‘വെണ്മ സംഗമം 2010’ ദുബായില്‍

April 16th, 2010

മികച്ച ഹാസ്യ നടനുള്ള 2009 ലെ സംസ്ഥാന അവാര്‍ഡ്‌ നേടിയ പ്രശസ്ത മിമിക്രി ആര്‍ട്ടിസ്റ്റും സിനിമാ നടനുമായ സുരാജ് വെഞ്ഞാറമൂട് ദുബായിലെത്തുന്നു.

വെഞ്ഞാറമൂട് നിവാസികളുടെ പ്രവാസി കൂട്ടായ്മ ‘വെണ്മ യു. എ. ഇ.’ യുടെ രണ്ടാം വാര്‍ഷിക ആഘോഷങ്ങളില്‍ പങ്കെടുക്കാനായിട്ടാണ് സുരാജ് വരുന്നത്.

അവാര്‍ഡ്‌ ജേതാവ്‌ ആയതിനു ശേഷമുള്ള ആദ്യത്തെ ദുബായ്‌ സ്റ്റേജ് ആയിരിക്കും
ഇത്.

ഏപ്രില്‍ 16 വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് ദുബായ് ഗിസൈസിലെ ഗള്‍ഫ് മോഡല്‍ സ്കൂളില്‍ സംഘടിപ്പിക്കുന്ന ‘വെണ്മ സംഗമം 2010’ വ്യത്യസ്തമായ കലാ പരിപാടി കളുടെ സംഗമം കൂടിയായിരിക്കും. സുരാജും സംഘവും ഒരുക്കുന്ന ‘മെഗാ മിമിക്സ്’ പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും സംഗീത സംവിധായകനും കൂടിയായ വി. എം. കുട്ടി യുടെ നേതൃത്വത്തില്‍ ഗാനമേള, സുരേന്ദ്രന്‍ വെഞ്ഞാറമൂട് അവതരിപ്പിക്കുന്ന ‘മാജിക്‌ ഷോ’
കൂടാതെ വിവിധ നൃത്ത രൂപങ്ങള്‍ എന്നിവ ഉണ്ടായിരിക്കും.

യു. എ. ഇ യിലെ കലാ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും ‘വെണ്മ സംഗമം 2010’ ല്‍ പങ്കെടുക്കും.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മേസ് (MACE) പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം

April 14th, 2010

മാര്‍ അത്തനേഷ്യസ് കോളജ്‌ ഓഫ് എഞ്ചിനിയറിംഗ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ യു.എ.ഇ. ചാപ്ടര്‍ (MACE Alumni UAE Chapter) ഈ വര്‍ഷത്തെ വാര്‍ഷിക ദിനം ഏപ്രില്‍ 16 വെള്ളിയാഴ്ച ദുബായ്‌ ദെയറയിലെ ഷെറാട്ടന്‍ ഹോട്ടലില്‍ വെച്ച് ആഘോഷിക്കുന്നു. രാവിലെ 09:30ക്ക് പരിപാടികള്‍ ആരംഭിക്കുമെന്നും എല്ലാ അംഗങ്ങളും നേരത്തെ തന്നെ എത്തിച്ചേരണം എന്നും ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 5516763 (ബിനു) എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

‘മലബാര്‍ സ്കെച്ചുകള്‍’ പ്രകാശനം ഇന്ന്

April 2nd, 2010

sathyan-madakkaraപ്രവാസ ലോകത്തെ ശ്രദ്ധേയനായ എഴുത്തുകാരന്‍ സത്യന്‍ മാടാക്കരയുടെ ആറാമത് കൃതി ‘മലബാര്‍ സ്കെച്ചുകള്‍’, യു. എ. ഇ. യിലെ പ്രശസ്ത കവി ഇബ്രാഹിം അല്‍ ഹാഷിമി ഇന്ന് (വെള്ളിയാഴ്ച) പ്രകാശനം ചെയ്യും. ദുബായ് ദേര നാസ്സര്‍ സ്ക്വയറിലെ ഫ്ലോറ പാര്‍ക്ക്‌ ഹോട്ടലില്‍ രാത്രി എട്ടിന് നടക്കുന്ന ചടങ്ങില്‍ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. ചിരന്തന സാംസ്കാരിക വേദിയാണ് ‘മലബാര്‍ സ്കെച്ചുകള്‍’ പ്രസിദ്ധീകരിക്കുന്നത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

കിടിലന്‍ ടി.വി. ഡോട്ട് കോം യു.എ.ഇ. സംഗമം

April 2nd, 2010

kidilan-tvദുബായ്‌ : ഫേസ്ബുക്ക് ഗ്രൂപ്പായ കിടിലന്‍ ടി.വി. ഡോട്ട് കോമിന്റെ അന്‍പതാം ദിന ആഘോഷങ്ങളുടെ ഭാഗമായി യു.എ.ഇ. സോണ്‍ സംഗമം നാളെ ദുബായ്‌ സബീല്‍ പാര്‍ക്കില്‍ നടക്കും. വൈകീട്ട് മൂന്നര മണി മുതല്‍ ഏഴര മണി വരെ നടക്കുന്ന സംഗമത്തില്‍ എല്ലാ “കിടിലന്സി” നെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഫ്രണ്ട്സ് ഓഫ് കെ. എസ്. എസ്. പി. ദുബായ് ചാപ്റ്റര്‍

March 30th, 2010

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്‌ യു. എ. ഇ. ഘടകമായ ഫ്രണ്ട്സ് ഓഫ് കെ. എസ്. എസ്. പി യുടെ ദുബായ് ചാപ്റ്റര്‍ വാര്‍ഷികം സമാപിച്ചു.

ദുബായ് ദേര ഹാഷീം അലവി ഹാളില്‍ വെച്ച് നടന്ന സമ്മേളനം, ഫ്രണ്ട്സ് ഓഫ് കെ. എസ്. എസ്. പി. പ്രസിഡണ്ട് ഇക്ബാല്‍ ഉല്‍ഘാടനം ചെയ്തു.

ദുബായ് ചാപ്റ്റര്‍ പ്രസിഡണ്ട് അരുണ്‍ പരവൂരിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ കോ-ഓര്‍ഡിനേറ്റര്‍ റിയാസ് വെഞ്ഞാറമൂട് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

സമ്മേളന ത്തോടനു ബന്ധിച്ച് ‘ജലസ്രോതസ്സുകളുടെ സംരക്ഷണം’ എന്ന വിഷയത്തില്‍ സുജിത് ക്ലാസ്സെടുത്തു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത്‌ തയ്യാറാക്കിയ, പാരിസ്ഥിതിക പ്രത്യാഘാത ങ്ങളെ ക്കുറിച്ചുള്ള ‘നിലവിളി’ എന്ന ഡോക്യുമെന്‍റ്റിയുടെ പ്രദര്‍ശനവും നടന്നു.

സുധീര്‍ (പ്രസിഡന്‍റ്), സംഗീത ഷാജി (വൈസ് പ്രസിഡന്‍റ്), റിയാസ് വെഞ്ഞാറമൂട് (കോ-ഓര്‍ഡിനേറ്റര്‍), ജയകുമാര്‍ (ജോ:കോ-ഓര്‍ഡിനേറ്റര്‍), ധനേഷ് (ട്രഷറര്‍) എന്നിവര്‍ അടങ്ങിയ 11അംഗ ഭരണ സമിതിയേയും സമ്മേളനം തെരെഞ്ഞെടുത്തു

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

102 of 1061020101102103»|

« Previous Page« Previous « റുവൈസ് വാഹനാപകടം: 8 മരണം
Next »Next Page » ഇന്‍റര്‍കോളജിയെറ്റ്‌ പ്രയര്‍ ഫെല്ലോഷിപ്പ് ക്യാമ്പ്‌ »



  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ
  • ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമം
  • അനോര ഗ്ലോബൽ പുതിയ ഭരണ സമിതി
  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ
  • അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു
  • കേരള സോഷ്യൽ സെന്റർ ഇഫ്‌താർ സംഗമം
  • ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു
  • ഉപന്യാസ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine