ഷട്ടര്‍ ബഗ്സ് ഫോട്ടോഗ്രാഫി ശില്‍പ്പശാല

March 4th, 2010

shutterbugs-photography-workshop-epathram

ദുബായ്‌ : കേരളത്തില്‍ നിന്നുമുള്ള എന്‍ജിനിയര്‍മാരുടെ യു.എ.ഇ. യിലെ കൂട്ടായ്മയായ കേര (KERA – Kerala Engineers Alumni – UAE) യുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ഷട്ടര്‍ ബഗ്സ് ഫോട്ടോഗ്രാഫി ക്ലബ്ബിന്റെ ആദ്യ ഫോട്ടോഗ്രാഫി ശില്‍പ്പശാല ദുബായില്‍ വെച്ച് നടന്നു. യു.എ.ഇ. യിലെ പ്രശസ്ത പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍ ആയ അബ്ദുള്‍ നാസര്‍ നേതൃത്വം നല്‍കിയ ശില്പശാലയില്‍ ഇരുപത്തഞ്ചോളം എന്‍ജിനിയര്‍മാര്‍ പങ്കെടുത്തു.

ദുബായ്‌ ഇന്ത്യാ ക്ലബ്ബില്‍ വെച്ച് നടന്ന ഏക ദിന ശില്‍പ്പശാലയുടെ ഉദ്ഘാടനം കേര പ്രസിഡണ്ട് രെവി കുമാര്‍ നിലവിളക്ക് തെളിയിച്ചു കൊണ്ട് നിര്‍വ്വഹിച്ചു.

shutterbugs-photography-workshop-epathram

ഇതോടൊപ്പം തന്നെ കേരയുടെ ആഭിമുഖ്യത്തിലുള്ള ഷട്ടര്‍ ബഗ്സ് എന്ന ഫോട്ടോഗ്രാഫി ക്ലബ്ബിന്റെയും ഔപചാരികമായ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിച്ചു.

ഫോട്ടോഗ്രാഫിയില്‍ തല്‍പരരായ ഒരു കൂട്ടം എന്‍ജിനിയര്‍മാര്‍ ഒത്തു ചേര്‍ന്ന് രൂപം നല്‍കിയ ഫേസ്‌ ബുക്ക്‌ ഗ്രൂപ്പായ “ഷട്ടര്‍ ബഗ്സിന്” ഏറെ പ്രചാരം ലഭിച്ചിരുന്നു. ഇതിന്റെ വളര്‍ച്ചയുടെ അടുത്ത ഘട്ടമാണ് ഷട്ടര്‍ ബഗ്സ് ഫോട്ടോഗ്രാഫി ക്ലബ്‌ എന്ന് ക്ലബിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് കൊണ്ട് കേര പ്രസിഡണ്ട് അറിയിച്ചു. പ്രവാസ ജീവിതത്തിനിടെ തങ്ങളുടെ വ്യത്യസ്തമായ അഭിരുചികള്‍ക്ക് അനുസൃതമായ വിനോദങ്ങളില്‍ ഏര്‍പ്പെടാനും, അനുഭവങ്ങള്‍ പങ്കു വെയ്ക്കുവാനും വേദിയൊരുക്കുന്ന ഇത്തരം സംരംഭങ്ങളുടെ പ്രസക്തി ഏറെയാണ്. ഈ അവസരങ്ങള്‍ ഏവരും ഉപയോഗപ്പെടുത്തണം എന്നും, ഇത്തരം സംരംഭങ്ങളില്‍ കേര അംഗങ്ങള്‍ കൂടുതല്‍ സജീവമായി പങ്കെടുക്കണം എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

shutterbugs-photography-workshop-epathramകൂടുതല്‍ ചിത്രങ്ങള്‍ക്ക് മുകളില്‍ ക്ലിക്ക്‌ ചെയ്യുക

ഷട്ടര്‍ ബഗ്സ് ക്ലബ്ബിന്റെ മുഖ്യ സാരഥികളായ സജികുമാര്‍ സുകുമാരന്‍ സ്വാഗതവും, ജിനോയ്‌ വിശ്വന്‍ ആശംസകളും അര്‍പ്പിച്ചു.

“ലഭ്യമായ വെളിച്ചം” – The Available Light എന്നതായിരുന്നു ഫോട്ടോഗ്രാഫി ശില്‍പ്പശാലയുടെ പ്രമേയം. ലഭ്യമായ വെളിച്ചത്തെ ഫലപ്രദമായി ഉപയോഗിക്കുവാനും, വെളിച്ചത്തെ വേണ്ട വിധത്തില്‍ രൂപപ്പെടുത്തി നല്ല ചിത്രങ്ങള്‍ സംവിധാനം ചെയ്യുവാനും ഉള്ള ഒട്ടേറെ സാങ്കേതിക നിര്‍ദ്ദേശങ്ങളും രീതികളും തന്റെ പരിചയ സമ്പത്തില്‍ നിന്നും ഉള്ള ഉദാഹരണങ്ങള്‍ സഹിതം നാസര്‍ വിശദീകരിച്ചത്‌ ഏറെ രസകരവും ഉപകാര പ്രദവും ആയതായി ശില്‍പ്പശാലയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കുഞ്ഞിമംഗലം കെ.എം.സി.സി. വെബ്സൈറ്റ്

January 30th, 2010

kunhimangalamkmcc.comദുബായ്‌ : കുഞ്ഞിമംഗലം പഞ്ചായത്ത്‌ കെ. എം. സി. സി. ദുബായ്‌ കമ്മിറ്റി വെബ് സൈറ്റ്‌ ഉല്‍ഘാടനം ഇ. ടി. മുഹമ്മദ്‌ ബഷീര്‍ എം. പി. നിര്‍വഹിച്ചു. ദുബായ്‌ ഡൂണ്‍സ്‌ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കെ. ഫൈസല്‍ അധ്യക്ഷം വഹിച്ചു. മുനീര്‍ വാഴക്കാട്, മജീദ്‌ പാനൂര്‍, എം. കെ. പി. മുസ്തഫ കുഞ്ഞിമംഗലം, പി. വി. സഹീര്‍, ജാഫര്‍ മാടായി, ഷബീര്‍ കെ. കെ. എന്നിവര്‍ പ്രസംഗിച്ചു.
 

kunhimangalamkmcc.com-website

ഇ.ടി. മുഹമ്മദ്‌ ബഷീര്‍ എം.പി. കുഞ്ഞിമംഗലം കെ.എം.സി.സി. വെബ്സൈറ്റ് ഉല്‍ഘാടനം നിര്‍വഹിക്കുന്നു

 
ഫാറൂഖ്‌ യു. കെ. സ്വാഗതവും ഫാസില്‍ കെ. കെ. നന്ദിയും പറഞ്ഞു.
 
കുഞ്ഞിമംഗലം കെ.എം.സി.സി. ഡോട്ട് കോം എന്ന വെബ്സൈറ്റ്‌ സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ മീഡിയ ഫോറം ഹെയ്തി സഹായ പാക്കേജ്‌ റെഡ്‌ ക്രെസെന്റിനു കൈമാറി

January 28th, 2010

haiti-reliefദുബായ്‌ : ഹെയ്തിയിലെ ദുരന്ത ബാധിത പ്രദേശങ്ങളിലെ കുട്ടികള്‍ക്ക്‌ നല്‍കാനായി യു.എ.ഇ. ഇന്ത്യന്‍ മീഡിയ ഫോറം ഹെയ്തി ഹെല്‍‌പ് സര്‍വ്വീസിന്റെ സഹായ പാക്കേജ് ദുബായ് റെഡ് ക്രെസെന്റ് സൊസൈറ്റിയ്ക്ക് കൈമാറി. ഒരു ലക്ഷം ദിര്‍ഹം വിലമതിക്കുന്ന സഹായ പാക്കേജില്‍ കുട്ടികള്‍ക്കുള്ള പുതിയ വസ്ത്രങ്ങളും, മരുന്നുകളും ഭക്ഷണ കിറ്റുകളുമാണ് അടങ്ങിയിരുന്നത്.
 
വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത്തരമൊരു സംരംഭത്തിന് ആരംഭം കുറിക്കുവാനും, വിജയകരമായി പൂര്‍ത്തിയാക്കുവാനും ഫോറത്തിന് കഴിഞ്ഞത് യു.എ.ഇ. യിലെ ചില മനുഷ്യ സ്നേഹികളുടെ സഹായം കൊണ്ട് കൂടിയാണ്. ഫോറം പ്രവര്‍ത്തകരുടെ ഈ മഹത്തായ സഹായ സംരംഭത്തെ കുറിച്ച് അറിഞ്ഞ പലരും ഇതുമായി സഹകരിക്കാന്‍ തയ്യാറായി മുന്നോട്ട് വരികയായിരുന്നു.
 

മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം

 
ഇതില്‍ എടുത്തു പറയാവുന്ന പേരാണ് യു.എ.ഇ. യിലെ പ്രമുഖ വസ്ത്ര വ്യാപാര ശൃംഖലയുടെ ഉടമയായ ഇസ്മായില്‍ റാവുത്തരുടെത്. കുട്ടികള്‍ക്കുള്ള പുതിയ വസ്ത്രങ്ങള്‍ വാങ്ങാന്‍ ഫൈന്‍ ഫെയര്‍ ഗാര്‍മെന്റ്സില്‍ എത്തിയ ഫോറം പ്രവര്‍ത്തകര്‍ക്ക് 44,000 ദിര്‍ഹം വിലയ്ക്കുള്ള പുതിയ വസ്ത്രങ്ങളാണ് ഇവിടെ നിന്നും സൌജന്യമായി നല്‍കിയത്‌.
 
തങ്ങള്‍ ആരംഭിച്ച മാനുഷികമായ എളിയ സംരംഭത്തിന് ഇത്തരമൊരു പിന്തുണ ലഭിച്ചതോടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ ആവേശം ഏറി. ഒരു മലയാളി ഡോക്ടറുടെ നേതൃത്വത്തിലുള്ള യു.എ.ഇ. യിലെ ഒരു പ്രമുഖ മെഡിക്കല്‍ ഗ്രൂപ്പ്‌ പതിനായിരം രൂപയ്ക്കുള്ള മരുന്നുകള്‍ സൌജന്യമായി നല്‍കി. പേരെടുത്തു പറയാന്‍ ആഗ്രഹിക്കാത്ത മറ്റ് പലരുടെയും സംഭാവനകള്‍ കൂടി ആയതോടെ ഏതാണ്ട് ഒരു ലക്ഷം ദിര്‍ഹം തികഞ്ഞു.
 
ഇന്നലെ ഉച്ചയ്ക്ക് ഇന്ത്യന്‍ മീഡിയാ ഫോറം പ്രസിഡന്റ്‌ ഇ.എം. അഷ്റഫിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ മീഡിയ ഫോറം പ്രവര്‍ത്തകര്‍ ഈ സഹായ പാക്കേജ്‌ ദുബായ് റഷീദിയയിലുള്ള റെഡ്‌ ക്രെസെന്റ്റ് സൊസൈറ്റിയുടെ ഓഫീസില്‍ വെച്ച് അധികൃതര്‍ക്ക്‌ കൈമാറി. ഹെയ്തി ദുരിതാശ്വാസത്തിനായി യു.എ.ഇ. യിലെ റെഡ്‌ ക്രെസെന്റ്റ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ റെഡ്‌ ക്രെസെന്റ്റ് അധികൃതര്‍ മാധ്യമ പ്രവര്‍ത്തകരോട് വിശദീകരിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മയ്യില്‍ വസന്തോത്സവം ദുബായില്‍

January 21st, 2010

rajeev-kodampallyദുബായ് : മയ്യില്‍, കുറ്റ്യാട്ടൂര്‍, കോളച്ചേരി എന്നീ പ്രദേശങ്ങളിലെ നിവാസികളുടെ കൂട്ടായ്മയായ ‘മയ്യില്‍ എന്‍. ആര്‍. ഐ ഫോറ’ ത്തിന്റെ 4-‍ാം വാര്‍ഷിക പൊതു യോഗത്തിന്റെ ഭാഗമായി വിവിധ കലാ പരിപാടികളോടെ ‘വസന്തോത്സവം’ സംഘടിപ്പിച്ചു. ദെയ്‌റ ഫ്ലോറ ഗ്രാന്‍ഡ് ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങില്‍ പി. അജയ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഒ. വി. വിനോദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രമുഖ ഗായകനും, ഏഷ്യാനെറ്റ് റേഡിയോ അവതാരകനും ആയ രാജീവ് കോടമ്പള്ളി വസന്തോത്സവം ഉല്‍ഘാടനം ചെയ്തു. നിഷ ഗോപിനാഥ് സ്വാഗതം പറഞ്ഞു. ചടങ്ങില്‍ പുതിയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പുരുഷോത്തമന്‍ ബാബുവിനെയും, ഇബ്രാഹിം കുഞ്ഞിനെയും അനുമോദിച്ചു.
 

mayyil-nri-forum

 
തീവ്രവാദത്തിനും, വര്‍ഗ്ഗീയതയ്ക്കും എതിരെ പ്രതിജ്ഞ എടുത്ത ചടങ്ങില്‍ അഞ്ചു കൊച്ചു കുട്ടികള്‍ അഞ്ചു തിരികള്‍ തെളിയിച്ച് കൊണ്ട് ആരംഭിച്ച കലാ പരിപാടികള്‍ക്ക് ഡോ. സുരേഷ്, ഡോ. ബിന്ദു സുരേഷ്, പവിത്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പ്രകാശ് കടന്നപ്പള്ളി “ഡയറി -2009” എന്ന കവിത അവതരിപ്പിച്ചു. അശ്വിന്‍ വിനോദ്, വൈഷ്ണവി എന്നിവര്‍ നൃത്ത നൃത്യങ്ങള്‍ അവതരിപ്പിച്ചു.
 
പ്രകാശ് കടന്നപ്പള്ളി
 
 

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മാര്‍ ദിന്‍‌ഖ നാലാമന്‍ ദുബായില്‍

January 20th, 2010

mar-dinkha-iv120-‍ാം കത്തോലിക്കോസ് പാത്രിയാര്‍ക്കീസ് മാര്‍ ദിന്‍‌ഖ നാലാമന്‍ ഇന്ന് ദുബായില്‍ എത്തുന്നു. അസീറിയന്‍ സഭയുടെ തലവനായ പാത്രിയാര്‍ക്കീസ് മാര്‍ ദിന്‍‌ഖ ഇന്ത്യയില്‍ വെച്ചു നടന്ന സിനഡ് കഴിഞ്ഞ് തിരികെ ഷിക്കാഗോയിലേക്ക് മടങ്ങുന്ന യാത്രാ മധ്യേയാണ് ദുബായ് സന്ദര്‍ശിക്കുന്നത്. ഇന്ത്യ, ഇറാഖ്, ഇറാന്‍, ലെബനോന്‍, ഓസ്ട്രേലിയ, അമേരിക്ക എന്നിവിടങ്ങളിലെ വിശ്വാസികള്‍ ചേര്‍ന്ന് വിശുദ്ധ പാത്രിയാര്‍ക്കീസിന് ദുബായ് വിമാന താവളത്തില്‍ ഹാര്‍ദ്ദവമായ സ്വീകരണം നല്‍കും. തുടര്‍ന്ന് ദുബായ് മാര്‍ക്കോ പോളോ ഹോട്ടലില്‍ വെച്ച് വൈകീട്ട് 7 മണിക്ക് സ്വീകരണ സമ്മേളനവും ഒരുക്കിയിട്ടുണ്ട്.
 
22 ജനുവരിയില്‍ വിശുദ്ധ പാത്രിയാര്‍ക്കീസിന്റെ നേതൃത്വത്തില്‍ നടക്കുന്ന കുര്‍ബാന യ്ക്ക് ശേഷം സഭയുടെ വാര്‍ഷിക ആഘോഷങ്ങളിലും അദ്ദേഹവും പരിവാരങ്ങളും പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 3812349, 050 8204016 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
 
സെബി ജോര്‍ജ്ജ്
 
 

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

103 of 1041020102103104

« Previous Page« Previous « സമാജം കായിക മേള അബുദാബിയില്‍
Next »Next Page » മുല്ലപ്പെരിയാര്‍ : ദുരന്തം ഒഴിവാക്കാന്‍ വിട്ടുവീഴ്‌ച്ച അത്യാവശ്യം – കെ.പി. ധനപാലന്‍ എം.പി. »



  • അറബി ഭാഷ സംരക്ഷിക്കുന്നതില്‍ കേരളം വഹിച്ച പങ്ക് മഹത്തരം : സയ്യിദ് അലി അല്‍ ഹാഷിമി
  • പയ്യന്നൂർ സൗഹൃദ വേദിക്കു പുതിയ നേതൃത്വം
  • ഐ. എസ്. സി. ഇന്ത്യാ ഫെസ്റ്റ് സീണണ്‍-13 : ജനുവരി 24, 25, 26 തിയ്യതികളില്‍
  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine