അസംഘടിത ചെറുത്തു നിൽപ്പുകൾ സംഘടിതമാവണം.പി. സി. എഫ്.

February 13th, 2022

logo-peoples-cultural-forum-pcf-ePathram ദുബായ് : ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ഭരണ ഘടനാ തത്വങ്ങൾ ലംഘിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ് എന്നും കേരളത്തിന്റെ മുഖ്യധാര യിൽ ജനാധിപത്യ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ട്, അരികുവൽക്കരിക്കപ്പെട്ട ജന വിഭാഗ ങ്ങൾക്ക് വേണ്ടി അവരുടെ പ്രശ്നങ്ങൾക്ക് കൂടുതൽ ദൃശ്യത നൽകിക്കൊണ്ട് സംഘ പരിവാർ ശക്തികളോട് യാതൊരു വിട്ടു വീഴ്ചക്കും തയ്യാറാകാതെ കഴിഞ്ഞ 9 വർഷമായി പ്രവര്‍ത്തിക്കുന്ന മീഡിയ വൺ ചാനലിന്‍റെ ലൈസെൻസ് വരെ റദ്ദു ചെയ്ത നടപടി യിലൂടെ ഭരണ കൂടം രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം തടസ്സപ്പെടുത്തിക്കൊണ്ട് ഭരണ ഘടനാ ലംഘനം നടത്തുകയാണ് എന്നും പ്രമുഖ രാഷ്ട്രീയ നിരീക്ഷകൻ സി. കെ. അബ്ദുൽ അസീസ് ആരോപിച്ചു.

മീഡിയ വൺ, ഹിജാബ് വിഷയങ്ങളിൽ പി. സി. എഫ്. യു. എ. ഇ. നാഷണൽ കമ്മിറ്റി സംഘടിപ്പിച്ച ഓൺ ലൈൻ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യൻ രാഷ്ട്രീയത്തിൽ ആഴത്തിൽ വേരോടി ക്കൊണ്ടിരിക്കുന്ന അന്യമത വിദ്വേഷത്തിന്‍റെ ബഹിര്‍ സ്ഫുരണ ങ്ങളാണ് അടുത്ത കാലത്തായി രാജ്യത്തു കണ്ടു വരുന്നത്‌.

ഭരണ ഘടന യുടെ അടിസ്ഥാന യൂണിറ്റ് എന്ന് പറയുന്നത് വ്യക്തിയാണ്. വ്യക്തിയുടെ സ്വാതന്ത്ര്യ ത്തിലാണ് ഭരണ ഘടന നിർമ്മിക്ക പ്പെട്ടിട്ടുള്ളത്. മതേതര ജനാധിപത്യ രാജ്യത്തിന്‍റെ ഭരണ ഘടനാ തത്വങ്ങൾ നിർഭയം ലംഘിക്കുന്ന നടപടികൾ കേന്ദ്ര സർക്കാരിന്‍റെ ഭാഗത്തു നിന്നും നിരന്തരം ഉണ്ടായി ക്കൊണ്ടിരിക്കു കയാണ്. സാധാരണക്കാരായ ജന മനസ്സുകളിൽ വെറുക്കപ്പെ ടേണ്ട പ്രതീകമായി ന്യൂന പക്ഷങ്ങളെ ഉയർത്തിക്കാട്ടുകയാണ് സംഘ പരിവാർ.

ഇതിന്‍റെ ഭാഗമാണ് കർണ്ണാടകയിലെ ഹിജാബ് വിവാദവും. ഇത്തരം നീക്കങ്ങൾക്ക് എതിരെ മതേതര ജനാധിപത്യ പ്രസ്ഥാനങ്ങൾ കൂടുതൽ ഉണർന്നു പ്രവർത്തി ക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പി. സി. എഫ്. യു. എ. ഇ. നാഷണൽ കമ്മിറ്റി പ്രസിഡണ്ട് മൻസൂർ അലി പട്ടാമ്പി അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ ഹാഷിം കുന്നേൽ സ്വാഗതവും ജനറൽ സെക്രട്ടറി കരീം കാഞ്ഞാർ വിഷയ അവതരണവും നടത്തി. പ്രവാസി ഇന്ത്യ പ്രസിഡണ്ട് അബ്ദുൽ സവാദ്, മാധ്യമ പ്രവർത്തകൻ അബ്ദു റഹ്മാൻ തിരുവോത്ത്, പി. ഡി. പി. സംസ്ഥാന നേതാക്കളായ വി. എം. അലിയാർ, സാബു കൊട്ടാരക്കര, എം. എസ്. നൗഷാദ്, കെ. ഇ. അബ്ദുള്ള എന്നിവരും പി. സി. എഫ്. നേതാ ക്കളായ ദിലീപ് താമരക്കുളം, ഷാജഹാൻ മാരാരിതോട്ടം, ഷാഫി കഞ്ഞിപ്പുര, അക്ബർ തളിക്കുളം, ഖാലിദ് ബംബ്രാണ, ഒഫാർ തവനൂർ, യു. കെ. സിദ്ധീഖ്, ഫൈസൽ കറുകമാട്, ഐ. എസ്. എഫ്. പ്രതിനിധി അലീമത്ത് അംന തുടങ്ങിയവർ സംസാരിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

എക്സ്പോ-2020 ടിക്കറ്റ്​ നിരക്ക് : എല്ലാ ദിവസവും 45 ദിർഹം മാത്രം

February 13th, 2022

dubai-expo-2020-al-wasl-plaza-dome-ePathram
ദുബായ് : വാരാന്ത്യ അവധി ദിനങ്ങളില്‍ അടക്കം ഇനി എല്ലാ ദിവസങ്ങളിലും എക്സ്പോ യിലേക്കുള്ള പ്രവേശന ടിക്കറ്റ് നിരക്ക് 45 ദിർഹം ആയിരിക്കും. പ്രവൃത്തി ദിനങ്ങളിൽ 45 ദിർഹം, വാരാന്ത്യ അവധി ദിനങ്ങളിൽ 95 ദിര്‍ഹം എന്നിങ്ങനെ ആയിരുന്നു ടിക്കറ്റ് നിരക്കുകള്‍.

സീസൺ ടിക്കറ്റിന്‍റെ നിരക്ക് 495 ദിര്‍ഹം ആയിരുന്നത് 195 ദിർഹമായി കുറച്ചിരുന്നു. 18 വയസ്സിനു താഴെ ഉള്ളവർക്കും 59 വയസ്സിനു മുകളില്‍ ഉള്ളവർക്കും പ്രവേശനം സൗജന്യം ആയിരിക്കും. എക്സ്പോ പാസ്സിനുള്ള നിരക്കിൽ അമ്പതു ശതമാനം ഇളവു വരുത്തിയതായി അധികൃതർ അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വിസാ അപേക്ഷകർ വ്യക്തമായ വിവരങ്ങൾ നൽകണം

January 29th, 2022

visa-process-gdrfa-says-your-address-your-responsibility-ePathram

ദുബായ് : വിസാ അപേക്ഷകളില്‍ വ്യക്തവും കൃത്യവുമായ വിവരങ്ങൾ നൽകണം എന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി. ഡി. ആർ. എഫ്. എ.) അറിയിച്ചു.

ഇക്കാര്യത്തിൽ ഉപഭോക്താക്കൾ പലപ്പോഴും അശ്രദ്ധ വരുത്തുന്നുണ്ട്. അത്തരമൊരു ഘട്ടത്തിലാണ് വീണ്ടും വീണ്ടും ഇക്കാര്യം ഓര്‍മ്മി പ്പിക്കുന്നത്.

വിസ സേവനങ്ങൾ തേടുന്ന ആളുകൾ അവ്യക്തമായ വിവരങ്ങൾ നൽകിയാൽ നടപടികൾക്ക് സ്വാഭാവിക മായും കാല താമസം വരും. അത്തരമൊരു സാഹചര്യം ഒഴിവാക്കുവാനും കൂടിയാണ് വീണ്ടും ഈ മുന്നറിയിപ്പ്. വിസാ അപേക്ഷകളിലെ വ്യക്തതയും കൃത്യതയും നടപടി ക്രമങ്ങൾ കൂടുതൽ വേഗത്തിലാക്കും.

അമർ സെന്‍ററുകൾ, മറ്റു സ്മാർട്ട് ചാനലുകളും വഴി സമർപ്പിക്കുന്ന രേഖ കളിൽ ശരിയായ മേൽ വിലാസ ങ്ങൾ, ഇ – മെയിൽ ഐ. ഡി, മൊബൈൽ നമ്പർ, മറ്റു വിവരങ്ങൾ എല്ലാം കിത്യമാണ് എന്ന് സ്വയം പരിശോധിച്ചു ഉറപ്പു വരുത്തേണ്ടതുണ്ട്. ഇതിന്റെ അടിസ്ഥാന ത്തി ലാണ് അപേക്ഷകളിലുള്ള നടപടിയുടെ ഓരോ ഘട്ടവും ഉപഭോക്താക്കളെ അറിയി ക്കുന്നത്.

അവ്യക്തമായ വിവരങ്ങൾ നൽകുമ്പോൾ വിസ നടപടി ക്രമങ്ങൾക്ക് സ്വാഭാവികമായും കാലതാമസം നേരിടും എന്നും വകുപ്പ് മേധാവി ലെഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കൊവിഡ്​ പ്രതിരോധം : യു. എ. ഇ. ഒന്നാം സ്ഥാനത്ത്

January 29th, 2022

corona-virus-first-case-confirmed-in-uae-ePathram
ദുബായ് : കൊവിഡ് പ്രതിരോധത്തിൽ ആഗോള തലത്തിൽ യു. എ. ഇ. ഒന്നാം റാങ്ക് നേടി. അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനമായ കൺസ്യൂമർ ചോയ്സ് സെന്‍റർ തയ്യാറാക്കിയ ആഗോള ഇൻഡെക്സിലാണ് യു. എ. ഇ. ഒന്നാം സ്ഥാനത്ത് എത്തിയത്. കൊവിഡ് പരിശോധന, വാക്സിനേഷൻ, ബൂസ്റ്റർ ഡോസ് എന്നിവയിലെ മുന്നേറ്റമാണ് യു. എ. ഇ. ക്ക് ഒന്നാം റാങ്ക് നേടിക്കൊടുത്തത്.

സൈപ്രസ്, ബഹ്റൈൻ, ഇസ്രായേൽ എന്നീ രാജ്യങ്ങള്‍ കൊവിഡ് പ്രതിരോധത്തില്‍ യു. എ. ഇ. യുടെ തൊട്ടു പിന്നിൽ തന്നെ ഉണ്ട്. എന്നാല്‍ ഇന്ത്യ 38-ാം സ്ഥാനത്തു നില്‍ക്കുന്നു.

പാൻഡമിക് റിസൈലൻസ് ഇന്‍ഡക്സിൽ പത്തിൽ 9.5 യു. എ. ഇ. കരസ്ഥമാക്കി. രണ്ടാം സ്ഥാനത്തുള്ള സൈപ്രസ് 9.4 ഇൻഡക്സ് പോയന്‍റുകള്‍ നേടി. ബഹ്റൈൻ 6.6 ഇൻഡക്സ് പോയന്‍റുകളും ഇസ്രായേല്‍ 6.3 ഇൻഡക്സ് പോയന്‍റുകളും നേടി. 2021 മാർച്ചില്‍ ഇൻഡക്സിൽ യു. എ. ഇ. രണ്ടാം സ്ഥാനത്ത് ആയിരുന്നു.

എന്നാല്‍ നവംബറിൽ യു. എ. ഇ. ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു കയറി. കൃത്യമായ ഇടവേളയിലെ ബൂസ്റ്റര്‍ ഡോസ് വിതരണം രാജ്യത്തെ ഒന്നമത് എത്തിച്ചു എന്നാണ് വിലയിരുത്തല്‍.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൊവിഡ് മാനദണ്ഡങ്ങള്‍ വീണ്ടും പുതുക്കി

January 17th, 2022

logo-abudhabi-health-department-ePathram ദുബായ് : കൊവിഡ് വൈറസ് ബാധിതര്‍ക്കും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ വര്‍ക്കും പത്തു ദിവസത്തെ നിർബ്ബന്ധിത ക്വാറന്‍റൈന്‍ പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ് കൊവിഡ് മാന ദണ്ഡങ്ങള്‍ പുതുക്കി. അപകട സാദ്ധ്യത കൂടിയ വിഭാഗം, രോഗ ലക്ഷണങ്ങൾ കുറവുള്ള വിഭാഗം, ഗുരുതര അസുഖങ്ങള്‍ ഇല്ലാത്തവർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളില്‍ പ്പെടുത്തിയാണ് കൊവിഡ് മാനദണ്ഡങ്ങള്‍ പുതുക്കി യിരിക്കുന്നത്. 50 വയസ്സു കഴിഞ്ഞവര്‍, ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍, ഗര്‍ഭിണികള്‍ കൊവിഡ് ബാധിതര്‍ ആയാല്‍ ഉടന്‍ തന്നെ പ്രാഥമിക നിരീക്ഷണ കേന്ദ്രത്തിൽ റിപ്പോർട്ടു ചെയ്യുകയും ഐസൊലേഷൻ നടപടികൾ സ്വീകരിക്കുകയും ചെയ്യണം. 24 മണിക്കൂറിനിടെ ലഭിച്ച 2 പി. സി. ആർ. നെഗറ്റീവ് റിസള്‍ട്ടു കള്‍ക്കു ശേഷമേ ഐസൊലേഷൻ പൂര്‍ത്തിയാവുകയുള്ളൂ. അതല്ലെങ്കില്‍ 8 ദിവസത്തിനു ശേഷവും 10 ദിവസത്തിനു ശേഷവും പി. സി. ആര്‍. പരിശോധന ചെയ്യുകയും കഴിഞ്ഞ 3 ദിവസ ങ്ങളില്‍ രോഗ ലക്ഷണം കാണിക്കുന്നില്ല എങ്കില്‍ ഐസൊലേഷന്‍ അവസാനിപ്പിക്കാം.  കൂടുതല്‍ വിശദമായ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വിസ സ്റ്റാമ്പ് ചെയ്യാന്‍ മെഡിക്കല്‍ ടെസ്റ്റിനായി സേഹ ആപ്പിലൂടെ ബുക്കിംഗ്
Next »Next Page » മാട്ടൂൽ സൂപ്പർ ലീഗ് : ഇംപാക്ട് ജേതാക്കള്‍ »



  • ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ
  • ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം
  • വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു
  • രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി
  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ
  • ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമം
  • അനോര ഗ്ലോബൽ പുതിയ ഭരണ സമിതി
  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ
  • അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine