ഇസ്ലാമിക് സെന്‍റര്‍ സമ്മര്‍ ക്യാമ്പ് : ഇൻസൈറ്റ് 2023 ജൂലായ് ഏഴു മുതല്‍

June 25th, 2023

insight-islamic-center-summer-camp-2023-ePathram

അബുദാബി: കെ. ജി. തലം മുതൽ ബിരുദ തലം വരെയുള്ള വിദ്യാർത്ഥികൾക്കായി അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്‍റര്‍ ജൂലായ് 7 മുതല്‍ ജൂലായ് 16 വരെ ‘ഇൻസൈറ്റ്-2023’ എന്ന പേരില്‍ സമ്മര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.

വൈകുന്നേരം 5:30 മുതൽ 9:30 വരെ നടക്കുന്ന ക്യാമ്പിൽ വിദ്യാഭ്യാസ പരിശീലന മേഖലയിലെ വിദഗ്ദര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നൽകും. റജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക : 02 6424488, 050 119 5750, 050 167 6745.

അബുദാബി സിറ്റിയിൽ നിന്നും ബനിയാസ്, മുസ്സഫ, മുഹമ്മദ് ബിൻ സായിദ് സിറ്റി എന്നിവിടങ്ങളിൽ നിന്നും വാഹന സൗകര്യം ഉണ്ടായിരിക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

എഡ്യൂ ഫെസ്റ്റിവ് : ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

June 13th, 2023

abudhabi-kmcc-edu-festive-23-ePathram
അബുദാബി : കെ. എം. സി. സി. സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ‘എഡ്യൂ ഫെസ്റ്റിവ്’ ജന പങ്കാളിത്തം കൊണ്ടും ചർച്ചകൾ കൊണ്ടും ശ്രദ്ധേയമായി. അബുദാബി ബനിയാസിലെ ഇന്‍റർ നാഷണൽ ഇന്ത്യൻ സ്കൂൾ ക്യാമ്പസിൽ വെച്ച് രാവിലെ 10 മണിക്ക് ആരംഭിച്ച ‘എഡ്യൂ ഫെസ്റ്റിവ്’ വൈകുന്നേരം 6 മണി വരെ നീണ്ടു നിന്നു.

കരിയര്‍ ഗൈഡന്‍സ് വിദഗ്ദ ശ്രീവിദ്യ സന്തോഷ്, ജി-20 രാജ്യങ്ങളുടെ ലാന്‍ഡ് കോഡിനേഷന്‍ ഓഫീസ് ഡയററ്റര്‍ മുരളി തുമ്മാരു കുടി, യു. എന്‍. ബ്രെസ്സല്സ് മൈഗ്രേനെന്‍റ് പ്രൊജക്റ്റ് ഓഫീസര്‍ മുഹമ്മദ് അമീൻ അരിബ്ര, ഡോ. മുഹമ്മദ് ജുവൈദ്, ഡോ. മുഹമ്മദ് റാസിഖ്, സംഗീത് കെ. തുടങ്ങിയ പ്രമുഖര്‍ വിവിധ വിഷയങ്ങളിൽ ചർച്ചകൾക്ക് നേതൃത്വം നൽകി.

students-abudhabi-kmcc-edu-festive-23-ePathram

രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും സജീവമായ ഇട പെടൽ വിവിധ സെക്ഷനുകളിൽ പ്രകടമായിരുന്നു. പാനലിസ്റ്റുകളുമായുള്ള നേരിട്ടുള്ള സംവാദവും സംശയ നിവാരണവും എഡ്യൂ ഫെസ്റ്റിനെ മികവുറ്റതാക്കി. വിദ്യാർത്ഥികളും രക്ഷിതാക്കളുമായി ആയിരത്തോളം പേര് പരിപാടിയിൽ പങ്കെടുത്തു. എസ്. എസ്. എൽ. സി., പ്ലസ് -ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ മുന്നൂറോളം കുട്ടികളെ ആദരിച്ചു.

ഇന്ത്യ, യു. എ. ഇ., മറ്റു വിദേശ രാജ്യങ്ങൾ എന്നിവിട ങ്ങളിലെ വിദ്യാഭ്യാസ മേഖലയിലെ ആനുകാലിക മാറ്റങ്ങൾ, ഉന്നത വിദ്യാഭ്യാസ സാദ്ധ്യതകൾ, വിവിധ തരം സ്കോളർ ഷിപ്പുകൾ തുടങ്ങിയ വിഷയങ്ങളിൽ നടന്ന ചർച്ചകളിൽ നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു. നിരവധി വിദ്യാഭ്യാസ അനുബന്ധ സ്ഥാപനങ്ങളുടെ പ്രദർശന സ്റ്റാളുകളും ഒരുക്കിയിരുന്നു.

അബുദാബി കെ. എം. സി. സി. പ്രസിഡണ്ട് ഷുക്കൂർ അലി കല്ലുങ്ങൽ അദ്ധ്യക്ഷത വഹിച്ചു. എം. പി. എം. റഷീദ് ഉത്ഘാടനം ചെയ്തു. ഇന്ത്യൻ ഇസ്ലാമിക് സെന്‍റര്‍ പ്രസിണ്ട് പി. ബാവാ ഹാജി, ജനറൽ സെക്രട്ടറി അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി, യു. അബ്ദുല്ല ഫാറൂഖി, മുനീർ അൻസാരി എന്നിവർ സംബന്ധിച്ചു.

ഭാരവാഹികളായ അഷറഫ് പൊന്നാനി, ഹംസ നടുവിൽ, റഷീദ് പട്ടാമ്പി, കോയ തിരുവത്ര, അബ്ദുൽ ബാസിത്, അനീസ് മാങ്ങാട്, ശറഫുദ്ധീൻ കൊപ്പം, അബ്ദുൽ ഖാദർ ഒളവട്ടൂർ, ഹംസ ഹാജി പാറയിൽ, മൊയ്ദുട്ടി വെളേരി, ഷാനവാസ് പുളിക്കൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി സി. എച്ച്. യൂസുഫ് സ്വാഗതവും സെക്രട്ടറി മുഹമ്മദ് അൻവർ ചുള്ളിമുണ്ട നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കെ. എം. സി. സി. ‘എഡ്യൂ ഫെസ്റ്റീവ്-23’ ജൂൺ 11 ന്

June 5th, 2023

abudhabi-kmcc-edu-festive-23-brochure-ePathram

അബുദാബി : സംസ്ഥാന കെ. എം. സി. സി. സംഘടിപ്പിക്കുന്ന ‘എഡ്യൂ ഫെസ്റ്റീവ്-23’ ജൂൺ 11 ഞായറാഴ്ച രാവിലെ 10 മണി മുതല്‍ അബുദാബി ബനിയാസിലെ ഇന്‍റർ നാഷണൽ ഇന്ത്യൻ സ്കൂൾ അങ്കണത്തില്‍ അരങ്ങേറും.

എസ്. എസ്. എൽ. സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കൽ, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രദർശന സ്റ്റാളുകൾ, പാനൽ ചർച്ചകൾ ഉൾപ്പെടെയുള്ള പരിപാടികൾ ‘എഡ്യൂ ഫെസ്റ്റീവ്-23’ ന്‍റെ ഭാഗമായി നടക്കും.

ഇതില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ലിങ്കിലൂടെ ഓണ്‍ ലൈനില്‍ റജിസ്റ്റര്‍ ചെയ്യാം.

kmcc-edu-festive-23-brochure-releasing-ePathram

ഇന്ത്യൻ ഇസ്‌ലാമിക് സെന്‍ററില്‍ നടന്ന ചടങ്ങിൽ എഡ്യൂ ഫെസ്റ്റീവ്-23 ബ്രോഷർ പ്രകാശനം നിർവ്വഹിച്ചു. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ചു കൊണ്ട് ഡോ. ഹസീന ബീഗം (മോഡൽ സ്‌കൂൾ), സജീവ് ഉമ്മൻ (എമിറേറ്റ്സ് ഫ്യൂച്ചർ ഇന്‍റർ നാഷണൽ സ്‌കൂൾ), മാലിക് ഹസൻ (ഷൈനിംഗ് സ്റ്റാര്‍ ഇന്‍റര്‍ നാഷണൽ സ്‌കൂൾ) എന്നിവര്‍ പങ്കെടുത്തു.

ഇസ്ലാമിക്‌ സെന്‍റർ ജനറൽ സെക്രട്ടറി അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി, കെ. എം. സി. സി. നേതാക്കളായ യു. അബ്ദുള്ള ഫാറൂഖി, ഷുക്കൂർ അലി കല്ലുങ്ങൽ, സി. എച്ച്. യൂസഫ്, അൻവർ ചുള്ളിമുണ്ട തുടങ്ങിയവര്‍ സംസാരിച്ചു.

യു. എ. ഇ., ഇന്ത്യ കൂടാതെ വിവിധ രാജ്യങ്ങളിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ നൂതന മാറ്റങ്ങൾ, ജോലി സാദ്ധ്യതകൾ, വിവിധ വിദ്യാഭ്യാസ സ്കോളർ ഷിപ്പുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശന നടപടികൾ എന്നിവയെക്കുറിച്ച് വിശദീകരിച്ച് വിദ്യാഭ്യാസ വിദഗ്‌ദർ പങ്കെടുക്കുന്ന വിവിധ സെക്ഷനുകളും കെ. എം. സി. സി. ‘എഡ്യൂ ഫെസ്റ്റീവ്-23’ ന്‍റെ ഭാഗമായി ഉണ്ടാവും എന്നും സംഘാടകര്‍ അറിയിച്ചു.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

ഭാരത് ടെക് ഫൗണ്ടേഷൻ യു. എ. ഇ. ചാപ്റ്റര്‍ രൂപീകരിച്ചു

May 30th, 2023

indian-engineers-community-bharat-tech-foundation-uae-chapter-ePathram
അബുദാബി : ഇന്ത്യൻ എഞ്ചിനീയർമാരുടെ ആഗോള കൂട്ടായ്മ ഭാരത് ടെക് ഫൗണ്ടേഷന്‍ (ബി. ടി. എഫ്.) യു. എ. ഇ. ചാപ്റ്റര്‍ രൂപീകരിച്ചു. വിഹാൻ 2023 എന്ന പേരില്‍ ദുബായിൽ നടന്ന ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യൻ കോൺസൽ ജനറൽ ‍ഡോ. അമൻ പുരി മുഖ്യാതിഥി ആയിരുന്നു. ഡോ. അർഷി അയൂബ് മുഹമ്മദ് സവേരി, ഡയറക്ടർ നാരായൺ രാമ സ്വാമി, ഡോ. ശ്രീനിവാസ് തുടങ്ങി നിരവധി പ്രമുഖർ സംബന്ധിച്ചു.

വിദേശ കാര്യ വകുപ്പ് സഹ മന്ത്രി വി. മുരളീ ധരൻ ഓൺ ലൈനിൽ ആശംസ നേർന്നു. ഇന്ത്യയുടെ വികസനത്തിന് മികവുറ്റ സംഭാവനകള്‍ നല്‍കാന്‍ എഞ്ചിനീയർമാർക്ക് കഴിയും എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

യു. എ. ഇ. ചാപ്റ്റർ ഭാരവാഹികൾ : സുധീർ ബാല കൃഷ്ണൻ (പ്രസിഡണ്ട്), സന്ധ്യ വിനോദ് (ജനറല്‍ സെക്രട്ടറി), ശരവൺ പാർത്ഥ സാരഥി (വൈസ് പ്രസിഡണ്ട്), രോഹിത് ശർമ്മ (ജോയിന്‍റ് സെക്രട്ടറി), എൻ. വിജയ കുമാർ (ട്രഷറര്‍), എ. പി. മുത്തുറാം, ശിവ മോഹന്‍, സുഭാഷ് രജ് പുത്, കെ. ആർ. ശ്രീകുമാർ, ഉമേഷ് കുമാർ, കെ. വിനോദ് കുമാർ, അനിൽ വി. കുമാർ, ദീപക് കുമാർ, പ്രദീപ് കുമാർ, ദീപേഷ് രാജീവ് (ഭരണ സമിതി അംഗങ്ങള്‍)

ലോക രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ എഞ്ചിനീയര്‍മാരുടെ അനുഭവ സമ്പത്തിലൂടെ ഭാരത ത്തിന്‍റെ കാർഷിക, വിദ്യാഭ്യാസ, സാങ്കേതിക മേഖല കളിൽ വിപ്ലകരമായ മാറ്റം കൊണ്ടു വരികയാണ് ഭാരത് ടെക് ഫൗണ്ടേഷന്‍ എന്ന കൂട്ടായ്മയുടെ ലക്‌ഷ്യം എന്ന് ബി. ടി. എഫിനെക്കുറിച്ച് വിശദീകരിക്കാൻ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്‍ററില്‍ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ഭാരവാഹികള്‍ അറിയിച്ചു.

ബി. ടി. എഫ്. യു. എ. ഇ. ചാപ്റ്റർ പ്രസിഡണ്ട് സുധീർ ബാലകൃഷ്ണൻ, ഗ്ലോബൽ കോഡിനേറ്റർ സിദ്ധാർത്ഥ് നാരായൺ, ഭാരവാഹികളായ സുഭാഷ് രജ് പുത്, അനിൽ വി. കുമാർ, ദീപക് കുമാർ എന്നിവർ പങ്കെടുത്തു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

കെ. എസ്. സി. യുവജനോത്സവം-2023 തിരശ്ശീല ഉയർന്നു

May 28th, 2023

ksc-youth-fest-2023-inauguration-ePathram

അബുദാബി : കേരള സോഷ്യൽ സെന്‍റര്‍ സംഘടി പ്പിക്കുന്ന ‘കെ. എസ്. സി. യുവ ജനോത്സവം 2023’ നിറപ്പകിട്ടാര്‍ന്ന പരിപാടികളോടെ തുടക്കമായി. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് നേടിയ വേദവല്ലി തിരുനാവുക്കരശ്, പ്രശസ്ത ശില്പിയും ചിത്രകലാ സംവിധായകനുമായ ഡാവിഞ്ചി സുരേഷ് എന്നിവർ ചേർന്ന് ‘കെ. എസ്. സി. യുവജനോത്സവം-2023’ ഉല്‍ഘാടനം ചെയ്തു.

പ്രശസ്ത കാഥികൻ ഇടക്കൊച്ചി സലിം കുമാർ, പ്രശസ്ത നർത്തകിമാരായ മൻസിയ, തീർത്ഥ, ബിന്ദു ലക്ഷ്മി പ്രദീപ് എന്നിവരും ഉല്‍ഘാടന ചടങ്ങില്‍ സംബന്ധിച്ചു.

കേരള സോഷ്യൽ സെന്‍റർ പ്രസിഡണ്ട് എ. കെ. ബീരാന്‍ കുട്ടി അദ്ധ്യക്ഷത വഹിച്ചു. സെൻറർ ജനറൽ സെക്രട്ടറി കെ. സത്യൻ സ്വാഗതം പറഞ്ഞു. കലാ മത്സരങ്ങൾ മെയ് 26, 27, 28 വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ കെ. എസ്. സി. യിലെ വിവിധ വേദി കളായിലായി അരങ്ങേറും.

കെ. എസ്. സി. സാഹിത്യ മത്സരങ്ങൾ ജൂൺ 3 ന് രാവിലെ 9 മണി മുതൽ സെന്‍റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

സാഹിത്യ മത്സരങ്ങൾക്ക്‌ രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയ്യതി 2023 മെയ് 29 വരെയാണ് എന്ന് ഭാരവാഹികള്‍ അറിയിച്ചു. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 02 631 44 55 എന്ന നമ്പറിലോ കെ. എസ്. സി. യില്‍ നേരിട്ടോ ബന്ധപ്പെടുക.

- pma

വായിക്കുക: , , , , , , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « റാഷിദ് പൂമാടം, സമീർ കല്ലറ എന്നിവർക്ക് മാധ്യമ പ്രതിഭ പുരസ്കാരം
Next »Next Page » ഭാരത് ടെക് ഫൗണ്ടേഷൻ യു. എ. ഇ. ചാപ്റ്റര്‍ രൂപീകരിച്ചു »



  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ
  • റോഡ് കുറുകെ കടക്കുമ്പോൾ ജാഗ്രത പാലിക്കുക : നിയമ ലംഘകർക്ക് പിഴ ഈടാക്കുന്നുണ്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine