പാസ്സ് പോര്‍ട്ടിനു പകരം മുഖം : ബയോ മെട്രിക് സംവിധാനം നടപ്പിലാക്കി

February 23rd, 2021

gdrfa-general-directorate-logo-dubai-immigration-ePathram

ദുബായ് : ഇനി മുതല്‍ ദുബായ് എയര്‍ പോര്‍ട്ട് വഴി യാത്ര ചെയ്യുന്നവര്‍ക്ക് തങ്ങളുടെ മുഖം ആയിരിക്കും തിരിച്ചറിയല്‍ രേഖ. ബയോ മെട്രിക് സംവിധാന ങ്ങള്‍ വഴി യാത്രാ നടപടി ക്രമങ്ങള്‍ അതിവേഗത്തില്‍ പൂര്‍ത്തി യാക്കു ന്നതി ലൂടെ യാത്രക്കാര്‍ക്ക് സമയ ലാഭവും കൗണ്ടറു കളിലെ തിരക്കും ഒഴിവാക്കു വാന്‍ കഴിയും. ഇതിനായി ആദ്യ യാത്ര യില്‍ ചെക്ക് – ഇൻ ചെയ്യുമ്പോള്‍ പാസ്സ് പോര്‍ട്ട് നൽകി രജിസ്റ്റർ ചെയ്യണം.

ദുബായ് അന്താരാഷ്ട്ര വിമാനത്താവള ത്തില്‍ 122 സ്മാർട്ട് ഗേറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ചെക്ക് ഇൻ ചെയ്യുന്ന സമയത്ത് രജിസ്റ്റർ ചെയ്താൽ പിന്നീടുള്ള യാത്ര ഈ സ്മാർട്ട് ഗേറ്റു കളി ലൂടെ യാണ്. ഇവിടെ പാസ്സ് പോര്‍ട്ട്, ടിക്കറ്റ്, അല്ലെ ങ്കില്‍ ബോഡിംഗ് പാസ്സ് എന്നിവ കാണിക്കേണ്ടതില്ല.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിര്‍മ്മിത ബുദ്ധി) വഴി കണ്ണുകളും മുഖവും സ്കാന്‍ ചെയ്ത് അഞ്ചു സെക്കന്‍ഡ് മുതൽ ഒമ്പത് സെക്കൻഡ് സമയ ത്തിനുള്ളില്‍ യാത്രാ നടപടി ക്രമങ്ങള്‍ പൂർത്തി യാവു കയുംചെയ്യും.

ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം ജി. ഡി. ആർ. എഫ്. എ. ദുബായ് മേധാവി മേജർ ജന റൽ മുഹമ്മദ്‌ അഹമ്മദ് അൽ മർറി നിർവ്വഹിച്ചു. യാത്രക്കാരുടെ മുഖ മാണ് ഞങ്ങളുടെ പാസ്സ് പോര്‍ട്ട് എന്നും മിഡിൽ ഇൗസ്റ്റിൽ ആദ്യമായാണ് ഇത്തരം ഒരു സംവിധാനം ഒരുക്കിയി രിക്കുന്നത് എന്നും അധികൃതര്‍ പറഞ്ഞു.

ബയോമെട്രിക് സംവിധാന ത്തിൽ സ്കാന്‍ ചെയ്യുമ്പോള്‍ പാസ്സ് പോര്‍ട്ട് ആവശ്യമില്ല എങ്കിലും യാത്രക്കാർ എല്ലാ രേഖകളും കൈവശം കരുതണം എന്നും അധികൃതർ ഓർമ്മിപ്പിച്ചു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

കൊവിഡ് വൈറസ് വ്യാപനം : കര്‍ശ്ശന നിയന്ത്രണ ങ്ങള്‍ ഏര്‍പ്പെടുത്തി

February 2nd, 2021

multiple-spike-protein-mutations-new-covid-19-strain-ePathram
ദുബായ് : കൊവിഡ് വൈറസ് ബാധിത രുടെ എണ്ണം അധികരിച്ച സാഹചര്യത്തില്‍ ദുബായ് എമിറേറ്റില്‍ വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വിവാഹ ച്ചടങ്ങുകള്‍, മറ്റ് ആഘോഷ പരിപാടികള്‍ തുടങ്ങിയ പൊതു ചടങ്ങുകളിൽ പത്തു പേരില്‍ അധികം ആളു കള്‍ പങ്കെടുക്കരുത് എന്നും ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌ മെന്റ് ഉത്തരവ് ഇറക്കിയിരുന്നു.

പൂര്‍ണ്ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് അടുത്ത ബന്ധു ക്കള്‍ മാത്രമേ ചടങ്ങു കളില്‍ പങ്കെടുക്കാന്‍ പാടുള്ളൂ. ഹോട്ടലുകള്‍, ടെന്റുകള്‍, വീടുകള്‍, ഹാളുകള്‍ എന്നിവിട ങ്ങളില്‍ നടക്കുന്ന വിവാഹ ച്ചടങ്ങുകള്‍, പാര്‍ട്ടികള്‍, മറ്റ് ആഘോഷ പരിപാടി കള്‍ തുടങ്ങി യവക്കും നിയന്ത്രണം ബാധകമാണ്.

റസ്റ്റോറന്റുകള്‍, കഫ്റ്റീരിയകള്‍, ഹോട്ടലുകള്‍ എന്നിവിട ങ്ങളിലും പുതിയ നിയന്ത്രണങ്ങള്‍ ഏര്‍ പ്പെടു ത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍ ടേബിളുകള്‍ തമ്മിലുള്ള അകലം മൂന്ന് മീറ്റര്‍ ആയി രിക്കണം. പാതിരാത്രി കഴിഞ്ഞാല്‍ ഭക്ഷണ ശാലകള്‍ തുറക്കാന്‍ പാടില്ല.

ജിംനാഷ്യം, ഫിറ്റനെസ് സെന്ററുകള്‍ എന്നിവക്കും പുതിയ നിയന്ത്രണ ങ്ങള്‍ ഏര്‍പ്പെടുത്തി ക്കൊണ്ട് ദുബായ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഉത്തരവ് ഇറക്കി. ഇവിടങ്ങളില്‍ പരിശീലന ത്തിനു വരുന്നവര്‍ തമ്മിലും വ്യായാമ ഉപ കര ണങ്ങള്‍ തമ്മിലും ഉള്ള അകലം  മൂന്നു മീറ്റര്‍ ഉണ്ടായിരിക്കണം.

ആകെ ശേഷിയുടെ എഴുപത് ശതമാനം ആളുകള്‍ക്ക് മാത്രമേ ഷോപ്പിംഗ്‌ മാളു കളില്‍ പ്രവേശനം ഉള്ളൂ. ആകെ ശേഷി യുടെ അമ്പത് ശതമാനം ആളുകളെ മാത്രമേ സിനിമാ തീയ്യേറ്റര്‍ അടക്കമുള്ള വിനോദ പരിപാടികള്‍ അവതരിപ്പിക്കുന്ന ഇന്‍ഡോര്‍ തീയ്യേറ്റര്‍ എന്നിവയില്‍ പ്രവേശനം നല്‍കുകയുള്ളൂ തുടങ്ങിയവയാണ് ദുബായ് എമിറേറ്റില്‍ കൊണ്ടു വന്നിട്ടുള്ള പുതിയ കൊവിഡ് നിയന്ത്രണങ്ങള്‍.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സർക്കാർ ജീവനക്കാർ രണ്ടാഴ്ച കൂടുമ്പോൾ കൊവിഡ് പരിശോധന നടത്തണം

January 6th, 2021

covid-19-test-result-for-uae-entry-ePathram
ദുബായ് : പൊതു മേഖലയിലെ ജീവനക്കാര്‍ 14 ദിവസം കൂടുമ്പോള്‍ കൊവിഡ് പരിശോധന നടത്തണം എന്നു ഫെഡറൽ അഥോറിറ്റി ഫോർ ഗവൺമെൻറ് ഹ്യൂമൻ റിസോഴ്‌സസ് പുറത്തിറക്കിയ പുതിയ സർക്കുലറിൽ നിർദ്ദേശിച്ചു. 2021 ജനുവരി 17 മുതൽ ഇതു നിലവിൽ വരും. കൊവിഡ് വാക്സിൻ എടുത്ത ജീവനക്കാര്‍ക്ക് ഈ നിയമം ബാധകമല്ല.

വകുപ്പുകളിലെ ജീവനക്കാർ, ഔട്ട്‌സോഴ്‌സ് വിഭാഗം – പബ്ലിക് സർവ്വീസ് കമ്പനി കളിലെയും കൺ സള്‍ട്ടിംഗ് സേവന ങ്ങളിലെയും ജീവക്കാർ തുടങ്ങിയ വരും ഓരോ രണ്ടാഴ്ച കളിലും കൊവിഡ് പി. സി. ആർ. പരിശോധന നടത്തണം.

പി. സി. ആർ. പരിശോധനക്കുള്ള ചെലവുകൾ ജീവന ക്കാരു തന്നെ വഹിക്കണം. എന്നാല്‍ ഗവൺ മെൻറ് സംവിധാന ങ്ങളുമായി കരാര്‍ ഉള്ള സ്ഥാപനങ്ങളിലെ ജീവന ക്കാർക്ക് കൊവിഡ് പരിശോധന ക്കുള്ള ചെലവ് അവരുടെ കമ്പനികള്‍ വഹിക്കണം.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

അബുദാബിയില്‍ എത്തിയാല്‍ നാലാം ദിനം കൊവിഡ് പരിശോധന

November 5th, 2020

covid-virus-spreading-new-entry-requirements-for-abudhabi-ePathram
അബുദാബി : കൊറോണ വൈറസ് വ്യാപനം തടയുന്ന തിന്റെ ഭാഗമായി തലസ്ഥാന എമിറേറ്റിലേക്ക് വരുന്ന യാത്രക്കാര്‍ക്ക്  കൂടുതല്‍ കര്‍ശ്ശന നിയ ന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. 2020 നവംബർ 8 ഞായറാഴ്ച മുതൽ മറ്റു എമിറേറ്റു കളിൽ നിന്ന് അബുദാബി യിൽ എത്തു ന്നവർ ഇവിടെ നാലു ദിവസങ്ങളിൽ കൂടുതൽ തങ്ങുകയാണ് എങ്കില്‍ നാലാം ദിവസം പി. സി. ആർ. പരിശോധന നടത്തണം.

എട്ടു ദിവസ ങ്ങളില്‍ കൂടുതല്‍ നില്‍ക്കുന്നു എങ്കില്‍ നാലാം ദിവസവും എട്ടാം ദിവസവും പി. സി. ആർ. പരിശോധന നടത്തുകയും വേണം. നിയമ ലംഘ കര്‍ക്ക് 5,000 ദിർഹം വരെ പിഴ ശിക്ഷയുണ്ടാവും.

താമസ വിസക്കാര്‍, സന്ദര്‍ശക വിസ യില്‍ ഉള്ളവര്‍ സ്വദേശത്തു നിന്നും തിരിച്ച് എത്തുന്ന വര്‍ക്കും സ്വദേശി കള്‍ക്കും ഈ നിയമം ഒരു പോലെ ബാധകം എന്നും അധികൃതര്‍ ഓര്‍മ്മപ്പെടുത്തി. നിലവിലുള്ള നിയമം അനുസരിച്ച് അബുദാബി യിലേക്ക് പ്രവേശിക്കുന്ന തിന് 48 മണി ക്കൂറിനുള്ളിൽ എടുത്ത PCR അല്ലെങ്കില്‍ DPI ടെസ്റ്റ് റിസല്‍ട്ട് മതിയാകും.

കൊവിഡ് വാക്‌സിൻ പരീക്ഷണത്തിൽ പങ്കാളികളായ സന്നദ്ധ പ്രവർത്ത കർക്കും അടിയന്തര തൊഴിലു മായി ബന്ധപ്പെട്ട ഉദ്യോഗ സ്ഥര്‍ക്കും ഈ നിയമം ബാധകമല്ല എന്നും എമര്‍ജന്‍സി വാഹന ങ്ങൾക്ക് കടന്നു പോകുന്ന തിനു അടയാളപ്പെടുത്തിയ വരിയിലൂടെ ഇവര്‍ക്ക് അബുദാബി യിലേക്ക് പ്രവേശിക്കാം എന്നും പുതിയ മാർഗ്ഗ നിർദ്ദേശങ്ങളിൽ വ്യക്ത മാക്കിയിട്ടുണ്ട്.

കൊവിഡ് വൈറസ് വ്യാപനം നിയന്ത്രിക്കുന്ന തിന്റെ ഭാഗമായി ഇക്കഴിഞ്ഞ ജൂലായ് മാസം മുതല്‍ കൊവിഡ് ടെസ്റ്റ് ചെയ്ത നെഗറ്റീവ് റിസല്‍ട്ട് ഹാജരാക്കണം എന്നുള്ള നിയമം കര്‍ശ്ശനമാക്കിയിരുന്നു.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

മൂടല്‍ മഞ്ഞു കനക്കുന്നു : ജാഗ്രതാ നിര്‍ദ്ദേശം

November 3rd, 2020

fog-in-abudhabi-epathram
ദുബായ് : കാലാവസ്ഥാ മാറ്റത്തിന്റെ മുന്നോടി യായി രാജ്യത്ത് മൂടല്‍ മഞ്ഞു ശക്ത മാവുന്ന തിനാല്‍ വാഹന യാത്ര ക്കാര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം എന്ന് കാലാ വസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി. യു. എ. ഇ. യുടെ വിവിധ മേഖല കളിൽ രാവിലെ കനത്ത മൂടൽ മഞ്ഞ് അനുഭവപ്പെടുന്നുണ്ട്.

പല ഭാഗത്തും രാവിലെ ഒൻപതു മണിക്കു ശേഷമാണ് അന്തരീക്ഷം തെളിഞ്ഞത്. മഞ്ഞു കാരണം റോഡില്‍ ദൂരക്കാഴ്ച കുറയുകയും വിവിധ എമിറേറ്റു കളിലെ പ്രധാന പാത കളില്‍ എല്ലാം ഗതാഗത തടസ്സം അനുഭവ പ്പെടുന്നു എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓര്‍മ്മിപ്പിക്കുന്നു. രാത്രി സമയങ്ങളില്‍ അന്തരീക്ഷ ഈർപ്പം അധികരിക്കുകയും ആകാശം മേഘാവൃതവും ആയിരിക്കും.

ഡ്രൈവര്‍മാര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം എന്നും വാഹന ങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കു കയും വേണം. വാഹന ത്തിന്റെ സിഗ്നലുകള്‍ കൃത്യ മായി കൈകാര്യം ചെയ്യണം. അടിയന്തര സാഹചര്യ ങ്ങളിൽ മാത്രം ഹസാർഡ് ലൈറ്റ് ഇടണം.

മഞ്ഞുള്ള സമയങ്ങളില്‍ വാഹന ത്തിന്റെ ‘ലോംഗ് ബീം’ ലൈറ്റുകള്‍ പ്രവര്‍ത്തി പ്പിക്കരുത്. പകരം ‘ലോ ബീം’ ലൈറ്റു കൾ ഉപയോഗിക്കണം. ഇത്തരം സമയങ്ങളില്‍ ഓവർ ടേക്കിംഗ് ഒഴിവാക്കുവാന്‍ ശ്രദ്ധിക്കണം എന്നും പോലീസ് ഓര്‍മ്മിപ്പിച്ചു.

* NCMS Media Twitter 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഗ്ലോറിയ-2020 : കൊയ്ത്തുത്സവം ആഘോഷിച്ചു
Next »Next Page » വീണ്ടും ഉപയോഗിക്കാവുന്ന ഫേയ്സ് മാസ്കു കളുമായി ഖലീഫ യൂണി വേഴ്സിറ്റി »



  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി
  • സ്ഥിരതക്കും തുടർച്ചക്കും വ്യക്തമായ മുൻ ഗണനയുള്ള ബജറ്റ് : അദീബ് അഹമ്മദ്
  • ഫൈസൽസ് വിന്റർ ഫെസ്റ്റ് ശ്രദ്ധേയമായി
  • ഇന്ത്യന്‍ സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി : ശൈഖ് നഹ്യാന്‍ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും
  • ഐ. എസ്. സി. ‘യൂത്ത് ഫെസ്റ്റ്’ മൂന്നു ദിവസങ്ങളിൽ അരങ്ങേറും
  • ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച
  • അൽ ഖൂസ് ക്രിയേറ്റീവ് സോണിൽ പെഡസ്ട്രിയൻ – സൈക്കിൾ പാലം തുറന്നു
  • ഓൺ ലൈൻ അധിക്ഷേപം : ശിക്ഷ കടുപ്പിച്ച് അധികൃതർ
  • ബാബുരാജ് സ്മരണ : ‘ഇന്നലെ മയങ്ങുമ്പോൾ’ ഞായറാഴ്ച
  • സമദാനിയുടെ റമദാൻ പ്രഭാഷണം ഫെബ്രുവരി 21 ന്
  • ജലീൽ രാമന്തളിയുടെ പ്രവാസ ത്തുടിപ്പുകൾ പ്രകാശനം ചെയ്യുന്നു
  • ഇമ – വി. പി. എസ്. ഭവന പദ്ധതി : ആദ്യ വീടിന് തറക്കല്ലിട്ടു
  • ആരോഗ്യ പ്രവർത്തകർക്ക് സാമ്പത്തിക അംഗീകാരം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ
  • ഐ. സി. എ. ഐ. യുടെ ‘തരംഗ്-26’ ശ്രദ്ധേയമായി
  • ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു
  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ
  • യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine