ദുബായ് : യു എ ഇ യിലെ ഇന്ത്യാക്കാരായ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയാ ഫോറ ത്തിന്റെ പുതിയ പ്രസിഡണ്ടായി ജയ്ഹിന്ദ് ടി വി മിഡില്‍ ഈസ്റ്റ് എഡിറ്റര്‍ എല്‍വിസ് ചുമ്മാറിനെ തെരഞ്ഞെടുത്തു.
മനോരമ ന്യൂസിലെ റോണി പണിക്കറാണ് പുതിയ ജനറല്‍ സെക്രട്ടറി. ട്രഷറര്‍ ഏഷ്യാനെറ്റ് ന്യൂസിലെ ഫൈസല്‍ ബിന്‍ അഹമ്മദ്.
സിറാജ് ദിനപത്ര ത്തിലെ കെ എം അബ്ബാസിനെ വൈസ് പ്രസിഡന്റായും റേഡിയോ മീ യിലെ ലിയോ രാധാകൃഷ്ണനെ ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുത്തു. റിപ്പോര്‍ട്ടര്‍ ടി വിയിലെ ശ്രീജിത് ലാല്‍ ആണ് ജോയിന്റ് ട്രഷറര്‍.
2013-2014 വര്‍ഷ ത്തേയ്ക്കുള്ള ഏഴംഗ നിര്‍വാഹക സമിതി യെയും ഐ എം എഫ് വാര്‍ഷിക ജനറല്‍ ബോഡിയോഗം തെരഞ്ഞെടുത്തു.
പി വി വിവേകാനന്ദ് (ഗള്‍ഫ് ടുഡെ, വി എം സതീഷ് (എമിറേറ്റ്സ് 24-7), ബി എസ് നിസാമുദ്ദീന്‍ (ഗള്‍ഫ് മാധ്യമം), സാദിഖ് കാവില്‍ (മലയാള മനോരമ),ഐപ്പ് വള്ളിക്കാടന് (മാതൃഭൂമി ടി വി), തന്‍വീര്‍ (ഏഷ്യാനെറ്റ്), സുജിത്ത് സുന്ദരേശന് (ജയ്ഹിന്ദ് ടി വി) എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍.
ജനറല്‍ ബോഡി യോഗത്തില്‍ എന്‍. വിജയ് മോഹന്‍ അദ്ധ്യക്ഷത വഹിച്ചു. രമേശ് പയ്യന്നൂര്‍ സ്വാഗതം പറഞ്ഞു. കെ. കെ. മൊയ്തീന് കോയ, നിസ്സാര്‍ സെയ്ത് എന്നിവര്‍ തെരഞ്ഞെടുപ്പ് വരണാധികാരികള്‍ ആയിരുന്നു.