും ഓര്‍മ്മപ്പെടുത്തലുകളുമായി ഘടകര്‍പ്പരന്മാര്‍ കാഴ്ചയുടെ പുതിയ വിസ്മയങ്ങള്‍ തീര്‍ത്ത് അരങ്ങിലെ പുതിയ അനുഭവം ആകും.

2011 ഡിസംബര്‍ 22 വ്യാഴാഴ്ച രാത്രി 8 ന് കെ. എസ്‌. സി. യിലാണ് ഘടകര്‍പ്പരന്മാര്‍ അരങ്ങേറുന്നത്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സുധീര്‍കുമാര്‍ ഷെട്ടിക്ക് അക്ഷയ ഗ്ലോബല്‍ പുരസ്കാരം

December 5th, 2011

akshya-award-to-sudheer-shetty-ePathram
അബുദാബി : അക്ഷയ ഗ്ലോബല്‍ പുരസ്കാരം വൈ. സുധീര്‍കുമാര്‍ ഷെട്ടിക്ക് സാമൂഹ്യ ക്ഷേമ – പഞ്ചായത്ത് വകുപ്പു മന്ത്രി ഡോ. എം. കെ. മുനീര്‍ സമ്മാനിച്ചു. ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍ററില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ അക്ഷയ പുസ്തക നിധി പ്രസിഡന്‍റ് പായിപ്ര രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. പി. ബാവഹാജി, രമേഷ് പണിക്കര്‍, കെ. ബി. മുരളി, കെ. എച്ച്. താഹിര്‍, മൊയ്തു ഹാജി കടന്നപ്പള്ളി, ബി. യേശുശീലന്‍, വി. ടി. വി. ദാമോദരന്‍, കെ. കെ. മൊയ്തീന്‍ കോയ, നളിനി ബേക്കല്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഗുരുവായൂര്‍ എന്‍. ആര്‍. ഐ. ഫോറം ദേശീയദിന ആഘോഷം

December 2nd, 2011

gvr-nri-national-day-salute-uae-ePathram
ദുബായ് : ഗള്‍ഫിലെ ഗുരുവായൂര്‍ നിവാസികളുടെ കൂട്ടായ്മ ഗുരുവായൂര്‍ എന്‍. ആര്‍. ഐ. ഫോറം യു. എ. ഇ. യുടെ ദേശീയദിനം ആഘോഷിക്കുന്നു.

ഡിസംബര്‍ 2 വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് ദുബായ് ശൈഖ് റാഷിദ് ഓഡിറ്റോറിയ ത്തില്‍ നടക്കുന്ന സല്യൂട്ട് യു. എ. ഇ. 2011 എന്ന പരിപാടിയില്‍ ഗുരുവായൂര്‍ എം. എല്‍. എ. കെ. വി. അബ്ദുല്‍ ഖാദര്‍, ഗുരുവായൂര്‍ മുനിസിപ്പാലിറ്റി മുന്‍ ചെയര്‍ പേഴ്സനും ഗുരുവായൂര്‍ നിവാസിയും നാട്ടിക എം. എല്‍. എ. യുമായ ഗീതാ ഗോപി, ചലച്ചിത്ര സംവിധായകന്‍ സിദ്ധീഖ്‌, പത്മശ്രീ ഡോ. ആസാദ്‌ മൂപ്പന്‍, പ്രമുഖ വ്യവസായി ശംസുദ്ധീന്‍ ബിന്‍ മുഹിയുദ്ദീന്‍, ഗുരുവായൂര്‍ ചേംബര്‍ പ്രസിഡന്‍റ് മുഹമ്മദ്‌ യാസീന്‍, ഡോ. കെ. പി. ഹുസൈന്‍ എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും.

ദുബായിലെ കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കുന്നു. പ്രശസ്ത പിന്നണി ഗായകന്‍ ബെന്നി ദയാല്‍, വിവേക്‌, രഞ്ജിത്ത് ഉണ്ണി എന്നിവര്‍ നയിക്കുന്ന സംഗീതനിശ ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 050 57 40 808, 050 80 60 821

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദേശീയ ദിനത്തില്‍ മലയാളി കലാകാരന്മാരുടെ ചിത്ര സമ്മാനം

December 1st, 2011

suveeran-at-ksc-artista-national-day-ePathram
അബുദാബി : യു. എ. ഇ. ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ച് ആര്‍ട്ടിസ്റ്റ ആര്‍ട്ട് ഗ്രൂപ്പും കേരളാ സോഷ്യല്‍ സെന്‍ററും സംയുക്തമായി സംഘടിപ്പിച്ച ചിത്ര കലാ ക്യാമ്പ്, പ്രശസ്ത നാടക – സിനിമാ സംവിധായകന്‍ സുവീരന്‍ ഉദ്ഘാടനം ചെയ്തു.

mulakkuzha-artista-art-group-ePathram

ചിത്രകാരന്മാരായ ശശിന്‍സാ, രാജീവ്‌ മുളക്കുഴ, അജിത്‌, റോയി മാത്യു, രാജേഷ്‌ ബാബു, ജോഷി ഒഡേസ, ഷാബു എന്നിവര്‍ ചിത്രങ്ങള്‍ വരച്ചു.

shabu-artista-art-group-ePathram

കെ. എസ്. സി. പ്രസിഡന്‍റ് കെ. ബി. മുരളി, ജനറല്‍ സെക്രട്ടറി അഡ്വ. സൈനുദ്ധീന്‍ അന്‍സാരി, കലാ വിഭാഗം സെക്രട്ടറി മോഹന്‍ദാസ്‌ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കെ. എസ്. സി. പ്രവര്‍ത്തകരും ആര്‍ട്ടിസ്റ്റ ആര്‍ട്ട് ഗ്രൂപ്പ് അംഗങ്ങളും സന്നിഹിതരായിരുന്നു.

roy-mathew-artista-art-group-ePathram

കെ. കെ. കൃഷ്ണ കുമാര്‍, ഫൈസല്‍ ബാവ, സുഭാഷ്‌ ചന്ദ്ര എന്നിവര്‍ ക്യാമ്പിനു നേതൃത്വം വഹിച്ചു.

- pma

വായിക്കുക: ,

1 അഭിപ്രായം »

‌സഹൃദയ അവാര്‍ഡ് : എന്‍ട്രികള്‍ ക്ഷണിക്കുന്നു

November 27th, 2011

ദുബായ് : കേരളാ റീഡേഴ്‌സ് ആന്‍റ് റൈറ്റേഴ്‌സ് സര്‍ക്കിള്‍ (വായനക്കൂട്ടം), സലഫി ടൈംസ് ഫ്രീ ജേര്‍ണല്‍ എന്നിവര്‍ ചേര്‍ന്ന് ഏര്‍പ്പെടുത്തി യിട്ടുള്ള സഹൃദയ അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു. നാലു പതിറ്റാണ്ടായി വിവിധ ജനസേവന കര്‍മ്മ രംഗങ്ങളില്‍ അര്‍ഹരായ, തെരഞ്ഞെടുക്ക പ്പെടുന്നവര്‍ക്ക് നാട്ടിലും മറുനാട്ടിലും സമ്മാനിക്കുന്നതാണ് സഹൃദയ അവാര്‍ഡ്.

സാഹിത്യ സാംസ്കാരിക മണ്ഡല ത്തിലെ പ്രമുഖരായവര്‍ ഉള്‍ക്കൊള്ളുന്ന അവാര്‍ഡ്‌ നിര്‍ണ്ണയ ഉപദേശക സമിതിയും സലഫി ടൈംസ് ഓണ്‍ലൈന്‍ വഴി ജനകീയാംഗീകാര ത്തോടെ യുമാണ് സഹൃദയ അവാര്‍ഡ്‌ ജേതാക്കളെ കണ്ടെത്തുന്നത്. എന്‍ട്രികള്‍ ഡിസംബര്‍ 15 ന് മുന്‍പേ അയയ്ക്കണം

അയക്കേണ്ടതായ വിലാസം :
കോര്‍ഡിനേറ്റര്‍, സഹൃദയ അവാര്‍ഡ് കമ്മിറ്റി, 43/656, ആനന്ദ് ഭവന്‍, കൊച്ചിന്‍. 18. ഇ-മെയില്‍ : vayanadubai at gmail dot com

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കല പാചക മത്സരം : ‘കൈപ്പുണ്യം’ ഏഴ് പേര്‍ പാചക റാണിമാര്‍
Next »Next Page » ബോംബെ എസ്. കമാലിനെ ആദരിക്കുന്നു »



  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine