ദുബായ് : ഇന്ത്യന്‍ ഭരണകൂടം സ്വന്തം ജനതയെ ലോക ത്തിനു മുന്നില്‍ അപമാനിത രാക്കുകയാണ് എന്ന് സി. പി. എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. വി. ഗോവിന്ദൻ ദുബായിൽ പറഞ്ഞു. ഇറ്റാലിയന്‍ നാവികര്‍ക്കു ഇന്ത്യ യില്‍ നിന്നു തപാല്‍വോട്ട് രേഖപ്പെടുത്താമെന്നിരിക്കെ വസ്തുതകള്‍ കോടതി യില്‍ നിന്നു മറച്ചു വച്ച് അവര്‍ക്കു രാജ്യം വിടാന്‍ കേന്ദ സര്‍ക്കാര്‍ അവസരം ചെയ്തു കൊടുത്തു. സാമ്രാജ്യത്വ ത്തോടുള്ള ദാസ്യ മനോഭാവ മാണ് ഇതെന്നും ദല സ്വീകരണ സമ്മേളന ത്തില്‍ ആരോപിച്ചു.
ജാമ്യം നിന്ന ഇറ്റാലിയന്‍ സ്ഥാനപതിയെ ഏതു വിധേനയും രാജ്യം വിടാന്‍ അനുവദിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരുകയാണ്. തുടര്‍ച്ചയായ ജന വിരുദ്ധ സമീപന ങ്ങള്‍ മൂലം ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കൂടി വരുന്നു. ജന ങ്ങളെ ജാതി, മത, വര്‍ഗ, ലിംഗ അടിസ്ഥാനത്തില്‍ വേര്‍തിരിച്ചു പോരടി പ്പിക്കാനുള്ള ഗുഢാലോചന നടക്കുക യാണെന്നും പറഞ്ഞു.
പ്രസിഡന്റ് മാത്തുക്കുട്ടി കടോണ്‍ അധ്യക്ഷത വഹിച്ചു. രാജന്‍ മാഹി, ജനറല്‍ സെക്രട്ടറി പി. പി. അഷ്റഫ് എന്നിവര്‍ പ്രസംഗിച്ചു.