മങ്കി പോക്സ് : ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്

May 22nd, 2022

logo-uae-ministry-of-health-ePathram.jpg
അബുദാബി  : ലോക രാജ്യങ്ങളില്‍ പടര്‍ന്നു പിടിക്കുന്ന മങ്കി പോക്സിന് (കുരങ്ങു പനി) എതിരെ യു. എ. ഇ. ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികൾ തുടങ്ങി. അബുദാബി പബ്ലിക് ഹെല്‍ത്ത് സെന്‍ററും പ്രാദേശിക ആരോഗ്യ പരിചരണ വിഭാഗവും ഏകോപിച്ച് പകര്‍ച്ച വ്യാധി പടരുന്നത് തടയുവാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയും പൊതു ജനങ്ങള്‍ക്ക് മുന്‍ കരുതല്‍ നിര്‍ദ്ദേശങ്ങളും നല്‍കി.

പനി, പേശിവേദന, ക്ഷീണം, ലിംഫ് ഗ്രന്ഥികളിലെ വീക്കം എന്നിവയാണ് മങ്കി പോക്സിന്‍റെ ആദ്യ ലക്ഷണങ്ങൾ. പിന്നീട് ചിക്കൻ പോക്സ് പോലെ മുഖത്തും ശരീരത്തിലും കുമിളകൾ പൊങ്ങി വരും. അസുഖത്തിന്‍റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ തന്നെ ആശുപത്രിയില്‍ എത്തി ചികിത്സ തേടുകയും വേണം.

ആഫ്രിക്കൻ ഭാഗങ്ങളിൽ മാത്രം കണ്ടു വന്നിരുന്ന രോഗം ഇപ്പോള്‍ യൂറോപ്യൻ രാജ്യങ്ങളിൽ സ്ഥിരീകരിച്ചതോടെ ലോകാരോഗ്യ സംഘടന അടിയന്തര യോഗം ചേർന്നിരുന്നു. യൂറോപ്പിൽ നിന്നും ആഗോള തലത്തിലേക്ക് ഈ രോഗം പടരുവാനുള്ള സാദ്ധ്യത വളരെ കൂടുതലാണ് എന്നുള്ള ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിലാണ് ഇവിടെയും മുന്‍ കരുതല്‍ നടപടികളിലേക്ക് നീങ്ങിയത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ദുബായിൽ നിന്നും അബുദാബി യിലേക്ക് നേരിട്ടുള്ള ബസ്സ്

May 20th, 2022

rta-restart-dubai-abudhabi-bus-rout-ePathram
ദുബായ് : അൽ ഗുബൈബ ബസ്സ് സ്റ്റേഷനിൽ നിന്നും (ബർദുബായ്) അബുദാബിയിലേക്കും (E-100) അൽ ഐൻ സിറ്റിയിലേക്കും (E-201) നേരിട്ടുള്ള ബസ്സ് സർവ്വീസുകൾ വീണ്ടും ആരംഭിച്ചു എന്ന് ആർ. ടി. എ. അറിയിച്ചു. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി രണ്ടു വർഷത്തോളമായി ഈ സർവ്വീസുകൾ നിർത്തി വെച്ചിരുന്നു. 25 ദിർഹം തന്നെയാണ് ടിക്കറ്റു നിരക്ക്. കൂടുതൽ വിവരങ്ങൾക്ക് ആർ. ടി. എ. ട്വിറ്റർ പേജ് സന്ദർശിക്കാം.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ശൈഖ് മുഹമ്മദ് ബിന്‍ സായിദ് യു. എ. ഇ. പ്രസിഡണ്ട്

May 15th, 2022

uae-president-sheikh-muhammed-bin-zayed-al-nahyan-mbz-ePathram
അബുദാബി : യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്‍റെ പുതിയ പ്രസിഡണ്ട് ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അധികാരമേറ്റു. ഏഴ് എമിറേറ്റുകളിലെ ഭരണാധികാരികള്‍ ചേർന്ന ഫെഡറൽ സുപ്രീം കൗൺസിൽ യോഗത്തിലാണ് പ്രസിഡണ്ടിനെ തെരഞ്ഞെടുത്തത്.

അബുദാബിയിലെ അൽ മുഷ്‌രിഫ് പാലസിൽ ചേര്‍ന്ന ഫെഡറൽ സുപ്രീം കൗൺസിൽ യോഗത്തിൽ വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം അദ്ധ്യക്ഷത വഹിച്ചു.

uae-rulers-federal-national-council-members-ePathram

പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും സുപ്രിം കൗണ്‍സില്‍ അംഗങ്ങളായ വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളും

ഭരണ ഘടനയുടെ ആർട്ടിക്കിൾ 51 അനുസരിച്ച്, അന്തരിച്ച പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അൽ നഹ്യാന്‍റെ പിൻ ഗാമിയായി ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ യു. എ. ഇ. പ്രസിഡണ്ടായി ഐകകണ്‌ഠേന തെരഞ്ഞെടുത്തു എന്ന് പ്രസിഡൻഷ്യൽ കാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നോൽ കാർഡ് സേവനങ്ങൾക്ക് കൂടുതൽ കേന്ദ്രങ്ങൾ സജ്ജമാക്കി ആര്‍. ടി. എ.

March 23rd, 2022

roads-transport-authority-dubai-logo-rta-ePathram
ദുബായ് : എമിറേറ്റിലെ മെട്രോ, ബസ്സ്, അബ്ര യാത്ര കള്‍ക്ക് ഉപയോഗിക്കുന്ന നോൽ കാർഡ് റീ ചാർജ്ജ് ചെയ്യാൻ ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി (ആർ. ടി. എ) കൂടുതൽ സര്‍വ്വീസ് കേന്ദ്രങ്ങൾ ഒരുക്കി എന്ന് അധികൃതര്‍.

എമിറേറ്റിലെ വിവിധ ഭാഗങ്ങളിലുള്ള അമ്പതോളം സൂം സ്റ്റോറുകൾ, ഇനോക്, എപ്കോ സ്റ്റോറുകൾ എന്നിവയിലൂടെ നോൽ കാർഡുകൾ ഇനി മുതൽ ടോപ്പപ്പ് ചെയ്യാം. കൂടുതല്‍ മികച്ചതും വേഗത ഏറിയതുമായ സേവനങ്ങൾ പൊതു ജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരുടെ സുരക്ഷ : ആർ. ടി. എ. ബോധവല്‍ക്കരണം നടത്തുന്നു

March 22nd, 2022

motor-cycle-driving-in-abudhabi-ePathram ദുബായ് : രാജ്യത്തെ ഗതാഗത നിയമങ്ങൾ, റോഡുകളിലെ അപകട സാദ്ധ്യതകൾ, വാഹന ങ്ങളുടെ സാങ്കേതിക കാര്യങ്ങൾ എന്നിവയെ ക്കുറിച്ച് ഇരു ചക്ര വാഹന യാത്രക്കാര്‍ക്ക് അവബോധം നല്‍കുന്ന ബോധവല്‍ക്കരണ ക്യാമ്പയിന്‍ നടത്തും.

ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി (ആർ. ടി. എ) യും പോലീസും ചേർന്നാണ് ബോധവൽക്കരണ ക്യാമ്പയിന്‍ നടത്തുന്നത്. ഇരുചക്ര വാഹനങ്ങളിലെ ഡെലിവറി ജീവനക്കാരാണ് ഏറ്റവും കൂടുതല്‍ റോഡ് അപകടങ്ങള്‍ ഉണ്ടാക്കുന്നത് എന്ന് പോലീസ് കണ്ടെത്തിയിരുന്നു.

അമിത വേഗത, ഡ്രൈവിംഗിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗം, വാഹനങ്ങൾ തമ്മിൽ അകലം പാലിക്കാതെയും സിഗ്നലുകൾ ശ്രദ്ധിക്കാതെയും ഉള്ള ഡ്രൈവിംഗ്, അശ്രദ്ധമായി വാഹനം ഓടിക്കുക തുടങ്ങിയവയാണ് അപകടങ്ങൾക്ക് കാരണം.

നിയമ ലംഘകര്‍ക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും എന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കി.

 

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സൗദി അറേബ്യ: മികച്ച എക്സ്‌പോ പവലിയൻ അവാര്‍ഡ് ജേതാവ്
Next »Next Page » വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല: സൗദിയില്‍ നിയന്ത്രണങ്ങള്‍ നീക്കി »



  • ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ
  • ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം
  • വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു
  • രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി
  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ
  • ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമം
  • അനോര ഗ്ലോബൽ പുതിയ ഭരണ സമിതി
  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ
  • അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine