ദുബായ് : മലപ്പുറം ജില്ലാ കെ. എം. സി. സി. സംഘടി പ്പിക്കുന്ന കൌണ്‍സില്‍ മീറ്റ് മെയ് 31 വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് ദുബായ് കെ. എം. സി. സി. അല്‍ ബറാഹ ആസ്ഥാനത്ത് നടക്കും.
ജില്ലയില്‍ നിന്നുള്ള കൌണ്‍സില്‍ അംഗങ്ങള്‍ പ്രവര്‍ത്തക സമിതി അംഗങ്ങള്‍, പ്രത്യേക ക്ഷണിതാക്കള്‍ എന്നിവര്‍ സംബന്ധിക്കുന്ന കൌണ്‍സില്‍ മീറ്റ് എ. പി. ഷംസുദ്ധീന്‍ ബിന്‍ മൊഹിയുദ്ദീന്‍ ഉല്‍ഘാടനം ചെയ്യും. കെ. എം. സി. സി. നേതാക്കളായ പുത്തൂര്‍ റഹ്മാന്‍, പി. കെ. അന്‍വര്‍ നഹ എന്നിവരുമായുള്ള മുഖാമുഖം പരിപാടിയും സംഘടി പ്പിച്ചിട്ടുണ്ട്.
പരിപാടിയില്‍ ഇബ്രാഹിം മുറിച്ചാണ്ടി, മുഹമ്മദ് വെന്നിയൂര്‍, മുസ്തഫ തിരൂര്‍, ഓ. കെ. ഇബ്രാഹിം എന്നിവര്‍ സംബന്ധിക്കും. മലപ്പുറം ജില്ലാ സര്‍ഗധാര സംഘടിപ്പിക്കുന്ന ഇശല്‍ സന്ധ്യ യോടെ കൌണ്‍സില്‍ മീറ്റ് സമാപിക്കും.