ഫ്‌ളു മോക്‌സ് എന്ന മരുന്നിന് യു. എ. ഇ. യിൽ വിലക്ക്

March 14th, 2017

flumox-medicine-not-allowed-in-uae-ePathram
ദുബായ് : ഫ്‌ളു മോക്‌സ് എന്ന മരുന്നിന് യു. എ. ഇ. യിൽ വിലക്ക്. ഇനി മുതൽ ഈ മരുന്ന് രാജ്യത്ത് അനുവദനീയം അല്ല എന്നും ലഭ്യ മാവുക യില്ലാ എന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഫ്‌ളു മോക്‌സ് യു. എ. ഇ. യിൽ റജിസ്‌റ്റർ ചെയ്‌തിട്ടില്ല എന്നും മരുന്നു കളെ കുറിച്ചും ആരോഗ്യ സംബന്ധ മായ വിഷയ ങ്ങളെ കുറിച്ചും പ്രതി പാദി ക്കുന്ന വീഡിയോ കൾ സാമൂഹിക മാധ്യമ ങ്ങളിൽ പങ്കു വെക്കരുത് എന്നും അധികൃ തർ ഓർമ്മി പ്പിച്ചു.

ഈജിപ്‌തിലെ ഒരു പ്രമുഖ കമ്പനി നിർമ്മി ക്കുന്ന ഈ മരുന്നു മായി യു. എ. ഇ. യി ലേക്ക് വരരുത് എന്നും യാത്ര ക്കാർക്കു മുന്നറി യിപ്പു നൽകി യിട്ടുണ്ട്.

-Image Credit : WAM

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മാര്‍ച്ച് മാസം വായനാ മാസം

March 5th, 2017

uae-president-issues-national-law-of-reading-ePathram
ദുബായ് : യു. എ. ഇ. യിൽ മാര്‍ച്ച് മാസം വായനാ മാസം ആയി ആചരിക്കും എന്ന് യു. എ. ഇ. വൈസ് പ്രസി ഡന്റും പ്രധാന മന്ത്രി യും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു.  ഭാവി യെ നയിക്കേണ്ടുന്ന തല മുറയെ സ്ഥാപി ക്കു വാനുള്ള അടി സ്ഥാന ശില യാണ് വായന എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. പതിനഞ്ച് അറബ് രാജ്യ ങ്ങളി ലായി നട ക്കുന്ന അറബ് റീഡിംഗ് ചാലഞ്ച് മല്‍സര ത്തിന്റെ മാർച്ച് വരെ യുള്ള ഫല വും പ്രഖ്യാ പിച്ചു. 4,00,000 സ്കൂ ളു കളിൽ നിന്നും പങ്കെടു ക്കുന്ന വിദ്യാര്‍ ത്ഥി കളുടെ എണ്ണം 60 ലക്ഷം ആയി വര്‍ദ്ധി ച്ചിട്ടുണ്ട്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ പുതിയ പുസ്തകം പ്രസിദ്ധീകരിച്ചു

March 5th, 2017

reflections-on-happiness-and-positivity-book-of-sheikh-muhammed-ePathram
ദുബായ് : യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാ ധികാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ അൽ മക്തൂം രചിച്ച പുതിയ അറബിക് പുസ്തകം ‘താ മുലാത് ഫി അസആദ വൽ ഇജാബിയ’ (Reflections on Happiness and Positivity – സന്തോഷ ത്തി ന്റെയും ശുഭാപ്തി വിശ്വാസ ത്തിന്‍റെയും ചിന്ത കൾ) പ്രസിദ്ധീ കരിച്ചു.

‘അറബ് ജനതയിൽ ശുഭ പ്രതീക്ഷ കൾ നില നിർത്തു വാനുള്ള സൂത്ര വാക്യ ങ്ങ ളാണ് ഇൗ പുസ്തകം. ഉയർന്ന കാഴ്ച പ്പാടുള്ള ഒരു നേതാവ് തന്റെ കണ്ണുകൾ അടച്ച് ഭാവി യെക്കുറിച്ച് സങ്കൽപ്പി ക്കുകയും നേട്ട ങ്ങൾ മുന്നിൽക്കാണുകയും ചെയ്യുന്ന വരാണ്…’ ഭരണ ത്തിലും വികസന പ്രവർത്തന ങ്ങളിലും സാംസ്കാ രിക മേഖല യിലും സന്തോഷവും ശുഭാപ്തി വിശ്വാസവും എത്ര മാത്രം പ്രാധാന്യം ഉള്ളതാണ് എന്ന് ഈ പുസ്തകം വിശദീ കരി ക്കുന്നു.

2013ലെ ബെസ്റ്റ് സെല്ലര്‍ പുസ്തക ങ്ങളുടെ പട്ടിക യില്‍ ഇടം പിടിച്ച ‘ഫ്ലാഷസ് ഓഫ് തോട്ട് ‘എന്ന പുസ്തകം ‘എന്റെ ദര്‍ശനം: മികവി നായുള്ള മത്സര ത്തിലെ വെല്ലു വിളികള്‍’ എന്ന പേരിൽ മലയാള ത്തിലേക്ക് വിവർ ത്തനം ചെയ്തു പ്രസിദ്ധീ കരിച്ചിരുന്നു. കൂടാതെ മൈ വിഷൻ എന്ന പുസ്തക വും ഇംഗ്ലീഷ്, മലയാളം ഭാഷ കളി ലേക്ക് വിവർ ത്തനം ചെയ്തി രുന്നു.

 

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മേജർ ജനറൽ അബ്‌ദുല്ല ഖലീഫ അൽ മർറി ദുബായ് പൊലീസ് മേധാവി

March 2nd, 2017

dubai-police-chief-major-general-abdullah-al-marri-ePathram
ദുബായ് : മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മർറിയെ ദുബായ് പോലീസ് കമാൻഡർ ഇൻ ചീഫ് ആയി യു. എ. ഇ. വൈസ് പ്രസി ഡന്‍റും പ്രധാന മന്ത്രിയും ദുബായ് ഭരണാ ധി കാരി യുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പ്രഖ്യാപിച്ചു.

ബ്രിഗേഡിയർ ആയി രുന്ന അൽ മർറി ക്ക് മേജർ ജനറൽ ആയി സ്‌ഥാന ക്കയറ്റം നൽകി യതിനു പിന്നാലെ യാണ് ഈ സുപ്രധാന പ്രഖ്യാ പനം.

ലഫ്. ജനറൽ ഖാമിസ് മത്തർ അൽ മസീന യുടെ നിര്യാണ ത്തെ തുടർ ന്നുള്ള ഒഴിവി ലാണ് നിയമനം. അസാമാന്യ നേതൃ പാടവ വും സുരക്ഷാ മേഖല യില്‍ മികച്ച അനു ഭവ ജ്ഞാനവു മുള്ള വ്യക്തിത്വ മാണ് അല്‍ മർറി യുടെത് എന്ന് ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു.

അർപ്പണ ബോധ മുള്ള ഉദ്യോ ഗസ്‌ഥ നായ അൽ മർറി യുടെ നിയ മനം രാജ്യ ത്തിനും ജന ങ്ങൾക്കും നേട്ട മാകും എന്ന് പൊലീസ്, ജനറൽ സെക്യൂരിറ്റി ഡപ്യൂട്ടി ചെയർമാൻ ലഫ്. ജനറൽ ദാഹി ഖൽഫാൻ തമിം പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അസ്മോ പുത്തൻചിറ സ്മാരക കവിതാ പുരസ്കാരം പ്രഖ്യാപിച്ചു

February 28th, 2017

poet-asmo-puthenchira-ePathram
ദുബായ് : യൂണിക്‌ ഫ്രണ്ട്സ് ഓഫ് കേരള (യു. എഫ്. കെ.) യു. എ. ഇ. യിലെ പ്രവാസി കള്‍കായി ഏർപ്പെ ടുത്തിയ അസ്മോ പുത്തൻ ചിറ സ്മാരക കവിതാ പുര സ്കാരം പ്രഖ്യാ പിച്ചു.

ufk-asmo-puthenchira-poetry-award-ePathram

ഷീബാ ഷിജു വിന്റെ ‘ഒസ്യത്ത്’ എന്ന കവിത യാണ്‍ ഒന്നാം സമ്മാനം നേടി യത്. മനീഷ് നരണിപ്പുഴ യുടെ ‘ഒറ്റ ഫ്രെയി മിലും ഒതുങ്ങാതെ’ എന്ന കവിത രണ്ടാം സ്ഥാനവും സൈഫുദ്ദീൻ തൈക്കണ്ടി യുടെ ‘സ്വാതന്ത്യം’ എന്ന കവിത മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

മാർച്ച് മൂന്ന് വെള്ളിയാഴ്ച ദുബായ് ഗൾഫ് മോഡൽ സ്കൂളിൽ സംഘടിപ്പി ക്കുന്ന ‘സ്നേഹ സായാഹ്നം’എന്ന പരിപാടി യിൽ വെച്ച് വിജയി കൾക്ക് പുരസ്കാ രങ്ങൾ സമ്മാ നിക്കും.

എഴുത്തു കാരനും മാധ്യമ പ്രവർത്ത കനു മായ ജയറാം സ്വാമി അദ്ധ്യ ക്ഷനും പി. ശിവ പ്രസാദ്, രാജേഷ് ചിത്തിര, ഗിരിജാ നവനീത്, സി. പി. അനിൽ കുമാർ, ഹണി ഭാസ്കരൻ എന്നിവർ അംഗ ങ്ങളു മായ സമിതി യാണ് വിജയി കളെ തീരുമാനിച്ചത്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ജനന സർട്ടി ഫിക്കറ്റു കൾ ഇനി വി. പി. എസ്. ആശു പത്രി കളില്‍ നിന്നും ലഭ്യ മാവും
Next »Next Page » യു. എ. ഇ. എക്സ് ചേഞ്ച് – ചിരന്തന സാഹിത്യ പുരസ്കാരം : സൃഷ്ടികൾ ക്ഷണി ക്കുന്നു »



  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ
  • ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമം
  • അനോര ഗ്ലോബൽ പുതിയ ഭരണ സമിതി
  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ
  • അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു
  • കേരള സോഷ്യൽ സെന്റർ ഇഫ്‌താർ സംഗമം
  • ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു
  • ഉപന്യാസ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine