പ്രവാചകന്‍ മുഹമ്മദ് നബി വിശുദ്ധരില്‍ വിശുദ്ധന്‍ : ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം

December 12th, 2016

sheikh-mohammad-dubai-metro-epathram
ദുബായ് : ദൈവ സൃഷ്ടികളില്‍ ഏറ്റവും വിശുദ്ധ മായ താണ് പ്രവാചകന്‍ മുഹമ്മദ് നബി യുടെ വ്യക്തിത്വം എന്ന് യു. എ. ഇ. വൈസ് പ്രസി ഡന്റും പ്രധാന മന്ത്രി യും ദുബായ് ഭരണാധി കാരി യു മായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.

കരുണ യുടെയും സമാധാന ത്തിന്റെയും സന്ദേശ വാഹ കനായ നബി തിരുമേനി സഹിഷ്ണുത യുടെ ഏറ്റവും വലിയ ഉദാഹരണം കൂടി യാണ്.

മുഹമ്മദ് നബിയെ മനസ്സി ലാക്കു ന്നതിന് ലോക ത്തിന് ലഭിക്കുന്ന വിലപ്പെട്ട അവസര മാണ് മിലാദുന്നബി എന്നും ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തന്റെ ട്വിറ്ററില്‍ കുറിച്ചിട്ടു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വേറിട്ട അനുഭവ മായി അങ്ങാടി പി. ഒ. സംഗമം

November 24th, 2016

thrithala-mla-vt-balram-ePathram
ദുബായ് : പാലക്കാട് ജില്ല യിലെ പടിഞ്ഞാറങ്ങാടി സ്വദേശി കളുടെ പ്രവാസി കൂട്ടായ്മ ‘അങ്ങാടി പി. ഒ.’ യുടെ വാർഷിക ആഘോഷം തൃത്താല എം. എൽ. എ. അഡ്വ. വി. ടി. ബൽറാം ഉദ്ഘാടനം ചെയ്തു.

അങ്ങാടി പി. ഒ. പ്രസിഡണ്ട് ആരിഫ് ഒറവിൽ അദ്ധ്യ ക്ഷത വഹിച്ച ചടങ്ങിൽ യുവ തിര ക്കഥാ കൃത്തും നാടക രചയിതാവും ആയ ഹേമന്ദ് പടിഞ്ഞാറങ്ങാടി, സാമൂ ഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു.

vt-balram-mla-inaugurate-angadi-po-sangamam-2016-ePathram.jpg

ചടങ്ങിൽ ബിസിനസ്സ് രംഗ ത്തെ മികവിനുള്ള അവാർഡു കൾ അൽ തമാം ഫുഡ്‌ സ്റ്റഫ് ചെയർമാൻ ഇസ്മായിൽ കോമത്ത്, സൈനുദ്ധീൻ കെ. വി., മാക്സ് പ്ലസ് ഗ്രൂപ്പ് എം. ഡി. അഡ്വ. അഹമ്മദ് ബഷീർ എന്നിവർക്ക് സമ്മാനിച്ചു.

സീനിയർ പ്രവാസി കളെ ആദരിക്കൽ, ഫുട്ബോൾ, ക്രിക്കറ്റ് മത്സര വിജയി കൾ ക്കുള്ള ട്രോഫി വിതരണം, കുട്ടി കളുടെ കലാ മത്സര വിജയി കൾ ക്കുള്ള സർട്ടി ഫിക്കറ്റ് വിതരണവും നടന്നു.

പരിപാടി യുടെ ഭാഗ മായി നടന്ന നോർക്ക രജിസ്ട്രേ ഷനിലും മെഡിക്കൽ ക്യാമ്പി ലും 400 ഓളം വരുന്ന പടിഞ്ഞാറങ്ങാടി യിൽ നിന്നുള്ള പ്രവാസി കൾ പങ്കെടുത്തു.

ഷഹീം ചാണയിലകത്ത്, മുസ്തഫ ഒ, അഹമ്മദ് ബഷീർ, ഫിറോസ്, ജസീം സി, അമാ നുല്ല, നൗഷാദ് പി. കെ, ഷബീബ് വി, ശിഹാബ്, രഞ്ജിത്, നൗഷാദ് കെ, ഫസലു ഒ, ഫസല് പി. കെ., ഷാജി, റഷീദ് പള്ളി യാലിൽ, ഷബീർ, മുത്തു, റൗഫ് കെ., എന്നിവർ സംസാരിച്ചു.

നജാത്തുള്ള പി. കെ. സ്വാഗതവും രഘു വി. വി. നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അങ്ങാടി പി. ഒ. യുടെ വാർഷിക സംഗമം വെള്ളിയാഴ്ച

November 17th, 2016

connecting-generations-padinjarangadi-uae-pravasi-ePathram.jpg
ദുബായ് : പാലക്കാട് ജില്ല യിലെ പടിഞ്ഞാറങ്ങാടി സ്വദേശി കളുടെ യു. എ. ഇ. യിലെ കൂട്ടായ്മ യായ ‘അങ്ങാടി പി. ഒ.’ യുടെ വാർഷിക സംഗമം നവംബർ 18 വെള്ളിയാഴ്ച അജ്മാനിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ കലാ, കായിക, വിനോദ, സാംസ്കാ രിക പരിപാടി കളോടെ നടക്കും.

തൃത്താല എം. എല്‍. എ. വി. ടി. ബൽറാം ‘അങ്ങാടി സംഗമം 2016’ ഉത്ഘാടനം ചെയ്യും. യുവ തിരക്കഥാ കൃത്തും കേരള സംഗീത നാടക അക്കാദമി യുടെ മികച്ച നാടക കൃത്തി നുള്ള പുര സ്‌കാര ജേതാവു മായ പടിഞ്ഞാറങ്ങാടി നിവാസി ഹേമന്ദ് കുമാർ, പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാര ജേതാവും സാമൂഹ്യ പ്രവർ ത്തക നുമായ അഷ്‌റഫ് താമരശ്ശേരി എന്നിവർ സംഗമ ത്തിൽ മുഖ്യ അതിഥി കളാ യി പങ്കെ ടുക്കും.

രാവിലെ 10 മണിക്ക് കലാ കായിക പരിപാടി കളോടെ തുടങ്ങുന്ന സംഗമ ത്തിൽ കുട്ടി കൾക്കുള്ള മത്സര ഇന ങ്ങളും കുടുംബ ങ്ങൾ ക്കുള്ള വിനോദ – വിജ്ഞാന പരി പാടി കളും നടക്കും. വൈകുന്നേരം 7 മണിക്ക് ആരംഭി ക്കുന്ന സാംസ്കാരിക സമ്മേളന ത്തിൽ യു. എ. ഇ. യിലെ സാമൂഹ്യ സാംസ്കാരിക കലാ രംഗത്തെ യും വ്യാപാര വാണിജ്യ രംഗ ത്തെയും പ്രമുഖർ സംബന്ധിക്കും.

വിവിധ മേഖലകളിൽ മികവു തെളി യിച്ച പടിഞ്ഞാറ ങ്ങാടി നിവാസി കളെ ആദരി ക്കുന്നതി ന്റെ ഭാഗ മായി കേരള സംഗീത നാടക അക്കാദമി യുടെ മികച്ച നാടക കൃത്തി നുള്ള പുരസ്‌കാരം നേടിയ തിരക്കഥാ കൃത്ത് കൂടി യായ പ്രമുഖ എഴുത്തു കാരൻ ഹേമന്ദ് കുമാർ, യു. എ. ഇ.യിലെ പ്രമുഖ സംരംഭ കരായ അഡ്വ.അഹമ്മദ് ബഷീർ വി, ഇസ്മായിൽ കോമത്ത്, സൈനുദ്ധീൻ കെ. വി., എന്നിവർ ക്ക് പുരസ്കാരം നൽകി ആദരിക്കും.

സമ്മേളന ശേഷം വൈവിദ്ധ്യ മാർന്ന കലാ പരിപാടി കളും ഗാന മേള യും അരങ്ങേറും എന്ന് ‘അങ്ങാടി പി. ഒ.’ പ്രസിഡണ്ട് ആരിഫ് ഒറവിൽ, സെക്രട്ടറി ഷഹീം സി. എന്നിവർ വാർത്താ കുറിപ്പിൽ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 050 – 34 50 470, 050 – 82 99 433

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ചൊവ്വാ ദൗത്യം : പേടക മാതൃകക്ക് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ അംഗീ കാരം

November 3rd, 2016

sheikh-muhammed-al-amal-uae-mars-mission-ePathram
ദുബായ് : രാജ്യത്തിന്റെ ചൊവ്വാ ദൗത്യ പേടകമായ ‘അല്‍ അമലി’ നു അന്തിമ രൂപ രേഖ യായി. യു. എ. ഇ. വൈസ് പ്രസി ഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹ മ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം രൂപ രേഖയ്ക്ക് അംഗീ കാരം നല്‍കി. മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്ററിൽ (MBRSC) എത്തിയ അദ്ദേഹം ദൗത്യത്തിന്റെ പുരോഗതി വിലയിരുത്തി.

പ്രതീക്ഷ എന്നര്‍ത്ഥം വരുന്ന ‘അല്‍ അമല്‍’ പേടകത്തെ അറബ് മേഖല യുടെ ശാസ്ത്ര ക്കുതിപ്പിന്റെ പ്രതീക മായി രാജ്യത്തിന്റെ സുവര്‍ണ്ണ ജൂബിലി വര്‍ഷ മായ 2021 ലെ ദേശീയ ദിനാ ഘോഷത്തിന്റെ ഭാഗ മായി ചൊവ്വ യിലേക്കു വിക്ഷേപി ക്കുവാ നാണ്‍ പദ്ധതി യിടുന്നത്.

ഉപ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയു മായ ശൈഖ് സെയിഫ് ബിൻ സായിദ് അൽ നഹ്യാൻ, ഉപ പ്രധാന മന്ത്രിയും പ്രസിഡൻ ഷ്യൽ കാര്യ മന്ത്രി യുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അൽ നഹ്യാൻ, ദുബായ് കിരാട അവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽമക്‌തൂം എന്നിവരും ശൈഖ് മുഹ മ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ അനുഗമിച്ചിരുന്നു.

Photo Credit : WAM

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

എനോറ സംഗമം ഷാർജയിൽ വെള്ളിയാഴ്ച

September 27th, 2016

ദുബായ് : തൃശൂര്‍ ജില്ലയിലെ ചാവക്കാട് എടക്കഴിയൂര്‍ സ്വദേശി കളുടെ യു. എ. ഇ. കൂട്ടായ്മ യായ എനോറ യുടെ വിപുല മായ സംഗമം സെപ്റ്റംബർ 30 വെള്ളി യാഴ്ച രാവിലെ പത്തര മണി മുതല്‍ ഷാർജ നാഷണൽ പാർക്കിൽ വെച്ച് നടക്കും.

സാംസ്‌കാരിക സംഗമം, അംഗ ങ്ങളുടേയും കുട്ടി കളു ടേയും വിനോദ – കലാ – കായിക മത്സര ങ്ങള്‍, കുട്ടി കള്‍ ക്കായി ചിത്ര രചന, കളറിംഗ് മല്‍സര ങ്ങള്‍ തുടങ്ങി വിവിധ പരി പാടി കള്‍ ഉണ്ടാവുമെന്ന് ഭാര വാഹികള്‍ അറി യിച്ചു.

യു. എ. ഇ. യിലുള്ള എടക്കഴിയൂര്‍ സ്വദേശി കളായ എല്ലാ വരും ഈ സ്നേഹ സംഗമ ത്തിലേക്ക് എത്തി ച്ചേരണം എന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവര ങ്ങള്‍ക്ക് റസാഖ് കളത്തിൽ (056 17 10 781), ശ്രീലാൽ ചക്കരാത്ത് (056 67 89 275) എന്നിവരെ ബന്ധ പ്പെടാ വുന്ന താണ്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ് അലൂംനെ വാര്‍ഷികം ആഘോഷിച്ചു
Next »Next Page » ഗാന്ധി ജയന്തി : ദേശ ഭക്തി ഗാന മത്സരം സംഘടിപ്പിക്കുന്നു »



  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine