വിസാ സ്റ്റാമ്പിംഗ് : അടിയന്തര സേവന ത്തിനു മാത്ര മായി ബിൻ സുഖാത്ത്‌ സെന്റര്‍ ഓഫീസ്

September 16th, 2019

dubai-immigration-urgent-visa-stamping-center-ePathram
ദുബായ് : അടിയന്തര റസി‍ഡന്റ് വിസാ സ്റ്റാമ്പിംഗിന് വേണ്ടി മാത്രമുള്ള ആസ്ഥാനം ആക്കി ക്കൊണ്ട് ദുബായ് ബിൻ സുഖാത്ത്‌ സെന്ററിലെ ജി. ഡി. ആർ. എഫ്. എ. ഹാപ്പിനസ് സെന്റർ നിജപ്പെടുത്തി യിട്ടുണ്ട് എന്ന് ദുബായ് ജനറൽ ഡയറക്ട റേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ് മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മര്‍റി അറിയിച്ചു.

വിസാ അപേക്ഷ യില്‍ ‘അർജന്റ് കാറ്റഗറി’ യിൽ ഫോറം ടൈപ്പ് ചെയ്തിട്ടു ള്ളവര്‍ ക്കാണ് ഇവിടെ നിന്ന് സേവനം ലഭിക്കുക.

വിവിധ വിസാ സേവന ങ്ങൾ നിലവിൽ ഇവിടെ നൽകി വന്നിരുന്നു. എന്നാൽ അടിയന്തര മായി വിസാ സ്റ്റാമ്പ് ചെയ്യാ നുള്ള ഉപ ഭോക്താ ക്കളുടെ വർദ്ധിച്ച എണ്ണം കണക്കില്‍ എടു ത്താണ്‌ ബിൻ സുഖാത്ത്‌ സെന്റര്‍ ഓഫീസ്, പാസ്സ് പോര്‍ട്ടില്‍ അടിയന്തര മായി റസി‍ഡന്റ് വിസ അടിക്കു വാന്‍ ഉള്ളവര്‍ക്ക് മാത്രം ആക്കി മാറ്റിയത്.

ഉപഭോക്താ ക്കൾ ക്ക് വേഗ ത്തിലും സൗകര്യ പ്രദ മായും സന്തോഷ കര മായ സേവന ങ്ങൾ പ്രധാനം ചെയ്യാൻ കഴിയും എന്നും അധികൃതര്‍ അറിയിച്ചു. മറ്റു ഇതര സേവനങ്ങൾ ക്കായി ഈ ഓഫീസിനെ ആശ്രയി ക്കുന്നവർ അടു ത്തുള്ള സെന്റ റിൽ നിന്നോ ജി. ഡി. ആർ. എഫ്. എ. ദുബായ് യുടെ മൊബൈൽ ആപ്ലിക്കേ ഷനിൽ നിന്നോ സേവനങ്ങൾ തോടാവുന്നതാണ് എന്നും അധികൃതര്‍ അറിയിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

സി. എച്ച്. അനുസ്മരണ സമ്മേളനം 27 നു ദുബായിൽ

September 16th, 2019

ch-muhammed-koya-ePathram ദുബായ് : കെ. എം. സി. സി. കോഴി ക്കോട് ജില്ലാ കമ്മിറ്റി സംഘടി പ്പിക്കുന്ന സി. എച്ച്. അനു സ്മരണ സമ്മേളനം സെപ്റ്റംബര്‍ 27 വെള്ളി യാഴ്ച രാത്രി എട്ടു മണിക്ക് ദുബായ് വിമൻസ് അസ്സോ സ്സി യേഷൻ ഹാളിൽ നടക്കും. മുസ്‌ലിം ലീഗ് ദേശീയ സീനിയർ വൈസ് പ്രസി ഡണ്ട് എം. പി. അബ്ദു സമദ് സമദാനി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും.

മുൻ മുഖ്യമന്ത്രി യും മുസ്‌ലിം ലീഗ് നേതാവു മായിരുന്ന സി. എച്ച്. മുഹമ്മദ് കോയയുടെ പേരില്‍ ദുബായ് കോഴി ക്കോട് ജില്ലാ കെ. എം. സി. സി. പ്രഖ്യാ പിച്ച സി. എച്ച്. രാഷ്ട്ര സേവാ പുര സ്‌കാരം സി. എം. പി. നേതാവ് സി. പി. ജോണ്‍ ഏറ്റു വാങ്ങും.

ജനാധിപത്യ മൂല്യ ങ്ങൾക്കു വേണ്ടി നടത്തി വരുന്ന പ്രവർത്തനങ്ങൾ മുൻ നിർത്തി യാണ് സി. എച്ച്. രാഷ്ട്ര സേവാ പുരസ്‌കാരം നൽകുന്നത് എന്ന് ജൂറി ചെയർ മാൻ ഡോ. പി. എ. ഇബ്രാ ഹിം ഹാജി, ദുബായ് കെ. എം. സി. സി. പ്രസിഡണ്ട് ഇബ്രാഹിം എളേറ്റിൽ, കോഴി ക്കോട് ജില്ലാ കെ. എം. സി. സി. പ്രസിഡണ്ട് ഇസ്മായിൽ ഏറാമല, ജനറൽ സെക്രട്ടറി കെ. പി. മുഹമ്മദ് എന്നിവർ അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പിന്‍സീറ്റ് കുട്ടി കൾക്ക് സുരക്ഷിതം : മുന്നറി യിപ്പു മായി പോലീസ്

July 25th, 2019

back-seat-safest-place-for-children-to-sit-dubai-police-ePathram
ദുബായ് : വാഹന യാത്രകളില്‍ കുട്ടി കളെ പിൻ സീറ്റില്‍ തന്നെ ഇരുത്തണം എന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നല്‍കി. മുതിർന്ന കുട്ടി കൾ പിൻ സീറ്റിൽ സീറ്റ് ബെൽറ്റ് ധരിച്ച് ഇരിക്കുകയും ചെറിയ കുട്ടി കളെ ചൈൽഡ് സീറ്റില്‍ ഇരുത്തി സീറ്റ് ബെൽറ്റ് ധരിപ്പി ക്കണം എന്നും സാമൂഹ്യ മാധ്യമ ങ്ങളി ലൂടെ പോലീസ് ഓര്‍മ്മ പ്പെടുത്തി.

ഗതാഗത നിയമം അനുസരിച്ച് പിൻ സീറ്റിൽ ഘടി പ്പിച്ച ചൈൽഡ് സീറ്റിൽ സീറ്റ് ബെൽറ്റ് ധരിപ്പിച്ച് വേണം 10 വയസ്സിന് താഴെ യുള്ള കുട്ടി കളെ ഇരുത്തുവാന്‍. ഈ നിയമം ലംഘി ക്കുന്ന വര്‍ക്ക് 400 ദിർഹം പിഴയും നാല് ബ്ലാക്ക് പോയി ന്റും ശിക്ഷ ലഭിക്കും. വാഹന ങ്ങളിലെ മറ്റു യാത്ര ക്കാരുടെ മടി യിൽ ഇരി ക്കുവാന്‍ കുട്ടിയെ അനുവദിക്കരുത്. ഇത് ഇരു വരു ടെയും സുരക്ഷയെ ബാധിക്കും.

പൊതുജന ബോധവല്‍ക്കരണ ത്തിന്റെ ഭാഗ മായി ഇത്തരം മുന്നറി യിപ്പുകള്‍ വാര്‍ത്താ മാധ്യമ ങ്ങളി ലൂടെയും സാമൂഹിക മാധ്യമ ങ്ങളി ലൂടെയും എല്ലായ്പ്പോഴും നല്‍കി വരുന്നു എങ്കിലും കഴിഞ്ഞ ദിവസം ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലും ശൈഖ് സായിദ് റോഡിലും നടന്ന വാഹന അപ കട ങ്ങ ളെ തുടർന്നാണ് വീണ്ടും പോലീസ് മുന്നറി യിപ്പ് നൽകി യിരിക്കുന്നത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

എം. ഐ. സി ദേശ മംഗലം പൂർവ്വ വിദ്യാർത്ഥി കുടുംബ സംഗമം

April 23rd, 2019

mic-friends-uae-alumni-family-gathering-ePathram
ദുബായ് : ദേശമംഗലം മാലിക് ബിൻ ദീനാർ ഇസ്‌ലാമിക് കോംപ്ല ക്‌സിലെ (എം. ഐ. സി.) പൂർവ്വ വിദ്യാർത്ഥി കൾ കുടുംബ സംഗമം ഒരുക്കി.

ദുബായ് ഗിസൈസ് പോണ്ട് പാർക്കിൽ സംഘ ടിപ്പിച്ച കുടുംബ സംഗമ ത്തില്‍ 1988 മുതൽ എം. ഐ. സി. യിൽ ഒന്നിച്ചു ഹോസ്റ്റൽ ജീവിതം നയിച്ച സഹപാഠി കളും അവരുടെ കുടുംബാം ഗങ്ങളു മാണ് ഒത്തു ചേര്‍ന്നത്.

mic-malik-ibn-deenar-friends-uae-alumni-family-gathering-ePathram

ഈ കാല ഘട്ട ത്തിലെ സീനിയർ, ജൂനിയർ വിദ്യാർത്ഥി കൾ പഴയ കാല അനു ഭവ ങ്ങള്‍ പങ്കു വെക്കു കയും ഈ കൂട്ടായ്മ യുടെ തുടര്‍ ന്നുള്ള പ്രവര്‍ ത്തന ങ്ങള്‍ക്കു വേണ്ടി യുള്ള കാര്യങ്ങളും ചര്‍ച്ച ചെയ്തു.

സമദ് പാവറട്ടി, ഷാഫി കൂട്ടായി, എം. എം. ഷഹീർ ചാവ ക്കാട് എന്നിവർ നേതൃത്വം നൽകി. ഈ കൂട്ടായ്മയുമായി സഹ കരി ക്കു വാന്‍ താല്പ്പര്യ മുള്ള പൂർവ്വ വിദ്യാർ ത്ഥികൾ ബന്ധ പ്പെടുക : +971 50 568 9354.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വാട്ട്‌സാപ്പിലെ തട്ടിപ്പ് : ടി. ആർ. എ. യുടെ മുന്നറിയിപ്പ്

April 10th, 2019

logo-whats-app-ePathram
ദുബായ് : വാട്ട്‌സാപ്പിലെ പുതിയ തട്ടിപ്പിനെ കുറിച്ച് മുന്നറി യിപ്പു മായി ടെലി കമ്യൂണി ക്കേഷൻ റെഗു ലേറ്ററി അഥോ റിറ്റി യുടെ (ടി. ആർ. എ.) രംഗത്ത്. അഭി നേതാ ക്കളു ടെയും പ്രശസ്ത വ്യക്തി കളു ടെയും പേരിൽ വാട്സാപ്പ് സന്ദേശ ങ്ങ ളാണ് തട്ടിപ്പു കാര്‍ വ്യാപക മായി ഉപ യോഗി ക്കു ന്നത്.

സെലിബ്രിറ്റി കളുടെ പേരിലുള്ള അക്കൗണ്ടു കളിൽ നിന്നും ആളു കളുടെ വാട്ട്‌ സാപ്പു കളി ലേക്ക് സന്ദേശം അയക്കു കയും തുടര്‍ന്ന് ആളു കളെ ‘ടോളറൻസ്’ എന്ന ഗ്രൂപ്പി ലേക്ക് ചേർ ക്കു കയും ചെയ്യും.

യു. എ. ഇ. യില്‍ സഹിഷ്ണുതാ വർഷാചരണം ആയതു കൊണ്ട് ‘ടോളറൻസ്’ ഗ്രൂപ്പി ന്റെ പ്രവര്‍ ത്തനം ആരും സംശയി ക്കുക യുമില്ല.

തുടർന്ന് ഒരു ആക്റ്റി വേഷൻ കോഡ് ലഭിക്കും എന്നുള്ള സന്ദേശം വരികയും അതു വഴി ബാങ്ക് അക്കൗണ്ട് വിവര ങ്ങൾ ചോദിച്ചറിഞ്ഞു തട്ടിപ്പു നടത്തു കയും ചെയ്യുന്നു.

ഇത്തരം സന്ദേശ ങ്ങൾ സന്ദേശങ്ങൾ വാട്ട്‌സാപ്പിൽ ലഭി ച്ചാൽ പ്രതികരി ക്കരുത് എന്നും ഉടൻ അധി കൃതരെ അറിയിക്കണം എന്നും ആർ. ടി. എ. മുന്നറിയിപ്പ് നൽകി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പാടൂര്‍ അലീമുൽ ഇസ്‍ലാം സ്‌കൂൾ സഹ പാഠി സംഗമം
Next »Next Page » സമദര്‍ശിനി ഷാർജ പുതിയ ഭാര വാഹി കളെ തെരഞ്ഞെടുത്തു »



  • അടുത്ത വർഷം പകുതിയോടെ ഇ-ഇൻവോയ്സ് നിർബന്ധമാക്കും
  • കെ. എസ്. സി. ഒപ്പന മത്സരം സംഘടിപ്പിച്ചു
  • ഇയർ ഓഫ് കമ്മ്യൂണിറ്റി ക്യാമ്പയിൻ പോസ്റ്റർ അനാച്ഛാദനം ചെയ്തു
  • മനുഷ്യരെ ഒന്നായി കണ്ട മാര്‍പാപ്പ: അബുദാബി കെ. എം. സി. സി.
  • മാർപാപ്പയുടെ വിയോഗത്തിൽ രാഷ്ട്ര നേതാക്കൾ അനുശോചിച്ചു
  • രണ്ടാമത് മാമുക്കോയ പുരസ്കാരം പ്രഖ്യാപിച്ചു
  • എം. കെ. അബ്ദുൽ റഹ്‌മാൻ : കർമ്മ ഭൂമികയിൽ തന്നെ മടക്കയാത്ര
  • ആരോഗ്യ മേഖലയുടെ ചരിത്രവും ഭാവിയും പങ്കു വച്ച് ഡോ. ജോര്‍ജ്ജ് മാത്യു
  • ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ
  • ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം
  • വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു
  • രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി
  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine