ഇന്റര്‍ എമിറേറ്റ് തിയ്യറ്റര്‍ ഫെസ്റ്റ് – 2011

February 14th, 2011

logo-theatre-dubai-epathramദുബായ് : തിയ്യറ്റര്‍ ദുബായ് യുടെ ആഭിമുഖ്യ ത്തില്‍ 2011 മാര്‍ച്ച് അവസാന വാരം ദുബായ് ഫോക് ലോര്‍ തിയ്യറ്ററില്‍ വെച്ച്  ‘ഇന്റര്‍ എമിറേറ്റ് തിയ്യറ്റര്‍ ഫെസ്റ്റ് ‘ എന്ന പേരില്‍ മലയാള നാടക മത്സരം സംഘടിപ്പിക്കുന്നു.
 
ദുബായില്‍ ആദ്യമായാണ്  മലയാള ത്തില്‍ അമേച്വര്‍ നാടക മത്സര ത്തിന് വേദി ഒരുങ്ങുന്നത്.  30 മുതല്‍ 45 മിനിറ്റ് വരെ സമയ ദൈര്‍ഘ്യമുള്ള നാടക ങ്ങളാണ് ഉള്‍പ്പെടുത്തുക.

യു. എ. ഇ. യിലെ എല്ലാ എമിറേറ്റു കളിലുമുള്ള നാടക തല്‍പ്പരരായ സംഘടന കളില്‍ നിന്നും മത്സര ത്തിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു. ഫെബ്രുവരി 20 ആണ് അവസാന തീയതി. 

കൂടുതല്‍ വിവരങ്ങള്‍ക്ക്  050 822  72 95 എന്ന നമ്പറില്‍ ബന്ധപ്പെടുക. 

eMail : theatredubai @ gmail dot com

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലത്തീഫ് മമ്മിയൂരിന് ഉപഹാരം

February 7th, 2011

award-for-latheef-mammiyoor-epathram

ദുബായ് :  കൈരളി കലാ കേന്ദ്രത്തിന്‍റെ മുപ്പത്തി അഞ്ചാം  വാര്‍ഷികാ ഘോഷത്തില്‍ അവതരിപ്പിച്ച  ‘ദി ഹോപ്പ്’ എന്ന ചിത്രീകരണ ത്തിന്‍റെ രചന നിര്‍വ്വഹിച്ച പ്രശസ്ത  കഥാകൃത്ത് ലത്തീഫ് മമ്മിയൂരിന് കൈരളി കലാ കേന്ദ്രത്തിന്‍റെ ഉപഹാരം  നടന്‍ മധു  നല്‍കി.  ഭാവന ആര്‍ട്‌സ് മുന്‍ജനറല്‍ സെക്രട്ടറി യാണ് ലത്തീഫ് മമ്മിയൂര്‍.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഫരീദ് അബ്ദുള്‍ റഹ്മാനെ ടീകോം സി ഇ ഒ സ്ഥാനത്തു നിന്ന് മാറ്റില്ല

February 7th, 2011

ദുബായ്: സിഇഒ സ്ഥാനത്തു നിന്നും ഫരീദ് അബ്ദുള്‍ റഹ്മാനെ മാറ്റില്ലെന്ന് ടീകോം വ്യക്തമാക്കി. കൊച്ചി സ്മാര്‍ട് സിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങും. സ്മാര്‍ട് സിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഉടന്‍ കേരളത്തിലെത്തുമെന്നും ടീകോം അധികൃതര്‍ അറിയിച്ചു. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ആരൊക്കെ പങ്കെടുക്കണമെന്നും ഏതൊക്കെ സ്ഥാനങ്ങള്‍ വഹിക്കണമെന്നും ടീകൊം തീരുമാനിക്കും. സ്മാര്‍ട് സിറ്റിയ്ക്കായുള്ള സ്ഥലത്തിന്റെ പാട്ടക്കരാര്‍ ഒപ്പിടുക എന്നതാണ് ആദ്യ നടപടി. പ്രത്യേക സാമ്പത്തിക (സെസ്) പദവി ലഭിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും ടീകോം അധികൃതര്‍ പറഞ്ഞു. ചര്‍ച്ചകള്‍ക്കായി ഫരീദും കേരളത്തിലെത്തുമെന്നാണ് സൂചനയാണ് ടീകോമില്‍ നിന്നും ലഭിക്കുന്നത്.

ഫരീദ് അബ്ദുള്‍ റഹ്മാനെ ടീകോം സി ഇ ഒ സ്ഥാനത്തു നിന്ന് മാറ്റണമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ദുബായ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തിലുള്ള ആളുകളുമായി പദ്ധതി മുന്നോട്ട് കൊണ്ടുപോവാനാവില്ല. ഇത് ദുബായ് സര്‍ക്കാര്‍ അംഗീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഗെയിംഷോ യിലെ വിജയി

January 25th, 2011

hotel-royal-palace-gift-epathram

ദുബായ് : റോയല്‍ പാരീസ് റെസ്റ്റോറന്‍റ് ഗ്രാന്‍റ് റീ-ഓപ്പനിംഗ് ചടങ്ങിനോട് അനുബന്ധിച്ച് റേഡിയോ ഏഷ്യ യുമായി ചേര്‍ന്ന് ഗ്ലോബല്‍ വില്ലേജില്‍ ഒരുക്കിയ ഗെയിംഷോ യിലെ മെഗാ റാഫിള്‍ വിജയിക്കുള്ള സമ്മാനം, റോയല്‍ പാരീസ് പ്രതിനിധി അബ്ദുള്ളക്കുട്ടി ചേറ്റുവ നല്‍കുന്നു. റേഡിയോ ഏഷ്യ അവതാര കരായ ശശികുമാര്‍ രത്നഗിരി,  ഷീബ എന്നിവര്‍ സമീപം.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

മെത്രാപ്പോലീത്ത റാസല്‍ ഖൈമ ഭരണാധികാരിയെ സന്ദര്‍ശിച്ചു

January 23rd, 2011

mar-chrysostom-with-shaikh-saqar-al-qasimi-epathram

ദുബായ്‌ :  മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത റാസല്‍ ഖൈമ ഭരണാധികാരി  ശൈഖ് സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമി യെ സന്ദര്‍ശിച്ചു. റാസല്‍ ഖൈമ എമിറേറ്റിന്‍റെ മുന്‍ ഭരണാധികാരി  ശൈഖ് സഖര്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി യുടെ നിര്യാണത്തില്‍ മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത അനുശോചനം അറിയിച്ചു. റാസല്‍ഖൈമ യില്‍ മാര്‍ത്തോമ പാരിഷ് നിര്‍മ്മിക്കാന്‍ ഭൂമി അനുവദിച്ച  ഭരണാധി കാരിയോട്  നന്ദി അറിയിച്ചു.

ദുബായ് മാര്‍ത്തോമ പള്ളി വികാരി റവ.കുഞ്ഞു കോശി, എന്‍. സി. എബ്രഹാം, ഇമ്മാനുവേല്‍, എബി ജോണ്‍, ജോണ്‍ സി.  എബ്രഹാം   എന്നിവരും ശൈഖ് സൗദ് ബിന്‍ സാഖര്‍ അല്‍ ഖാസിമി യെ സന്ദര്‍ശിക്കാന്‍  മെത്രാപ്പോലീത്ത യുടെ കൂടെ ഉണ്ടായിരുന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

99 of 10910209899100»|

« Previous Page« Previous « മയ്യില്‍ എന്‍. ആര്‍. ഐ. ഫോറം വസന്തോത്സവം
Next »Next Page » സുന്നി യുവജന സംഘം ഐ. സി. എഫ്. ന്‍റെ ഭാഗമാകുന്നു »



  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു
  • ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine