കൈരളി കള്‍ച്ചറല്‍ ഫോറം വാര്‍ഷികം : കെ. ഇ. എന്‍. മുഖ്യാതിഥി

March 19th, 2013

npcc-kairali-cultural-forum-logo-epathram- അബുദാബി : മുസഫ യിലെ എന്‍. പി. സി. സി. തൊഴിലാളിക ളുടെ കൂട്ടായ്മ കൈരളി കള്‍ച്ചറല്‍ ഫോറം വാര്‍ഷിക ആഘോഷം കെ. ഇ. എന്‍. ഉല്‍ഘാടനം ചെയ്യും.

മാര്‍ച്ച് 21 വ്യാഴാഴ്ച രാത്രി 8 മണിക്ക് അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ അങ്കണ ത്തില്‍ നടക്കുന്ന സാംസ്കാരിക സമ്മേളന ത്തില്‍ സംഘടനാ പ്രതിനിധി കളും സാംസ്കാരിക പ്രവര്‍ത്ത കരും പങ്കെടുക്കും. ഇതോടനു ബന്ധിച്ച് നാടകം, കാവ്യാലാപനം, ഗാനമേള, ന്യത്തം, ഒപ്പന, സംഗിത ശില്പം എന്നിവയും അവതരിപ്പിക്കും.

വിവര ങ്ങള്‍ക്ക്. 055 98 42 245, 055 81 25 491

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഭാവനാമൃതം 2013 ആഘോഷിച്ചു

February 23rd, 2013

sugatha-kumari-inbhavana-arts-dubai-28th-anniversary-ePathram
ദുബായ് : ഭാവനാ ആര്‍ട്‌സ് സൊസൈറ്റി യുടെ 28 ആമത് വാര്‍ഷികം വര്‍ണ്ണാഭമായ പരിപാടി കളോടെ ആഘോഷിച്ചു. ഡോ. ടിജു തോമസ് ഉദ്ഘാടനം ചെയ്തു. കവയിത്രി സുഗത കുമാരി മുഖ്യാതിഥി ആയിരുന്നു. സുലൈമാന്‍ തണ്ടിലം അധ്യക്ഷത വഹിച്ചു. സാഹിത്യ വിഭാഗം സെക്രട്ടറി ഷാജി വര്‍ഗീസ് പൊന്നാനി ആമുഖ പ്രസംഗം നടത്തി. ത്രിനാഥ്‌, മോഹന്‍ കുമാര്‍, നൗഷാദ് പുന്നത്തല എന്നിവര്‍ ആശംസാ പ്രസംഗ ങ്ങള്‍ നടത്തി. ലത്തീഫ് മമ്മിയൂര്‍ സ്വാഗതം പറഞ്ഞു. സുലൈമാന്‍ തണ്ടിലും ഉപഹാരം നല്‍കി. വിവിധ കലാപരിപാടി കളും അരങ്ങേറി.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

മലയാളികൾ ശാസ്ത്രബോധം ഇല്ലാത്തവരായി തീരുന്നു : ഇ. പി. രാജഗോപാലന്‍

February 18th, 2013

ep-rajagopal-in-abudhabi-ePathram

അബുദാബി : ഉന്നതമായ ശാസ്ത്ര ജ്ഞാനം കൈവരിക്കുമ്പോഴും ശാസ്ത്ര ബോധമില്ലാത്തവരായി മലയാളികള്‍ മാറിക്കൊണ്ടിരിക്കുക യാണെന്നും ശാസ്ത്രജ്ഞന്മാർ പോലും ആള്‍ ദൈവങ്ങളുടെ മുന്നില്‍ കമഴ്ന്നടിച്ചു വീഴുന്നത് ഈ ബോധമില്ലായ്മയുടെ ഫലമാന്നും സാഹിത്യ നിരൂപകന്‍ ഇ. പി. രാജഗോപാലന്‍ അഭിപ്രായപ്പെട്ടു.

ശക്തി തിയ്യറ്റേഴ്സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘പി. ജി. യുടെ ലോകം’ എന്ന പി. ഗോവിന്ദ പ്പിള്ള അനുസ്മരണ പരിപാടി യില്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കുക യായിരുന്നു അദ്ദേഹം.

പാണ്ഡിത്യത്തെ മറ്റുള്ളവരെ അടിച്ചമര്‍ത്തുവാനും ചൂഷണം ചെയ്യാനുമുള്ള മര്‍ദ്ദക ഉപകരണമായി കണക്കാക്കിയിരുന്ന ഒരു ലോകത്ത് അറിവിനെ മറ്റുള്ളവര്‍ക്ക് യഥേഷ്ടം പകര്‍ന്നു കൊടുക്കാവുന്ന ഒരു വിമോചനോപാധിയായി പുനര്‍ നിര്‍വ്വചിക്കുകയും പുനര്‍നിര്‍വ്വഹിക്കുകയുമാണ് പി. ജി. ചെയ്തത്.

നിരന്തരം വായിക്കുകയും ആ വായനയില്‍ നിന്നു കിട്ടുന്ന അറിവ് സ്വകാര്യ അഹങ്കാരമായി മനസ്സില്‍ സൂക്ഷിക്കുകയുമല്ല ചെയ്തത്. ലോകത്തെ വ്യത്യസ്തമായി നോക്കി ക്കാണുവാനുള്ള സജ്ജീകരണ മായാണ് അദ്ദേഹം വായനയെ കണ്ടത്. ലോകത്ത് നടക്കുന്ന ഏറ്റവും പുതിയ കാര്യങ്ങള്‍ ഓര്‍മ്മി ച്ചെടുക്കുവാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്ന പി. ജി. മരണത്തിന്റെ അവസാന നിമിഷം വരെ വായന യില്‍ മുഴുകുക യായിരുന്നു.

രോഗത്തെ മറി കടക്കാന്‍ സര്‍ഗ്ഗാത്മകതയുടെ ഉപാധികള്‍ ഉപയോഗിക്കുകയായിരുന്നു. മഹാ ഗ്രന്ഥങ്ങള്‍ എഴുതിത്തുടങ്ങിയത് മഹാ രോഗത്തിനടിമ പ്പെട്ടപ്പോഴാണ്. മഹാ ചികിത്സ യായി അദ്ദേഹം എഴുത്തിനെ കാണുക യായിരുന്നു. മാര്‍ക്സിസം മാര്‍ക്സി നോടു കൂടി അവസാനിക്കുന്ന പത്തൊന്‍പതാം നൂറ്റാണ്ടിലെ കേവലമൊരു ശാസ്ത്രമായല്ല പി. ജി. കണ്ടത്.

നിരന്തരം വളര്‍ന്നു കൊണ്ടിരിക്കുന്ന അത്യന്തം ജൈവ സ്വഭാവമുള്ള ഒന്നാണെന്നും അവ വികസിക്കുക യാണെന്നും കൂടുതല്‍ പ്രസക്ത മായി ക്കൊണ്ടിരിക്കുക യാണെന്നും നിരന്തരമായ അന്വേഷണത്തിലൂടെ അദ്ദേഹം കണ്ടെത്തി.

ശക്തി പ്രസിഡന്റ് പി. പദ്മനാഭന്റെ അധ്യക്ഷത യില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സാഹിത്യ വിഭാഗം സെക്രട്ടറി സഫറുള്ള പാലപ്പെട്ടി സ്വാഗതവും മീഡിയ കോര്‍ഡിനേറ്റര്‍ ബാബുരാജ് പിലിക്കോട് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കവി ഡി. വിനയചന്ദ്രന്റെ നിര്യാണത്തില്‍ ദല അനുശോചിച്ചു

February 12th, 2013

d-vinayachandran-epathram

ദുബായ് : മലയാള കവിത യില്‍ തീവ്രാനുഭവ ങ്ങളുടെ നവ ഭാവുകത്വം നിറച്ച കവി ഡി. വിനയ ചന്ദ്രന്റെ നിര്യാണത്തില്‍ ദല ദുബായ് ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

എഴുത്തിലും ജീവിത ത്തിലും വ്യത്യസ്ത നായിരുന്നു അദ്ദേഹം. ഏകാന്ത പഥികന്റെ കാവ്യ സഞ്ചാര ങ്ങളായിരുന്നു വിനയ ചന്ദ്രന്റെ ജീവിതം. പൊട്ടിത്തെറിച്ചും കാലത്തോട് കലഹിച്ചും ക്ഷുഭിത യൗവ്വനത്തിന്റെ ആത്മാവിഷ്കാര മായിരുന്നു അദ്ദേഹ ത്തിന്റെ കവിതകള്‍.

ഭാവ തീവ്രമായ ആലാപന ശൈലിയും വിനയ ചന്ദ്രന്റെ കവിത കളെ എന്നും വേര്‍തിരിച്ചു നിര്‍ത്തി എന്നു ദല പ്രസിഡന്റ് അനുശോചന ക്കുറിപ്പില്‍ സൂചിപ്പിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അബുദാബി ശക്തി അവാര്‍ഡ് സമര്‍പ്പണം വ്യാഴാഴ്ച

October 18th, 2012

26th-shakthi-thayat-award-night-ePathram
അബുദാബി : ശക്തി തിയ്യേറ്റേഴ്‌സിന്റെ ഇരുപത്തിയാറാമത് അവാര്‍ഡ് സമര്‍പ്പണ പരിപാടി ഒക്ടോബര്‍ 18 വ്യാഴാഴ്ച രാത്രി 8 മണിക്ക് അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടക്കും.

പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ പി. കരുണാകരന്‍ എം. പി. അദ്ധ്യക്ഷത വഹിക്കും. പ്രൊഫ. എരുമേലി പരമേശ്വരന്‍ പിള്ള അവാര്‍ഡ് കൃതികളെ പരിചയപ്പെടുത്തും.

winners-of-26th-shakthi-thayatt-award-ePathram

ഈ വര്‍ഷത്തെ ജേതാക്കളായ വിപിന്‍ (നോവല്‍), മേലൂര്‍ വാസുദേവന്‍ (കവിത), എ. ശാന്തകുമാര്‍ (നാടകം), ടി. പി. വേണു ഗോപാല്‍ (ചെറുകഥ), ഡോ. ആരിഫ് ആലി കൊളത്തെക്കാട് (വിജ്ഞാന സാഹിത്യം), പ്രൊഫ. എം. കെ. സാനു (ഇതര സാഹിത്യം – സമഗ്ര സംഭാവന), പ്രൊഫ. കെ. പാപ്പുട്ടി, ഡോ. ബി. സന്ധ്യ ഐ. പി. എസ്. (ബാല സാഹിത്യം) എന്നിവര്‍ ശക്തി അവാര്‍ഡുകള്‍ സ്വീകരിക്കും.

തായാട്ട് അവാര്‍ഡ്‌ പി. എസ്. രാധാകൃഷ്ണനും (സാഹിത്യ നിരൂപണം), ടി. കെ. രാമകൃഷ്ണന്‍ പുരസ്‌കാരം കാനായി കുഞ്ഞിരാമനും സമ്മാനിക്കും.

അവാര്‍ഡ് സമര്‍പ്പണ പരിപാടി കളെ കുറിച്ച് വിശദീകരി ക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ പി. കരുണാകരന്‍ എം. പി., പ്രൊഫ. എരുമേലി പരമേശ്വരന്‍ പിള്ള, മൂസ്സ മാസ്റ്റര്‍, ശക്തി പ്രസിഡന്റ് പത്മനാഭന്‍, സെക്രട്ടറി കൃഷ്ണകുമാര്‍, ശക്തി അവാര്‍ഡ് ജേതാക്കള്‍ എന്നിവരും പങ്കെടുത്തു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

9 of 21891020»|

« Previous Page« Previous « ആഗോള സദ്ഭാവനാ യാത്ര : ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം അബുദാബിയില്‍
Next »Next Page » ഗള്‍ഫ് സത്യധാര : പ്രചാരണ കണ്‍വെന്‍ഷന്‍ വ്യാഴാഴ്ച്ച അബൂദാബിയില്‍ »



  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine