ദുബായ് : ഹ്രസ്വ സന്ദര്‍ശ നാര്‍ത്ഥം യു. എ. ഇ. യില്‍ എത്തിയ നെസ്റ്റ് പ്രതി നിധി കൾക്ക് ഇ-നെസ്റ്റ് ദുബായ് ചാപ്റ്റര്‍ സ്വീക രണം നൽകി. ശാരീരിക വൈകല്യമുള്ള കുട്ടി കളുടെ ഉന്ന മനവും സംരക്ഷണ വും ലക്ഷ്യ മാക്കി കോഴി ക്കോട് ജില്ല യിലെ കൊയി ലാണ്ടി യിൽ പ്രവർ ത്തിച്ചു വരുന്ന കൂട്ടായ്മ യാണ് നെസ്റ്റ്.
ഭിന്ന ശേഷി ക്കാ രായ 240 കുട്ടി കളെ നെസ്റ്റ് സംരക്ഷിച്ചു വരുന്നുണ്ട്. അതിന്റെ പ്രവർ ത്തന ങ്ങളെ ക്കുറിച്ചും പുതിയ തായി മൂന്നര ഏക്കർ സ്ഥല ത്തിൽ വിവിധ സൗക ര്യങ്ങ ളോടു കൂടി നിർമ്മി ക്കുന്ന കെട്ടിട ത്തിന്റെ തുടർ പ്രവർ ത്തന ങ്ങളെ കുറിച്ചും നെസ്റ്റ് ജനറൽ സെക്ര ട്ടറി ടി. കെ. യൂനുസ് വിശദീകരിച്ചു.
നെസ്റ്റിന്റെ കീഴിൽ കുട്ടികൾക്ക് നൽകുന്ന വിവിധ അതി ജീവന പരി ശീലന രീതി കളെ കുറിച്ച് ഡോ. ഷഹദാദ് വിശദീ കരിച്ചു. ദുബായ് അൽ നൂർ ട്രെയിനിങ് സെന്ററു മായി വിവിധ മേഖല കളിൽ സഹ കരി ക്കുന്ന തി ന്റെ ഭാഗ മായുള്ള കരാറി ന്റെ വിവര ങ്ങൾ പ്രവർ ത്തകർ ചടങ്ങിൽ അവ തരി പ്പിച്ചു. കോസ്മോസ് ഹാരിസ് അദ്ധ്യക്ഷത വഹിച്ചു.
ബഷീർ തിക്കോടി മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. ഇ -നെസ്റ്റ് ഭാര വാഹി കളായ അഡ്വ. സാജിദ്, ഇബ്രാഹിം ബഷീർ, ജലീൽ മശ്ഹൂർ, സാദത്ത്, സിദ്ദീഖ് ജസീർ, ഫയാസ്, ഷംസുദ്ദീൻ നെല്ലറ, ഹാഷിം പുന്നക്കൽ, സാബിത്ത് എന്നി വർ സംസാരിച്ചു.
- ഇ – നെസ്റ്റ് ‘അമ്മയ്ക്കൊരുമ്മ’
- ഇ – നെസ്റ്റ് ദേശീയ ദിനം ആഘോഷിച്ചു
- നിയാർക്ക് കുടുംബ സംഗമം ‘അമ്മക്കൊരുമ്മ’
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, സാമൂഹ്യ സേവനം