ദൃശ്യാ ചലച്ചിത്രോത്സവം : ലോഗോ പ്രകാശനം ചെയ്തു

February 12th, 2012

drishya-film-festival-epathram
അബുദാബി : കേരള സോഷ്യല്‍ സെന്‍റര്‍ , പ്രസക്തി, നാടക സൗഹൃദം, കോലായ , ആര്‍ട്ടിസ്റ്റ ആര്‍ട്ട്‌ ഗ്രൂപ്പ്‌ എന്നിവ യുടെ സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദൃശ്യാ ചലച്ചിത്രോത്സവ ത്തിന്റെ ലോഗോ പ്രകാശനം കേരള സോഷ്യല്‍ സെന്ററില്‍ നടന്നു.

ആര്‍ട്ടിസ്റ്റ്‌ രാജീവ്‌ മുളക്കുഴ രൂപ കല്‍പന ചെയ്ത ലോഗോ , സാംസ്‌കാരിക പ്രവര്‍ത്തകന്‍ വാസുദേവന്‍ പ്രകാശനം ചെയ്തു. ഫെസ്റ്റിവല്‍ ഡയറക്ടര്‍ അജി രാധാകൃഷ്ണന്‍ ആധ്യക്ഷം വഹിച്ച പ്രകാശന ചടങ്ങില്‍ കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ്‌ കെ. ബി. മുരളി ഉത്ഘാടനം ചെയ്തു. കെ. എസ്. സി. ഇവന്റ് കോഡി നേറ്റര്‍ മുസമ്മില്‍ ബ്രോഷര്‍ പ്രകാശനം നിര്‍വഹിച്ചു.

ഫെബ്രുവരി 16, 17 തിയ്യതി കളില്‍ നടക്കുന്ന ചലച്ചിത്രോത്സവ ത്തില്‍ ആഗോള തലത്തില്‍ ശ്രദ്ധ ആകര്‍ഷിച്ച അഞ്ചു സിനിമ കള്‍ പ്രദര്‍ശിപ്പിക്കും.

ഉബെര്‍ട്ടോ പസോളിനി സംവിധാനം ചെയ്ത Machan (സിംഹള ), ഗിരീഷ്‌ കാസറവള്ളി യുടെ ‘ദ്വീപ ‘ (കന്നഡ ), Incendies ( Denis Villeneuve / French – Arabic), an Occurence at Owl Creek Bridge (Robert Enrico / French), The Return (Andrey Zvyagintsev/ Russian) എന്നീ സിനിമകള്‍ പ്രദര്‍ശിപ്പിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദൃശ്യാ ചലച്ചിത്രോത്സവവും പഴയകാല സിനിമാ പോസ്റ്റര്‍‍ പ്രദര്‍‍ശനവും – അബുദാബിയില്‍‍

February 11th, 2012

drishya-film-festival-epathram
അബുദാബി : ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച  അഞ്ച് മികച്ച സിനിമകള്‍ ഉള്‍‍പ്പെടുത്തി അബുദാബി കേരളസോഷ്യല്‍ സെന്റര്‍, പ്രസക്തി, നാടകസൗഹൃദം, കോലായ, ആര്‍ട്ടിസ്റ്റ ആര്‍‍ട്ട് ഗ്രൂപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍‍ ഫെബ്രുവരി 16 ,17 തിയ്യതികളില്‍ അബുദാബിയില്‍‍ “ദൃശ്യചലചിത്രോത്സവം” സംഘടിപ്പിക്കുന്നു.

ഫെബ്രുവരി 16 വൈകീട്ട് 8 മണിക്ക്  കേരളസോഷ്യല്‍ സെന്റര്‍ മിനിഹാളില്‍, അബുദാബി  ഫിലിം കോമ്പറ്റീഷന്‍ ഡയറക്ടര്‍‍ അലി അല്‍‍ ജാബ്രി  ഉദ്ഘാടനം ചെയ്യും.  യു. എ. ഇയിലെ പ്രശസ്ത സിനിമാസംവിധായകന്‍ സൈദ് അല്‍‍ ദാഹ്രി മുഖ്യാതിഥിയായിരിക്കും. ദൃശ്യ ഫെസ്റ്റിവെല്‍‍ ഡയക്ടര്‍‍ അജി രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായിരിക്കും.  തുടര്‍‍ന്ന് സിംഹള സിനിമയുടെ പ്രദര്‍‍ശനം നടക്കും.

നടന്‍ സത്യന്റെ നൂറാം ജന്മ വാര്‍‍ഷികാഘോഷത്തോട് അനുബന്ധിച്ച് മലയാള സിനിമയുടെ ചരിത്രം വിളിച്ചോതുന്ന, പഴയകാല മലയാള സിനിമകളുടെ പൊസ്റ്റ്ര്‍‍ പ്രദര്‍‍ശനവും സംഘടിപ്പിക്കും. പോസ്റ്റര്‍‍ പ്രദര്‍‍ശനം കെ. എസ്. സി പ്രസിഡന്റ് കെ. ബി. മുരളി ഉദ്ഘാദനം ചെയ്യും. സെക്രെട്ടറി അഡ്വ: അന്‍സാരി സൈനുദ്ദീന്‍ പ്രത്യേകാതിഥിയായിരിക്കും.

ഫെബ്രുവരി  17  രാവിലെ 10 മണി മുതല്‍‍  ഫ്രഞ്ച്-അറബ്, റഷ്യന്‍, ഇന്ത്യന്‍ ഭാഷകളിലെ നാലുസിനിമകള്‍‍ പ്രദര്‍‍ശിപ്പിക്കും.  എല്‍ലാ പ്രദര്‍‍ശനങ്ങളും തികച്ചും സൌജന്യമായിരിക്കും.

“മനുഷ്യ ബന്ധങള്‍‍, ധാര്‍‍മിക-നൈതിക മൂല്യങ്ങള്‍‍‍, സിനിമയില്‍‍ ” എന്ന വിഷയത്തില്‍‍ ഓപ്പണ്‍ ഫോറവും ഉണ്ടായിരിക്കും. പ്രശസ്ത മാധ്യമ പ്രവര്‍‍ത്തകന്‍ മൊയ്ദീന്‍ കോയ വിഷയം അവതരിപ്പിക്കും.  കവി കമറുദ്ദീന്‍ ആമയം, ചെറുകഥാകൃത്ത് ഫാസില്‍‍ , ഫൈസല്‍‍ ബാവ, സമീര്‍‍ ബാബു എന്നിവര്‍‍ പങ്കെടുക്കും.

മലയാള സിനിമാ ചരിത്രത്തെ പുതുതലമുറക്ക് പരിചയപ്പെടുത്തുവാനും, നല്ല സിനിമയെ പ്രോല്‍‍സാഹിപ്പിക്കുവാനുമാണ്  മിഡില്‍‍ ഈസ്റ്റില്‍‍ ആദ്യമായി ഇത്തരം ഒരു പോസ്റ്റര്‍‍ പ്രദര്‍‍ശനവും ചല ചിത്രോല്‍‍സവവും സംഘടിപ്പിക്കുന്നത് എന്ന് ദൃശ്യ ഫിലിം ഫെസ്റ്റിവെല്‍‍ ഭാരവാഹികള്‍‍ അറിയിച്ചു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അഴീക്കോടിന് പ്രണാമം : അബുദാബി ശക്തി തിയേറ്റേഴ്‌സ്

February 10th, 2012

sukumar-azhikode-ePathram
അബുദാബി : കേരള ത്തിന്റെ സാംസ്‌കാരിക ബോധ ത്തിനുമേല്‍ സാഗര ഗര്‍ജ്ജനമായി അലയടിച്ച ഡോ.സുകുമാര്‍ അഴീക്കോടിനു പ്രണാമം അര്‍പ്പിച്ചു കൊണ്ട് അബുദാബി ശക്തി തിയേറ്റേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ സാംസ്‌കാരിക സമ്മേളനം സംഘടിപ്പിക്കുന്നു.

ഫെബ്രുവരി 11 ശനിയാഴ്ച രാത്രി 8:30 ന് കേരള സോഷ്യല്‍ സെന്ററില്‍ നടക്കുന്ന സാംസ്കാരിക സമ്മേളന ത്തില്‍ പ്രശസ്ത സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍ ‘അഴീക്കോടും ഭാഷയും സംസ്‌കാരവും’ എന്ന വിഷയ ത്തെ ആസ്പദമാക്കി മുഖ്യ പ്രഭാഷണം നിര്‍വ്വ ഹിക്കുന്നു. സമ്മേളന ത്തോടനു ബന്ധിച്ച് അഴീക്കോടിനെ കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശനവും ഉണ്ടായിരിക്കും.

– അയച്ചു തന്നത് : സഫറുള്ള പാലപ്പെട്ടി

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

അഴീക്കോടിന്റെ നിര്യാണത്തില്‍ ദല അനുശോചിച്ചു

January 27th, 2012

dala-basheer-thikkodi-manikandhan-epathram

ദുബായ് : കഴിഞ്ഞ ആറു പതിറ്റാണ്ടുകളായി എഴുത്തുകാരനായും പ്രഭാഷകനായും സാമൂഹ്യ വിമര്‍ശകനായും അദ്ധ്യാപകനായും പത്രപ്രവര്‍ത്തകനായും നിറഞ്ഞു നിന്നിരുന്ന ഡോ. സുകുമാര്‍ അഴീക്കോടിന്റെ നിര്യാണം കേരളത്തിന് തീരാനഷ്ടമാണ്. അനീതിക്കും അധര്‍മ്മത്തിനും അഴിമതിക്കും ആര്‍ഭാടത്തിനും സ്വജനപക്ഷപാതത്തിനും വര്‍ഗ്ഗീയത ക്കും ജാതീയതക്കും എന്നു വേണ്ട മനുഷ്യ കുലത്തിന് ഹാനികരമായ എന്തിനെയും എതിര്‍ക്കാന്‍ നിര്‍ഭയം പടവാള്‍ ഉയര്‍ത്തിയ ആ പോരാളിയുടെ സ്മരണക്കു മുന്നില്‍ ദല ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.

dala-azhikode-epathram

ദല അവാര്‍ഡ് ജേതാവു കൂടിയായ ഡോ. സുകുമാര്‍ അഴീക്കോടിന്റെ വിയോഗത്തില്‍ ദല ഹാളില്‍ നടന്ന അനുശോചന യോഗത്തില്‍ ദല പ്രസിഡണ്ട് കെ. ജെ. മാത്തുക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. ബഷീര്‍ തിക്കോടി, മണികണ്ഠന്‍, ശിവപ്രസാദ് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സിക്രട്ടറി പി. പി. അഷറഫ് സ്വാഗതം പറഞ്ഞു.

- pma

വായിക്കുക: , , , ,

1 അഭിപ്രായം »

ദല പുതിയ ഭരവാഹികളെ തിരെഞ്ഞെടുത്തു

January 19th, 2012

dala-dubai-managing-committee-2012-ePathram
ദുബായ് : ദല (ദുബായ് ആര്‍ട്‌സ് ലവേഴ്‌സ് അസോസിയേഷന്‍ ) വാര്‍ഷിക സമ്മേളനം പുതിയ ഭാരവാഹി കളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് : കെ. ജെ. മാത്തുക്കുട്ടി, ജനറല്‍ സെക്രട്ടറി : പി. പി. അഷ്‌റഫ്, ട്രഷറര്‍ : കെ. അബ്ദുള്‍ റഷീദ്, വൈസ് പ്രസിഡന്റ് : അനിത ശ്രീകുമാര്‍ , സെക്രട്ടറിമാര്‍ : എ. എം. ജമാലുദ്ദീന്‍ , എ. ആര്‍ . എസ്. മണി, ജോ.ട്രഷറര്‍ : രമേശന്‍ പി. വി, ലിറ്റററി കണ്‍വീനര്‍ : ഷാജഹാന്‍ കെ. പി, ആര്‍ട്‌സ് കണ്‍വീനര്‍ : മോഹന്‍ മോറാഴ, സ്‌പോര്‍ട്‌സ് കണ്‍വീനര്‍ : ഐ. പി. മനോഹര്‍ലാല്‍ , പി. ആര്‍ . ഓ : നാസര്‍ പി. എം, വനിതാ കണ്‍വീനര്‍ : സതിമണി, ബാലവേദി കണ്‍വീനര്‍ : ഇര്‍ഫാന്‍ നസീര്‍ തുടങ്ങി 21 അംഗ പ്രവര്‍ത്തക സമിതിയും തെരഞ്ഞെടുത്തു.

- pma

വായിക്കുക: , ,

1 അഭിപ്രായം »


« Previous Page« Previous « ഇസ്ലാമിക്‌ സെന്‍ററില്‍ ‘ വിചാര ദീപ്തി 2012 ‘
Next »Next Page » വെള്ളാങ്കല്ലുര്‍ ദുബായ് മഹല്ല് അസോസിയേഷന്‍ ഭാരവാഹികള്‍ »



  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച
  • ഡ്രൈവിംഗിൽ ഫോൺ ഉപയോഗിച്ചാൽ 800 ദിർഹം പിഴ : ഷാർജ പോലീസ്
  • ഓർമ – ബോസ്‌ കുഞ്ചേരി സാഹിത്യ പുരസ്കാരം ഹുസ്ന റാഫി, വെള്ളിയോടൻ എന്നിവർക്ക്
  • ഒന്നാമത് റെജിൻ ലാൽ മെമ്മോറിയൽ ട്രോഫി ഡി. സി. എ. ടീമിന്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine