പുലര്‍കാല മഞ്ഞ് : ഡ്രൈവർമാർക്ക് മുന്നറിയിപ്പ്

October 12th, 2017

abudhabi-fog-in-2015-mist-ePathram
അബുദാബി : രാജ്യമെങ്ങും പുലര്‍ച്ചെ മഞ്ഞു വീഴ്ച യുള്ളതു കൊണ്ട് വാഹനം ഓടിക്കു ന്നവര്‍ മതി യായ മുന്‍ കരുതലു കള്‍ എടു ക്കണം എന്ന് അധികൃതരുടെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം മുതല്‍ അനുഭവപ്പെട്ടു വരുന്ന ശക്ത മായ മൂടല്‍ മഞ്ഞ് വരും ദിവസ ങ്ങ ളിലും തുടരും എന്നും കാലാവസ്ഥാ നിരീ ക്ഷണ കേന്ദ്ര ത്തിന്റെ വാർത്താ കുറിപ്പിൽ അറിയിച്ചു.

തൊട്ടടുത്ത വാഹനത്തെ പ്പോലും കാണാന്‍ സാധിക്കാത്ത വിധം മൂടല്‍ മഞ്ഞ് ഉണ്ടാ വു ന്നതിനാൽ വാഹന ങ്ങള്‍ ക്ക് ഇട യില്‍ മതി യായ അകലം പാലി ക്കണം എന്നും സ്വന്തം ജീവനും അതോടൊപ്പം മറ്റുള്ള വരുടെ ജീവന്‍ രക്ഷി ക്കുവാനും മുന്‍ കരുതലുകള്‍ അനി വാര്യ മാണ് എന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

നവംബര്‍ 11ന് ‘ലൂവ്റെ അബുദാബി’ തുറക്കുന്നു

September 7th, 2017

jean-nouvel’s-spectacular-louvre-abu-dhabi-ePathram
അബുദാബി : സാദിയാത്ത് ഐലന്‍ഡിലെ ‘ലൂവ്റെ അബു ദാബി’ മ്യൂസിയം 2017 നവംബര്‍ 11 ന് പൊതു ജന ങ്ങള്‍ ക്കായി തുറന്നു കൊടുക്കും.

ഇവിടെ സന്ദർശി ക്കുന്ന 13 വയസ്സി ല്‍ താഴെ യുള്ള കുട്ടി കള്‍ക്ക് പ്രവേശനം സൗജന്യ മാണ്. മുതിര്‍ന്നവര്‍ 60 ദിര്‍ഹം ടിക്കറ്റ് നിരക്ക് ഏര്‍പ്പെടു ത്തിയി ട്ടുണ്ട്.

ഫ്രഞ്ച് വാസ്തു ശില്‍പി യായ ജീന്‍ നൂവൽ രൂപ കല്‍പന ചെയ്തിരി ക്കുന്ന ‘ലൂവ്റെ അബുദാബി’ മ്യൂസിയം, യു. എ. ഇ. യുടെ പരി സ്ഥിതി ക്കു അനു യോജ്യ മായ വിധ ത്തിലാണ് ഒരുക്കി യിരി ക്കുന്നത്.

വല യുടെ മാതൃക യിലുള്ള ഇതിന്‍െറ താഴിക ക്കുടം വെയിലിനെ തട യുകയും അതോ ടൊപ്പം പ്രകാ ശത്തെ അക ത്തേക്ക് ആവാഹി ക്കുകയും ചെയ്യും. ‘വെളിച്ച മഴ’ എന്നാണ് ലൂവ്റെ അബു ദാബി യിലെ ഈ വെളിച്ച വിതാ നത്തെ വിശേ ഷി പ്പിക്കുന്നത്.

പിക്കാസോ യുടെ പോര്‍ ട്രെയ്റ്റ് ഓഫ് എ ലേഡി, പോള്‍ ഗ്വാഗി ന്‍െറ ചില്‍ഡ്രന്‍ റെസ്ലിംഗ്‌, പിയറ്റ് മോന്‍ഡ്രി യനിന്‍െറ പെയിന്റിംഗ് തുടങ്ങീ അറു നൂറോളം ഇന ങ്ങളാണ് മ്യൂസിയ ത്തില്‍ പ്രദര്‍ശി പ്പിക്കുക.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ബറാഖ ആണവ നി​ല​യ ​ത്തി​​ന്​ നി​ർണ്ണാ​യ​ക​ മു​ന്നേ​റ്റ​ങ്ങ​ൾ

August 15th, 2017

uae's-barakah-nuclear-energy-plant-ePathram
അബുദാബി : ബറാഖ ആണവോർജ്ജ നിലയ ത്തിലെ നാലാ മത്തെ യൂണിറ്റിൽ നീരാവി ജനറേറ്റ റുകൾ സ്ഥാപി ക്കുകയും റിയാക്ടർ വെസ്സൽ ഘടിപ്പിക്കുക യും ചെയ്ത തോടെ നാലാം യൂണിറ്റി ന്റെ നിർമ്മാണം 52 ശത മാനം പൂർത്തി യായ തായി അധി കൃതര്‍.

ആണവ നിലയം മൊത്ത ത്തിൽ 82 ശത മാനം പൂർത്തീ കരിച്ചിട്ടുണ്ട്. നാല് യൂണിറ്റു കളുടേ യും നിര്‍മ്മാണം പൂർത്തി യാകുന്ന തോടെ വർഷത്തിൽ 2.1 കോടി ടൺ കാർബൺ മലിനീ കരണം ഒഴിവാക്കു വാന്‍ കഴിയും.

എമിറേറ്റ്‌സ് ന്യൂക്ലിയർ എനർജി കോർപ്പ റേഷൻ (എനക്), കൊറിയ ഇലക്‌ട്രിക് പവ്വർ കോർപ്പ റേഷൻ എന്നിവയുടെ ഉന്നത ഉദ്യോഗസ്ഥര്‍ ഉൾപ്പെട്ട പ്രതിനിധി സംഘ ത്തിന്റെ സാന്നിദ്ധ്യ ത്തില്‍ നാലു യൂണിറ്റു കളിലും സന്ദർശനം നടത്തി പ്രവര്‍ത്ത നങ്ങള്‍ വിലയി രുത്തി.

അന്താ രാഷ്ട്ര മാന ദണ്ഡ ങ്ങൾ പൂര്‍ണ്ണ മായും പാലിച്ചു കൊണ്ട് നിർമ്മി ക്കുന്ന ബറാഖ പദ്ധതി യുടെ ഓരോ ഘട്ടവും മികവിന്റെ മാതൃക യാണ് എന്നും പ്രതിനിധി സംഘം അറിയിച്ചു.

-W A M 

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

അല്‍ ഐനില്‍ കനത്ത മഴ

July 18th, 2017

rain-in-alain-on-august-ePathram
അല്‍ ഐന്‍ : ശക്തമായ ചൂടില്‍ കുളിരായി ഹരിത നഗരി യില്‍ ഇന്നലെ മഴ പെയ്തു. തിങ്കളാഴ്ച വൈകു ന്നേരം നാലു മണി യോടെ ആരംഭിച്ച മഴ രണ്ടു മണി ക്കൂറോളം നീണ്ടു നിന്നു. ശക്ത മായ മഴയില്‍ റോഡു കളിലും റൗണ്ട് എബൗട്ടു കളിലും പാര്‍ക്കിംഗു കളിലും വെള്ള ക്കെട്ടു നിറഞ്ഞു. അല്‍ ഐന്‍ നഗര ത്തിലും അല്‍ ഹിലി, അല്‍ മുവൈജി തുടങ്ങിയ ഇടങ്ങ ളിലാണ് കൂടുതല്‍ മഴ ലഭിച്ചത്.

തിങ്കളാഴ്ച രാവിലെ മുതല്‍ ശക്തമായ പൊടിക്കാറ്റും മൂടിക്കെട്ടിയ കാലാവസ്ഥ യുമായിരുന്നു.

വരും ദിവസ ങ്ങളിൽ മഴ ലഭിച്ചേക്കും എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കിഴക്കന്‍ മേഖല കളില്‍ ശക്ത മായ മഴ പെയ്തു

May 14th, 2017

rain-in-abudhabi-2013-march-25-by-hafsal-ahmed-ima-ePathram
ഖോര്‍ഫക്കാന്‍ : യു. എ. ഇ. യുടെ കിഴക്കന്‍ മേഖല കളില്‍ ശനി യാഴ്ച ശക്ത മായ മഴ പെയ്തു. വ്യാഴാഴ്ച വൈകുന്നേരം ഫുജൈറ യിലും റാസല്‍ ഖൈമ യിലും ശക്ത മായ മഴയും ആലിപ്പഴ വര്‍ഷവും ഉണ്ടായി. 40 ഡിഗ്രിക്ക് മുകളി ലുണ്ടായിരുന്ന താപനില ഇതോടെ പകുതി യായി. വരണ്ടു ണങ്ങി കിടന്നി രുന്ന വാദി കളിലും നീരൊഴുക്ക് ഉണ്ടായി.

ഖോര്‍ഫക്കാന്‍, കല്‍ബ, മസാഫി, ഹത്ത എന്നിവിട ങ്ങളി ലും ശനി യാഴ്ച വൈകു ന്നേരം കനത്ത മഴ പെയ്തു.

റോഡുകളും റൗണ്ട് എബൗട്ടു കളും വെള്ളം നിറഞ്ഞു. പല സ്ഥലങ്ങളിലും ഗതാ ഗത തടസ്സം അനുഭവ പ്പെട്ടു. വെള്ളക്കെട്ടുള്ള റോഡു കളില്‍ ഗതാ ഗതം നിയന്ത്രി ക്കുവാ നായി കൂടുതല്‍ ഉദ്യോഗസ്ഥരും രംഗത്ത് എത്തി. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറി യിപ്പ് നല്‍കി യിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സമാജം അങ്കണത്തില്‍ ഇടപ്പാളയം ഒത്തു കൂടി
Next »Next Page » എയര്‍ ഇന്ത്യ എക്‌സ്​പ്രസ് : അബു ദാബി – കൊച്ചി സര്‍വ്വീസ് വർദ്ധിപ്പിക്കുന്നു »



  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine